Categories
Cricket India Latest News Malayalam Video

സഞ്ജോ..സാധനം കൈയിലുണ്ടെ..എന്ന് കാണികൾ മറുപടി കൊടുത്തു സഞ്ജു ; വിഡിയോ കാണാം

ഇന്ത്യ വിൻഡീസ് നാലാം ട്വന്റി-20 മത്സരത്തിനിടെ നടന്ന രസകരമായ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്, ബൗണ്ടറി ലൈനിനടുത്ത് ഫീൽഡ് ചെയ്യുകയായിരുന്ന സഞ്ജുവിനോട് മലയാളി ആരാധകർ “സാധനം കൈയിലുണ്ടേ” എന്ന് പറയുന്നതാണ് വീഡിയോയിൽ ഉള്ളത്,

നേരത്തെ അമേരിക്കയിലേക്ക് വരുമ്പോൾ സഞ്ജു തന്നെ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ നിന്ന് “സാധനം കൈയിൽ ഉണ്ടോ” എന്നൊരു ക്യാപ്ഷനോടെ ഒരു ചിത്രം പങ്ക് വെച്ചിരുന്നു, ഇതിന് മറുപടിയായാണ് ആരാധകരുടെ ഈ രസകരമായ കമന്റ്,

അഞ്ചാം മത്സരത്തിൽ ടോസ്സ് നേടിയ ഇന്ത്യ ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു, പരമ്പര നേരത്തെ സ്വന്തമാക്കിയതിനാൽ ഇന്നത്തെ മത്സരത്തിന് വലിയ പ്രാധാന്യമില്ല അത് കൊണ്ട് തന്നെ ക്യാപ്റ്റൻ അടക്കം നാല് മാറ്റങ്ങളുമായാണ് ഇന്ത്യ മത്സരത്തിനിറങ്ങിയത്, ഹാർദിക്ക്‌ പാണ്ഡ്യ, ശ്രേയസ്സ് അയ്യർ, ഇഷാൻ കിഷൻ, കുൽദീപ് യാദവ്, എന്നിവർ ടീമിൽ എത്തിയപ്പോൾ രോഹിത് ശർമ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ഭുവനേശ്വർ കുമാർ എന്നിവർ ഇന്നത്തെ മത്സരത്തിൽ കളിക്കുന്നില്ല. ഹർദിക്ക് പാണ്ഡ്യ ആണ് രോഹിത് ശർമയുടെ അഭാവത്തിൽ ഇന്നത്തെ മത്സരത്തിൽ ടീമിനെ നയിക്കുന്നത്,

ഓപ്പണർ ആയി ഇറങ്ങിയ ഇഷാൻ കിഷൻ നിരാശപ്പെടുത്തിയെങ്കിലും മറുവശത്ത് ശ്രേയസ്സ് അയ്യർ അർധസെഞ്ച്വറിയുമായി തിളങ്ങിയപ്പോൾ ഇന്ത്യക്ക് നല്ല തുടക്കം ലഭിച്ചു, 40 ബോളിൽ 8 ഫോറും 2 സിക്സും അടക്കം 64 റൺസ് ആണ് താരം നേടിയത്, ആദ്യ 3 കളിയിലും നിരാശപ്പെടുത്തിയ ശ്രേയസ്സ് അയ്യർക്ക് ഈ മത്സരത്തിൽ തിളങ്ങാനായി, നാലാമനായി ഇറങ്ങിയ സഞ്ജു സാംസൺ ഇന്നത്തെ മത്സരത്തിൽ നിരാശപ്പെടുത്തി 15 റൺസ് എടുത്ത താരത്തെ ഒഡീൻ സ്മിത്ത് ക്ലീൻ ബൗൾഡ് ആക്കുകയായിരുന്നു, 38 റൺസ് എടുത്ത ദീപക് ഹൂഡയും, അവസാന ഓവറുകളിൽ വെടിക്കെട്ട് ഇന്നിംഗ്സ് കാഴ്ച വെച്ച് നായകൻ ഹർദിക്കും (28) ഇന്ത്യൻ സ്കോർ 188/7എന്ന നിലയിൽ എത്തിക്കുകയായിരുന്നു, വിൻഡീസ് നിരയിൽ ഒഡീൻ സ്മിത്ത് 3 വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന്റെ തുടക്കം തകർച്ചയോടെ ആയിരുന്നു അക്സർ പട്ടേൽ ബ്രൂക്ക്‌സിനെയും, ഹോൾഡറിനെയും, ഡെവൺ തോമസിനെയും തുടക്കത്തിൽ തന്നെ വീഴ്ത്തി, ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ വിൻഡീസ് ബാറ്റഴ്സിന് കഴിഞ്ഞില്ല, ഇടവേളകളിൽ വിക്കറ്റ് വീണു കൊണ്ടിരുന്നപ്പോൾ 189 എന്ന വലിയ വിജയ ലക്ഷ്യം വിൻഡീസിന് കൈയ്യെത്തി പിടിക്കാവുന്നതിലും അപ്പുറത്തായിരുന്നു, രവി ബിഷ്നോയ് 4 വിക്കറ്റും, കുൽദീപ് യാദവ് 3 വിക്കറ്റും നേടി, ഇന്ത്യൻ സ്പിന്നർമാർ 10 വിക്കറ്റും നേടി എന്നൊരു പ്രത്യേകതയും ഇന്നത്തെ മത്സരത്തിൽ സംഭവിച്ചു,

സഞ്ജോ..സാധനം കൈയിലുണ്ടെ..എന്ന് കാണികൾ മറുപടി കൊടുത്തു സഞ്ജു ; വിഡിയോ കാണാം

ഒടുവിൽ പതിനാറാം ഓവറിൽ 100 റൺസിന് വിൻഡീസ് ഓൾ ഔട്ട്‌ ആവുകയായിരുന്നു, അർധ സെഞ്ച്വറി നേടിയ ഹെറ്റ്മെയറിന്റെ ഇന്നിങ്ങിസാണ് അവരെ 100 റൺസ് എങ്കിലും എത്താൻ സഹായിച്ചത്, 88 റൺസിന്റെ ആധികാരിക ജയം നേടിയ ഇന്ത്യ പരമ്പര 4-1 നു സ്വന്തമാക്കി, അക്സർ പട്ടേൽ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ഒട്ടുമിക്ക കളികളിലും മികച്ച ബോളിങ്ങ് പ്രകടനം നടത്തിയ അർഷ്ദീപ് സിംഗ് പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

Categories
Cricket India Latest News Malayalam Video

ഒടി വെച്ച് ഒടിയൻ ! മലയാളികളുടെ നെഞ്ച് തകർത്ത് സഞ്ജുവിൻ്റെ സ്റ്റംപ് തെറിപ്പിച്ചു ഒടിയൻ സ്മിത്ത് ; വിഡിയോ കാണാം

ആരാധകരുടെ പ്രതീക്ഷകൾ തകർത്തുകൊണ്ട് മലയാളി താരം സഞ്ജു സാംസണ് പവലിയനിലേക്കുള്ള വഴി കാണിച്ച് വെസ്റ്റിൻഡീസ് താരം ഒഡീൻ സ്മീത്ത്. മത്സരത്തിന്റെ പതിനാറാം ഓവറിലെ രണ്ടാം പന്തിലാണ് ഒഡീൻ സ്മിത്ത് സഞ്ജുവിന്റെ ഓഫ് സ്റ്റമ്പ്‌ പിഴുതെറിഞ്ഞത്.

