കഴിഞ്ഞ ഐപിഎൽ മത്സരത്തിൽ ഫൈനലിൽ വന്ന ടീമുകളാണ് രാജസ്ഥാൻ റോയൽസും ഗുജറാത്ത് ടൈറ്റൻസും. രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ സഞ്ജു സാംസൺ മലയാളികൾക്ക് ഒട്ടാകെ അഭിമാനമാണ്. എന്നാൽ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും സഞ്ജുവിന് വേണ്ടത്ര നേടാൻ കഴിഞ്ഞിരുന്നില്ല. ഐപിഎല്ലിലെ പുതിയ വൈരുകളാണ് രാജസ്ഥാനും ഗുജറാത്തും എന്നാണ് പറയപ്പെടുന്നത്.
ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ആണ്. ഈ ഐപിഎല്ലിൽ ഇതുവരെ കാര്യമായി ബാറ്റ് കൊണ്ട് തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇന്ത്യയുടെ ഭാവി ക്യാപ്റ്റനായി പറയപ്പെടുന്ന താരമാണ് ഹാർദിക് എങ്കിലും ഹാർദ്ദിക്കിന്റെ ഫോമില്ലായ്മ ഗുജറാത്തിന് തലവേദനയാണ്. ഇന്ത്യയുടെ നിലവിലുള്ള ടിട്വന്റി ക്യാപ്റ്റനും ഹാപ്പി പാണ്ടിയയാണ്.
കളിക്കളത്തിന് പുറത്തും ഹാർദ്ദിക്കും സഞ്ജുവും നല്ല കൂട്ടാണ്. ഇതിനുമുമ്പ് തിരുവനന്തപുരത്ത് മത്സരം വന്നപ്പോൾ സഞ്ജുവിന് കിട്ടിയ കാണികളുടെ കയ്യടി കണ്ട് ഹാർദിക് പുകഴ്ത്തിയിട്ടുണ്ട്. അതല്ലാതെയും ഇന്ത്യയ്ക്കായി സഞ്ജു കളിക്കുന്നുണ്ട് എന്ന ഹാർദിക് ക്യാപ്റ്റനായി എനിക്ക് പറയുന്ന സമയത്ത് കാണികളിൽ നിന്നുവരുന്ന ഹർഷാരംഭം കണ്ട് ഹാർദിക് പോലും ഞെട്ടിയ സന്ദർഭവും ഉണ്ടായിട്ടുണ്ട്.
എന്നാൽ ഇപ്പോൾ പുറത്തുവരുന്നത് മറ്റൊരു വീഡിയോ ദൃശ്യമാണ്. ഐപിഎൽ മത്സരങ്ങൾക്കിടയിൽ ഇന്ത്യൻ താരങ്ങൾ ഏറ്റുമുട്ടുന്നത് പതിവ് കാഴ്ചയാണ്. അത്തരത്തിൽ ഹാർദിക് പാണ്ടിയ ഒരു ആവശ്യമില്ലാതെ സഞ്ജുവിന് നേരെ സ്ളഡ്ജ് ചെയ്യുന്ന വീഡിയോ ദൃശ്യമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹാർദിക്ക് പറയുന്നത് കേട്ട് സഞ്ജു കാര്യമായി ഒന്നും പ്രതികരിക്കുന്നില്ല എങ്കിലും ആരാധകർ ഈ വീഡിയോ ദൃശ്യം ഏറ്റെടുത്തിട്ടുണ്ട്. ഹാർദിക് സഞ്ജുവിനെ സ്ലഡ്ജ് ചെയ്യുന്ന വീഡിയോ ദൃശ്യം കാണാം.