ബോർഡർ ഗവസ്‌കർ ട്രോഫിയിലെ രണ്ടാം മത്സരം ആവേശകരമായ രീതിയിൽ ഡൽഹിയിൽ പുരോഗമിക്കുകയാണ്. ആദ്യ മത്സരത്തിൽ വമ്പൻ പരാജയം ഓസ്ട്രേലിയ നേരിട്ടിരുന്നു.ഇന്നിങ്സിനും 132 റൺസിനുമായിരുന്നു കാങ്കരൂകളുടെ തോൽവി. ഇന്ന് ഓസ്ട്രേലിയ ടോസ് ലഭിച്ച ശേഷം ബാറ്റിംഗ് തിരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളോടെയാണ് ഓസ്ട്രേലിയ ഇറങ്ങിയത്. ഇന്ത്യയും ഒരു മാറ്റം വരുത്തിയിരുന്നു.
പരിക്ക് മാറി തിരിച്ചെത്തിയ ശ്രെയസ് അയ്യർക്ക് മുന്നിൽ സൂര്യകുമാർ യാദവ് വഴി മാറി. ഓസ്ട്രേലിയ റെൻഷാക്ക് പകരം ട്രാവിസ് ഹെഡിനെ ഉൾപ്പെടുത്തി. കൂടാതെ മാത്യു കുന്ഹെമാന് ബോളണ്ടിന് പകരം അരങ്ങേറ്റം നൽകി. ഇന്ത്യൻ താരം ചേതെശ്വർ പൂജാരയുടെ 100 മത്തെ ടെസ്റ്റാണ് ഇന്നത്തേത്. അത് കൊണ്ട് തന്നെ താരത്തെ മത്സരത്തിന് മുമ്പ് ആദരിക്കുന്ന ചടങ്ങുമുണ്ടായിരുന്നു. എന്നാൽ ഇത് ഒന്നുമല്ല ഇപ്പോൾ മത്സരത്തിലെ ചർച്ചവിഷയം. പിന്നെ എന്താണെന്ന് നമുക്ക് പരിശോധിക്കാം.
ഓസ്ട്രേലിയ ഇന്നിങ്സിന്റെ മൂന്നാമത്തെ ഓവർ. ഷമിയാണ് ഇന്ത്യക്ക് വേണ്ടി ബൗൾ ചെയ്യുന്നത്. കവാജയാണ് ഓസ്ട്രേലിയ ബാറ്റർ. ഷമി ഓഫ് സ്റ്റമ്പിന് പുറത്ത് ഒരു പന്ത് എറിയാൻ ഉദ്ദേശിക്കുന്നു. എന്നാൽ തന്റെ കയ്യിൽ നിന്ന് തെറിച്ച പന്ത് ചെന്ന് വീണത് വൈഡ് ലൈൻ അപ്പുറമാണ്.പക്ഷെ അമ്പയർ നോ ബോൾ വിധിക്കുന്നു.ഷമി ഒരിക്കലും ആ പന്ത് വാർണറുടെ അരക്ക് മീതെയല്ല എറിഞ്ഞത് പന്ത് എറിഞ്ഞപ്പോൾ ക്രീസിന് പുറത്തും കടന്നിട്ടില്ല. എന്നിട്ടും അത് എങ്ങനെ നോ ബോൾ വിധിച്ചത് എങ്ങനെയെന്ന് നമുക്ക് പരിശോധിക്കാം.
15 തരത്തിലുള്ള നോ ബോളുകളാണ് ക്രിക്കറ്റിലുള്ളത്. അതിൽ ഏറ്റവും പൊതുവായ രണ്ട് നോ ബോളുകളാണ് നേരത്തെ മുകളിൽ പറഞ്ഞത്.എന്നാൽ ഷമിയുടെ ഡെലിവറി നോ ബോൾ വിളിക്കാൻ കാരണം പ്ലെയിങ് ഏരിയക്ക് പുറത്ത് കുത്തിയെന്ന് പറഞ്ഞു കൊണ്ടാണ്. വൈഡ് ലൈൻ സമാന്തരമായി വരുന്ന വരക്ക് അപ്പുറം കുത്തുന്ന പന്താണെങ്കിൽ അമ്പയർക്ക് നോ ബോൾ വിളിക്കാം. ഷമിയുടെ ഈ ഡെലിവറി ഇങ്ങനെ പുറത്താണ് കുത്തിയതെന്ന് കാണാം.ഈ ഒരു കാരണം കൊണ്ടാണ് അമ്പയർ ഈ ഡെലിവറി നോ ബോൾ വിധിച്ചതും.
വീഡിയോ :