കഴിഞ്ഞ ദിവസം നടന്ന ലക്ക്നൗ സൂപ്പർ ജയന്റ്സ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മത്സരം ഐ പി എല്ലിലെ ക്ലാസ്സിക്കുകളിൽ ഒന്നായിരുന്നു. എന്നാൽ ഈ മത്സരത്തിന്റെ അവസാന പന്ത് ബാംഗ്ലൂർ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്കിന്റെ പിഴവ് വളരെ ചർച്ചചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ ഒരു ഇന്നിങ്സിന്റെ അവസാന പന്തിൽ എങ്ങനെ കീപ് ചെയ്യണമെന്ന് ധോണി കാണിച്ചു കൊടുത്തിരിക്കുകയാണ്.തന്റെ എപ്പിക് റൺ ഔട്ട് നിമിഷങ്ങളെ ഓർമിപ്പിക്കുന്ന തരത്തിൽ തന്നെയുള്ള ഒരു റൺ ഔട്ടാണ് ധോണി നടത്തിയിരിക്കുന്നത്.
രാജസ്ഥാൻ റോയൽസിന്റെ അവസാന പന്ത് രാജസ്ഥാൻ ബാറ്റർ ആദം സാമ്പ ഷോർട് ഫൈൻ ലെഗിലേക്ക് സ്കൂപ്പ് ചെയ്യുന്നു. അനായാസം സ്വന്തമക്കാവുന്ന ക്യാച്ച് തീക്ഷണ പാഴാക്കുന്നു. ഡബിൾ സ്വന്തമാക്കാൻ സാമ്പ ശ്രമിക്കുന്നു. എന്നാൽ തീക്ഷണ ധോണിക്ക് പന്ത് എറിയുന്നു. ധോണി അനായാസം ബൗൾ സ്റ്റമ്പിലേക്ക് എറിഞ്ഞു റൺ ഔട്ട് ആകുന്നു. ഇത്തരത്തിലുള്ള ധോണിയുടെ റൺ ഔട്ടുകൾ നമ്മൾ പല തവണ കണ്ടിട്ട് ഉള്ളതാണ്.
നേരത്തെ ടോസ് നേടിയ ചെന്നൈ നായകൻ ധോണി ബൗളിംഗ് തെരെഞ്ഞെടുകയായിരുന്നു. ബറ്റ്ലർ നേടിയ ഫിഫ്റ്റിയും പടിക്കലിന്റെയും അശ്വിന്റെയും ഹെറ്റ്മൈറിടെയും അവസരോചിത ബാറ്റിങ്ങും രാജസ്ഥാൻ റോയൽസിന്റെ സ്കോർ 175 ൽ എത്തിച്ചു.4 ഓവറിൽ 21 റൺസ് വിട്ട് കൊടുത്ത് രണ്ട് വിക്കറ്റ് നേടിയ ജഡേജയുടെ സ്പെല്ല് നിർണായകമായി.52 റൺസ് നേടിയ ജോസ് ബറ്റ്ലറാണ് ടോപ് സ്കോർർ.