Categories
Uncategorized

സഞ്ജുവിൻ്റെ വെടിക്കെട്ട് ഇന്നിംഗ്സിന് പിന്നിൽ ഹിറ്റ്മാൻ്റെ വാക്കുകൾ; മത്സരത്തിന് മുൻപുള്ള വൈറൽ ദൃശ്യങ്ങൾ.. വീഡിയോ കാണാം

ഇന്നലെ ട്രിനിഡാഡിൽ നടന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിൽ വെസ്റ്റിൻഡീസിനെ 200 റൺസിന് കീഴടക്കിയ ഇന്ത്യ, ഏകദിന പരമ്പര 2-1ന് സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ടീം ഇന്ത്യ, ഓപ്പണർമാരായ കിഷൻ്റെയും ഗില്ലിൻ്റെയും, മധ്യനിരയിൽ മലയാളി താരം സഞ്ജു സാംസൻ്റെയും നായകൻ ഹർദിക്കിൻ്റെയും തകർപ്പൻ അർദ്ധസെഞ്ചുറികളുടെ മികവിൽ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 351 റൺസ് എന്ന കൂറ്റൻ സ്കോർ കണ്ടെത്തി. 4 വിക്കറ്റ് വീഴ്ത്തിയ താക്കൂർ, 3 വിക്കറ്റ് വീഴ്ത്തിയ മുകേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇന്ത്യ അവരെ 151 റൺസിൽ ഓൾഔട്ടാക്കി.

കഴിഞ്ഞ മത്സരത്തിൽ വിരാട് കോഹ്‌ലിയ്ക്കും നായകൻ രോഹിത് ശർമയ്ക്കും ടീം മാനേജ്മെൻ്റ് വിശ്രമം നൽകിയിരുന്നു. പരമ്പരയിൽ ആദ്യമായി അവസരം ലഭിച്ച മലയാളി താരം സഞ്ജു വി സാംസൺ, 19 പന്തിൽ 9 റൺസ് മാത്രം എടുത്താണ് പുറത്തായത്. മത്സരം ഇന്ത്യ പരാജയപ്പെട്ടതോടെ പരമ്പരയിൽ വെസ്റ്റ് ഇൻഡീസ് ഒപ്പമെത്തുകയും ചെയ്തു. അതുകൊണ്ട് തന്നെ മൂന്നാം ഏകദിനത്തിൽ കോഹ്‌ലിയും രോഹിതും തിരികെ എത്തുമ്പോൾ സഞ്ജുവിന് പുറത്തേക്കുള്ള വഴി തെളിയും എന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്.

എന്നാലും നിർണായകമായ അവസാന ഏകദിനത്തിലും കോഹ്‌ലിയും രോഹിതും ടീമിൽ എത്തിയില്ല. അതോടെ ലഭിച്ച അവസരം സഞ്ജു ഇന്നലെ നന്നായി മുതലാക്കി. 41 പന്തിൽ നിന്നും 4 സിക്സും 2 ഫോറും അടക്കം 51 റൺസ് നേടിയാണ് സഞ്ജു മടങ്ങിയത്. ട്വൻ്റി ട്വൻ്റി ശൈലിയിൽ കൗണ്ടർ അറ്റാക്കിങ് ക്രിക്കറ്റ്, സഞ്ജു കളിച്ചതോടെ വെസ്റ്റിൻഡീസ് പ്രതിരോധത്തിലായി.

അതിനിടെ മത്സരത്തിന് മുൻപുള്ള പരിശീലനവേളയിൽ നായകൻ രോഹിത് ശർമ സഞ്ജുവിനോടു ഏറെനേരം സംസാരിക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ ഇൻ്റർനെറ്റിൽ തരംഗമായിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിലെ മോശം സ്കോറിൻ്റെ സമ്മർദ്ദത്തിൽ നിന്നിരുന്ന സഞ്ജുവിന് നായകൻ്റെ ഉത്തരവാദിത്വത്തോടെ പിന്തുണ നൽകിയ ഹിറ്റ്മാൻ്റെ നീക്കമാണ് ഇന്നലെ സഞ്ജുവിൻ്റെ മികച്ച പ്രകടനത്തിന് അടിസ്ഥാനമായതെന്നാണ് രോഹിത് ആരാധകരുടെ വാദം.

വീഡിയോ…

Leave a Reply

Your email address will not be published. Required fields are marked *