നാല് കൊല്ലങ്ങൾക്ക് മുന്നേയാണ് അയാൾ ഇതിന് മുന്നേ ടെസ്റ്റ് ക്രിക്കറ്റിൽ ഒരു സെഞ്ച്വറി കുറിച്ചത്.2019 നവംബർ 22 ന്ന് ബംഗ്ലാദേശിനെതിരെ ഈഡൻ ഗാർഡൻസിൽ തന്റെ 27 മത്തെ ടെസ്റ്റ് സെഞ്ച്വറി നേടുമ്പോൾ ഒരു ക്രിക്കറ്റ് ആരാധകൻ പോലും കരുതിയിരുന്നില്ല കോഹ്ലിയുടെ അടുത്ത ടെസ്റ്റ് സെഞ്ച്വറിക്ക് വേണ്ടി ഇത്ര നാളുകൾ കാത്തിരിക്കേണ്ടി വരുമെന്ന്.സമകാലിക ക്രിക്കറ്റിലെ ഫാബ് ഫോറിൽ ആദ്യമായി 27 ടെസ്റ്റ് സെഞ്ച്വറി നേടിയ കോഹ്ലി സ്മിത്തും റൂട്ടും 28 ൽ എത്തിയതിൻ നാളുകൾക്ക് അപ്പുറമാണ് കോഹ്ലി 28 ൽ എത്തിയത് എന്നത് വേദനകരമാണ്.
എന്നാൽ സെഞ്ച്വറി അടിക്കാൻ മറന്ന കോഹ്ലി കുട്ടി ക്രിക്കറ്റിലും ഏകദിനത്തിലും സെഞ്ച്വറികൾ അടിച്ചു കൂട്ടി തിരകെ വന്നു. ഏകദിനത്തിൽ തുടരെ തുടരെ സെഞ്ച്വറികൾ വീണ്ടും പിറന്നു.എന്നാൽ ടെസ്റ്റ് ക്രിക്കറ്റിൽ മാത്രം അയാൾക്ക് തന്റെ പഴയ മികവ് നിലനിർത്താൻ കഴിഞ്ഞില്ല.ഒടുവിൽ ടീമിന് ഏറ്റവും ആവശ്യമായ സാഹചര്യത്തിൽ ഒരിക്കൽ കൂടി രാജാവ് അവതരിച്ചിരിക്കുന്നു.ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ 28 മത്തെ സെഞ്ച്വറി അയാൾ സ്വന്തമാക്കി കഴിഞ്ഞിരിക്കുന്നു.
ഈ സെഞ്ച്വറി നേടിയ ശേഷം വളരെ ശാന്തമായിയാണ് കോഹ്ലി ആഘോഷിച്ചത്. അഗ്രെഷൻ ഒന്നുമില്ലാതെ വളരെ ശാന്തമായി അദ്ദേഹം ഗാലറിയേ അഭിവാദ്യം ചെയ്തു.ഗാലറിയിൽ നിന്ന് കോഹ്ലിയേ വണങ്ങിയ ഒരു കൊച്ച് ആരാധകനെയും കാണാൻ കഴിഞ്ഞു.