പ്രായം വെറും അക്കമാണ്.പല ഇതിഹാസ താരങ്ങളും തെളിയിച്ച കാര്യമാണ് ഇത്.പ്രായം കൂടുംതോറും വീര്യം കൂടുന്ന പല താരങ്ങളെയും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ വിരമിച്ച ശേഷം ലെജൻഡ് ലീഗ് കളിക്കാൻ വന്ന മുഹമ്മദ് കൈഫ് ക്രിക്കറ്റ് ആരാധകരെ വിസ്മയപിക്കുകയാണ്. തന്റെ ക്രിക്കറ്റ് കരിയറിൽ ഉടനീളം അവിശ്വസനീയ ക്യാച്ചുകൾ കൈപിടിയിൽ ഒതുക്കിയ കൈഫിന് ഇപ്പോഴും ഒരു മാറ്റമില്ല.
ഇന്ത്യൻ മഹാരാജസും ഏഷ്യൻ ലയൺസും ലെജൻഡ് ലീഗ് ക്രിക്കറ്റ് ലീഗ് മത്സരം കളിക്കുകയാണ്.ഏഷ്യൻ ലയൺസ് ഇന്നിങ്സിന്റെ 16 മത്തെ ഓവർ.പ്രവീൺ താമ്പേയാണ് ഇന്ത്യൻ മഹാരാജാസിന് വേണ്ടി ബൗൾ ചെയ്യുകയാണ്.താമ്പേയേ സ്റ്റെപ് ഔട്ട് ചെയ്ത ഹഫീസ് ബോൾ ബൗണ്ടറിയിലേക്ക് എന്ന് കരുതി നിൽകുമ്പോൾ ഒരിക്കൽ കൂടി കൈഫ് അവതരിക്കുകയാണ്.ലോങ്ങ് ഓഫിലേക്ക് പോയ പന്ത് മുമ്പോട്ട് ചാടി കൈഫ് അസാമാന്യമായ രീതിയിൽ കൈപിടിയിൽ ഒതുക്കി.
മത്സരത്തിൽ കൈഫ് സ്വന്തമാക്കുന്ന അവിശ്വസനീയമായ രണ്ടാമത്തെ ക്യാച്ച് ആണ് ഇത്.ലയൺസിന്റെ ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ തരംഗയേ എക്സ്ട്രാ കവറിനുള്ളിൽ ഒരൊറ്റ കൈ കൊണ്ട് ക്യാച്ച് സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ ഏഷ്യ ലയൺസ് 5 വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് സ്വന്തമാക്കിട്ടുണ്ട്. ഇന്നത്തെ മത്സരത്തിൽ ജയിക്കുന്ന ടീം വേൾഡ് ജയന്റ്സുമായി ഫൈനലിൽ കളിക്കും.ടൂർണമെന്റിൽ കൈഫ് സ്വന്തമാക്കുന്ന മൂന്നാമത്തെ കിടിലൻ ക്യാച്ച് ആണ് ഇത്. പഴകും തോറും വീര്യം കൂടിയ ആൾ തന്നെയാണ് താൻ എന്ന് കൈഫ് ഒരിക്കൽ കൂടി തെളിയിക്കുകയാണ്.