ഇന്ത്യ-ഓസ്ട്രേലിയ
ബോർഡർ ഗവസ്‌ക്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് മത്സരം നാഗ്പൂരിൽ പുരോഗമിക്കുകയാണ്. മത്സരം തുടങ്ങുന്നതിനു മുമ്പ് തന്നെ വാർത്തകൾ നിറഞ്ഞ ഒന്നാണ്. ഇന്ത്യൻ സ്പിന്നർമാരെ നേരിടാനായി ഓസ്ട്രേലിയ വിവിധ മുറകൾ പ്രയോഗിച്ചത് മാധ്യമങ്ങൾ ആഘോഷിച്ച ഒന്നാണ്. അശ്വിന്റെ അപരനെ അടക്കം ഓസ്ട്രേലിയ പരിശീലനത്തിനായി ഉപയോഗിച്ചു. മത്സരത്തിൽ ടോസ് നേടി ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ബാറ്റിംഗ് തിരഞ്ഞെടുത്തു.
പക്ഷെ സ്പിൻ നേരിടനായി വിവിധ പരിശീലന മുറകൾ ഓസീസ് പഠിച്ചു എങ്കിലും ജഡേജയുടെ പന്തുകൾക്ക് മുന്നിൽ ഓസ്ട്രേലിയൻ ബാറ്റർമാർ വട്ടം കറങ്ങി. അശ്വിൻ ആദ്യം വിക്കറ്റ് കണ്ടെത്താൻ ബുദ്ധിമുട്ടി എങ്കിലും പിന്നീട് വാലറ്റത്തിനെ തുടച്ചു നീക്കി. ജഡേജ ആദ്യ ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് നേടിയപ്പോൾ അശ്വിൻ 3 വിക്കറ്റ് സ്വന്തമാക്കി. പിച്ച് സ്പിന്നിനെ തുണക്കുന്നതായിരുന്നു എങ്കിലും ഇന്ത്യൻ സ്പിന്നർമാർ നന്നായി ബൗൾ ചെയ്തു.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ രോഹിത് ശർമ്മയുടെയും ജഡേജയുടെയും മികവിൽ ഓസ്ട്രേലിയയ്ക്ക് എതിരെ ലീഡ് നേടി. രോഹത്ത് 120 റൺസ് നേടി. പാറ്റ് കമ്മിൻസ് രോഹിതന്റെ വിക്കറ്റ് പിഴുതു. സൂര്യ കുമാർ , കോഹ്ലി, ഭരത്, പൂജാര എന്നിവർ ബാറ്റിംഗിൽ നിരാശപ്പെടുത്തി.രോഹിത് – ജഡേജ പാർട്ണർഷിപ്പാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് നിർണായകമായത്.
അഞ്ചുമാസത്തോളം ക്രിക്കറ്റിൽ നിന്ന് പൂർണ്ണമായി വിട്ടുനിന്ന ശേഷമാണ് ജഡേജ ഇന്ത്യൻ ടീമിൽ തിരിച്ചെത്തുന്നത്. ജഡേജയുടെ ഓൾ റൗണ്ട് മികവാണ് ഇന്ത്യയ്ക്ക് ഓസ്ട്രേലിയക്ക് എതിരെ മേൽകൊയ്മ സമ്മാനിച്ച പ്രധാന ഘടകം. 50 റൺ നേടിയ ജഡേജ ഇപ്പോഴും അക്സർ പട്ടേലിനൊപ്പം ക്രീസിൽ തുടരുകയാണ്. 50 നേടിയപ്പോൾ തന്റെ സ്ഥിരം ശൈലിയിൽ വാൾ വീശുന്നതു പോലെ ബാറ്റ് വീശിയാണ് ജഡേജ 50 റൺ നേട്ടം ആഘോഷിച്ചത്. ഈ സെലിബ്രേഷൻ ദൃശ്യം കാണാം…