ഡിസിഷൻ റിവ്യൂ സിസ്റ്റം ക്രിക്കറ്റിൽ വിപ്ലവതകമായ മാറ്റങ്ങളാണ് കൊണ്ട് വന്നിരിക്കുന്നത്. ബാറ്റർ ഔട്ട് ആണോ നോട്ട് ഔട്ട് ആണോ എന്നാ അമ്പയരുടെ വിധിയേ ചോദ്യം ചെയ്യാനാണ് ഡിസിഷൻ റിവ്യൂ സിസ്റ്റം പൊതുവെ ഉപയോഗിക്കാർ. എന്നാൽ ഈ ഐ പി എല്ലിൽ വൈഡ് നോ ബോൾ തീരുമാനങ്ങൾ ചോദ്യം ചെയ്യാനും റിവ്യൂ ഉപോയഗിക്കാം.
ബാറ്ററേ ഔട്ട് വിളിക്കുന്നു.ശേഷം റിവ്യൂ കൈയിലിരക്കെ റിവ്യൂ കൊടുക്കാതെ ഡഗ് ഔട്ടിലേക്ക് മടങ്ങുന്നു.ശേഷം റിപ്ലേയിൽ അത് ഔട്ട് അല്ല എന്നറിയുന്നു.ഇത്തരത്തിൽ ഒരു സംഭവം വളരെ വിചിത്രമാണ്.എന്നാൽ ചെന്നൈ സൂപ്പർ കിങ്‌സ് രാജസ്ഥാൻ റോയൽസ് മത്സരത്തിൽ സംഭവിച്ചത് ഇത്തരത്തിൽ ഒരു കാര്യമാണ്.ചെന്നൈയുടെ ഇന്നിങ്സിലാണ് സംഭവം.രാജസ്ഥാൻ ഉയർത്തിയ 176 റൺസ് പിന്തുടുരുകയായിരുന്നു ചെന്നൈ.
ചെന്നൈ ഇന്നിങ്സിന്റെ പന്ത്രണ്ടാമത്തെ ഓവർ, ഓവറിലെ നാലാമത്തെ പന്ത്, രവിചന്ദ്രൻ അശ്വിനാണ് രാജസ്ഥാൻ വേണ്ടി ബൗൾ ചെയ്യുന്നത്. ശിവം ദുബെയാണ് ചെന്നൈക്ക് വേണ്ടി ബാറ്റ് ചെയ്യുന്നത്. ദുബെയേ അശ്വിൻ വിക്കറ്റിന് മുന്നിൽ കുടുക്കുന്നു. അമ്പയർ ഔട്ട് വിധിക്കുന്നു.ചെന്നൈ സൂപ്പർ കിങ്സിന്റെ പക്കൽ റിവ്യൂ ബാക്കിയുണ്ട്. എന്നാൽ ശിവം ദുബെ അത് ഉപോയഗിക്കാൻ തയ്യാറവാതെ ഡഗ് ഔട്ടിലേക്ക് മടങ്ങുന്നു. പക്ഷെ റിപ്ലേയിൽ ബോൾ സ്റ്റമ്പിൽ കൊള്ളാതെ പുറത്തേക്ക് പോയതായി കാണിക്കുന്നു.ഒൻപത് പന്തിൽ എട്ടു റൺസാണ് ദുബെ സ്വന്തമാക്കിയത്.