ഇന്ത്യൻ പ്രീമിയർ ലീഗ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച എന്റെർറ്റൈനിങ് ലീഗുകളിൽ ഏറ്റവും മികച്ചതാണ്. പല താരങ്ങൾ തമ്മിൽ കോർക്കുന്നതും തമ്മിൽ സൗഹൃദം പങ്ക് ഇടുന്നതും ഇവിടെ കാണാൻ കഴിയും. മാത്രമല്ല പല രസകരമായ നിമിഷങ്ങളും ഇന്ത്യൻ പ്രീമിയർ ലീഗ് സമ്മാനിച്ചിട്ടുണ്ട്. ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിലും ഇത്തരത്തിൽ ഒരു സംഭവം സംഭവിച്ചിരിക്കുകയാണ്.
ചെന്നൈ സൂപ്പർ കിങ്സ് ഇന്നിങ്സിന്റെ ആറാമത്തെ ഓവറിലാണ് സംഭവം. അശ്വിനാണ് രാജസ്ഥാൻ വേണ്ടി ബൗൾ ചെയ്യുന്നത്. ചെന്നൈക്ക് വേണ്ടി സ്ട്രൈക്ക് ചെയ്യുന്നത് അജിങ്ക്യ രഹാനെയാണ് ക്രീസിൽ. അശ്വിൻ പന്ത് എറിയാൻ വേണ്ടി വരുകയാണ്. എന്നാൽ ബൗൾ റിലീസ് ചെയ്യുന്നതിന് തൊട്ട് മുന്നേ അശ്വിൻ ബോൾ എറിയണ്ട എന്ന് തീരുമാനിച്ചു റൺ അപ്പ് അവസാനിപ്പിച്ചു തിരകെ നടക്കുന്നു. വീണ്ടും അശ്വിൻ പന്ത് എറിയാൻ വരുകയാണ്. ഈ തവണ അശ്വിൻ റിലീസ് ചെയ്യുന്നതിന് തൊട്ട് മുന്നേ രഹനേ ബാറ്റ് ചെയ്യണ്ട എന്ന് തീരുമാനിച്ചു പിൻവലിഞ്ഞു മധുരകരമായ ഒരു പ്രതികാരം നടത്തുന്നു.
നേരത്തെ ടോസ് ലഭിച്ച ചെന്നൈ ക്യാപ്റ്റൻ ധോണി ബൗളിംഗ് തെരെഞ്ഞെടുകകായിരുന്നു. ബറ്റ്ലറിന്റെ ഫിഫ്റ്റിയുടെ മികവിൽ രാജസ്ഥാൻ 175 റൺസിലെത്തി.ചെന്നൈക്ക് വേണ്ടി രണ്ട് വിക്കറ്റ് നേടിയ ജഡേജയുടെ ബൗളിംഗ് പ്രകടനം ശ്രദ്ധേയമായി.തുടക്കത്തിൽ തന്നെ രുതുരാജിനേ നഷ്ടമായെങ്കിലും ചെന്നൈയുടെ ഇന്നിങ്സ് മികച്ച രീതിയിൽ തന്നെ മുന്നേറുകയാണ്.