ഒരു മത്സരം മോശമായി പോയാൽ ഏറ്റവും കൂടുതൽ ഹെയ്‌റ്റ് കിട്ടുന്ന താരമാണ് കെ എൽ രാഹുൽ. മറ്റു ഫോർമാറ്റിലെ മോശം ഫോം കൊണ്ട് കെ എല്ലിനെ ഏകദിനത്തിൽ ഒഴിവാക്കണമെന്ന് പറഞ്ഞ ഒരു വിഭാഗം ആരാധകർ ക്രിക്കറ്റ് ആരാധകർക്ക് ഇടയിലുണ്ട് . അതെ ആരാധകർ തന്നെയാണ് ട്വന്റി ട്വന്റിയിലെ മികവ് കൊണ്ട് മാത്രം ഏകദിനത്തിൽ സൂര്യക്ക് അവസരം നൽകി എന്ന് ചോദിക്കുന്നത് എന്നത് വിരോധബാസാം. ഈ ലോകക്കപ്പിൽ ഇന്ത്യയുടെ “X” ഫാക്ടർ എന്നാ പല താരങ്ങളുടെയും പേര് പറയപെടുന്നതായി കാണാം.എന്നാൽ എന്റെ അഭിപ്രായത്തിൽ ഈ ലോകക്കപ്പിലേക്ക് വരുമ്പോൾ ഇന്ത്യയുടെ “X” ഫാക്ടർ കെ എൽ രാഹുലാണ്. യുവരാജും ധോണിയും പടിയിറങ്ങിയ ശേഷം അത്ര മികച്ച രീതിയിലാണ് രാഹുൽ മധ്യ നിരയിൽ ബാറ്റ് ചെയ്യുന്നത്.
കൃത്യമായി ഗെയിമിനെ റീഡ് ചെയ്തു കൊണ്ടുള്ള ഇന്നിങ്സാണ് രാഹുൽ കാഴ്ച വെച്ച് കൊണ്ടിരിക്കുന്നതും.കഴിഞ്ഞ 22 മത്സരങ്ങളിൽ 4th,5th പോസിഷനിൽ ബാറ്റ് ചെയ്ത ഇന്ത്യൻ താരങ്ങളെ എടുത്ത് നോക്കിയാൽ ശ്രെയസ് അയ്യറിന് താഴെ ഏറ്റവും കൂടുതൽ റൺസ്,2019 ലോകക്കപ്പിന് ശേഷം 4th 5th പൊസിഷനിൽ ബാറ്റ് ചെയ്ത താരങ്ങളിൽ 1000 റൺസ് നേടിയവരിൽ ഏറ്റവും മികച്ച ബാറ്റിംഗ് ശരാശരി.ഈ കാലയളവിൽ തന്നെ ഈ പൊസിഷനിൽ ഇന്ത്യ വിജയിച്ച മത്സരങ്ങളിൽ ഏറ്റവും മികച്ച ബാറ്റിംഗ് ശരാശരി 56.57, പ്രഹര ശേഷി 96.35.ശ്രീലങ്കക്കെതിരെ നേടിയ മാച്ച് വിന്നിങ് ഫിഫ്റ്റി, പ്രഹരശേഷിയുടെ കണക്ക് എടുത്തു വരുന്നവർക്ക് 96.42,
ഇനി മേജർ ട്രോഫിയാണ് വിഷയമെങ്കിൽ കഴിഞ്ഞ ലോകകപ്പ് ഈ ഏഷ്യ കപ്പിലെ ആദ്യ മത്സരവും തന്നെ ഉദാഹരണം. പരിക്ക് മാറി തിരിച്ചു വന്ന കെ എൽ ക്ലാസ്സി ഷോട്ടുകളുമായി കളം നിറയുകയാണ്.106 പന്തിൽ 111 റൺസാണ് കെ എൽ അടിച്ചു കൂട്ടിയത്.12 ഫോറും രണ്ട് സിക്സും അടങ്ങും ഈ ഇന്നിങ്സിൽ