ഒരു മികച്ച ഫിനിഷിങ് പ്രകടനം സഞ്ജുവിൽ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന ആരാധകരുടെ ഹൃദയം തകർത്തത് ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സ് താരമായ സ്മിത്ത്. തന്റെ ആദ്യ ഓവറിൽ 15 റൺസ് വഴങ്ങിയതിന് ശേഷം പിന്നീട് പതിനാറാം ഓവർ ആണ് എറിയാൻ എത്തിയത്. ആദ്യ പന്തിൽ സിംഗിൾ കളിച്ച ഹാർദിക് സഞ്ജുവിന് സ്ട്രൈക്ക് കൈമാറി.

രണ്ടാം പന്തിൽ സഞ്ജു ക്ലീൻ ബോൾഡ് ആകുകയായിരുന്നു. സാധാരണ സഞ്ജു ബോൾഡ് ആയി പുറത്താകുന്നത് വളരെ അപൂർവമായി മാത്രമേ കാണാറുള്ളൂ. അതും നല്ല പേസ് കൂടിയ പന്തുകളിൽ സഞ്ജുവിന് ബാറ്റ് കൊള്ളിക്കാൻ കഴിയാതെ ഇരിക്കുന്നതും അപൂർവങ്ങളിൽ അപൂർവമായ ഒരു കാര്യമായിരുന്നു. എന്നാൽ ഇന്ന് സഞ്ജുവിന് രണ്ടും സംഭവിച്ചു.

സിംപിൾ ആയി തേർഡ് മാനിലേക്ക് കളിച്ചു ഒരു റൺ നേടാൻ ആയിരുന്നു സഞ്ജുവിന്റെ ശ്രമം. എന്നാലിന്ന് പന്ത് ഒരല്പം വേഗത്തിൽ ബാറ്റിന് അടിയിലൂടെ പാഞ്ഞു. ഓഫ് സ്റ്റമ്പ് അന്തരീക്ഷത്തിൽ പറന്നുയർന്നു തെറിച്ചുപോയി. 11 പന്തിൽ നിന്നും രണ്ട് ബൗണ്ടറി അടക്കം ആകെ 15 റൺസ് ആണ് സഞ്ജു ഇന്ന് പരമ്പരയിലെ അവസാന ട്വന്റി ട്വന്റി മത്സരത്തിൽ നിന്നും നേടിയത്.

ഇതോടെ ഏഷ്യ കപ്പ് ടീമിൽ ഇടം നേടാൻ ഉള്ള ഒരു വിദൂര സാധ്യത കൂടിയാണ് നഷ്ടമായത് എന്ന് കരുതുന്നു. ശ്രേയസ് അയ്യർ ആകട്ടെ ഇന്ന് മികച്ച രീതിയിൽ പ്രകടനം നടത്തുകയും ചെയ്തു. ഇനി ആരെ പുറത്തിരുത്തി സഞ്ജുവിന് ടീമിൽ ഇടം പിടിക്കാൻ കഴിയും? ഇന്ന് ഒരു നല്ല ഫിനിഷിങ് പ്രകടനം നടത്തിയിരുന്നു എങ്കിൽ പിന്നെയും ഒരു ചെറിയ പ്രതീക്ഷ വയ്ക്കാമായിരുന്നു.

മലയാളികളുടെ നെഞ്ച് തകർത്ത് സഞ്ജുവിൻ്റെ സ്റ്റംപ് തെറിപ്പിച്ചു ഒടിയൻ സ്മിത്ത് ; വിഡിയോ കാണാം.

https://twitter.com/trollcricketmly/status/1556318131693703173?t=k-BBIpb32m-96ngfGeEYpg&s=19

നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. രോഹിത് ശർമയ്ക്ക് വിശ്രമം നൽകിയപ്പോൾ ഹാർദ്ധിക്കാണ് ഇന്ത്യയെ നയിച്ചത്. ഋഷഭ് പന്ത്, സൂര്യ കുമാർ യാദവ്, രോഹിത് ശർമ, ഭുവനേശ്വർ കുമാർ എന്നിവർക്ക് ഇഷേൻ കിഷൻ, ശ്രേയസ് അയ്യർ, കുൽദീപ് യാദവ്, ഹാർധിക് പാണ്ഡ്യ എന്നിവർ പകരക്കാരായി.

അയ്യരാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 40 പന്തുകളിൽ നിന്നും രണ്ട് സിക്സും 8 ഫൊറും അടക്കം 64 റൺസ് ആണ് അയ്യർ നേടിയത്. ദീപക് ഹൂഡ 38 റൺസും പാണ്ഡ്യ 28 റൺസും നേടി. 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് നേടിയിട്ടുണ്ട് ടീം ഇന്ത്യ. ഒഡീൻ സ്മീത്ത് 4 ഓവറിൽ 33 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കി.

Categories
Cricket Malayalam Video

ഈസി ചേട്ടാ ..! എല്ലാവരെയും മലയാളം പഠിപ്പിച്ചു എന്ന് തോന്നുന്നു ! മത്സരത്തിനിടയിൽ സഞ്ജുവിനോട് മലയാളത്തിൽ പന്ത് ; വിഡിയോ കാണാം

നാലാം ട്വന്റി-20 മത്സരത്തിനിടെ നടന്ന രസകരമായ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്, വിൻഡീസ് ബാറ്റ് ചെയ്യുന്നതിനിടെ എട്ടാം ഓവറിൽ റോവ്മാൻ പവൽ ഓഫ്‌ സൈഡിലേക്ക് ബോൾ തട്ടിയിട്ടപ്പോൾ അവിടെ ഫീൽഡ് ചെയ്യുന്നത് സഞ്ജു സാംസൺ ആയിരുന്നു സഞ്ജുവിന്റെ അടുത്തേക്കാണ് ബോൾ പോകുന്നതെന്ന് മനസ്സിലാക്കിയ റിഷഭ് പന്ത് വിക്കറ്റിനു പിറകിൽ നിന്നും “ഈസി ചേട്ടാ” എന്ന് പറഞ്ഞത് സ്റ്റമ്പ് മൈക്കിൽ വ്യക്തമായി പതിഞ്ഞു, സഞ്ജു ടീമിലെ എല്ലാവരെയും മലയാളം പഠിപ്പിച്ചോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

