Categories
Uncategorized

മലയാളികൾക്ക് ഇതിനും വലുത് എന്ത് വേണം!ധോണിക്ക് ഒപ്പം പ്രാക്ടീസ് ചെയ്തു സഞ്ജു ;വീഡിയോ കാണാം

ഐ.പി.എല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്‌സും ഏറ്റു മുട്ടുകയാണ് 3 മത്സരങ്ങളിൽ നിന്ന് 2 വിജയവുമായി 4 പോയ്ന്റ്സ് ആണ് ഇരു ടീമിനും, തുല്യ ശക്തികളായ ഇരു ടീമും ഇന്ന് ഏറ്റു മുട്ടുമ്പോൾ മത്സരത്തിൽ തീ പാറുമെന്ന് ഉറപ്പാണ്.

ചെന്നൈയിൽ വെച്ച് ആണ് ഇന്നത്തെ മത്സരം നടക്കുന്നത്, ഓപ്പണിങ് ജോഡി ആണ് രാജസ്ഥാന്റെ നട്ടെല്ല്, ടീമിന് മികച്ച തുടക്കം നൽകാൻ ജോസ് ബട്ട്ലർ- ജയ്സ്വാൾ സഖ്യത്തിന് സാധിക്കുന്നു പിന്നീട് വരുന്ന ബാറ്റർമാർക്ക് സമ്മർദ്ദമില്ലാതെ ബാറ്റ് വീശാൻ ഓപ്പണിങ് ജോഡി നൽകുന്ന മികച്ച തുടക്കം ടീമിനെ സഹായിക്കുന്നു, ചെന്നൈയുടെ ഓപ്പണിങ് ജോഡി ആയ
ഗെയ്ക്ക്വാദ്-കോൺവെ സംഖ്യവും ടീമിന് മോശമല്ലാത്ത തുടക്കം സമ്മാനിക്കുന്നുണ്ട്.

ഇതിനിടെ മത്സരത്തിന് മുന്നോടിയായി നെറ്റ്സിൽ പ്രാക്ടീസ് ചെയ്യുന്ന രാജസ്ഥാൻറെ ക്യാപ്റ്റൻ സഞ്ജു സാംസണിന്റെയും ചെന്നൈ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെയും വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി, ഒരേ സമയം അടുത്തടുത്ത നെറ്റ്സിൽ നിന്ന് പ്രാക്ടീസ് ചെയ്യുന്ന താരങ്ങളുടെ വീഡിയോ ആരാധകർ ഏറ്റെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *