വുമൺസ് T20 ലോകകപ്പ് മത്സരങ്ങൾ പുരോഗമിക്കുകയാണ്. ആദ്യ മത്സരത്തിൽ തന്നെ ഇന്ത്യ വിജയം സ്വന്തമാക്കി. ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനെ ആണ് നേരിട്ടത്. ആവേശം നിറയ്ക്കുന്ന മത്സരമായിരുന്നു ഇന്നലെ സാക്ഷ്യം വഹിച്ചത്. കൈവിരലിന് ഏറ്റവും പരിക്കു കാരണം ഇന്ത്യയുടെ സ്റ്റാർ ബാറ്റർ സ്മൃതി മന്ദാന ഇന്നലത്തെ മത്സരത്തിൽ കളിച്ചില്ല. സ്മൃതി ഇല്ലാത്ത സ്ക്വാഡ് എങ്ങനെ വിജയിക്കും എന്നുള്ള ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിന്ന് ഉയർന്നിരുന്നു എങ്കിലും അതിമനോഹരമായ രീതിയിലാണ് ഇന്ത്യൻ ടീം പാക്കിസ്ഥാനെതിരെ പെർഫോം ചെയ്തത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാക്കിസ്ഥാൻ താരതമ്യേന മെച്ചപ്പെട്ട സ്കോറിൽ ആണ് കളി അവസാനിപ്പിച്ചത്. ഇന്ത്യയ്ക്കെതിരെ 149 റൺസാണ് പാക്കിസ്ഥാൻ നേടിയത്. ഐഷ നസീമിന്റെയും മാറൂഫിന്റെയും തകർപ്പൻ ബാറ്റിംഗ് ആണ് പാക്കിസ്ഥാന് ആശ്വാസമായത്. മാറൂഫ് 68 റൺസും ആയിഷ 43 റൺസും നേടി. ഇന്ത്യക്കായി രാധാ യാദവ് രണ്ട് വിക്കറ്റ് സ്വന്തമാക്കി.
മറുപടി ബാറ്റിംഗിന് ഇറങ്ങി ഇന്ത്യയുടെ തുടക്കം മന്ദഗതിയിൽ ആയിരുന്നു. വേഗതയേറിയ തുടക്കം ഇന്ത്യയ്ക്ക് ലഭിച്ചില്ല. തുടക്കത്തിൽ പാക്കിസ്ഥാൻ ജയിക്കാൻ പോകുകയായിരുന്നു എന്ന് പലരും കരുതിയെങ്കിലും പക്ഷേ പിന്നീട് കളി മാറി. സ്മൃതിക്ക് പകരം ഓപ്പണിംഗിന് ഇറങ്ങിയ യസ്തിക ബാട്ടിയ 20 പന്ത് നേരിട്ട് നേടിയത് 17 റൺ മാത്രമായിരുന്നു. ഇതോടെ ഇന്ത്യൻ ആരാധകർ ഉൾപ്പെടെ ആശങ്കയിലായി. ഷിഫാലി വർമ്മ 25 പന്ത് നേരിട്ട് 33 റൺസ് നേടിയത് ഇന്ത്യയുടെ ബാറ്റിംഗ് റൺറേറ്റ് ഉയർത്തി.
പക്ഷേ പിന്നീട് കണ്ടത് ഇന്ത്യയുടെ സമ്പൂർണ്ണ ആധിപത്യം ആയിരുന്നു. ക്രീസിൽ എത്തിയ ജമൈമ റോഡ്രിഗസ് തകർത്തടിച്ചു. 38 പന്ത് നേരിട്ട ജമൈമ 53 റൺസ് നേടി ഇന്ത്യയെ വിജയത്തിൽ എത്തിച്ചു. കൂട്ടിന് റിച്ചാ ഘോഷും തകർത്തടിച്ചു. റിച്ച 20 പന്ത് നേരിട്ട് 31 റൺസ് നേടി. എട്ടു ബോളിൽ 7 റൺസ് മാത്രം വേണ്ട സമയത്ത് ജമൈമ തുടരെ രണ്ടു ബോറുകൾ അടിച്ചാണ് പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ വിജയം സ്വന്തമാക്കിയത്. ഈ ദൃശ്യം കാണാം.