പാകിസ്ഥാന്റെ നിലവിലെ ഏറ്റവും മികച്ച ബാറ്ററാണ് ബാബർ അസം.പാകിസ്ഥാന്റെ നായകനും അദ്ദേഹമാണ്.എന്നാൽ കഴിഞ്ഞ ഏഷ്യ കപ്പിൽ നേപ്പാളിനെതിരെ 150 റൺസ് കടന്ന ശേഷം വളരെ മോശം ഫോമിലാണ് അദ്ദേഹം.എങ്കിലും നിലവിൽ ഒന്നാം റാങ്ക് ബാറ്റർ കൂടിയാണ് അദ്ദേഹം.
പക്ഷെ, ക്രിക്കറ്റിന്റെ രാജാവ് എന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ആരാധകർ വാഴ്ത്തപ്പെടുത്തുന്ന താരമാണ് അദ്ദേഹം. വിരാട് കോഹ്ലിയുമായി അനാവശ്യ താരതമ്യവും പാകിസ്ഥാൻ ആരാധകർ നടത്തിയിരുന്നു.ഈ ലോകക്കപ്പിലെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി അദ്ദേഹം മാറുമെന്നും പലരും പ്രവചിച്ചിരുന്നു. എന്നാൽ ഈ പ്രവചനങ്ങളെയെല്ലാം അസ്ഥാനത്താക്കി കൊണ്ടാണ് ബാബറിന്റെ പ്രകടനം.
നെതർലൻസിനെതിരെ മോശം പ്രകടനം തന്നെയാണ് ബാബർ പുറത്തെടുത്തത്.എന്നാൽ ശ്രീലങ്കക്കെതിരെയും മോശം പ്രകടനം തന്നെയാണ് ബാബർ പുറത്തെടുത്തത്.മധുശങ്കയുടെ ലെഗ് സ്റ്റമ്പിന് പുറത്ത് വന്നു പന്ത് ഫ്ലിക്ക് ചെയ്യാൻ ശ്രമിക്കവേ കീപ്പറിന് ക്യാച്ച് നൽകിയാണ് ബാബർ മടങ്ങിയത്.10 റൺസ് മാത്രമാണ് അദ്ദേഹം സ്വന്തമാക്കിയത്.