നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ഓൾ റൗണ്ടറാണ് രവീന്ദ്ര ജഡേജ.തന്നിലെ ഓൾ റൗണ്ടറുടെ മികവ് ഈ ടെസ്റ്റ് മത്സരത്തിലും ജഡേജ ആവർത്തിക്കുകയാണ്.ഓസ്ട്രേലിയേ തകർത്ത അഞ്ചു വിക്കറ്റ് പ്രകടനം മുതൽ ഇന്ന് നേടിയ ഫിഫ്റ്റി വരെ അതിന് ഉത്തമ ഉദാഹരണമാണ്. എന്നാൽ ഇന്നത്തെ മത്സരം അവസാനിക്കാൻ രണ്ട് പന്തുകൾ മാത്രം ബാക്കിയുള്ളപ്പോൾ ഓസ്ട്രേലിയേ വരുത്തിയ പിഴവ് ഒരു പക്ഷെ മത്സരം ഫലത്തെ നന്നായി ബാധിച്ചേക്കാം.എന്താണ് ആ പിഴവ് എന്ന് നമുക്ക് പരിശോധിക്കാം.
ഇന്നത്തെ മത്സരത്തിലെ അവസാനത്തെ ഓവർ.ലിയോനാണ് ഓസ്ട്രേലിയക്ക് വേണ്ടി ബൗൾ ചെയ്യുന്നത്.66 റൺസുമായി ജഡേജയും 52 റൺസുമായി അക്സർ പട്ടേലും ക്രീസിൽ. ജഡേജയാണ് സ്ട്രൈക്ക് ചെയ്യുന്നത്. ഓവറിലെ അഞ്ചാമത്തെ പന്ത്,ലിയോണിന്റെ പന്ത് എഡ്ജ് എടുത്ത് സ്മിത്തിന്റെ കയ്യിലേക്ക്. എന്നാൽ സ്മിത്ത് ഈ സുവർണവസരം നഷ്ടപെടുത്തുന്നു. ഈ ക്യാച്ചിന് ഒരുപക്ഷെ ഓസ്ട്രേലിയക്ക് കൊടുക്കേണ്ടത് വലിയ വില തന്നെയായിരിക്കും.
ഇന്നലെ ഓസ്ട്രേലിയേ 177 റൺസിന് ഇന്ത്യ പുറത്താക്കിയിരുന്നു.ജഡേജ അഞ്ചു വിക്കറ്റും അശ്വിന് മൂന്നും സിറാജും ഷമിയും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.49 റൺസ് എടുത്ത ലാബുഷാനെയാണ് ഓസ്ട്രേലിയുടെ ടോപ് സ്കോർർ. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ഇന്നലെ തന്നെ രാഹുലിനെ നഷ്ടമായി. ക്യാപ്റ്റൻ രോഹിറ്റ് ഫിഫ്റ്റി നേടി. ഇന്ന് ഫിഫ്റ്റിയുമായി ഇന്നിങ്സ് ആരംഭിച്ച രോഹിത് സെഞ്ച്വറി നേടി അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ചരിത്രത്തിൽ മൂന്നു ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യത്തെ ഇന്ത്യൻ ക്യാപ്റ്റനായി.
അശ്വിനും ജഡേജയും രോഹിത്തിന് മികച്ച പിന്തുണ നൽകി. പൂജാരയും കോഹ്ലിയും സൂര്യകുമാറും ഭരതും നിരാശപെടുത്തി. ഓസ്ട്രേലിയുടെ അരങ്ങേറ്റ താരം ടോഡ് മർഫി തന്റെ കരിയറിലെ ആദ്യത്തെ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കി.120 റൺസ് നേടി രോഹിത് പുറത്തായതോടെ ഇന്ത്യയേ എത്രയും വേഗം ഓൾ ഔട്ട് ആക്കാമെന്ന് ഓസ്ട്രേലിയ ആഗ്രഹിച്ചു.എന്നാൽ ജഡേജക്ക് ഒപ്പം അക്സർ കൂടി ചേർന്നതോടെ ഇന്ത്യ മത്സരത്തിൽ പിടിമുറുക്കി. നിലവിൽ ഫിഫ്റ്റി നേടി ഇരുവരും ക്രീസിലുണ്ട്.