ക്രിക്കറ്റ് ഒരു ടീം ഗെയിമാണ്. ഓരോ കളിക്കാരും അവരുടേതായ ചുമതലങ്ങൾ ഭംഗിയായി നടപ്പിലാക്കണ്ടേ ഗെയിം. ഒരു ടീമിനെ ഒപ്പം ചേർക്കുന്നതും ഉത്തേജിപിക്കുന്നതും ഒരു ക്യാപ്റ്റന്റെ കർത്തവ്യമാണ്. മുന്നിൽ നിന്ന് നയിക്കുന്ന നായകൻ ഏത് ഒരു ടീമിന്റെയും ഏറ്റവും വലിയ മുതൽകൂട്ടാണ്. ബാറ്റിങ്ങായാലും ബൗളിങ്ങായാലും ഫീൽഡിങ്ങായാലും അത്തരത്തിൽ നായകൻ മുന്നിൽ നിന്ന് നയിക്കുമ്പോൾ ടീം വിജയങ്ങൾ നേടുക തന്നെ ചെയ്യും.
രാജസ്ഥാൻ റോയൽസിൽ സംഭവിക്കുന്നത് ഇതേ കാര്യമാണ്.സഞ്ജു സാംസൺ എന്നാ നായകൻ രാജസ്ഥാൻ റോയൽസിനെ മുന്നിൽ നിന്ന് നയിക്കുന്ന കാഴ്ച തന്നെയാണ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാം സീസൺ ദർശിക്കുന്നത്.തന്റെ സഹ കളിക്കാരെ ഉത്തേജിപിക്കുന്നതിന് ഒപ്പം ബാറ്റ് കൊണ്ടും സഞ്ജു മുന്നിൽ നിന്ന് നയിക്കുന്ന കാഴ്ചയാണ് ഗുജറാത്ത് ടൈറ്റാൻസിനെതിരെയും കണ്ടത്.
179 റൺസ് പിന്തുടരാൻ ഇറങ്ങിയ രാജസ്ഥാൻ റോയൽസിന് തുടക്കത്തിൽ തന്നെ തകർപ്പൻ തുടക്കം നൽകാറുള്ള ഓപ്പൺർമാരെ നഷ്ടമായി. സഞ്ജു ക്രീസിൽ എത്തുമ്പോൾ രാജസ്ഥാൻ 2 വിക്കറ്റ് നഷ്ടത്തിൽ നാല് റൺസ്. അവിടെ നിന്ന് ഷമിയുടെ ന്യൂ ബോൾ സ്പെല്ലിനെ അതിജീവിച്ചു സഞ്ജു പതിയെ ഇന്നിങ്സ് മുന്നോട്ടു നീങ്ങി. എന്നാൽ പിന്നീട് പതിയെ പതിയെ ഇന്നിങ്സിന്റെ ഗിയർ മാറ്റിയ സഞ്ജുവിനെയാണ് കണ്ടത്.ഒരുവേള 22 പന്തിൽ 29 റൺസിലായിരുന്ന സഞ്ജു 32 പന്തിൽ 60 റൺസ് എടുത്ത് പുറത്തായി.187.50 പ്രഹരശേഷിയിൽ ബാറ്റ് വീശിയ അദ്ദേഹം 6 സിക്സും 3 ഫോറും പറത്തിയിരുന്നു.ഇതിൽ റാഷിദ് ഖാനെ തുടർച്ചയായി മൂന്ന് സിക്സറുകളും അദ്ദേഹം പറത്തി.മത്സരത്തിൽ രാജസ്ഥാൻ മൂന്നു വിക്കറ്റിന് വിജയിച്ചു.