Categories
Latest News

ടെസ്റ്റ് കരിയറിലെ അഞ്ചാം ഇന്നിംഗ്‌സിൽ തന്നെ ഡബിൾ സെഞ്ചുറി! ആരാധകരെ ഞെട്ടിച്ച് ചന്ദർപോളിന്റെ മകൻ

ടെസ്റ്റ് കരിയറിലെ അഞ്ചാം ഇന്നിംഗ്‌സിൽ തന്നെ ആദ്യ ഡബിൾ സെഞ്ചുറി നേടി ആരാധകരെ ഞെട്ടിച്ച് ചന്ദർപോളിന്റെ മകൻ ടാഗെനരൈൻ. ഇന്ന് ആരംഭിച്ച സിംബാബ്‌വെയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലാണ് സംഭവം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വെസ്റ്റ് ഇൻഡീസിനായി ഓപ്പണിങ്ങിൽ എത്തിയ ടാഗെനരൈൻ 465ആം പന്തിൽ സിക്സിലൂടെയാണ് ഡബിൾ സെഞ്ചുറി പിന്നിട്ടത്.

അതേ ഓവറിൽ തന്നെ വെസ്റ്റ് ഇൻഡീസ് 6ന് 447 എന്ന നിലയിൽ ഡിക്ലയർ ചെയ്തപ്പോൾ ടാഗെനരൈൻ 207 റൺസുമായി പുറത്താകാതെ നിന്നു. 3 സിക്‌സും 16 ഫോറും ഉൾപ്പെടുന്നതായിരുന്നു ഇന്നിങ്‌സ്. ഓപ്പണിങ്ങിൽ ക്രൈഗ് ബ്രാത്വൈറ്റിനോടൊപ്പം 336 റൺസിന്റെ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്.

വെസ്റ്റ് ഇന്ത്യൻസിന്റെ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ടാണിത്. 11 വർഷം മുമ്പ്  ന്യൂസിലൻഡിനെതിരെ ക്രിസ് ഗെയ്‌ലും കീറൻ പവലും ചേർന്ന് നേടിയ 254 റൺസാണ് മറികടന്നത്. ഇക്കഴിഞ്ഞ ഓസ്‌ട്രേലിയയ്ക്കെതിരായ ടെസ്റ്റ് സീരീസിൽ അരങ്ങേറ്റം കുറിച്ച ജൂനിയർ ചന്ദർപോൾ ഇതിനോടകം 5 ഇന്നിംഗ്‌സിൽ നിന്നായി 367 റൺസ് നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയയ്ക്കെതിരെ ഒരു ഫിഫ്റ്റി നേടിയിട്ടുണ്ട്.

മത്സരത്തിൽ 312 പന്തിൽ നിന്ന് 182 റൺസ് നേടി ബ്രാത്വൈറ്റും മികച്ച പ്രകടനം നടത്തിയിരുന്നു. ഓപ്പണിങ് കൂട്ടുകെട്ട് അവസാനിച്ചതിന് പിന്നാലെ വെസ്റ്റ് ഇൻഡീസ് നിര അതിവേഗം തകരുന്ന കാഴ്ച്ചയാണ് കണ്ടത്. 1ന് 336 എന്ന നിലയിൽ ഉണ്ടായിരുന്ന വെസ്റ്റ് ഇൻഡീസിന് അവസാന 111 റൺസ് ചേർക്കുന്നതിനിടെ 6 വിക്കറ്റ് നഷ്ട്ടമായി. 5 വിക്കറ്റ് നേടി ബ്രാൻഡൻ മവുറ്റ സിംബാബ്‌വെയ്ക്കായി മികച്ച ബൗളിങ് പ്രകടനം നടത്തി. 

Leave a Reply

Your email address will not be published. Required fields are marked *