ഇന്നലെ നടന്ന ബാംഗ്ലൂർ ലക്നൗ മത്സരത്തിൽ ബാംഗ്ലൂർ തോൽവി ഏറ്റുവാങ്ങിയിരുന്നു. പടുകൂറ്റൻ സ്കോർ ലക്നൗനെതിരെ പടുത്തുയർത്തിയ ശേഷമാണ് ബാംഗ്ലൂർ തോൽവി ഏറ്റുവാങ്ങിയത് എന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ചാവിഷയം ആയിരിക്കുന്നത്. ഇതിൽ പലയാളുകളും ബാംഗ്ലൂരിന്റെ ബോളർമാരെയാണ് പഴി പറയുന്നത്. ബാംഗ്ലൂർ ബോളർമാർക്ക് മാത്രം യാതൊരു മാറ്റവും ഇല്ല എന്നാണ് മിക്ക ആളുകളും സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെടുന്നത്.
മത്സരത്തിൽ 212 റൺസ് ആണ് ബാംഗ്ലൂർ പടുത്തുയർത്തിയത്. ബാംഗ്ലൂരിനായി ക്യാപ്റ്റൻ ഫാഫ് ഡുപ്ലസി, ഗ്ലൻ മാക്സ്വെൽ, വിരാട് കോഹ്ലി എന്നിവർ അർദ്ധ സെഞ്ച്വറി നേടിയിരുന്നു. അവസാന ഓവറുകളിൽ മാക്സ്വെല്ലും ഫാഫ് ഡ്യൂപ്ലിസിയും തകർത്ത് അടിച്ചതാണ് ബാംഗ്ലൂരിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 212 റൺ നേടുന്നതിനിടെ ബാംഗ്ലൂരിന് നഷ്ടമായതാവട്ടെ വെറും രണ്ട് വിക്കറ്റുകൾ മാത്രമായിരുന്നു.
കോഹ്ലിയും ക്യാപ്റ്റനും ചേർന്ന് മികച്ച തുടക്കമായിരുന്നു ബാംഗ്ലൂരിന് നൽകിയത്. 44 പന്തുകൾ നേരിട്ട് വിരാട് കോഹ്ലി 61 റൺസ് നേടി. ഏറെക്കാലം ഫോം ഔട്ട് ആയിരുന്ന വിരാട് കോഹ്ലിയുടെ മികച്ച തിരിച്ചുവരവാണ് ഇപ്പോൾ ലോക ക്രിക്കറ്റ് സാക്ഷ്യം വഹിക്കുന്നത് എന്നാണ് പല എക്സ്പെർട്ടുകളും അഭിപ്രായപ്പെടുന്നത്. ലോകത്തെത്തന്നെ ഇപ്പോഴുള്ള മികച്ച കളിക്കാരിൽ മുൻപിലുള്ള കളിക്കാരൻ ആണ് വിരാട് കോഹ്ലി എന്നും പലയാളുകളും അഭിപ്രായപ്പെടാറുണ്ട്.
എന്നാൽ സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത് ന്യൂസിലാൻഡ് മുൻ താരമായ സൈമൺ ഡോളിന്റെ പ്രസ്താവനയാണ്. കോഹ്ലി 50 നു വേണ്ടി മെല്ലെ കളിച്ചു എന്ന രീതിയിലുള്ള പ്രസ്താവനയാണ് സൈമൺ ഡോൾ കമന്റ്ററി ബോക്സിൽ നടത്തിയത്. 25 പന്തിൽ 42 റൺ നേടിയ താരം 50 എണ്ണം തികയ്ക്കാനായി പിന്നീട് 10 പന്ത് നേരിട്ടു എന്ന് സൈമൺ അഭിപ്രായപ്പെട്ടു. തനിക്ക് കോഹ്ലിയുടെ ഈ ബാറ്റിംഗ് മെല്ലെ പോക്കിനെയാണ് സൈമൺ ഡോൾ ചോദ്യം ചെയ്യുന്നത്. ഈ ബാറ്റിംഗ് രീതിയിൽ തനിക്ക് അഭിപ്രായവ്യത്യാസം ഉണ്ട് എന്ന് സൈമൺ പറയുന്നു.
സ്വന്തം മൈൽസ്റ്റോൺ ലക്ഷ്യം വെച്ചാണ് കോഹ്ലി 42 റൺസ് നേടിയതിനു ശേഷം 50 റൺസ് നേടുന്നതു വരെയുള്ള സമയങ്ങളിൽ മെല്ലെ കളിച്ചത് എന്ന് സൈമൺ ഡോൾ അഭിപ്രായപ്പെട്ടു. സാമൂഹ്യ മാധ്യമങ്ങളിൽ പലതരത്തിൽ ആളുകൾ സൈമൺ ഡോളിന്റെ ഈ പ്രസ്താവനയെ വായിച്ചെടുക്കുന്നുണ്ട്. ചില ആളുകൾ വിമർശിക്കുമ്പോൾ ചിലയാളുകൾ ഈ പ്രസ്താവനയെ പിൻ താങ്ങുന്നുണ്ട്. മത്സരത്തിൽ സൈമൺ ഡോൾ നടത്തിയ ഈ പ്രസ്താവനയുടെ പ്രസക്തഭാഗങ്ങളുടെ വീഡിയോ ദൃശ്യം കാണാം.