Ji

ടോസ്സ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനു അയക്കുകയായിരുന്നു, മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ മത്സരത്തിനിറങ്ങിയത് ശ്രേയസ്സ് അയ്യർക്ക് പകരം സഞ്ജു സാംസൺ ടീമിലെത്തിയപ്പോൾ ഹാർദിക്ക്‌ പാണ്ഡ്യ, രവിചന്ദ്രൻ അശ്വിൻ എന്നിവർക്ക് പകരം അക്സർ പട്ടേൽ, രവി ബിഷ്ണോയ് എന്നിവർ ടീമിലെത്തി, സഞ്ജു സാംസൺ ടീമിൽ ഉണ്ട് എന്ന് ടോസ്സിന് ശേഷം ക്യാപ്റ്റൻ പറഞ്ഞപ്പോൾ അയർലൻഡിൽ ഉയർന്നു കേട്ട കാണികളുടെ ആരവം അമേരിക്കയിലും ആവർത്തിച്ചത് ശ്രദ്ധേയമായി,

നായകൻ രോഹിത് ശർമയും സൂര്യകുമാർ യാദവും ഇന്ത്യക്ക് സ്ഫോടനാത്മക തുടക്കമാണ് സമ്മാനിച്ചത്, മക്കോയ് എറിഞ്ഞ മൂന്നാമത്തെ ഓവറിൽ 25 റൺസാണ് ഇരുവരും അടിച്ച് കൂട്ടിയത്, 16 ബോളിൽ 2 ഫോറും 3 സിക്സും അടക്കം 33 റൺസ് നേടിയാണ് രോഹിത് മടങ്ങിയത്, 24 റൺസ് എടുത്ത സൂര്യകുമാർ അൽസാരി ജോസഫിന്റെ ബോളിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു, പിന്നീട് ക്രീസിലെത്തിയ റിഷഭ് പന്തും പതിവ് ശൈലിയിൽ ആക്രമിച്ച് കളിച്ചപ്പോൾ ഇന്ത്യൻ സ്കോർ ബോർഡ്‌ വേഗത്തിൽ ചലിച്ച് കൊണ്ടിരുന്നു, 31 പന്തിൽ 6 ഫോറടക്കം 44 റൺസാണ് താരം നേടിയത്,

പുറത്താകാതെ 23 ബോളിൽ 2 ഫോറും 1 സിക്സും അടക്കം 30* റൺസ് എടുത്ത സഞ്ജു സാംസണും അവസാന ഓവറുകളിൽ 8 ബോളിൽ 20* റൺസ് നേടി വെടിക്കെട്ട് പ്രകടനം കാഴ്ച വെച്ച അക്സർ പട്ടേലും ഇന്ത്യൻ സ്കോർ 191/5 എന്ന നിലയിൽ എത്തിക്കുകയായിരുന്നു, വിൻഡീസ് നിരയിൽ അൽസാരി ജോസഫും, മക്കോയിയും 2 വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന്റെ തുടക്കം തകർച്ചയോടെ ആയിരുന്നു ബ്രാൻഡൺ കിങ്ങിനെയും ഡെവൺ തോമസിനെയും ആവേശ് ഖാൻ മടക്കി അയച്ചു, 2 വിക്കറ്റ് വീണെങ്കിലും പിന്നാലെ വന്ന നായകൻ നിക്കോളാസ്‌ പൂരൻ ആക്രമിച്ച് കളിച്ചു അക്സർ പട്ടേലിന്റെ ആദ്യ ഓവറിൽ 3 സിക്സറുകളും 1 ഫോറും അടക്കം 22 റൺസ് നേടിയെങ്കിലും ഓവറിലെ അവസാന പന്തിൽ ഓഫ്‌ സൈഡിൽ തട്ടി സിംഗിളിന് ശ്രമിച്ച നായകന് പിഴച്ചു,

മറുവശത്തു ഉണ്ടായിരുന്ന കാൾ മെയേഴ്‌സുമായി റൺസിന് ശ്രമിക്കുന്നതിൽ ആശയക്കുഴപ്പം ഉണ്ടായപ്പോൾ ഓഫ്‌ സൈഡിൽ സർക്കിളിനകത്തു ഫീൽഡ് ചെയ്യുകയായിരുന്ന സഞ്ജു വിൻഡീസ് നായകനെ റൺഔട്ട്‌ ആക്കുകയായിരുന്നു, ക്രീസിൽ നിലയുറപ്പിച്ചാൽ ഏറെ അപകടകാരിയായ ബാറ്റർ ആണ് നിക്കോളാസ് പൂരൻ. ഇടവേളകളിൽ വിക്കറ്റ് വീണു കൊണ്ടിരുന്നപ്പോൾ 192 എന്ന വലിയ വിജയ ലക്ഷ്യം വിൻഡീസിന് കൈയ്യെത്തി പിടിക്കാവുന്നതിലും അപ്പുറത്തായിരുന്നു,

മത്സരത്തിനിടയിൽ സഞ്ജുവിനോട് മലയാളത്തിൽ പന്ത് ; വിഡിയോ കാണാം.

https://twitter.com/trollcricketmly/status/1556254956725841920?t=2Hft0EUN79MxttZrm74e0Q&s=19

കഴിഞ്ഞ കളികളിൽ നിന്ന് വ്യത്യസ്തമായി മികച്ച അച്ചടക്കത്തോടെ പന്തെറിഞ്ഞ ആവേശ് ഖാൻ 4 ഓവറിൽ വെറും 17 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റും വീഴ്ത്തി, കളിയിലെ താരമായും ആവേശ് ഖാൻ തിരഞ്ഞെടുക്കപ്പെട്ടു, 3.1 ഓവറിൽ 12 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് നേടി അർഷ്ദീപ് സിങ്ങും ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തു, അവസാന മത്സരം ഇന്ന് (ഓഗസ്റ്റ് 7) ഇന്ത്യൻ സമയം രാത്രി 8 മണിക്ക് നടക്കും.
Written By : അഖിൽ. വി.പി. വള്ളിക്കാട്.

Categories
Cricket Latest News Malayalam Video

ഇതെന്ത് ഷോട്ട് ആണ് ? ഒറ്റക്കാലിൽ നിന്ന് ആരും അടിക്കാത്ത രീതിയിൽ ബൗണ്ടറി നേടി പന്ത് ; വിഡിയോ കാണാം

ഫ്ലോറിഡ: വെസ്റ്റിൻഡീസും ഇന്ത്യയുമായുള്ള നാലാം ട്വന്റി-20 മത്സരത്തിൽ ഇന്ത്യക്ക് 59 റൺസിന്റെ ആധികാരിക ജയം, ടോസ്സ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനു അയക്കുകയായിരുന്നു, മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നത്തെ മത്സരത്തിനിറങ്ങിയത് ശ്രേയസ്സ് അയ്യർക്ക് പകരം സഞ്ജു സാംസൺ ടീമിലെത്തിയപ്പോൾ ഹാർദിക്ക്‌ പാണ്ഡ്യ, രവിചന്ദ്രൻ അശ്വിൻ എന്നിവർക്ക് പകരം അക്സർ പട്ടേൽ, രവി ബിഷ്ണോയ് എന്നിവർ ടീമിലെത്തി,

