ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാം സീസൺ ആവേശകരമായ പുരോഗമിക്കുകയാണ്. ചെന്നൈ സൂപ്പർ കിംഗ്‌സും രാജസ്ഥാൻ റോയൽസും തമ്മിലാണ് ഇന്നത്തെ പോരാട്ടം. ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ക്യാപ്റ്റനായി തന്റെ 200 മത്തെ മത്സരത്തിന് ഇറങ്ങിയ മഹേന്ദ്ര സിങ് ധോണിക്ക് തന്നെയാണ് ടോസ് ലഭിച്ചത്. ധോണി ബൗളിംഗ് തിരഞ്ഞെടുത്തു.
രാജസ്ഥാൻ വേണ്ടി ജെയ്സ്വാൾ നേരത്തെ തന്നെ പുറത്തായി എങ്കിലും ബറ്റ്ലർ പഠിക്കലിനെ കൂട്ടുപിടിച്ചു ഇന്നിങ്സ് മുന്നോട്ടു നയിച്ചു. പടിക്കൽ വീണെകിലും ബറ്റ്ലർ അശ്വിൻ ഒപ്പം ചേർന്നു സ്കോർ ചലിപ്പിച്ചു. ബറ്റ്ലർ ഫിഫ്റ്റി സ്വന്തമാക്കി. എന്നാൽ ഇപ്പോൾ ഏറ്റവും അധികം ചർച്ച ചെയ്യപെടുന്നത് ചെന്നൈ സൂപ്പർ കിങ്‌സ് താരം മൊയ്‌ൻ അലിയുടെ ഫീൽഡിങ്ങിനെ പറ്റിയാണ്. മൂന്നു സുവർണവസരങ്ങളാണ് താരം പാഴാക്കിയത്.
ജഡേജ എറിഞ്ഞ ഒൻപതാമത്തെ ഓവർ. ദേവ്ദത്ത് പടിക്കലും സഞ്ജു സാംസൺ ഇതിനോടകം തന്നെ ഈ ഓവറിൽ ജഡേജക്ക് മുന്നിൽ വീണിരുന്നു. അശ്വിൻ നേരിട്ട ആദ്യത്തെ പന്തിൽ തന്നെ എഡ്ജ് എടുത്തു ബോൾ സ്ലിപ്പിൽ നിന്ന അലിയുടെ കൈകളിലേക്ക്. എന്നാൽ നിസാരമായി കൈപിടിയിൽ ഒതുക്കമായിരുന്ന പന്ത് അദ്ദേഹം അവിശ്വസനീയമായ നഷ്ടപെടുത്തുന്നു. വീണ്ടും അശ്വിൻ പുറത്താക്കാനുള്ള സുവർണവസരം അലി പാഴാക്കി. ഈ തവണ തീക്ഷണയുടെ ഓവറിൽ ഒരു റൺ ഔട്ട് ചാൻസായിരുന്നു.അശ്വിൻ കവറിലേക്ക് ബോൾ തട്ടിയിട്ടിട് ഓടുന്നു. പക്ഷെ അലിയുടെ കൈകളിൽ പന്ത്.അശ്വിൻ പിച്ചിന്റെ നടുവിൽ.പക്ഷെ അലിയുടെ ത്രോ ധോണിക്ക് ഒരുപാട് അകലെയിലേക്കാണ് ചെന്ന് എത്തിയത്.രാജസ്ഥാൻ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് സ്വന്തമാക്കി.