ടെസ്റ്റ് ക്രിക്കറ്റ് എന്നത് ഒരു അതിജീവനമാണ്. ഏറ്റവും നന്നായി പരീക്ഷണങ്ങളെ നേരിടുന്നവർ വിജയിക്കുക തന്നെ ചെയ്യുന്നു.പ്രതിരോധവും ആക്രമണവും ഈ പരീക്ഷകൾ വിജയിക്കാൻ ഒരേ പോലെ ഉപയോഗപെടുത്താം. ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ബോർഡർ ഗവസ്‌കർ ട്രോഫി ടെസ്റ്റ് മത്സരത്തിലും സംഭവിക്കുന്നത് മറ്റൊന്നുമല്ല.ഷോർട്ട് ബോളുകൾ കൊണ്ട് പരീക്ഷിച്ച ഗ്രീനെ ആക്രമണം എന്നാ ആയുധം കൊണ്ട് ഭാരത് വിജയിച്ചിരിക്കുകയാണ്.
മത്സരത്തിന്റെ 134 മത്തെ ഓവറിലാണ് സംഭവം. കോഹ്ലിക്ക് ഒപ്പം ഭാരത് ചേർന്നതോടെ ഓസ്ട്രേലിയക്ക് മത്സരത്തിലേക്ക് തിരകെ വരാനുള്ള ഏക വഴിയും നഷ്ടമാവുകയാണ്. ഒടുവിൽ ഷോർട് ബോളുകൾ കൊണ്ട് ഇന്ത്യൻ ബാറ്റർമാരെ പരീക്ഷിക്കാൻ സ്മിത്തും ഗ്രീനും തയ്യാറായി.എന്നാൽ ഓസ്ട്രേലിയ മനസ്സിൽ കണ്ടത് ഭരത് മാനത്ത് കാണുകയായിരുന്നു.
ഓവറിലെ ആദ്യത്തെ പന്ത് കോഹ്ലി നേരിടുന്നു. ഡോട്ട് ബോൾ . രണ്ടാമത്തെ പന്ത് ഷോർട് ബോൾ കോഹ്ലി സിംഗിൾ എടുക്കുന്നു. മൂന്നാമത്തെ പന്ത് ഭരത് നേരിടുന്നു.66 മീറ്റർ അകലെ ബൗണ്ടറിക്ക് അപ്പുറം ബോൾ എത്തുന്നു. വീണ്ടും ബൗൺസർ വീണ്ടും സിക്സർ. അടുത്ത പന്ത് കട്ട് ചെയ്യുന്നു. ബൗണ്ടറി. ഒപ്പം നോ ബോളും, അടുത്ത പന്ത് വീണ്ടും നോ ബോൾ. അടുത്ത പന്ത് സിംഗിൾ. അവസാന പന്ത് കോഹ്ലി ഡിഫെൻഡ് ചെയ്യുന്നു. ഡോട്ട് ബോൾ. ഓവറിൽ 21 റൺസ്. അർഹിച്ച ഫിഫ്റ്റി സ്വന്തമാക്കാൻ കഴിയാതെ ഒടുവിൽ 44 റൺസ് സ്വന്തമാക്കിയ ഭരത് ലിയോണ് മുന്നിൽ വീഴുന്നു.
വീഡിയോ :