ലെജന്റ്സ് ലീഗ് ക്രിക്കറ്റിന്റെ പുതിയ സീസണ് തുടക്കമായിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ആദ്യ മത്സരം ഇന്ത്യൻ മഹാരാജാസും ഏഷ്യൻ ലയൺസും തമ്മിൽ ദോഹയിൽ അരങ്ങേറിയത്. മത്സരത്തിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത് ഗൗതം ഗംഭീർ ആണ്. സുരേഷ് റെയ്നയാണ് വൈസ് ക്യാപ്റ്റൻ. ഷാഹിദ് അഫ്രിദിയാണ് ഏഷ്യൻ ലയൺസിനെ നയിക്കുന്നത്.
ലോകത്തെ പല താരങ്ങളും അണിനിരക്കുന്ന വേൾഡ് ജയന്റ്സ് എന്ന മറ്റൊരു ടീമും സീരീസിൽ കളിക്കുന്നുണ്ട്. ഇന്ത്യൻ മഹാരാജാസിൽ മലയാളി താരം എസ് ശ്രീശാന്ത് കളിക്കുന്നുണ്ട്. കോഴ വിവാദത്തിനുശേഷം വിലക്കപ്പെട്ട ശ്രീശാന്ത് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. കോടതിയിൽ കുറ്റവിമുക്തനായ ശേഷമാണ് ശ്രീശാന്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. വിരമിച്ച ലോകത്തെ മികച്ച താരങ്ങളാണ് ലെജൻസ് ക്രിക്കറ്റ് ലീഗിൽ അണിനിരക്കുന്നത്.
ഇന്ത്യൻ മഹാരാജാസിനായി റോബിൻ ഉത്തപ്പ, ഇർഫാൻ പത്താൻ, സുരേഷ് റെയ്ന, ഗൗതം ഗംഭീർ, യൂസഫ് പത്താൻ, മുരളി വിജയ്, ഹർഭജൻ സിംഗ്, മുഹമ്മദ് കൈഫ്, സ്റ്റുവർട്ട് ബിന്നി, പ്രവീൺ താമ്പേ, അശോക് ദിന്ധ തുടങ്ങിയ നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്. പഴയ താരങ്ങളുടെ സൗഹൃദം പുതുക്കുക എന്ന ഉദ്ദേശവും മത്സരത്തിനുണ്ട്. ഇന്നലത്തെ മത്സരത്തിൽ ഇന്ത്യൻ മഹാരാജാസ് ഏഷ്യൻ ലയൺസിനെതിരെ 9 റൺ തോൽവി ഏറ്റുവാങ്ങിയിരുന്നു.
മത്സരത്തിൽ ഷാഹിദ് അഫീദിയുടെ മികച്ച പെരുമാറ്റം സോഷ്യൽ മീഡിയയിൽ കൈയ്യടി നേടുകയാണ്. അബ്ദുൽ റസാക്ക് എറിഞ്ഞ പന്ത് സ്വീപ്പ് കളിക്കാനായി നോക്കിയ ഗൗതം ഗംഭീറിന്റെ ഹെൽമെറ്റിൽ കൊണ്ടു. ഉടനെ തന്നെ അഫ്രീദി ഓടിയെത്തി ഗൗതം ഗംഭീരന് കാര്യമായ പരിക്കുകൾ ഇല്ല എന്ന് ഉറപ്പുവരുത്തി. ഈ പെരുമാറ്റത്തിന് ട്വിറ്ററിൽ മികച്ച പിന്തുണ ലഭിക്കുക ആണ് ഇപ്പോൾ. ഷാഹിദ് അഫ്രിദിയുടെ മികച്ച പെരുമാറ്റത്തിന്റെ ഈ വീഡിയോ ദൃശ്യം കാണാം.