ഇതൊക്കെയാണ് തിരിച്ചു വരവ്.2022 സെപ്റ്റംബറിന് ശേഷം ഒരു അന്താരാഷ്ട്ര മത്സരത്തിന് ഇറങ്ങിയ ബുമ്രയുടെ ഗംഭീര തിരിച്ചു വരവ്. തന്റെ ബൌളിംഗ് ശക്തിയും മൊഞ്ചും ഒന്നും എങ്ങോട്ടും പോയിട്ടില്ലെന്ന് അറിയിക്കുന്ന ജസ്‌പ്രിത് ബുമ്രയാണ് അയർലാണ്ടിനെതിരെ കാണാൻ കഴിയുന്നത്.
അയർലാണ്ടിനെതിരെ ടോസ് നേടിയ ഇന്ത്യൻ നായകൻ ബുമ്ര ബൌളിംഗ് തിരഞ്ഞെടുത്തു. റിങ്കു സിങ്ങും പ്രസിദ് കൃഷ്ണയും ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചു. അയർലാണ്ടിന് വേണ്ടി ആദ്യ പന്ത് നേരിടാൻ മുൻ നായകൻ ബാൽബ്രിനെ എത്തുന്നു. ആദ്യ പന്തിൽ തന്നെ ബുമ്രയേ ഫ്ലിക്ക് ചെയ്തു ബൗണ്ടറി നേടുന്നു
.തൊട്ട് അടുത്ത പന്തിൽ എന്നാൽ ബുമ്ര ബാൽബ്രിനെയുടെ കുറ്റി തെറിക്കുന്ന കാഴ്ചയാണ് ക്രിക്കറ്റ് ആരാധകർ കണ്ടത്. ഒരു ലെങ്ത് ബോളിന് ശേഷം തന്റെ ട്രഡ്മാർക്ക് യോർക്കറും എറിഞ്ഞ ബുമ്ര അടുത്ത പന്തിൽ ടക്കറേ കൂടി സഞ്ജുവിന്റെ കൈയിൽ എത്തിച്ചു.അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ തിരിച്ചു വരവ് ഓവറിൽ 4 റൺസ് വിട്ട് കൊടുത്തു രണ്ട് വിക്കറ്റാണ് ബുമ്ര സ്വന്തമാക്കിയത്.