ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് ഗുജറാത്ത് ടൈറ്റാൻസ് മത്സരം പുരോഗിമിക്കുകയാണ് .186 റൺസ് പിന്തുടരാൻ ഇറങ്ങിയ രാജസ്ഥാൻ റോയൽസിന് തുടക്കത്തിൽ തന്നെ തകർപ്പൻ തുടക്കം നൽകാറുള്ള ബറ്റ്ലറേയും ജെയ്സവാളിനെയും നഷ്ടമായി. മുഹമ്മദ് ഷമിയുടെ ഓപ്പണിങ് സ്പെല്ലിന് രാജസ്ഥാൻ ഉത്തരങ്ങൾ ഇല്ലായിരുന്നു.
എന്നാൽ നായകൻ സഞ്ജു സാംസൺ വിട്ടു കൊടുക്കാൻ ഒരുക്കമായിരുന്നില്ല. കൃത്യമായി ഇന്നിങ്സ് കെട്ടി പൊക്കി.കൃത്യമായ സമയങ്ങളിൽ സ്കോറിംഗ് വേഗം കൂട്ടി. ഒരുവേള 22 പന്തിൽ 29 റൺസിൽ 32 പന്തിൽ 60 റൺസ് എത്താൻ കഴിഞ്ഞു. ഇതിൽ ലോകോത്തര സ്പിന്നർ റാഷിദ് ഖാനെ തകർത്തു കളയുന്ന സഞ്ജു സാംസണെയും നമുക്ക് കാണാം.
രാജസ്ഥാൻ ഇന്നിങ്സിന്റെ 13 മത്തെ ഓവർ. ട്വന്റി ട്വന്റി ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച സ്പിന്നറാണ് ബൗൾ ചെയ്യുന്നത്.സഞ്ജു സാംസനാണ് സ്ട്രൈക്കിൽ. ആദ്യ പന്ത് ഡോട്ട്,രണ്ടാം പന്ത് സിസ്ത് സ്റ്റമ്പ് ലൈനിൽ ലോങ്ങ് ഓഫീന് മുകളിലൂടെ സഞ്ജു അത് സിക്സർ പറത്തുന്നു.ഓവറിലെ മൂന്നാമത്തെ ഈ തവണ ഒരു ഷോർട് ലെങ്ത് ബോൾ, ദീപ് മിഡ് വിക്കറ്റിന് മുകളിലൂടെ സഞ്ജു വീണ്ടും സിക്സർ നേടുന്നു.നാലാമത്തെ പന്ത്, വീണ്ടും ഷോർട്ട്, സിസ്ത് സ്റ്റമ്പ് ലൈനിൽ വന്ന പന്ത് ഈ തവണ ദീപർ മിഡ് വിക്കറ്റിലേക്ക് ഒരു കിടിലൻ സിക്സർ. മൂന്നു സിക്സറുകൾ തുടർച്ചയായ പന്തുകളിൽ സഞ്ജു സ്വന്തമാക്കുന്നു.ഐ പി എല്ലിൽ ക്രിസ് ഗെയ്ലിന് ശേഷം റാഷിദ് ഖാനെ തുടർച്ചയായി മൂന്നു സിക്സറുകൾ നേടുന്ന താരമായി സഞ്ജു മാറി.32 പന്തിൽ 60 റൺസാണ് സഞ്ജു സ്വന്തമാക്കിയത്.