ഇന്ത്യ വിൻഡീസ് നാലാം ട്വന്റി-20 മത്സരത്തിനിടെ നടന്ന രസകരമായ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്, ബൗണ്ടറി ലൈനിനടുത്ത് ഫീൽഡ് ചെയ്യുകയായിരുന്ന സഞ്ജുവിനോട് മലയാളി ആരാധകർ “സാധനം കൈയിലുണ്ടേ” എന്ന് പറയുന്നതാണ് വീഡിയോയിൽ ഉള്ളത്,
നേരത്തെ അമേരിക്കയിലേക്ക് വരുമ്പോൾ സഞ്ജു തന്നെ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ നിന്ന് “സാധനം കൈയിൽ ഉണ്ടോ” എന്നൊരു ക്യാപ്ഷനോടെ ഒരു ചിത്രം പങ്ക് വെച്ചിരുന്നു, ഇതിന് മറുപടിയായാണ് ആരാധകരുടെ ഈ രസകരമായ കമന്റ്,
അഞ്ചാം മത്സരത്തിൽ ടോസ്സ് നേടിയ ഇന്ത്യ ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു, പരമ്പര നേരത്തെ സ്വന്തമാക്കിയതിനാൽ ഇന്നത്തെ മത്സരത്തിന് വലിയ പ്രാധാന്യമില്ല അത് കൊണ്ട് തന്നെ ക്യാപ്റ്റൻ അടക്കം നാല് മാറ്റങ്ങളുമായാണ് ഇന്ത്യ മത്സരത്തിനിറങ്ങിയത്, ഹാർദിക്ക് പാണ്ഡ്യ, ശ്രേയസ്സ് അയ്യർ, ഇഷാൻ കിഷൻ, കുൽദീപ് യാദവ്, എന്നിവർ ടീമിൽ എത്തിയപ്പോൾ രോഹിത് ശർമ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ഭുവനേശ്വർ കുമാർ എന്നിവർ ഇന്നത്തെ മത്സരത്തിൽ കളിക്കുന്നില്ല. ഹർദിക്ക് പാണ്ഡ്യ ആണ് രോഹിത് ശർമയുടെ അഭാവത്തിൽ ഇന്നത്തെ മത്സരത്തിൽ ടീമിനെ നയിക്കുന്നത്,
ഓപ്പണർ ആയി ഇറങ്ങിയ ഇഷാൻ കിഷൻ നിരാശപ്പെടുത്തിയെങ്കിലും മറുവശത്ത് ശ്രേയസ്സ് അയ്യർ അർധസെഞ്ച്വറിയുമായി തിളങ്ങിയപ്പോൾ ഇന്ത്യക്ക് നല്ല തുടക്കം ലഭിച്ചു, 40 ബോളിൽ 8 ഫോറും 2 സിക്സും അടക്കം 64 റൺസ് ആണ് താരം നേടിയത്, ആദ്യ 3 കളിയിലും നിരാശപ്പെടുത്തിയ ശ്രേയസ്സ് അയ്യർക്ക് ഈ മത്സരത്തിൽ തിളങ്ങാനായി, നാലാമനായി ഇറങ്ങിയ സഞ്ജു സാംസൺ ഇന്നത്തെ മത്സരത്തിൽ നിരാശപ്പെടുത്തി 15 റൺസ് എടുത്ത താരത്തെ ഒഡീൻ സ്മിത്ത് ക്ലീൻ ബൗൾഡ് ആക്കുകയായിരുന്നു, 38 റൺസ് എടുത്ത ദീപക് ഹൂഡയും, അവസാന ഓവറുകളിൽ വെടിക്കെട്ട് ഇന്നിംഗ്സ് കാഴ്ച വെച്ച് നായകൻ ഹർദിക്കും (28) ഇന്ത്യൻ സ്കോർ 188/7എന്ന നിലയിൽ എത്തിക്കുകയായിരുന്നു, വിൻഡീസ് നിരയിൽ ഒഡീൻ സ്മിത്ത് 3 വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന്റെ തുടക്കം തകർച്ചയോടെ ആയിരുന്നു അക്സർ പട്ടേൽ ബ്രൂക്ക്‌സിനെയും, ഹോൾഡറിനെയും, ഡെവൺ തോമസിനെയും തുടക്കത്തിൽ തന്നെ വീഴ്ത്തി, ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ വിൻഡീസ് ബാറ്റഴ്സിന് കഴിഞ്ഞില്ല, ഇടവേളകളിൽ വിക്കറ്റ് വീണു കൊണ്ടിരുന്നപ്പോൾ 189 എന്ന വലിയ വിജയ ലക്ഷ്യം വിൻഡീസിന് കൈയ്യെത്തി പിടിക്കാവുന്നതിലും അപ്പുറത്തായിരുന്നു, രവി ബിഷ്നോയ് 4 വിക്കറ്റും, കുൽദീപ് യാദവ് 3 വിക്കറ്റും നേടി, ഇന്ത്യൻ സ്പിന്നർമാർ 10 വിക്കറ്റും നേടി എന്നൊരു പ്രത്യേകതയും ഇന്നത്തെ മത്സരത്തിൽ സംഭവിച്ചു,
സഞ്ജോ..സാധനം കൈയിലുണ്ടെ..എന്ന് കാണികൾ മറുപടി കൊടുത്തു സഞ്ജു ; വിഡിയോ കാണാം
ഒടുവിൽ പതിനാറാം ഓവറിൽ 100 റൺസിന് വിൻഡീസ് ഓൾ ഔട്ട് ആവുകയായിരുന്നു, അർധ സെഞ്ച്വറി നേടിയ ഹെറ്റ്മെയറിന്റെ ഇന്നിങ്ങിസാണ് അവരെ 100 റൺസ് എങ്കിലും എത്താൻ സഹായിച്ചത്, 88 റൺസിന്റെ ആധികാരിക ജയം നേടിയ ഇന്ത്യ പരമ്പര 4-1 നു സ്വന്തമാക്കി, അക്സർ പട്ടേൽ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ഒട്ടുമിക്ക കളികളിലും മികച്ച ബോളിങ്ങ് പ്രകടനം നടത്തിയ അർഷ്ദീപ് സിംഗ് പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.