Categories
Cricket Latest News Video

ക്രീസിൽ പത്താൻ ,അവസാന ബോളിൽ ജയിക്കാൻ വേണ്ടത് 5 റൺസ് ,ആവേശം നിറഞ്ഞ നിമിഷം :വീഡിയോ കാണാം

ഇന്നലെ നടന്ന ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് പോരാട്ടത്തിൽ ഇന്ത്യ മഹാരാജാസ് ടൂർണമെന്റിലെ തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങിയിരുന്നു. വെള്ളിയാഴ്ച നടന്ന ഉദ്ഘാടന മത്സരത്തിൽ ഏഷ്യ ലയൺസ് ടീമിനോട് 9 റൺസിന് പരാജയപ്പെട്ട ഇന്ത്യ, ഇന്നലെ വേൾഡ് ജയന്റ്സ്‌ ടീമിനെതിരെ 2 റൺസിന്റെ തോൽവിയും ഏറ്റുവാങ്ങി. മത്സരത്തിൽ ആരോൺ ഫിഞ്ച് നയിച്ച ജയന്റ്സ് ടീം ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങി നിശ്ചിത 20 ഓവറിൽ 166/8 എന്ന ഭേദപ്പെട്ട ടോട്ടൽ കണ്ടെത്തി. അർദ്ധസെഞ്ചുറികൾ നേടിയ നായകൻ ഫിഞ്ചിന്റെയും വാട്സന്റെയും ഇന്നിംഗ്സുകളാണ് അവർക്ക് കരുത്തായത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് റോബിൻ ഉത്തപ്പയും നായകൻ ഗൗതം ഗംഭീറും ചേർന്ന് സമ്മാനിച്ചത് വെടിക്കെട്ട് തുടക്കമാണ്. 6 ഓവറിൽ 65 റൺസ് കൂട്ടിച്ചേർത്തശേഷമാണ് 29 റൺസ് എടുത്ത ഉത്തപ്പ പുറത്തായത്. എങ്കിലും തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധസെഞ്ചുറി കുറിച്ച നായകൻ ഗംഭീറിന്റെ മികവിൽ ഇന്ത്യ വിജയലക്ഷ്യം മറികടക്കും എന്ന് തോന്നിപ്പിച്ചു. 68 റൺസെടുത്ത അദ്ദേഹം മടങ്ങിയശേഷം പിന്നീട് വന്നവർക്ക് വിജയം ഉറപ്പിക്കാൻ കഴിഞ്ഞില്ല. 11 റൺസ് എടുത്ത മുരളി വിജയ് റിട്ടയേർഡ് ഹർട്ട് ആയി മടങ്ങുകയും ചെയ്തു.

റൈന (19), മുഹമ്മദ് കൈഫ് (21) എന്നിവർ ചെറിയ സംഭാവനകൾ നൽകിയെങ്കിലും അത് മതിയായിരുന്നില്ല. യുസഫ് പഠാൻ 10 പന്തിൽ 7 റൺസോടെ നിരാശപ്പെടുത്തി. എങ്കിലും അവസാന പന്തുവരെ ഇന്ത്യക്ക് വിജയപ്രതീക്ഷ ഉണ്ടായിരുന്നു. ബ്രെറ്റ് ലീ വെറും അഞ്ചു റൺസ് മാത്രമാണ് ഇരുപതാം ഓവറിൽ വിട്ടുകൊടുത്തത്. ഓവറിലെ മൂന്നാം പന്തിൽ സ്റ്റുവർട്ട് ബിന്നിയുടെ വിക്കറ്റും വീഴ്ത്തി. അടുത്ത രണ്ട് പന്തുകളിൽ സിംഗിൾ മാത്രം വഴങ്ങി. ഒടുവിൽ അവസാന പന്തിൽ അഞ്ച് റൺസ് വേണ്ടപ്പോൾ ഇർഫാൻ പഠാൻ ഓഫ് സൈഡ് ബൗണ്ടറിയിലേക്ക് ഷോട്ട് പായിച്ചെങ്കിലും റോസ് ടെയ്‌ലർ അത് പറന്നുപിടിച്ച് രണ്ടു റൺസിൽ ഒതുക്കി. അത് ബൗണ്ടറി കടന്നിരുന്നുവെങ്കിൽ മത്സരം ടൈയാകുകയും സൂപ്പർ ഓവറിലേക്ക് നീങ്ങുകയും ചെയ്തേനെ.

ഹൈലൈറ്റ് വീഡിയോ കാണാം :

Leave a Reply

Your email address will not be published. Required fields are marked *