ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും സ്ഥിരതയോടെ കളിക്കുന്ന ബാറ്റർമാരിൽ ഒരാളാണ് ജോസ് ബറ്റ്ലർ. പവർപ്ലേ ഓവറുകൾ വളരെ മികച്ച രീതിയിൽ ബാറ്റ് ചെയ്യാനും അദ്ദേഹത്തിന് സാധിക്കും. അത് പോലെ തന്നെ പവർപ്ലേ ഓവറുകളിൽ ഏറ്റവും മികച്ച രീതിയിൽ പന്ത് എറിയുന്ന താരങ്ങളിൽ ഒരാളാണ് മുഹമ്മദ് ഷമി.ഇത്രയും സ്ഥിരതയോടെ പന്ത് എറിയുന്ന ഇന്ത്യൻ താരങ്ങൾ വളരെ ചുരുക്കമാണ്.
ഏത് ഒരു ലോകോത്തര ബൗളേറേയും നിമിഷം നേരം കൊണ്ട് തകർത്ത് കളയാൻ ജോസ് ബറ്റ്ലറിലെ ബാറ്റർക്ക് കഴിയും. അത് പോലെ തന്നെ ഏത് ലോകോത്തര ബാറ്ററുടെയും കുറ്റി തെറിപ്പിക്കാൻ ഷമിയിലെ ബൗളേർക്കും കഴിയും. ഇവർ പരസ്പരം ഏറ്റുമുട്ടിയാൽ എന്ത് സംഭവിക്കും. ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന രാജസ്ഥാൻ റോയൽസ് ഗുജറാത്ത് ടൈറ്റാൻസ് മത്സരത്തിൽ ഇവർ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ സംഭവിച്ചത് എന്താണ്?..
മുഹമ്മദ് ഷമി എറിഞ്ഞ ആറാമത്തെ ഓവർ. ഓവറിലെ അഞ്ചാമത്തെ പന്ത്. നാല് പന്തുകളായി റൺസ് ഒന്നും കണ്ടെത്താൻ കഴിയാതെ നിൽക്കുന്ന ബറ്റ്ലർ.ഷമിയുടെ 142 കിലോമീറ്റർ വേഗതയിൽ ഒരു ലെങ്ത് ഡെലിവറി എത്തുന്നു. തന്റെ മികച്ച ഷോട്ടുകളിൽ ഒന്നായ സ്കൂപ് അടിക്കാൻ ബറ്റ്ലർ ശ്രമിക്കുന്നു. എന്നാൽ ബറ്റ്ലർക്ക് ബൗളിന്റെ ലൈൻ നഷ്ടപെടുന്നു.പിന്നെ ബറ്റ്ലർ കാണുന്നത് തന്റെ കുറ്റി തെറിക്കുനതാണ്.ഷമിക്കെതിരെ നേരിട്ട അഞ്ചു പന്തുകളിലും ബറ്റ്ലർക്ക് റൺസ് കണ്ടെത്താനും കഴിഞ്ഞില്ല.