ചേതൻ ശർമയുടെ വിവാദ വെളിപ്പെടുത്തലിനെ തുടർന്നുള്ള പുകിലുകൾ സോഷ്യൽ മീഡിയയിൽ കനക്കുകയാണ്. സി ന്യൂസിന്റെ ഒളിക്യാമറ ഓപ്പറേഷനിലാണ് ചേതൻ ശർമ കുടുങ്ങിയിരിക്കുന്നത്. ഈ വെളിപ്പെടുത്തലുകൾ പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ട്. ഗെയിം ഓവർ എന്ന പേരിലുള്ള പുതിയ ഓപ്പറേഷന്റെ ഭാഗമായാണ് ചേതൻ ശർമയുടെ വെളിപ്പെടുത്തലുകൾ പുറത്തുവന്നിരിക്കുന്നത്.
അപ്രതീക്ഷിതമായി പുറത്തുവന്ന വെളിപ്പെടുത്തൽ കാരണം ബിസിസിഐ ഇപ്പോൾ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. സൗരവ് ഗാംഗുലിക്ക് വിരാട് കോലിയിൽ വൻ അത്രപ്ത്തി ഉണ്ടായിരുന്നു എന്നും ഇതാണ് കോലിയുടെ ക്യാപ്റ്റൻസി തെറിക്കാൻ കാരണമായത് എന്നും ചേതൻ ശർമ വെളിപ്പെടുത്തുന്നു. ഇതിനുപുറമേ 80% മാത്രം കായികക്ഷമതിയുള്ള താരങ്ങൾ 100% കായിക ക്ഷമത ലഭിക്കുവാനായി ഇഞ്ചക്ഷൻ എടുത്തിരുന്നു എന്നും ചേതൻ ശർമ്മ പറയുന്നു.
പരിക്കു കാരണം ജസ്പ്രിത് ബുംറക്ക് കുനിയാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു എന്നും ഈ അവസ്ഥയിൽ മറ്റുള്ള താരങ്ങൾ ആയിരുന്നു എങ്കിൽ പ്രൈവറ്റായി ഇഞ്ചക്ഷൻ എടുത്ത് കളിക്കുവാൻ മാച്ച് ഫിറ്റ്നസ് നേടുമായിരുന്നു എന്നും ചേതൻ ശർമ വെളിപ്പെടുത്തുന്നു. ഇനി വരുന്ന കാലത്ത് ഹാർദിക് പാണ്ഡ്യ ഇന്ത്യയുടെ 20 യുടെ ക്യാപ്റ്റൻസി ഏറ്റെടുക്കുമെന്നും ചേതൻ ശർമ്മ നടത്തിയ വെളിപ്പെടുത്തലിൽ പറയുന്നു. ഹാർദിക് പാണ്ഡ്യ അവസരത്തിനായി തന്റെ വീട്ടിൽ വരെ വന്നിട്ടുണ്ട് എന്നും വെളിപ്പെടുത്തൽ പറയുന്നുണ്ട്.
ഇതിനുപുറമേ ചേതൻ ശർമ നടത്തിയ വിവാദം പ്രസ്താവനയിൽ പറയുന്ന മറ്റൊരു കാര്യം എന്താണ് എന്നാൽ ഇഷാൻ കിഷന്റെ ഇരട്ട സെഞ്ചുറി നേട്ടം കിഷനെ മറ്റുള്ള എല്ലാ താരങ്ങളുടെയും മുകളിൽ കൊണ്ടുവന്നു എന്നാണ്. രാഹുലിനും സഞ്ജുവിനും മുകളിൽ ഇപ്പോൾ കിഷനാണ്. അതിനാൽ തന്നെ കിഷനെ പരിഗണിക്കാൻ ആവാത്ത അവസ്ഥയിൽ മാത്രമേ സഞ്ജുവിനെ ഇനി പരിഗണിക്കാൻ കഴിയുകയുള്ളൂ. ഈ വെളിപ്പെടുത്തലും ഇപ്പോൾ വലിയ വിവാദമായിരിക്കുന്ന അവസ്ഥയാണ്.
രാഹുലിന് കൂടുതൽ അവസരങ്ങൾ ലഭിച്ചുവെങ്കിലും സഞ്ജുവിന് തന്റെ കഴിവിനൊത്ത് അവസരങ്ങൾ ഇതുവരെ ഇന്ത്യൻ ടീമിൽ ലഭിച്ചിട്ടില്ല. ഓരോ തവണ സഞ്ജുവിനെ ടീമിൽനിന്ന് ഒഴിവാക്കുമ്പോഴും ആരാധകർ ട്വിറ്ററിലും സോഷ്യൽ മീഡിയയിലും വലിയ രീതിയിലുള്ള പ്രതിഷേധവുമായി രംഗത്തെത്തുന്നുണ്ട്. ഇത് പ്രതീക്ഷിച്ചുകൊണ്ട് തന്നെയാണ് ഓരോ തവണ സഞ്ജുവിനെ ടീമിൽ നിന്നും ഒഴിവാക്കിയത്. സഞ്ജുവിന്റെ ആരാധകരെ കൊണ്ട് വലിയ തലവേദനയാണ് എന്നും ചേതൻ ശർമ്മ പറയുന്നു. ഇനി ടീമിൽ അവസരം ലഭിക്കാൻ കിഷന്റെ പ്രകടനം സഞ്ജുവിനെ സംബന്ധിച്ചിടത്തോളം വലിയ വിലങ്ങു തടിയാണ് എന്നും ചേതൻ ശർമ വെളിപ്പെടുത്തി.
ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഇനി സഞ്ജു എങ്ങനെ ഇന്ത്യൻ ടീമിലേക്ക് കളിക്കാനായി എത്തും എന്നുള്ള ചോദ്യമാണ് ആരാധകർ ചോദിക്കുന്നത്. മികച്ച പ്രകടനം പുറത്തെടുത്ത ശേഷവും സഞ്ജു പലപ്പോഴും ടീമിന് പുറത്തിരിക്കുന്ന അവസ്ഥയാണ്. ബിസിസിഐ ഉൾപ്പെടെ ചേതൻ ശർമ്മയുടെ അപ്രതീഷതമായി വന്ന ഈ വെളിപ്പെടുത്തലുകൾ വലിയ രീതിയിലുള്ള പ്രതിസന്ധിയിലേക്ക് തള്ളി വിട്ടിരിക്കുകയാണ്. ഈ പ്രസ്താവനയിൽ എങ്ങനെ ബിസിസിഐ പ്രതികരിക്കുമെന്ന് ആകാംക്ഷയും ആരാധകർക്കുണ്ട്.