ശ്രീലങ്കയിലെ കൊളംബോയിൽ നടക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ഫൈനൽ പോരാട്ടത്തിൽ ശ്രീലങ്കയ്ക്ക് വൻ ബാറ്റിംഗ് തകർച്ച. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് 5 ഓവറിൽ 12 റൺസ് എടുക്കുന്നതിനിടെ 6 വിക്കറ്റുകൾ നഷ്ടമായി. ഏകദിനത്തിലെ കന്നി അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച, പേസർ മുഹമ്മദ് സിറാജാണ് അവരെ തകർത്തത്. നാലാം ഓവറിൽ മാത്രം 4 വിക്കറ്റ് അദ്ദേഹം വീഴ്ത്തി.
ബംഗ്ലാദേശിന് എതിരെ നടന്ന സൂപ്പർ ഫോർ ഘട്ടത്തിലെ അവസാന മത്സരത്തിൽ വിശ്രമം അനുവദിച്ച പ്രമുഖ താരങ്ങളെല്ലാം ഇന്ന് ഫൈനലിൽ ടീമിൽ മടങ്ങിയെത്തി. കഴിഞ്ഞ മത്സരത്തിൽ പരുക്കേറ്റ ഓൾറൗണ്ടർ അക്സർ പട്ടേലിന് പകരം ഇന്ത്യ ടീമിലേക്ക് വിളിപ്പിച്ച വാഷിങ്ടൺ സുന്ദർ, നേരിട്ട് പ്ലയിങ് ഇലവനിൽ ഇടം നേടി. ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ കുശാൽ പേരേരയെ മടക്കിയ ബൂംറ വിക്കറ്റ് വീഴ്ചയ്ക്ക് തുടക്കം കുറിച്ചു. രണ്ടാം ഓവർ എറിഞ്ഞ സിറാജ് മെയ്ഡൻ എറിഞ്ഞു സമ്മർദ്ദത്തിലാക്കി.
തുടർന്ന് നാലാം ഓവറിൽ സിറാജ്, W,0,W,W,4,W എന്നിങ്ങനെ തൻ്റെ കരിയറിലെ ഏറ്റവും മികച്ച ഓവറാണ് എറിഞ്ഞത്. തുടർന്ന് തൻ്റെ അടുത്ത ഓവറിലെ നാലാം പന്തിൽ ശ്രീലങ്കൻ നായകൻ ശനാകയെ ക്ലീൻ ബോൾഡ് ആക്കി സിറാജ്, തൻ്റെ ഏകദിനത്തിലെ കന്നി അഞ്ച് വിക്കറ്റ് നേട്ടം പൂർത്തിയാക്കി. തുടർന്ന് അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ട ഫുട്ബോൾ താരമായ റൊണാൾഡോയുടെ പ്രശസ്തമായ ഗോൾ സെലിബ്രേഷനും പുറകെ വന്നു.
വീഡിയോ..