ചെപ്പോക്ക് സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസിനെതിരെയുള്ള മത്സരം. ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകരുടെ പ്രിയപ്പെട്ട തല നായകനായി ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ഇരുന്നൂറാം മത്സരം കളിക്കുക്കുന്നു. ഒടുവിൽ 176 റൺസ് എന്നാ വിജയലക്ഷ്യം സാക്ഷാൽ ധോണിയുടെ അവസാന ഓവർ ക്ലാസ്സിക്കിൽ ചെന്നൈ വിജയം നേടുമെന്ന് തോന്നിച്ചുവെങ്കിലും സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസിന് മുന്നിൽ മത്സരം അടിയറവ് വെക്കേണ്ടി വന്നു.
രാജസ്ഥാൻ റോയൽസിന് വേണ്ടി ഇരുപതാം ഓവർ എറിയാൻ വന്നിരിക്കുന്നത് സന്ദീപ് ശർമയാണ്. ധോണിയാണ് സ്ട്രൈക്കിൽ.ചെന്നൈക്ക് അവസാന ഓവറിൽ ജയിക്കാൻ വേണ്ടത് 21 റൺസ്. ആദ്യ പന്ത് സന്ദീപ് ഓഫ് സ്റ്റമ്പിന് പുറത്ത് വൈഡ് ആയി എറിയുന്നു. രണ്ടാം പന്ത് വീണ്ടും വൈഡ്, ഈ തവണ ലെഗ് സ്റ്റമ്പിന് പുറത്ത്.ഒടുവിൽ ഓവറിലെ ഫസ്റ്റ് ലീഗൽ ഡെലിവറി ഒരു യോർക്കർ, ധോണിക്ക് റൺസ് ഒന്നും കണ്ടെത്താൻ കഴിയുന്നില്ല.രണ്ടാമത്തെ പന്ത് പാഡ്സിൽ ഒരു ഫുൾ ടോസ്, ഈ തവണ ധോണി അത് ചെപ്പോക്കിലെ ഗാലറികളിലേക്ക് പറത്തുന്നു. സിക്സർ,സന്ദീപ് ശർമക്ക് ഉപദേശങ്ങളായി നായകൻ സഞ്ജു സാംസൺ എത്തുന്നു.മൂന്നാമത്തെ പന്ത് വീണ്ടും ഫുൾ ടോസ്, ഈ തവണ ദീപ് വിക്കറ്റിന് മുകളിലൂടെ വീണ്ടും സിക്സർ.
നാലാമത്തെ പന്തിൽ ധോണി ജഡേജക്ക് സ്ട്രൈക്ക് കൈമാറുന്നു. ജഡേജക്ക് അഞ്ചാം പന്തിൽ ഒരു റൺസ് മാത്രമെ സ്വന്തമാക്കാൻ കഴിഞ്ഞോളു. അവസാന പന്ത് ജയിക്കാൻ വേണ്ടത് 5 റൺസ്.ഒരു നിമിഷം ധോണി സിക്സ് നേടി വിജയിപ്പിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും സന്ദീപിന്റെ പെർഫെക്ട് യോർക്കറിൽ രാജസ്ഥാൻ മൂന്നു റൺസിന്റെ വിജയം.