സഞ്ജു സാംസൺ ടീമിൽ ഉണ്ട് എന്ന് ടോസ്സിന് ശേഷം ക്യാപ്റ്റൻ പറഞ്ഞപ്പോൾ അയർലൻഡിൽ ഉയർന്നു കേട്ട കാണികളുടെ ആരവം അമേരിക്കയിലും ആവർത്തിച്ചത് ശ്രദ്ധേയമായി, നായകൻ രോഹിത് ശർമയും സൂര്യകുമാർ യാദവും ഇന്ത്യക്ക് സ്ഫോടനാത്മക തുടക്കമാണ് സമ്മാനിച്ചത്, മക്കോയ് എറിഞ്ഞ മൂന്നാമത്തെ ഓവറിൽ 25 റൺസാണ് ഇരുവരും അടിച്ച് കൂട്ടിയത്, 16 ബോളിൽ 2 ഫോറും 3 സിക്സും അടക്കം 33 റൺസ് നേടിയാണ് രോഹിത് മടങ്ങിയത്, 24 റൺസ് എടുത്ത സൂര്യകുമാർ അൽസാരി ജോസഫിന്റെ ബോളിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു,

പിന്നീട് ക്രീസിലെത്തിയ റിഷാഭ് പന്തും പതിവ് ശൈലിയിൽ ആക്രമിച്ച് കളിച്ചപ്പോൾ ഇന്ത്യൻ സ്കോർ ബോർഡ്‌ വേഗത്തിൽ ചലിച്ച് കൊണ്ടിരുന്നു, കോപ്പി ബുക്ക്‌ ഷോട്ടുകളിൽ നിന്ന് വ്യത്യസ്തമായി തന്റേതായ ശൈലിയിൽ ബാറ്റ് വീശുന്നയാളാണ് റിഷഭ് പന്ത്, ക്രിക്കറ്റിൽ പരിചിതമല്ലാത്ത പല ഷോട്ടുകളും പന്ത് കളിക്കാറുണ്ട് ഈ മത്സരത്തിലും ആ ഷോട്ടിനെ എന്ത് പേരിട്ട് വിളിക്കണം എന്നറിയാത്ത ചില വ്യത്യസ്ത പോസിലുള്ള ഷോട്ടുകൾ പന്ത് കളിച്ചു, 31 പന്തിൽ 6 ഫോറടക്കം 44 റൺസാണ് താരം നേടിയത്,

പുറത്താകാതെ 23 ബോളിൽ 2 ഫോറും 1 സിക്സും അടക്കം 30* റൺസ് എടുത്ത സഞ്ജു സാംസണും അവസാന ഓവറുകളിൽ 8 ബോളിൽ 20* റൺസ് നേടി വെടിക്കെട്ട് പ്രകടനം കാഴ്ച വെച്ച അക്സർ പട്ടേലും ഇന്ത്യൻ സ്കോർ 191/5 എന്ന നിലയിൽ എത്തിക്കുകയായിരുന്നു, വിൻഡീസ് നിരയിൽ അൽസാരി ജോസഫും, മക്കോയിയും 2 വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന്റെ തുടക്കം തകർച്ചയോടെ ആയിരുന്നു ബ്രാൻഡൺ കിങ്ങിനെയും ഡെവൺ തോമസിനെയും ആവേശ് ഖാൻ മടക്കി അയച്ചു, 2 വിക്കറ്റ് വീണെങ്കിലും പിന്നാലെ വന്ന നായകൻ നിക്കോളാസ്‌ പൂരൻ ആക്രമിച്ച് കളിച്ചു അക്സർ പട്ടേലിന്റെ ആദ്യ ഓവറിൽ 3 സിക്സറുകളും 1 ഫോറും അടക്കം 22 റൺസ് നേടിയെങ്കിലും ഓവറിലെ അവസാന പന്തിൽ ഓഫ്‌ സൈഡിൽ തട്ടി സിംഗിളിന് ശ്രമിച്ച നായകന് പിഴച്ചു, മറുവശത്തു ഉണ്ടായിരുന്ന കാൾ മെയേഴ്‌സുമായി റൺസിന് ശ്രമിക്കുന്നതിൽ ആശയക്കുഴപ്പം ഉണ്ടായപ്പോൾ ഓഫ്‌ സൈഡിൽ സർക്കിളിനകത്തു ഫീൽഡ് ചെയ്യുകയായിരുന്ന സഞ്ജു വിൻഡീസ് നായകനെ റൺഔട്ട്‌ ആക്കുകയായിരുന്നു, ക്രീസിൽ നിലയുറപ്പിച്ചാൽ ഏറെ അപകടകാരിയായ ബാറ്റർ ആണ് നിക്കോളാസ് പൂരൻ.

പരിചിതമല്ലാത്ത ഷോട്ട് കളിചു ബൗണ്ടറി നേടി പന്ത് : വിഡിയോ കാണാം

https://twitter.com/trollcricketmly/status/1556045544354590720?t=9ohhsZDIpmsfVTG2URqE_Q&s=19

ഇടവേളകളിൽ വിക്കറ്റ് വീണു കൊണ്ടിരുന്നപ്പോൾ 192 എന്ന വലിയ വിജയ ലക്ഷ്യം വിൻഡീസിന് കൈയ്യെത്തി പിടിക്കാവുന്നതിലും അപ്പുറത്തായിരുന്നു, കഴിഞ്ഞ കളികളിൽ നിന്ന് വ്യത്യസ്തമായി മികച്ച അച്ചടക്കത്തോടെ പന്തെറിഞ്ഞ ആവേശ് ഖാൻ 4 ഓവറിൽ വെറും 17 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റും വീഴ്ത്തി, കളിയിലെ താരമായും ആവേശ് ഖാൻ തിരഞ്ഞെടുക്കപ്പെട്ടു, 3.1 ഓവറിൽ 12 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് നേടി അർഷ്ദീപ് സിങ്ങും ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തു, അവസാന മത്സരം ഇന്ന് (ഓഗസ്റ്റ് 7) ഇന്ത്യൻ സമയം രാത്രി 8 മണിക്ക് നടക്കും.

Written By : അഖിൽ. വി.പി. വള്ളിക്കാട്.

Categories
Cricket India Latest News Malayalam Video

അരുത് ക്യാപ്റ്റാ…സിക്സ് .. ഹല്ലാ ബോൽ..രാജസ്ഥാൻ സഹ താരത്തെ സിക്സ് പറത്തി സഞ്ജു : വിഡിയോ കാണാം

രാജസ്ഥാൻ റോയൽസ് സഹതാരത്തിനോട് ഒരു ദാക്ഷിണ്യവും കാണിക്കാതെ സഞ്ജു സാംസൺ. ഇടങ്കയ്യൻ പേസർ ഒബേദ് മക്കോയി തനിക്കെതിരെ എറിഞ്ഞ ആദ്യ പന്തിൽ തന്നെ സിക്സ് പായിച്ചു സഞ്ജു നയം വ്യക്തമാക്കി. മത്സരത്തിന്റെ പതിനഞ്ചാം ഓവറിലെ ആദ്യ പന്തിലായിരുന്നു സംഭവം.

