15 കൊല്ലങ്ങൾക്ക് മുന്നേ 2008 ൽ ബി സി സി ഐ ഇന്ത്യൻ ക്രിക്കറ്റിൽ അവതരപ്പിച്ചതാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. ഈ ഒരു ലീഗ് ക്രിക്കറ്റ് ലോകത്ത് ചെലുത്തിയ സ്വാധീനം പറഞ്ഞു അറിയേക്കേണ്ടതില്ലലോ. ഇപ്പോൾ പുരുഷ ക്രിക്കറ്റിലെ ഇതിഹാസ ലീഗായി മാറിയ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വനിതാ പതിപ്പിന്റെ ആദ്യത്തെ താരം ലേലം നടന്ന് കൊണ്ടിരിക്കുകയാണ്.അഞ്ചു ടീമുകളാണ് ലേലത്തിന്നുള്ളത്.409 താരങ്ങളാണ് ഇന്നത്തെ ദിവസം ലേലത്തിന് എത്തുക.
ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്നുള്ള മൂന്നു ടീമുകളും വേറെ രണ്ട് ഫ്രാഞ്ചൈസി ടീമുകളുമാണ് ടൂർണമെന്റിലുള്ളത്.മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ഡൽഹി ക്യാപിറ്റൽസ് എന്നിവർക്ക് ഒപ്പം യൂ പി വാരിയേഴ്സും ഗുജറാത്ത് ജയന്റസും ചേരും.എന്നാൽ ഇപ്പോൾ ക്രിക്കറ്റ് ലോകം ചർച്ച ചെയ്യപെടുന്നത് ഒരു റിയാക്ഷന്റെ പേരിലാണ്. ഈ ഒരു റിയാക്ഷൻ നടത്തിയത് മാറ്റാരുമല്ല ലോക വനിതാ ക്രിക്കറ്റിലെ സൂപ്പർ സ്റ്റാറായ സ്മൃതി മന്ദാനയാണ്.
വനിതാ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ആദ്യത്തെ ഓക്ഷൻ. ആദ്യ പേര് തന്നെ സ്മൃതിയുടേത്. ആഫ്രിക്കയിൽ വനിതാ ലോകക്കപ്പിന്റെ തിരക്കിലാണ് സ്മൃതി. ദക്ഷിണ ആഫ്രിക്കയിൽ തന്റെ ഇന്ത്യൻ ടീം അംഗങ്ങൾക്ക് ഒപ്പമാണ് സ്മൃതി ലേലം കാണുന്നത്. മുംബൈയും ബാംഗ്ലൂറും സ്മൃതിക്ക് വേണ്ടി മത്സരിച്ചു വിളിച്ചു കൊണ്ടിരിന്നു.ഒടുവിൽ 3.4 കോടിക്ക് സ്മൃതിയേ ബാംഗ്ലൂർ സ്വന്തമാക്കി. ഇന്ത്യൻ ടീം അംഗങ്ങൾക്ക് ഒപ്പം സ്മൃതി ആഹ്ലാദ പ്രകടനം നടത്തി.ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീതി കൗർ മുംബൈയിലെത്തിപ്പോൾ ഷാഫലിയേ ഡൽഹി സ്വന്തമാക്കി.