സഞ്ജു സാംസൺ വെടിക്കെട്ട് നടത്തുന്നത് കാണാനായി കാത്തിരുന്ന ആരാധകർക്ക് അപ്രതീക്ഷിതമായി ആക്ഷർ പട്ടേൽ വക പടുകൂറ്റൻ സിക്സുകൾ. രാജസ്ഥാൻ റോയൽസ് താരം ഒബേഡ് മക്കൊയ് എറിഞ്ഞ പത്തൊമ്പതാം ഓവറിന്റെ അവസാന രണ്ടു പന്തുകൾ ആണ് ആക്ഷർ പട്ടേൽ അടിച്ച് സ്റ്റേഡിയത്തിന് പുറത്തിട്ടത്.
അതിനു മുമ്പ് എറിഞ്ഞ ഓവറിൽ സഞ്ജു സാംസണും ഒബേട് മക്കോയിയെ സിക്സർ പറത്തിയിരുന്നു. തന്റെ ആദ്യ ഓവറിൽ 25 റൺസ് വിട്ടുകൊടുത്ത് ഇന്ത്യക്ക് മികച്ച തുടക്കം ലഭിക്കാൻ സഹായിച്ചത് മക്കോയിയാണ്. മത്സരത്തിൽ ഇന്ത്യൻ ബാറ്റർമാരുടെ ചൂടറിഞ്ഞ അദ്ദേഹം നാല് ഓവറിൽ 66 റൺസ് ആണ് വഴങ്ങിയത്.
നേരത്തെ ടോസ് നേടിയ വെസ്റ്റിൻഡീസ് നായകൻ നിക്കോളാസ് പുരാൻ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മഴ പെയ്തിരുന്നത് കൊണ്ട് പിച്ചിലെ ഈർപ്പം മുതലാക്കാൻ വേണ്ടിയാണ് ബോളിങ് എടുത്തത്. എങ്കിലും രോഹിത് ശർമയും സൂര്യ കുമാർ യാദവും ഇന്ത്യക്ക് മിന്നുന്ന തുടക്കമാണ് സമ്മാനിച്ചത്.
വെസ്റ്റിൻഡീസ് ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ഇരുവരും തമ്മിൽ ആദ്യ വിക്കറ്റിൽ വെറും 4.4 ഓവറിൽ 53 റൺസിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.
16 പന്തിൽ 3 സിക്സും 2 ഫോറും അടക്കം 33 റൺസ് നേടിയ രോഹിതാണ് ആദ്യം പുറത്തായത്. സൂര്യകുമാർ യാദവ് 24 റൺസും ദീപക് ഹൂഡ 21 റൺസും എടുത്ത് പുറത്തായി. പിന്നീട് വന്ന വൈസ് ക്യാപ്റ്റൻ ഋഷബ് പന്തും മലയാളി താരം സഞ്ജു സാംസണും മികച്ചൊരു കൂട്ടുകെട്ട് സൃഷ്ടിച്ചു.
31 പന്തിൽ നിന്നും ആറ് ബൗണ്ടറി സഹിതം 44 റൺസ് ആണ് പന്ത് നേടിയത്. ദിനേശ് കാർത്തിക് 6 റൺസുമായി പുറത്തായത് നിരാശയായി. എങ്കിലും പിന്നീട് വന്ന അക്ഷർ പട്ടേൽ സഞ്ജുവിന് മികച്ച ഒരു കൂട്ടുകെട്ട് നൽകി.
6 6 അക്സർ പട്ടേലിൻ്റെ വക വെടിക്കെട്ട് ; വിഡിയോ കാണാം
വെറും 8 പന്തുകളിൽ നിന്ന് 2 സിക്സും 1 ബൗണ്ടറിയും നേടിയ അക്ഷാർ 20 റൺസുമായ് പുറത്താകാതെ നിന്നു. മലയാളി താരം സഞ്ജു സാംസൺ 23 പന്തിൽ 1 സിക്സും 2 ബൗണ്ടറി യും അടക്കം 30 റൺസുമായി നോട്ടൗട്ട് ആയി. നിശ്ചിത 20 ഓവറിൽ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് എടുത്തിട്ടുണ്ട്.