എന്നും ആവേശം നിറഞ്ഞു നിൽക്കുന്ന ബോർഡർ ഗവസ്‌കർ ട്രോഫിയുടെ ഏറ്റവും പുതിയ പതിപ്പ് അവസാനിപ്പിക്കാൻ ഇനി ഒരേ ഒരു ദിവസം മാത്രം. ആദ്യ രണ്ട് ടെസ്റ്റുകൾ ജയിച്ചു ഇതിനോടകം തന്നെ ഇന്ത്യ ബോർഡർ ഗവസ്കർ ട്രോഫി നിലനിർത്തി കഴിഞ്ഞു. എന്നാൽ മൂന്നാമത്തെ ടെസ്റ്റ് ഓസ്ട്രേലിയ വിജയിച്ചു.ഈ ഒരു തോൽവി ഇന്ത്യയുടെ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലേക്കുള്ള ടിക്കറ്റ് പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ മുന്നിൽ കണ്ട് കൊണ്ട് തന്നെ നാലാമത്തെ ടെസ്റ്റിന് ഇറങ്ങിയ ഇന്ത്യക്ക് ആദ്യ ദിവസങ്ങങ്ങളിൽ തിരിച്ചടിയാണ് ഏറ്റത്. എന്നാൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇന്ത്യ മത്സരത്തിലേക്ക് തിരകെ വരുകയാണ്. വർഷങ്ങൾക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ കോഹ്ലി നേടിയ സെഞ്ച്വറി തന്നെ ഈ നാലാമത്തെ ദിവസം ഇന്ത്യയുടെ പേരിലാക്കിയത്.
കോഹ്ലിയുടെ സെഞ്ച്വറി മികവിൽ ഇന്ത്യ 90 ഓളം റൺസ് ലീഡ് സ്വന്തമാക്കി കഴിഞ്ഞു. കോഹ്ലിക്ക് പുറമെ അക്‌സർ ഫിഫ്റ്റി സ്വന്തമാക്കി. അവസാന ദിവസമായ നാളെ ഇന്ത്യക്ക് 10 വിക്കറ്റ് 90 റൺസിനുള്ളിൽ എടുക്കാൻ സാധിച്ചാൽ ഇന്ത്യക്ക് വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലേക്ക് യോഗ്യത നേടാം. എന്നാൽ നാലാമത്തെ ടെസ്റ്റും ജയിച്ച പരമ്പര ഒപ്പത്തിന് ഒപ്പമാക്കാനാണ് ഓസ്ട്രേലിയയുടെ ശ്രമം.
ഇന്നത്തെ അവസാന സെഷനിൽ ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ തകർക്കാനുള്ള സുവർണവസരം ഇന്ത്യ പാഴാക്കിയിരിക്കുകയാണ്. ഓസ്ട്രേലിയുടെ രണ്ടാമത്തെ ഇന്നിങ്സിന്റെ അഞ്ചാമത്തെ ഓവറിലായിരുന്നു സംഭവം. അശ്വിനാണ് ഇന്ത്യക്ക് വേണ്ടി പന്ത് എറിയുന്നത്. ഓസ്ട്രേലിയ ഓപ്പൺറായി നൈറ്റ് വാച്ച്മാൻ മാത്യു കുന്ഹേമാനെ ക്രീസിലേക്ക് അയച്ചു. ഓവറിലെ അവസാന പന്തിൽ അശ്വിന്റെ ബോൾ എഡ്ജ് ചെയ്തു കീപ്പർ ഭരതിന്റെ കയ്യിലേക്ക്.എന്നാൽ ഭരതിന് അവസരം മുതലാക്കാൻ സാധിച്ചില്ല. നാളെ ഇന്ത്യ വിജയത്തിന് വേണ്ടിയും ഓസ്ട്രേലിയ സമനിലക്ക് വേണ്ടിയാകും കളിക്കുക.
വീഡിയോ