Categories
Cricket Latest News

ബൗണ്ടറി ആകും എന്ന് വിചാരിച്ചിരുന്നവരെ അമ്പരപ്പിച്ച് ജഡേജയുടെ പറക്കും ക്യാച്ച് ;വീഡിയോ കാണാം

ബോർഡർ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ വിജയത്തിനുശേഷം ടീം ഇന്ത്യ, ഓസ്ട്രേലിയയുമായി കളിക്കുന്ന മൂന്ന് മത്സര ഏകദിനപരമ്പരയ്ക്ക് ഇന്ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ തുടക്കമായിരിക്കുകയാണ്‌. കുടുംബത്തിലെ ഒരു വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയ നായകൻ രോഹിത് ശർമയുടെ അഭാവത്തിൽ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. മത്സരത്തിൽ ടോസ് നേടിയ അദ്ദേഹം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മികച്ച ബോളിങ് പ്രകടനം കാഴ്ചവെച്ച ടീം ഇന്ത്യ അവരെ 35.4 ഓവറിൽ വെറും 188 റൺസിൽ ഓൾഔട്ടാക്കി.

65 പന്തിൽ 81 റൺസെടുത്ത ഓപ്പണർ മിച്ചൽ മാർഷിന്റെ പ്രകടനം ഒഴിച്ചുനിർത്തിയാൽ മറ്റാർക്കും കാര്യമായ സംഭാവന നൽകാൻ സാധിച്ചില്ല. നായകൻ സ്റ്റീവൻ സ്മിത്ത് 22 റൺസും വിക്കറ്റ് കീപ്പർ ജോഷ് ഇൻഗ്ലിസ് 26 റൺസും എടുത്തു പുറത്തായി. 3 വിക്കറ്റ് വീതം വീഴ്ത്തിയ പേസർമാരായ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ചേർന്നാണ് അവരെ തകർത്തത്.

രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ നായകൻ ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. 20 ഓവർ പിന്നിട്ടപ്പോൾ 130 റൺസ് എടുത്തിരുന്ന ഓസീസ്, 300 റൺസ് കടക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും അവസാന 8 വിക്കറ്റുകൾ 59 റൺസിനിടെ നഷ്ടമാക്കി.

ഓൾറൗണ്ടർ രവീന്ദ്ര ജഡേജ മത്സരത്തിൽ മികച്ചുനിൽക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന മാർഷിന്റെ വിക്കറ്റ് ഉൾപ്പെടെ രണ്ട് വിക്കറ്റ് വീഴ്ത്തിയ അദ്ദേഹം ഒരു പറക്കും ക്യാച്ചും സ്വന്തമാക്കിയിരുന്നു. കുൽദീപ് യാദവിന്റെ പന്തിൽ 15 റൺസ് നേടിയിരുന്ന മാർണസ് ലഭുഷേയ്‌നിന്റെ ക്യാച്ചാണ് അദ്ദേഹം എടുത്തത്. കട്ട് ഷോട്ട് കളിക്കാൻ ശ്രമിച്ച അദ്ദേഹത്തിന്റെ ഔട്ട്‌സൈഡ് എഡ്ജ് ആയിപ്പോയ പന്ത് ഷോർട്ട് തേർഡ് മാനിൽ നിന്നിരുന്ന ജഡ്ഡൂ തന്റെ വലത്തുവശത്തേക്ക് ചാടി വായുവിൽ ഇരുകൈയ്യും നീട്ടി പിടിച്ചെടുക്കുകയായിരുന്നു.

https://twitter.com/abhishe92065110/status/1636668463665274880?t=hsCQxd-nzx0vqg-CtCIyJg&s=19

Leave a Reply

Your email address will not be published. Required fields are marked *