ബോർഡർ ഗവസ്കർ ട്രോഫിയുടെ ആവേശത്തിന് ശേഷം ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമായി. മൂന്നു മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു.രോഹിത് ശർമയുടെ അഭാവത്തിൽ ഇന്ത്യയെ നയിച്ചത് ഹർദിക് പാന്ധ്യയായിരുന്നു. കമ്മിൻസിന്റെ അഭാവത്തിൽ ഓസ്ട്രേലിയേ നയിക്കുന്നത് സ്റ്റീവ് സ്മിത്തുമാണ്.
ഹർദിക്കിന്റെ തീരുമാനം ശെരി വെക്കുന്നാ രീതിയിൽ തന്നെ ഇന്ത്യൻ ബൗളേർമാർ പന്ത് എറിഞ്ഞു. മിച്ചൽ മാർഷ് അടിച്ചു തകർത്തുവെങ്കിലും ഓസ്ട്രേലിയേ വലിയ സ്കോറിലേക്ക് എത്തിക്കാൻ സാധിച്ചില്ല. ഇന്ത്യക്ക് വേണ്ടി ഷമിയും സിറാജും മൂന്നു വിക്കറ്റ് വീഴ്ത്തി.ജഡേജ രണ്ടും കുൽദീപും പാന്ധ്യയും ഒരു വിക്കറ്റും വീഴ്ത്തി. ഓസ്ട്രേലിയ 188 റൺസിന് ഓൾ ഔട്ടായി.81 റൺസ് നേടിയ മാർഷ് തന്നെയാണ് ടോപ് സ്കോർർ.എന്നാൽ തന്റെ മികച്ച ക്യാപ്റ്റൻസിയിലും ഹർദിക്കിന്റെ താരങ്ങളോടുള്ള മോശം പെരുമാറ്റം ഒരിക്കൽ കൂടി പുറത്ത് വന്നിരിക്കുകയാണ്.
കുൽദീപ് യാദവ് പന്ത് എറിയാൻ എത്തിയപ്പോൾ ആയിരുന്നു സംഭവം. കുൽദീപിന് നിർദേശം നൽകാൻ ക്യാപ്റ്റൻ ഹാർദിക് അടുത്തേക്കെത്തി.വിരാട് കോഹ്ലിയും കുൽദീപിന്റെ അടുത്ത് എത്തി. മുതിർന്ന താരങ്ങൾ ഇത്തരത്തിൽ നിർദേശങ്ങൾ നൽകുന്നത് ക്രിക്കറ്റിൽ പതിവാണലോ . എന്നാൽ കോഹ്ലി പറയുന്നത് കേൾക്കാൻ നിൽക്കാതെ ഹാർദിക് തന്റെ ഫീൽഡിങ് പൊസിഷനിലേക്ക് തിരകെ മടങ്ങി.