ഇന്ത്യൻ പ്രീമിയർ ലീഗിൽ എന്നും സഞ്ജു സാംസൺ സ്ഥിരതയുടെ പേരിൽ പഴികൾ കേട്ടിരുന്നു. എങ്കിലും ക്യാപ്റ്റൻസി ഏറ്റെടുത്ത സീസൺ മുതൽ വളരെ സ്ഥിരതയോടെ തന്നെ ബാറ്റ് വീശി സഞ്ജു സാംസൺ വിരോധികളുടെ വായ് അടിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗ് വീണ്ടും കാണുന്നത് സ്ഥിരത നഷ്ടപെട്ട സഞ്ജു സാംസണെയാണ് കാണുന്നത്.
ഇന്ത്യൻ പ്രീമിയർ ലീഗിലെ 17 മത്തെ മത്സരം. സീസണിലെ മികച്ച ടീമുകളായ രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ മത്സരിക്കുകയാണ്.ടോസ് നേടിയ ചെന്നൈ ക്യാപ്റ്റൻ ധോണി ബൌളിംഗ് തിരഞ്ഞെടുത്തു. എന്നാൽ പടിക്കലും ബറ്റ്ലറും മികച്ച രീതിയിൽ ബാറ്റ് വീശി. പക്ഷെ ജഡേജയുടെ മാന്ത്രിക ഓവർ കളി ചെന്നൈയുടെ ഭാഗത്തേക്ക് തിരിക്കുകയായിരുന്നു.
രാജസ്ഥന്റെ ഒൻപതാമത്തെ ഓവറാണ് ഇത്.ആദ്യം പടിക്കലിനെ വീഴ്ത്തിയ ജഡേജക്ക് മുന്നിൽ സഞ്ജു ബാറ്റുമായി വരുകയാണ്. സ്ട്രൈക്ക് ചെയ്ത ആദ്യ പന്തിൽ റൺ കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ തൊട്ട് അടുത്ത പന്തിൽ പ്രതിരോധിക്കാൻ ശ്രമിച്ചു സഞ്ജുവിന് പിഴക്കുന്നു. ജഡേജയുടെ മാന്ത്രിക ഡെലിവറിയിൽ സഞ്ജുവിന്റെ കുറ്റി തെറിക്കുന്നു. മിഡിൽ സ്റ്റമ്പ് ലൈനിൽ കുത്തി ഓഫ് സ്റ്റമ്പിലേക്ക് തിരിഞ്ഞു കേറിയ പന്തിന് സഞ്ജുവിന് ഉത്തരം ഉണ്ടായില്ല. സീസണിലെ തുടർച്ചയായി രണ്ടാമത്തെ ഡക്കാണ് സഞ്ജുവിന് ഇത്.ഡൽഹിക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിലും സഞ്ജു പൂജ്യത്തിന് പുറത്തായിരുന്നു