ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചേതൻ ശർമ രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയുടെ ഇപ്പോഴുള്ള മുഖ്യ സെലക്ടർ ആണ് ചേതൻ ശർമ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യയുടെ ക്രിക്കറ്റ് ടീം സെലക്ഷന്റെ പിന്നിലും ചേതൻ ശർമ തന്നെയാണ്. ഏതാനും മാസങ്ങൾക്കു മുമ്പേ ചേതൻ ശർമയെ ബിസിസിഐയുടെ മുഖ്യ സെലക്ടർ സ്ഥാനത്തുനിന്നും പുറത്താക്കിയിരുന്നു എങ്കിലും വീണ്ടും ചേതൻ ശർമ സെലക്ടർ സ്ഥാനത്തേക്ക് എത്തിയത് വാർത്തകളിൽ ഇടം പിടിച്ച സംഭവമായിരുന്നു.
എന്നാൽ ഇപ്പോൾ ചേതൻ ശർമയുമായി ബന്ധപ്പെട്ട് കനത്ത വിവാദങ്ങളാണ് പുറത്തുവരുന്നത്. ക്രിക്കറ്റിലെ ഒന്നടങ്കം പിടിച്ചു ഉലയ്ക്കുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ആണ് ചേതൻ ശർമയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ഒളിക്യാമറയിലാണ് ചേതൻ ശർമയുടെ വിവാദ പ്രസ്താവനകൾ റെക്കോർഡ് ചെയ്യപ്പെട്ടത്. സീ ന്യൂസ് നടത്തിയ സ്റ്റിംഗ് ഓപ്പറേഷൻ ആയ “ഗെയിം ഓവറാണ്” ഇപ്പോൾ ഈ പ്രസ്താവനകൾ പുറത്തുവിട്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഈ പ്രസ്താവനകൾ വൻ വിവാദമായിരിക്കുകയാണ്.
ക്യാപ്റ്റൻ സ്ഥാനത്തു നിന്നും ഗാംഗുലി ബി സി സി ഐ പ്രസിഡണ്ട് ആയിരിക്കെ കോലിയെ പുറത്താക്കിയത് വലിയ വിവാദവും വാർത്ത പ്രാധാന്യം ലഭിച്ച വിഷയവും ആയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചേതൻ ശർമ പറഞ്ഞിരിക്കുന്നത് ഗാംഗുലിക്ക് കോലിയോട് കനത്ത അതൃപ്തി ഉണ്ടായിരുന്നു എന്നതാണ്. രോഹിത് ശർമയോടുള്ള അടുപ്പുമല്ല മറിച്ച് കോലിയോടുള്ള വിരോധമാണ് ക്യാപ്റ്റൻ ആണെന്ന് കോലിയെ നീക്കി രോഹിത് ശർമയെ ക്യാപ്റ്റൻ ആക്കാൻ കാരണമായത് എന്ന് ചേതൻ ശർമ്മ വെളിപ്പെടുത്തുന്നു.
ഇതിനുപുറമേ പുറത്തുവരുന്ന മറ്റൊരു ഞെട്ടിക്കുന്ന വിവരം എന്താണ് എന്നാൽ മാച്ച് ഫിറ്റ് ആവാൻ മിക്ക ക്രിക്കറ്റ് സൂപ്പർ താരങ്ങളും ഉത്തേജക മരുന്ന് ഉപയോഗിക്കുന്നുണ്ട് എന്നതാണ്. ടെസ്റ്റുകളിൽ പോസിറ്റീവ് ആകാത്ത രീതിയിൽ നിർമ്മിക്കപ്പെട്ട ഉത്തേജക മരുന്നുകളാണ് മിക്ക ഇന്ത്യൻ സൂപ്പർതാരവും 100% കായികക്ഷമത കൈവരിക്കാനായി ഉപയോഗിക്കുന്നത്. ഇതിനുപുറമേ തങ്ങളുടെ ക്രിക്കറ്റിലെ ഭാവി അറിയാനായി മിക്ക യുവ കളിക്കാരും തന്റെ വീട്ടിൽ വരുമായിരുന്നു എന്നും ചേതൻ ശർമ പറയുന്നു. ഇത്തരത്തിൽ ഹാർദിക് പാണ്ഡ്യ തന്റെ വീട്ടിലെ സോഫയിൽ കിടന്ന് ഉറങ്ങിയിട്ടുണ്ട് എന്ന് വരെ ചേതൻ ശർമ പറയുന്നുണ്ട്.
ഇന്ത്യയുടെ ക്രിക്കറ്റിന്റെ തലവന്മാർ തങ്ങൾ അഞ്ചു പേർ ആണ് എന്നും തങ്ങളാണ് ഇന്ത്യയിൽ ക്രിക്കറ്റിന്റെ വിധി നിർണയിക്കുന്നത് എന്നും ചേതൻ ശർമ തന്റെ വിവാദ പ്രസ്താവനയിൽ പറയുന്നുണ്ട്. സഞ്ജു സാംസനെ ടീമിൽ ഉൾപ്പെടുത്താതിരുന്നാൽ പല രീതിയിലുള്ള ആക്രമണവും സോഷ്യൽ മീഡിയയിൽ നിന്ന് ഉണ്ടാവുന്നത് സ്വാഭാവികമാണ് എന്നും ചേതൻ ശർമ പറയുന്നു. ഇഷാൻ കിഷന്റെ ഡബിൾ സെഞ്ച്വറി ഇഷാൻ കിഷനെ സഞ്ജു സാംസണെക്കാളും രാഹുലിനെക്കാളും മുന്നിൽ എത്തിച്ചിട്ടുണ്ട് എന്നും ചേതൻ പറയുന്നു. സോഷ്യൽ മീഡിയയിൽ നിന്നും സഞ്ജുവിനെ ഉൾപ്പെടുത്താതിരുന്നാൽ ആരാധകരെ കൊണ്ട് വലിയ ശല്യമാണ് എന്നും ചേതൻ പറഞ്ഞു.
ഇപ്പോൾ ചേതൻ ശർമ്മ നടത്തിയ വിവാദ പ്രസ്താവനകൾ ഇന്ത്യൻ ക്രിക്കറ്റിനെ തന്നെ ഉലച്ചിരിക്കുന്ന കാര്യങ്ങളിൽ ഒന്നാണ്. വരും ദിവസങ്ങളിൽ ഈ വിവാദപ്രസ്താവനയുടെ ഭാവി എന്താണ് എന്ന് മനസ്സിലാക്കാൻ കഴിയും. ഏതായാലും ഈ വിവാദപ്രസ്താവനയുമായി ബന്ധപ്പെട്ട് ബിസിസിഐ കൂടുതൽ അന്വേഷണം നടത്തുമെന്നാണ് ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്. സെലക്ടറുടെ ഭാഗത്തുനിന്ന് തന്നെ ഇത്തരത്തിൽ ഒരു പ്രസ്താവന വന്നത് വളരെ വലിയ പിഴവായാണ് ബി സി സി ഐ കാണുന്നത്. ചേതൻ ശർമ കൂടുതൽ നടപടികൾ നേരിടുമോ എന്നും ബി സി സി ഐ ഈ പ്രസ്താവനയെ എങ്ങനെ പ്രതിരോധിക്കും എന്നും വരും ദിവസങ്ങളിൽ എല്ലാവരും ഉറ്റുനോക്കുന്ന സംഭവമാവും.