ആദ്യം എറിഞ്ഞ രണ്ട് ഓവറിൽ 36 റൺസ് വഴങ്ങിയ മക്കൊയി പിന്നീട് എറിയാൻ എത്തിയത് 15 ആം ഓവറിൽ ആയിരുന്നു. രാജസ്ഥാൻ നെറ്റ് സെഷനിൽ ഒരുപാട് തവണ മാക്കോയിയെ നേരിട്ട് പരിചയ സമ്പത്ത്‌ ഉള്ള സഞ്ജു അനായാസമായി പന്ത് ബൗണ്ടറിക്ക് മുകളിലൂടെ പായിച്ചു. ഗുഡ് ലെങ്ങ്‌തിൽ പിച്ച് ചെയ്ത ശേഷം ശരീരത്തിലേക്ക് വന്ന പന്തിനെ ഡീപ് സ്ക്വയർ ലെഗിലേക്ക്‌ പുൾ ഷോട്ട് കളിചുകൊണ്ടാണ് സഞ്ജു മേധാവിത്വം നേടിയത്.

നേരത്തെ നടന്ന രണ്ടാം ട്വന്റി ട്വന്റി മത്സരത്തിൽ 17 റൺസ് വഴങ്ങി ആറ് വിക്കറ്റ് സ്വന്തമാക്കി ഒരു വെസ്റ്റ് ഇന്ത്യൻ ബോളറുടെ ട്വന്റി ട്വന്റി യിലെ മികച്ച പ്രകടനത്തിന്റെ റെക്കോർഡ് കരസ്ഥമാക്കിയിരുന്നു മാക്കോയ്. എന്നാലിപ്പോൾ ഒരു വെസ്റ്റ് ഇന്ത്യൻ ബോളറുടെ ഏറ്റവും മോശം പ്രകടനത്തിനുള്ള നാണക്കേടിന്റെ റെക്കോർഡും സ്വന്തം പേരിലാക്കി. ഇന്നലെ നടന്ന നാലാം മത്സരത്തിൽ 4 ഓവറിൽ 66 റൺസ് വഴങ്ങി താരം.

രാജസ്ഥാൻ റോയൽസ് ടീമിൽ സ്ഥിരമായി പകരക്കാരുടെ ബഞ്ചിലായിരുന്നു ഒബേദ്‌ ഉണ്ടായിരുന്നത്. പിന്നീട് കളിക്കാൻ അവസരം ലഭിച്ചപ്പോൾ മികച്ച പ്രകടനം നടത്തി ടീമിൽ തുടരാൻ അർഹത നേടി. ചില അവസരങ്ങളിൽ തുടരെ ബൗണ്ടറികൾ വഴങ്ങിയ അദ്ദേഹത്തിന് നായകൻ സഞ്ജു സാംസൺ വീണ്ടും വീണ്ടും പ്രചോദനം നൽകുന്ന ഒട്ടേറെ അവസരങ്ങൾ കാണാമായിരുന്നു. ടീമിന്റെ വിജയത്തിൽ നിർണായകമായ ഒരുപാട് സംഭാവനകൾ ഇതിനകം നൽകിയ മക്കോയിക്ക് ഒരു നായകൻ എന്ന നിലയിൽ സഞ്ജു സാംസൺ നൽകിയ പരിഗണനയും കരുതലും വളരെ വലുതായിരുന്നു.

നാലാം മത്സരത്തിൽ 59 റൺസിന്റെ വിജയം നേടിയ ടീം ഇന്ത്യ 3-1 ന്‌ പരമ്പരയിൽ മുന്നിലെത്തി. നേരത്തെ ടോസ് നേടിയ വെസ്റ്റിൻഡീസ് നായകൻ നിക്കോളാസ് പുരാൻ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മഴ പെയ്തിരുന്നത് കൊണ്ട് പിച്ചിലെ ഈർപ്പം മുതലാക്കാൻ വേണ്ടിയാണ് ബോളിങ് എടുത്തത്. എങ്കിലും രോഹിത് ശർമയും സൂര്യ കുമാർ യാദവും ഇന്ത്യക്ക് മിന്നുന്ന തുടക്കമാണ് സമ്മാനിച്ചത്. വെസ്റ്റിൻഡീസ് ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ഇരുവരും തമ്മിൽ ആദ്യ വിക്കറ്റിൽ വെറും 4.4 ഓവറിൽ 53 റൺസിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. രോഹിത് ശർമ 33 റൺസും സൂര്യകുമാർ യാദവ് 24 റൺസും ദീപക് ഹൂഡ 21 റൺസും എടുത്ത് പുറത്തായി. 31 പന്തിൽ നിന്നും ആറ് ബൗണ്ടറി സഹിതം 44 റൺസ് ആണ് പന്ത് നേടിയത്.

മലയാളി താരം സഞ്ജു സാംസൺ 23 പന്തിൽ 1 സിക്സും 2 ബൗണ്ടറിയും അടക്കം 30 റൺസുമായി നോട്ടൗട്ട് ആയി. വെറും 8 പന്തുകളിൽ നിന്ന് 2 സിക്സും 1 ബൗണ്ടറിയും നേടിയ അക്ഷാർ 20 റൺസുമായ്‌ പുറത്താകാതെ നിന്നു. നിശ്ചിത 20 ഓവറിൽ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് ടീമിന് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായി. 19.1 ഓവറിൽ 132 എടുക്കാനേ കഴിഞ്ഞുള്ളൂ.

മക്കോയിനെ സിക്സ് പറത്തി സഞ്ജു : വിഡിയോ കാണാം.

https://twitter.com/trollcricketmly/status/1556001604188246016?t=IraAgY0BqQnp0deGf2s8nw&s=19

നാല് ഓവറിൽ 17 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് നേടിയ ആവേഷ്‌ ഖാൻ ആണ് കളിയിലെ കേമൻ. അർഷഡീപ് സിംഗ് മൂന്ന് വിക്കറ്റും അക്ഷർ പട്ടേൽ, രവി ബിഷ്‌നോയി എന്നിവർ രണ്ടു വിക്കറ്റും നേടി. 24 റൺസ് വീതം നേടിയ റൊവ്മാൻ പവലും നിക്കോളാസ് പുരാനും ആണ് വെസ്റ്റിൻഡീസ് ടീമിന്റെ ടോപ് സ്കോറർമാർ.

Categories
Cricket Latest News Malayalam Video

മലയാളിയോടാ അവൻ്റെ കളി ! പൂരനെ പുറത്താക്കി സഞ്ജുവിൻ്റെ കിടിലൻ റണ്ണൗട്ട് ; വിഡിയോ കാണാം

ഫ്ലോറിഡ: വെസ്റ്റിൻഡീസും ഇന്ത്യയുമായുള്ള നാലാം ട്വന്റി-20 മത്സരത്തിൽ ടോസ്സ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനു അയക്കുകയായിരുന്നു, മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നത്തെ മത്സരത്തിനിറങ്ങിയത് ശ്രേയസ്സ് അയ്യർക്ക് പകരം സഞ്ജു സാംസൺ ടീമിലെത്തിയപ്പോൾ ഹാർദിക്ക്‌ പാണ്ഡ്യ, രവിചന്ദ്രൻ അശ്വിൻ എന്നിവർക്ക് പകരം അക്സർ പട്ടേൽ, രവി ബിഷ്ണോയ് എന്നിവർ ടീമിലെത്തി,

സഞ്ജു സാംസൺ ടീമിൽ ഉണ്ട് എന്ന് ടോസ്സിന് ശേഷം ക്യാപ്റ്റൻ പറഞ്ഞപ്പോൾ അയർലൻഡിൽ ഉയർന്നു കേട്ട കാണികളുടെ ആരവം അമേരിക്കയിലും ആവർത്തിച്ചത് ശ്രദ്ധേയമായി, 5 മത്സരങ്ങളുള്ള പരമ്പരയിൽ 2-1 ന് ഇന്ത്യ മുന്നിലാണ്, ഇന്നത്തെ മത്സരം അത് കൊണ്ട് തന്നെ വിൻഡീസിന് നിർണായകമാണ്.

