Categories
Uncategorized

നെറ്റ്സിൽ തീപന്തുകളുമായി യൂണിഫോമിട്ട പോലീസുകാരൻ; അമ്പരന്ന് ക്രിക്കറ്റ് ലോകം.. വീഡിയോ കാണാം

സമൂഹത്തിൽ അറിയപ്പെടാതെ പോകേണ്ട ഒരുപാട് പ്രതിഭകൾക്ക്, സോഷ്യൽ മീഡിയ സൃഷ്ടിച്ച ആശയവിനിമയ വിപ്ലവത്തിൻ്റെ ഫലമായി, തങ്ങളുടെ മികവുറ്റ പ്രകടനങ്ങൾ ലോകത്തിന് മുന്നിൽ കാഴ്ച്ചവെക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട് എന്നതിന് ഒട്ടേറെ ഉദാഹരണങ്ങൾ നിലവിലുണ്ട്. ഒരു പത്തോ ഇരുപതോ സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ വഴി ലോകം മുഴുവൻ അറിയപ്പെടാൻ ഇന്ന് സാധിക്കുന്നു.

അത്തരത്തിൽ ഒരു വീഡിയോയിലൂടെ ഇപ്പോൾ ഇൻ്റർനെറ്റിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് ഒരു യുവ പൊലീസുകാരനാണ്. മുംബൈ ഇന്ത്യൻസ് തങ്ങളുടെ സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം ഷെയർ ചെയ്ത ഒരു വീഡിയോയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. നെറ്റ്സിൽ ബാറ്റ് ചെയ്യുന്നവർക്ക് ഫുൾ യൂണിഫോമിൽ എത്തി പന്തെറിഞ്ഞുകൊടുക്കുന്ന ഒരു യുവ പോലീസുകാരൻ. ചുമ്മാ വെറുതെ പന്തെറിഞ്ഞു കൊടുക്കുന്ന ഒരു വീഡിയോ അല്ല ഇത്.

വളരെ മികച്ച ഒരു പേസറുടെ മെയ് വഴക്കത്തോടെയാണ് അദ്ദേഹത്തിൻ്റെ ബോളിങ്. ദേശീയ താരങ്ങളെ അനുസ്മരിപ്പിക്കും വിധമുള്ള റൺഅപ്പ്. മാത്രമല്ല, ബാറ്റ് ചെയ്യുന്നവർക്ക് പന്തിൻ്റെ പേസും സ്വിങ്ങും മനസ്സിലാക്കാൻ പാടുപെടുന്ന കാഴ്ച്ച. തുടർച്ചയായി വിക്കറ്റിൽകൊണ്ട് സ്റ്റമ്പുകൾ പറപറക്കുന്നു. ഏതായാലും നിമിഷനേരത്തിനുള്ളിൽ ഈ വീഡിയോ ക്രിക്കറ്റ് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞിരിക്കുകയാണ്.

വീഡിയോ..

Leave a Reply

Your email address will not be published. Required fields are marked *