Categories
Cricket Latest News Malayalam Video

മലയാളിയോടാ അവൻ്റെ കളി ! പൂരനെ പുറത്താക്കി സഞ്ജുവിൻ്റെ കിടിലൻ റണ്ണൗട്ട് ; വിഡിയോ കാണാം

ഫ്ലോറിഡ: വെസ്റ്റിൻഡീസും ഇന്ത്യയുമായുള്ള നാലാം ട്വന്റി-20 മത്സരത്തിൽ ടോസ്സ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനു അയക്കുകയായിരുന്നു, മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നത്തെ മത്സരത്തിനിറങ്ങിയത് ശ്രേയസ്സ് അയ്യർക്ക് പകരം സഞ്ജു സാംസൺ ടീമിലെത്തിയപ്പോൾ ഹാർദിക്ക്‌ പാണ്ഡ്യ, രവിചന്ദ്രൻ അശ്വിൻ എന്നിവർക്ക് പകരം അക്സർ പട്ടേൽ, രവി ബിഷ്ണോയ് എന്നിവർ ടീമിലെത്തി,

സഞ്ജു സാംസൺ ടീമിൽ ഉണ്ട് എന്ന് ടോസ്സിന് ശേഷം ക്യാപ്റ്റൻ പറഞ്ഞപ്പോൾ അയർലൻഡിൽ ഉയർന്നു കേട്ട കാണികളുടെ ആരവം അമേരിക്കയിലും ആവർത്തിച്ചത് ശ്രദ്ധേയമായി, 5 മത്സരങ്ങളുള്ള പരമ്പരയിൽ 2-1 ന് ഇന്ത്യ മുന്നിലാണ്, ഇന്നത്തെ മത്സരം അത് കൊണ്ട് തന്നെ വിൻഡീസിന് നിർണായകമാണ്.

നായകൻ രോഹിത് ശർമയും സൂര്യകുമാർ യാദവും ഇന്ത്യക്ക് സ്ഫോടനാത്മക തുടക്കമാണ് സമ്മാനിച്ചത്, മക്കോയ് എറിഞ്ഞ മൂന്നാമത്തെ ഓവറിൽ 25 റൺസാണ് ഇരുവരും അടിച്ച് കൂട്ടിയത്, 16 ബോളിൽ 2 ഫോറും 3 സിക്സും അടക്കം 33 റൺസ് നേടിയാണ് രോഹിത് മടങ്ങിയത്, 24 റൺസ് എടുത്ത സൂര്യകുമാർ അൽസാരി ജോസഫിന്റെ ബോളിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു, പിന്നീട് 44 റൺസ് എടുത്ത് റിഷഭ് പന്തും പുറത്താകാതെ 23 ബോളിൽ 2 ഫോറും 1 സിക്സും അടക്കം 30* റൺസ് എടുത്ത സഞ്ജു സാംസണും അവസാന ഓവറുകളിൽ 8 ബോളിൽ 20* റൺസ് നേടി വെടിക്കെട്ട് പ്രകടനം കാഴ്ച വെച്ച അക്സർ പട്ടേലും ഇന്ത്യൻ സ്കോർ 191/5 എന്ന നിലയിൽ എത്തിക്കുകയായിരുന്നു,

വിൻഡീസ് നിരയിൽ അൽസാരി ജോസഫും, മക്കോയിയും 2 വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന്റെ തുടക്കം തകർച്ചയോടെ ആയിരുന്നു ബ്രാൻഡൺ കിങ്ങിനെയും ഡെവൺ തോമസിനെയും ആവേശ് ഖാൻ മടക്കി അയച്ചു,

2 വിക്കറ്റ് വീണെങ്കിലും പിന്നാലെ വന്ന നായകൻ നിക്കോളാസ്‌ പൂരൻ ആക്രമിച്ച് കളിച്ചു അക്സർ പട്ടേലിന്റെ ആദ്യ ഓവറിൽ 3 സിക്സറുകളും 1 ഫോറും അടക്കം 22 റൺസ് നേടിയെങ്കിലും ഓവറിലെ അവസാന പന്തിൽ ഓഫ്‌ സൈഡിൽ തട്ടി സിംഗിളിന് ശ്രമിച്ച നായകന് പിഴച്ചു,

മറുവശത്തു ഉണ്ടായിരുന്ന കാൾ മെയേഴ്‌സുമായി റൺസിന് ശ്രമിക്കുന്നതിൽ ആശയക്കുഴപ്പം ഉണ്ടായപ്പോൾ ഓഫ്‌ സൈഡിൽ സർക്കിളിനകത്തു ഫീൽഡ് ചെയ്യുകയായിരുന്ന സഞ്ജു വിൻഡീസ് നായകനെ റൺഔട്ട്‌ ആക്കുകയായിരുന്നു,

ക്രീസിൽ നിലയുറപ്പിച്ചാൽ ഏറെ അപകടകാരിയായ ബാറ്റർ ആണ് നിക്കോളാസ് പൂരൻ.

പൂരനെ പുറത്താക്കി സഞ്ജുവിൻ്റെ കിടിലൻ റണ്ണൗട്ട് ; വിഡിയോ കാണാം

https://twitter.com/trollcricketmly/status/1555985183303602176?t=7fvHfHvCKy_87bt8cK7BEQ&s=19

Written By : അഖിൽ. വി.പി. വള്ളിക്കാട്.

Leave a Reply

Your email address will not be published. Required fields are marked *