നായകൻ രോഹിത് ശർമയും സൂര്യകുമാർ യാദവും ഇന്ത്യക്ക് സ്ഫോടനാത്മക തുടക്കമാണ് സമ്മാനിച്ചത്, മക്കോയ് എറിഞ്ഞ മൂന്നാമത്തെ ഓവറിൽ 25 റൺസാണ് ഇരുവരും അടിച്ച് കൂട്ടിയത്, 16 ബോളിൽ 2 ഫോറും 3 സിക്സും അടക്കം 33 റൺസ് നേടിയാണ് രോഹിത് മടങ്ങിയത്, 24 റൺസ് എടുത്ത സൂര്യകുമാർ അൽസാരി ജോസഫിന്റെ ബോളിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു, പിന്നീട് 44 റൺസ് എടുത്ത് റിഷഭ് പന്തും പുറത്താകാതെ 23 ബോളിൽ 2 ഫോറും 1 സിക്സും അടക്കം 30* റൺസ് എടുത്ത സഞ്ജു സാംസണും അവസാന ഓവറുകളിൽ 8 ബോളിൽ 20* റൺസ് നേടി വെടിക്കെട്ട് പ്രകടനം കാഴ്ച വെച്ച അക്സർ പട്ടേലും ഇന്ത്യൻ സ്കോർ 191/5 എന്ന നിലയിൽ എത്തിക്കുകയായിരുന്നു,

വിൻഡീസ് നിരയിൽ അൽസാരി ജോസഫും, മക്കോയിയും 2 വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന്റെ തുടക്കം തകർച്ചയോടെ ആയിരുന്നു ബ്രാൻഡൺ കിങ്ങിനെയും ഡെവൺ തോമസിനെയും ആവേശ് ഖാൻ മടക്കി അയച്ചു,

2 വിക്കറ്റ് വീണെങ്കിലും പിന്നാലെ വന്ന നായകൻ നിക്കോളാസ്‌ പൂരൻ ആക്രമിച്ച് കളിച്ചു അക്സർ പട്ടേലിന്റെ ആദ്യ ഓവറിൽ 3 സിക്സറുകളും 1 ഫോറും അടക്കം 22 റൺസ് നേടിയെങ്കിലും ഓവറിലെ അവസാന പന്തിൽ ഓഫ്‌ സൈഡിൽ തട്ടി സിംഗിളിന് ശ്രമിച്ച നായകന് പിഴച്ചു,

മറുവശത്തു ഉണ്ടായിരുന്ന കാൾ മെയേഴ്‌സുമായി റൺസിന് ശ്രമിക്കുന്നതിൽ ആശയക്കുഴപ്പം ഉണ്ടായപ്പോൾ ഓഫ്‌ സൈഡിൽ സർക്കിളിനകത്തു ഫീൽഡ് ചെയ്യുകയായിരുന്ന സഞ്ജു വിൻഡീസ് നായകനെ റൺഔട്ട്‌ ആക്കുകയായിരുന്നു,

ക്രീസിൽ നിലയുറപ്പിച്ചാൽ ഏറെ അപകടകാരിയായ ബാറ്റർ ആണ് നിക്കോളാസ് പൂരൻ.

പൂരനെ പുറത്താക്കി സഞ്ജുവിൻ്റെ കിടിലൻ റണ്ണൗട്ട് ; വിഡിയോ കാണാം

https://twitter.com/trollcricketmly/status/1555985183303602176?t=7fvHfHvCKy_87bt8cK7BEQ&s=19

Written By : അഖിൽ. വി.പി. വള്ളിക്കാട്.

Categories
Cricket Latest News Malayalam Video

6 6 ..! സഞ്ജുവിൻ്റെ വെടിക്കെട്ട് പ്രതീക്ഷിച്ചിരുന്നവർക്ക് അക്സർ പട്ടേലിൻ്റെ വക വെടിക്കെട്ട് ; വിഡിയോ കാണാം

സഞ്ജു സാംസൺ വെടിക്കെട്ട് നടത്തുന്നത് കാണാനായി കാത്തിരുന്ന ആരാധകർക്ക് അപ്രതീക്ഷിതമായി ആക്ഷർ പട്ടേൽ വക പടുകൂറ്റൻ സിക്സുകൾ. രാജസ്ഥാൻ റോയൽസ് താരം ഒബേഡ് മക്കൊയ്‌ എറിഞ്ഞ പത്തൊമ്പതാം ഓവറിന്റെ അവസാന രണ്ടു പന്തുകൾ ആണ് ആക്ഷർ പട്ടേൽ അടിച്ച് സ്റ്റേഡിയത്തിന് പുറത്തിട്ടത്.

അതിനു മുമ്പ് എറിഞ്ഞ ഓവറിൽ സഞ്ജു സാംസണും ഒബേട്‌ മക്കോയിയെ സിക്സർ പറത്തിയിരുന്നു. തന്റെ ആദ്യ ഓവറിൽ 25 റൺസ് വിട്ടുകൊടുത്ത് ഇന്ത്യക്ക് മികച്ച തുടക്കം ലഭിക്കാൻ സഹായിച്ചത് മക്കോയിയാണ്. മത്സരത്തിൽ ഇന്ത്യൻ ബാറ്റർമാരുടെ ചൂടറിഞ്ഞ അദ്ദേഹം നാല് ഓവറിൽ 66 റൺസ് ആണ് വഴങ്ങിയത്.

നേരത്തെ ടോസ് നേടിയ വെസ്റ്റിൻഡീസ് നായകൻ നിക്കോളാസ് പുരാൻ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മഴ പെയ്തിരുന്നത് കൊണ്ട് പിച്ചിലെ ഈർപ്പം മുതലാക്കാൻ വേണ്ടിയാണ് ബോളിങ് എടുത്തത്. എങ്കിലും രോഹിത് ശർമയും സൂര്യ കുമാർ യാദവും ഇന്ത്യക്ക് മിന്നുന്ന തുടക്കമാണ് സമ്മാനിച്ചത്.

വെസ്റ്റിൻഡീസ് ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ഇരുവരും തമ്മിൽ ആദ്യ വിക്കറ്റിൽ വെറും 4.4 ഓവറിൽ 53 റൺസിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.

