ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 5 വിക്കറ്റിന്റെ തകർപ്പൻ ജയം, മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ ഓസ്ട്രേലിയയെ ബാറ്റിംഗിന് അയക്കുകയായിരുന്നു, ക്യാപ്റ്റന്റെ തീരുമാനം ശരി വെക്കുന്ന തരത്തിൽ ഇന്ത്യൻ ബോളർമാർ പന്തെറിഞ്ഞപ്പോൾ മിച്ചൽ മാർഷ് (81) ഒഴികെ മറ്റ് ആർക്കും ഓസീസ് നിരയിൽ പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല, ഒടുവിൽ 188 റൺസിന് ഓസ്ട്രേലിയ ഓൾ ഔട്ട് ആയി, 3 വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് ഷമിയും, മുഹമ്മദ് സിറാജും, 2 വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും ഇന്ത്യക്ക് വേണ്ടി മികച്ച ബോളിംഗ് പ്രകടനം പുറത്തെടുത്തു.
ചെറിയ വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെയും തുടക്കം തകർച്ചയോടെ ആയിരുന്നു, മിച്ചൽ സ്റ്റാർക്ക് ഇന്ത്യൻ മുൻ നിരയെ തകർത്തപ്പോൾ 39/4 എന്ന നിലയിൽ ഇന്ത്യ തോൽവി മുന്നിൽ കണ്ടു, എന്നാൽ കെ.എൽ രാഹുൽ 75* ഹർദിക്കിനെയും(25) ജഡേജയെയും 45* കൂട്ട് പിടിച്ച് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു, ആറാം വിക്കറ്റിൽ രാഹുലും ജഡേജയും ചേർന്ന് 108 റൺസിന്റെ അപരാജിത കൂട്ട്കെട്ട് പടുത്തുയർത്തി, ഇന്ത്യൻ വിജയത്തിന്റെ അടിത്തറ ആയത് ഈ കൂട്ടുകെട്ട് ആയിരുന്നു, ബോൾ കൊണ്ടും ബാറ്റ് കൊണ്ടും തിളങ്ങിയ ജഡേജ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
മത്സരത്തിൽ സീൻ അബോട്ട് എറിഞ്ഞ മുപ്പത്തി ഏഴാം ഓവറിൽ ഓഫ് സൈഡിലേക്ക് ബോൾ തട്ടിയിട്ട് സിംഗിളിന് ശ്രമിച്ച രവീന്ദ്ര ജഡേജ ബോൾ ലാബുഷെയിനിന്റെ കൈയിൽ ആയതോടെ തിരിച്ച് ക്രീസിലേക്ക് നടന്നു, എന്നാൽ ക്രീസിലേക്ക് ബോളുമായി ഓടി എത്തിയ ലാമ്പുഷെയിൻ ബെയിൽസ് തട്ടാതെ മുന്നോട്ടേക്ക് ഓടി, എന്നാൽ പിന്നീട് വീണ്ടും ക്രീസിന് വെളിയിലേക്ക് നടന്ന ജഡേജയെ റൺ ഔട്ട് ആക്കാനായി ലാബുഷെയിൻ ബോൾ എറിഞ്ഞെങ്കിലും വിക്കറ്റിൽ കൊണ്ടില്ല, ഇന്ത്യക്ക് ഒരു റൺ ഓവർത്രോ ആയി ലഭിക്കുകയും ചെയ്തു.
Written By: അഖിൽ. വി.പി. വള്ളിക്കാട്.