ഇന്ത്യൻ പ്രീമിയർ ലീഗ് ട്വിസ്റ്റുകൾ കൊണ്ടും ത്രില്ല് കൊണ്ടും ആവേശകരമാവുകയാണ്. ഇന്ന് നടന്ന രാജസ്ഥാൻ റോയൽസ് ഗുജറാത്ത് ടൈറ്റാൻസ് മത്സരത്തിലും സ്ഥിതി വിത്യാസത്തമല്ല. നായകന്മാർ കൈ അടി നേടുന്ന സിനിമകളിൽ നമ്മളെ അതിഥിവേഷത്തിൽ വന്ന് വിസ്മയപിച്ചു ഒരു ചെറിയ ക്യാമിയോ നടത്തി പോകുന്നവരുണ്ട്.ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇപ്പോൾ അത്തരത്തിൽ ഒരു സംഭവം സംഭവിച്ചിരിക്കുകയാണ്.
സഞ്ജു സാംസണും ഷിംറോൻ ഹെറ്റ്മൈറും അരങ്ങു വാണിടത്ത് വെറും നിമിഷങ്ങൾ കൊണ്ട് ഒരു ക്യാമിയോ കളിച്ചു കൈ വിട്ട് പോവേണ്ട മത്സരം രാജസ്ഥാൻ തിരകെ കൊടുത്ത ഒരാൾ. ക്രിക്കറ്റ് ഫീൽഡിൽ തനിക്ക് എന്തും സാധ്യമാകുമെന്ന് തെളിയിച്ച സാക്ഷാൽ രവിചന്ദ്രൻ അശ്വിൻ തന്നെ. എന്താണ് ഈ സംഭവം എന്ന് നമുക്ക് പരിശോധിക്കാം.
19 മത്തെ ഓവർ എറിയാൻ മുഹമ്മദ് ഷമി എത്തുകയാണ്. രാജസ്ഥാൻ ജയിക്കാൻ 12 പന്തിൽ 23 റൺസ്. ആദ്യ പന്തിൽ സിക്സ് നേടിയ ജൂറൽ അടുത്ത പന്തിൽ ഔട്ട് ആവുന്നു.രാജസ്ഥാൻ ജയിക്കാൻ 10 പന്തിൽ ഇനി വേണ്ടത് 17 റൺസ്. അശ്വിൻ ക്രീസിലേക്ക് കടന്ന് വരുന്നു.ഷമി ഷോർട്ട് ലെങ്ത്തിൽ ഒരു വൈഡ് ലൈനിൽ ഡെലിവറി എറിയുന്നു. അശ്വിൻ ആ ബോൾ കട്ട് ചെയ്തു ഫോർ സ്വന്തമാക്കുന്നു.ഒരു ഷോർട്ട് ബോൾ ഒരിക്കൽ കൂടി. അശ്വിൻ ഈ തവണ അത് മിഡ് വിക്കറ്റിന് മുകളിലൂടെ പുൾ ചെയ്തു സിക്സ് സ്വന്തമാക്കുന്നു.ഒടുവിൽ അടുത്ത ബോളിൽ തന്റെ വേഷം ഗംഭീരമാക്കിയ ശേഷം ഡഗ് ഔട്ടിലേക്ക് മടങ്ങുന്നു.രാജസ്ഥാൻ 3 വിക്കറ്റിന് വിജയിക്കുന്നു.