16 പന്തിൽ 3 സിക്സും 2 ഫോറും അടക്കം 33 റൺസ് നേടിയ രോഹിതാണ് ആദ്യം പുറത്തായത്. സൂര്യകുമാർ യാദവ് 24 റൺസും ദീപക് ഹൂഡ 21 റൺസും എടുത്ത് പുറത്തായി. പിന്നീട് വന്ന വൈസ് ക്യാപ്റ്റൻ ഋഷബ് പന്തും മലയാളി താരം സഞ്ജു സാംസണും മികച്ചൊരു കൂട്ടുകെട്ട് സൃഷ്ടിച്ചു.

31 പന്തിൽ നിന്നും ആറ് ബൗണ്ടറി സഹിതം 44 റൺസ് ആണ് പന്ത് നേടിയത്. ദിനേശ് കാർത്തിക് 6 റൺസുമായി പുറത്തായത് നിരാശയായി. എങ്കിലും പിന്നീട് വന്ന അക്ഷർ പട്ടേൽ സഞ്ജുവിന് മികച്ച ഒരു കൂട്ടുകെട്ട് നൽകി.

6 6 അക്സർ പട്ടേലിൻ്റെ വക വെടിക്കെട്ട് ; വിഡിയോ കാണാം

https://twitter.com/trollcricketmly/status/1555964805164703745?t=AxUVgEXj-zH6ImP3SOPHNA&s=19

വെറും 8 പന്തുകളിൽ നിന്ന് 2 സിക്സും 1 ബൗണ്ടറിയും നേടിയ അക്ഷാർ 20 റൺസുമായ്‌ പുറത്താകാതെ നിന്നു. മലയാളി താരം സഞ്ജു സാംസൺ 23 പന്തിൽ 1 സിക്സും 2 ബൗണ്ടറി യും അടക്കം 30 റൺസുമായി നോട്ടൗട്ട് ആയി. നിശ്ചിത 20 ഓവറിൽ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് എടുത്തിട്ടുണ്ട്.

Categories
Cricket Latest News Malayalam Video

സഞ്ജു ടീമിൽ ഉണ്ടെന്ന് പറഞ്ഞതെ ഓർമയുള്ളൂ …! കാണികളുടെ ആവേശം കണ്ട് രോഹിത് വരെ ഷോക്ക് ആയി ; വിഡിയോ കാണാം

ഫ്ലോറിഡ: വെസ്റ്റിൻഡീസും ഇന്ത്യയുമായുള്ള നാലാം ട്വന്റി-20 മത്സരത്തിൽ ടോസ്സ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനു അയക്കുകയായിരുന്നു, മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നത്തെ മത്സരത്തിനിറങ്ങിയത് ശ്രേയസ്സ് അയ്യർക്ക് പകരം സഞ്ജു സാംസൺ ടീമിലെത്തിയപ്പോൾ ഹാർദിക്ക്‌ പാണ്ഡ്യ, രവിചന്ദ്രൻ അശ്വിൻ എന്നിവർക്ക് പകരം അക്സർ പട്ടേൽ, രവി ബിഷ്ണോയ് എന്നിവർ ടീമിലെത്തി,

സഞ്ജു സാംസൺ ടീമിൽ ഉണ്ട് എന്ന് ടോസ്സിന് ശേഷം ക്യാപ്റ്റൻ പറഞ്ഞപ്പോൾ അയർലൻഡിൽ ഉയർന്നു കേട്ട കാണികളുടെ ആരവം അമേരിക്കയിലും ആവർത്തിച്ചത് ശ്രദ്ധേയമായി, കരിയറിന്റെ തുടക്കത്തിൽ തന്നെ സഞ്ജുവിന് ഒരുപാട് ആരാധകർ ലോകമെമ്പാടും ഉണ്ട് എന്നത് ക്രിക്കറ്റ്‌ പ്രേമികൾക്ക്‌ അദ്ദേഹത്തിനോടുള്ള ഇഷ്ടം വെളിവാക്കുന്നതാണ്,

https://twitter.com/trollcricketmly/status/1555965237404151808?t=-AsfNJZZAyiv9g2fpVKKsw&s=19
https://twitter.com/cric_roshmi/status/1555937018076545029?s=20&t=nZZvHscQ3Gkw-XXNOva6nA

5 മത്സരങ്ങളുള്ള പരമ്പരയിൽ 2-1 ന് ഇന്ത്യ മുന്നിലാണ്, ഇന്നത്തെ മത്സരം അത് കൊണ്ട് തന്നെ വിൻഡീസിന് നിർണായകമാണ്.നായകൻ രോഹിത് ശർമയും സൂര്യകുമാർ യാദവും ഇന്ത്യക്ക് സ്ഫോടനാത്മക തുടക്കമാണ് സമ്മാനിച്ചത്, മക്കോയ് എറിഞ്ഞ മൂന്നാമത്തെ ഓവറിൽ 25 റൺസാണ് ഇരുവരും അടിച്ച് കൂട്ടിയത്, 16 ബോളിൽ 2 ഫോറും 3 സിക്സും അടക്കം 33 റൺസ് നേടിയാണ് രോഹിത് മടങ്ങിയത്, 24 റൺസ് എടുത്ത സൂര്യകുമാർ അൽസാരി ജോസഫിന്റെ ബോളിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു,

പിന്നീട് 44 റൺസ് എടുത്ത് റിഷഭ് പന്തും പുറത്താകാതെ 23 ബോളിൽ 2 ഫോറും 1 സിക്സും അടക്കം 30* റൺസ് എടുത്ത സഞ്ജു സാംസണും അവസാന ഓവറുകളിൽ 8 ബോളിൽ 20* റൺസ് നേടി വെടിക്കെട്ട് പ്രകടനം കാഴ്ച വെച്ച അക്സർ പട്ടേലും ഇന്ത്യൻ സ്കോർ 191/5 എന്ന നിലയിൽ എത്തിക്കുകയായിരുന്നു, വിൻഡീസ് നിരയിൽ അൽസാരി ജോസഫും, മക്കോയിയും 2 വിക്കറ്റ് വീതം നേടി.
Written By : അഖിൽ. വി.പി. വള്ളിക്കാട്.

