Categories
Uncategorized

രണ്ട് മുട്ട കൊണ്ട് കിട്ടിയ ഓംലെറ്റ് എനിക്ക് മതിയായി ,സ്വയം ട്രോളി സഞ്ജു ; വീഡിയോ കാണാം

ഐപിഎല്ലിലെ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസും റണ്ണേഴ്സ് അപ്പായ രാജസ്ഥാൻ റോയൽസും ഇന്നത്തെ മത്സരത്തിൽ ഏറ്റുമുട്ടുകയാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ടൈറ്റൻസ്‌ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 177 റൺസാണ് നേടിയിരിക്കുന്നത്. ഡേവിഡ് മില്ലർ 46 റൺസും ഓപ്പണർ ഗിൽ 45 റൺസും എടുത്തു ടോപ് സ്കോറർമാരായി. രാജസ്ഥാനായി പേസർ സന്ദീപ് ശർമ രണ്ട് വിക്കറ്റ് വീഴ്ത്തി.

പരുക്കിൽ നിന്നും മുക്തനായി ടീമിലേക്കുള്ള മടങ്ങിവരവിലെ ആദ്യ ഓവറിൽ തന്നെ സാഹയെ മടക്കി ട്രെന്റ് ബോൾട്ട് വരവറിയിച്ചു. തുടർന്ന് അഞ്ചാം ഓവറിൽ 20 റൺസ് എടുത്ത സായ് സുദർശൻ റൺഔട്ട് ആകുകയും ചെയ്തു. എങ്കിലും മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ഓപ്പണർ ഗില്ലും നായകൻ പാണ്ഡ്യയും അർദ്ധസെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിച്ചു. 28 റൺസെടുത്ത പാണ്ഡ്യയെ മടക്കി ചഹാൽ രാജസ്ഥാന് ബ്രേക്ക് ത്രൂ നൽകി. 45 റൺസെടുത്ത ഗിൽ മടങ്ങിയ ശേഷം അവസാന ഓവറുകളിൽ 30 പന്തിൽ 46 റൺസെടുത്ത മില്ലറും 13 പന്തിൽ 27 റൺസെടുത്ത അഭിനവ് മനോഹറും ചേർന്ന് സമ്മാനിച്ചത് ഭേദപ്പെട്ട ടോട്ടൽ.

അതിനിടെ മത്സരത്തിന്റെ ടോസ് സമയത്തുള്ള സഞ്ജുവിന്റെ സെൽഫ് ട്രോൾ പരാമർശം സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. ടോസ് നേടി ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുത്തുവെന്ന് സൂചിപ്പിച്ചശേഷം ടീമിലെ മാറ്റങ്ങളും പറഞ്ഞുകഴിഞ്ഞാണ് സഞ്ജു തന്റെ ബാറ്റിങ്ങിനെകുറിച്ചും രണ്ടുവാക്ക്‌ പറഞ്ഞത്. രണ്ട് മുട്ടകൊണ്ടുള്ള ഓംലെറ്റ് കഴിച്ചു തനിക്ക് മതിയായി എന്നാണ് അദ്ദേഹം തമാശരൂപേണ പറഞ്ഞത്. ഇനി അല്പം റൺസ് കണ്ടെത്തണം എന്നതാണ് തന്റെ ഇന്നത്തെ ലക്ഷ്യം. ആദ്യ മത്സരത്തിൽ 55 റൺസും രണ്ടാം മത്സരത്തിൽ 42 റൺസും നേടിയ സഞ്ജു കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *