രണ്ടാം ടെസ്റ്റിലും ഓസ്ട്രേലിയക്ക് രക്ഷയില്ല.മൂന്നാമത്തെ ദിവസം ശക്തമായ നിലയിൽ നിന്ന് ഓസ്ട്രേലിയ തകരുകയായിരുന്നു. ഇന്ത്യയുടെ ഇതിഹാസിക സ്പിൻ ജോഡിയായ അശ്വിനും ജഡേജയും കൂടി ഓസ്ട്രേലിയ തകർക്കുകയായിരുന്നു. ജഡേജ ഏഴും അശ്വിൻ മൂന്നു വിക്കറ്റും സ്വന്തമാക്കി. ജഡേജയുടെ കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമായിരുന്നു ഇത്.
115 റൺസ് പിന്തുടരാൻ ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ രാഹുലിനെ നഷ്ടമായി. പൂജാരയും രോഹിത്തും മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയാണ്. പൂജാര തന്റെ പതിവ് ശൈലിയിലും രോഹിത് ട്വന്റി ട്വന്റി മോഡിലുമാണ് ബാറ്റ് ചെയ്യുന്നത്. കുനേമാനെ സിക്സ് അടിച്ച രോഹിത് തൊട്ട് അടുത്ത ബോളിൽ സിംഗിൾ ഓടുകയാണ്. എന്നാൽ ഡബിൾ ഓടാൻ രോഹിത് കാൾ ചെയ്യുന്നു. പക്ഷെ രോഹിത്തിന്റെ മനസ്സ് മാറുന്നു.പൂജാര കാൾ കണ്ട് ക്രീസിൽ നിന്ന് ഇറങ്ങി ഓടുന്നു. ഒടുവിൽ 100 ആം ടെസ്റ്റ് കളിക്കുന്ന പൂജാരക്ക് വേണ്ടി രോഹിത് തന്റെ വിക്കറ്റ് ദാനം നൽകി ഡഗ് ഔട്ടിലേക്ക് തിരകെ മടങ്ങുന്നു.
വീഡിയോ :
നേരത്തെ ടോസ് ലഭിച്ച ഓസ്ട്രേലിയ ബാറ്റിംഗ് തെരെഞ്ഞെടുകകായിരുന്നു. ഹാൻഡ്‌സ്കോമ്പിന്റെ കവാജയുടെ മികവിൽ ഓസ്ട്രേലിയ ഭേദപെട്ട നിലയിൽ എത്തി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ലിയോണിന്റെ മികവിൽ തകർന്നുവെങ്കിലും അശ്വിനും അക്സറും ഇന്ത്യയെ ഭേദപ്പെട്ട നിലയിൽ എത്തിച്ചു. ഒടുവിൽ മത്സരം വിജയക്കണമെന്ന ആഗ്രഹത്തോടെ മൂന്നാമത്തെ ദിവസം ആരംഭിച്ച ഓസ്ട്രേലിയ ഇന്ത്യൻ സ്പിൻ ദ്വയമായ ജഡേജക്കും അശ്വിനും മുന്നിൽ തകരുകയാണ്. നിലവിൽ ഇന്ത്യ വിജയത്തിലേക്ക് നീങ്ങുകയാണ്.