Categories
Cricket Latest News Malayalam

സഞ്ജു സാംസൺ ടീമിൽ ? ശ്രേയസ് അയ്യർ പുറത്ത് ? റിപ്പോർട്ടുകൾ ഇങ്ങനെ

ഇന്ത്യയും വിൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 മത്സരം ഇന്ന് നടക്കാനിരിക്കെ സഞ്ജു സാംസൺ ഇന്നത്തെ മത്സരത്തിൽ കളിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ, ഫോമിൽ അല്ലാത്ത ശ്രേയസ്സ് അയ്യർക്ക് പകരം ആയിട്ടാകും സഞ്ജു കളിക്കുക, പരിക്കേറ്റ കെ.എൽ രാഹുലിന് പകരക്കാരനായിട്ടാണ് സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയത് 3 മത്സരങ്ങൾ കഴിഞ്ഞെങ്കിലും താരത്തിനെ ഒറ്റ മത്സരത്തിൽ പോലും പ്ലെയിങ്ങ് ഇലവനിൽ ഉൾപെടുത്തിയിരുന്നില്ല,

ആദ്യ 3 മത്സരങ്ങളിൽ 0,10,24 എന്നിങ്ങനെയായിരുന്നു ശ്രേയസ്സ് അയ്യരുടെ സ്കോർ, എല്ലാ കളികളിലും 100 നു താഴെയായിരുന്നു സ്ട്രൈക്ക് റേറ്റും, അത് കൊണ്ട് തന്നെ ഫോമിൽ അല്ലാത്ത താരത്തിനു പകരം സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തുന്നത് ഇന്ത്യക്ക് ഗുണം ചെയ്യും, ടീമിൽ എത്തിയാൽ ശ്രേയസ്സ് കളിച്ചിരുന്ന വൺ ഡൌൺ പൊസിഷനിലോ അല്ലെങ്കിൽ രോഹിത്തിനൊപ്പം ഓപ്പണിങ്ങിൽ ഇറങ്ങാനോ ആണ് സാധ്യത,

https://twitter.com/cric_roshmi/status/1555871708489216005?t=ex2JbJUD5id2YbkcVe-b-w&s=19

വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ അവസരം ലഭിച്ചപ്പോൾ സഞ്ജു സാംസൺ നന്നായി കളിച്ചിരുന്നു, ആവേശ് ഖാന് പകരം ഹർഷൽ പട്ടേൽ ബോളിങ്ങ് നിരയിൽ ഇടം പിടിക്കാനും സാധ്യതയുണ്ട്, അമേരിക്കയിലെ ഫ്ലോറിഡയിലാണ് ഇന്നത്തെയും അവസാന മത്സരവും നടക്കുക, ഇന്ത്യൻ സമയം രാത്രി 8 മണിക്ക് കളി തുടങ്ങും, ഇന്നത്തെ മത്സരം ജയിച്ചാൽ ഏകദിന പരമ്പരക്ക് പുറമെ ട്വന്റി-20 പരമ്പരയും സ്വന്തമാക്കാൻ ഇന്ത്യക്ക് സാധിക്കും.

ഇന്ത്യ സാധ്യത ഇലവൻ: രോഹിത് ശർമ(ക്യാപ്റ്റൻ) സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പർ) ഹാർദിക്ക്‌ പാണ്ഡ്യ, ദീപക് ഹൂഡ, ദിനേശ് കാർത്തിക്ക്, രവിചന്ദ്രൻ അശ്വിൻ, ഹർഷൽ പട്ടേൽ, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ്.

Written by: അഖിൽ വി. പി. വള്ളിക്കാട്.

Categories
Cricket Latest News Malayalam Video

ബംഗ്ലാ കടുവകളെ വേട്ടയാടി കൊന്ന പുലിമുരുകനായി സിക്കന്ദർ റാസ :ഹൈലൈറ്റ്സ് വിഡിയോ കാണാം

ബംഗ്ലാദേശും സിംബാബ് വെ യും തമ്മിലുള്ള ആദ്യ ഏകദിനത്തിൽ സിംബാവെക്ക്‌ ത്രസിപ്പിക്കുന്ന ജയം, 304 എന്ന വലിയ ലക്ഷ്യം പിന്തുടർന്ന സിംബാബ് വെയെ 1.4 ഓവർ ബാക്കി നിൽക്കെ 5 വിക്കറ്റിനു വിജയിക്കുകയായിരുന്നു, സിക്കന്ദർ റാസയും പുതുമുഖ താരം ഇന്നസെന്റ് കൈയയും ചേർന്നാണ് അവരെ വിജയത്തിൽ എത്തിച്ചത്,നാലാം വിക്കറ്റിൽ ഇവരുടെ റെക്കോർഡ് കൂട്ടുകെട്ടാണ് സിബാബ് വെ യുടെ വിജയത്തിൽ അടിത്തറ ആയത്,

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് ക്യാപ്റ്റൻ തമീം ഇക്ബാലും ലിട്ടൺ ദാസും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്, ഇരുവരും അർധസെഞ്ച്വറി നേടി, ഇതിനിടെ ഏകദിനത്തിൽ 8000 റൺസ് എന്ന നാഴികക്കല്ല് തമീം ഇക്ബാൽ പിന്നിട്ടു, പിന്നീട് വന്ന വിക്കറ്റ് കീപ്പർ അനാമുൽ ഹഖ് ഉം മുഷ്‌ഫീഖുർ റഹിം കൂടി അർധസെഞ്ച്വറിയുമായി തിളങ്ങിയപ്പോൾ ബംഗ്ലാദേശ് 300 കടന്നു,

മറുപടി ബാറ്റിങ്ങിനിറങ്ങിയ സിബാബ് വെയുടെ തുടക്കം തകർച്ചയോടെ ആയിരുന്നു സ്കോർബോർഡിൽ 6 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അവർക്ക് ഓപ്പണിങ് ബാറ്റേർസിനെ നഷ്ടമായി പക്ഷെ നാലാം വിക്കറ്റിൽ സിക്കന്ദർ റാസയും ഇന്നസെന്റ് കൈയയും ഒത്തു ചേർന്നത്തോടെ കളി പതിയെ സിബാബ് വെക്ക്‌ അനുകൂലമായി മാറുകയായിരുന്നു ബംഗ്ലാ കടുവകളെ വേട്ടയാടിയ ഇരുവരും സിബാബ് വെക്ക് അവിശ്വസനീയമായ വിജയം സമ്മാനിക്കുകയായിരുന്നു,

നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 192 റൺസിന്റെ റെക്കോർഡ് കൂട്ട് കെട്ട് ആണ് ഉണ്ടാക്കിയത്, 110 റൺസ് നേടി ഇന്നസന്റ് കൈയ പുറത്തായെങ്കിലും പുറത്താകാതെ 135* റൺസ് നേടിക്കൊണ്ട് സിക്കന്ദർ റാസ ക്രീസിൽ ഉറച്ച് നിന്നപ്പോൾ ബംഗ്ലാദേശ് ബോളർമാർക്ക് അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ മുട്ട്മടക്കേണ്ടി വന്നു,

വിഡിയോ കാണാം :

നേരത്തെ 2-1 നു ട്വന്റി-20 പരമ്പര സിബാബ് വെ സ്വന്തമാക്കിയിരുന്നു, ഈ വിജയത്തോടെ 3 മത്സരങ്ങടങ്ങിയ ഏകദിന പരമ്പരയിലും 1-0 നു അവർ മുന്നിലെത്തി, ഏകദിന കരിയറിലെ തന്റെ നാലാം സെഞ്ച്വറിയാണ് സിക്കന്ദർ റാസ ഇന്നത്തെ മത്സരത്തിൽ കുറിച്ചത്, കളിയിലെ താരമായും റാസ തിരഞ്ഞെടുക്കപ്പെട്ടു, രണ്ടാം ഏകദിനം ഓഗസ്റ്റ് 7 നു നടക്കും..

https://youtu.be/oHMtOzsp-eo

Written By: അഖിൽ. വി. പി. വള്ളിക്കാട്.