Categories
Latest News

വൈഡ് വിളിച്ചു അമ്പയർ,പൊട്ടിത്തെറിച്ച് രോഹിത് ശർമ ,ഒടുവിൽ കൂൾ ആക്കി വിട്ടു അമ്പയർ ; വീഡിയോ കാണാം

കളിക്കളത്തിൽ ആത്മസംയമനത്തിൽ പേരുകേട്ട ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കഴിഞ്ഞ കുറച്ചു നാളുകളായി  വികാരങ്ങൾ പ്രകടിപ്പിക്കുന്നതിൽ മടിക്കാറില്ല. രോഹിതിന്റെ ഭാവ പ്രകടനങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ സൗത്താഫ്രിക്കയ്ക്കെതിരായ രണ്ടാം മത്സരത്തിനിടെ 19ആം ഓവറിൽ അമ്പയർ വൈഡ് വിധിച്ചതിന് പിന്നാലെ പൊട്ടിത്തെറിച്ച് രോഹിത്.

ഇന്ത്യ ഉയർത്തിയ 238 വിജയലക്ഷ്യം ചെയ്‌സ് ചെയ്യുന്നതിനിടെ അവസാന ഓവറുകളിൽ മില്ലറും ഡിക്കോകും കത്തി കയറിയത് ഇന്ത്യൻ ബൗളർമാരിലും ക്യാപ്റ്റനിലും സമ്മർദ്ദമുണ്ടാക്കിയിരുന്നു.
19ആം ഓവറിലെ രണ്ടാം പന്തിൽ മില്ലർ  സിക്സ് പറത്തിയതിന് പിന്നാലെ തൊട്ടടുത്ത പന്തിൽ സ്‌കൂപിലൂടെ ബൗണ്ടറിക്ക് ശ്രമിച്ചപ്പോൾ പന്തെറിയുകയായിരുന്ന അർഷ്ദീപ് സിങ് അത് ഒഴിവാക്കാൻ പുറത്തേക്കായി എറിയുകയായിരുന്നു.

അമ്പയർ ഉടനെ വൈഡ് വിധിച്ചു. ഇതോടെ രോഷാകുലനായി രോഹിത് വൈഡ് വിധിച്ചതിനുള്ള കാരണം തിരക്കുകയായിരുന്നു. അമ്പയർ കാര്യം വ്യക്തമാക്കിയതോടെ ശാന്തനായി ചിരിച്ച് കൊണ്ടാണ് മടങ്ങിയത്. നേരെത്തെ ബാറ്റിങ്ങിനിടെ അമ്പയർ വൈഡ് വിളിക്കാത്തതിന്റെ പേരിൽ സ്‌ട്രൈക്കിൽ ഉണ്ടായിരുന്ന രോഹിത് സമാന രീതിയിൽ പ്രതികരിച്ചിരുന്നു.

അതേസമയം 238 റൺസ് ചെയ്‌സിങ്ങിന് ഇറങ്ങിയ സൗത്താഫ്രിക്കയ്ക്ക് തുടക്കത്തിൽ തകർച്ച നേരിട്ടെങ്കിലും നാലാം വിക്കറ്റിൽ ഡികോകും മില്ലറും ചേർന്ന് പൊരുതിയത് ടീം സ്‌കോർ 221ൽ എത്തിച്ചിരുന്നു. 47 പന്തിൽ 106 റൺസ് നേടിയ മില്ലറിന്റെ തകർപ്പൻ ഇന്നിംഗ്സ് സൗത്താഫ്രിക്കയ്ക്ക് ജയം സമ്മാനിക്കാനായില്ല. മറുവശത്ത് ഡികോക് 48 പന്തിൽ 69 റൺസ് നേടി.

മത്സരത്തിൽ ഇന്ത്യയുടെ മുൻനിര താരങ്ങൾ തകർത്താടിയപ്പോൾ 3 വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ 237 റൺസ് നേടി. 22 പന്തിൽ 61 റൺസ് നേടിയ സൂര്യകുമാർ യാദവിന്റെ ഇന്നിംഗ്സാണ് ഇന്ത്യൻ സ്‌കോർ അതിവേഗത്തിലാക്കിയത്. ഓപ്പണർമാരായ രോഹിതും (37 പന്തിൽ 43) രാഹുലും (28 പന്തിൽ 57) ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. 9.5 ഓവറിൽ 96 റൺസ് നേടിയിരുന്നു.

കോഹ്ലി പുറത്താകാതെ 28 പന്തിൽ 49 റൺസ് നേടിയിട്ടുണ്ട്. അവസാനമായി ക്രീസിൽ എത്തിയ കാർത്തിക്കും മോശമാക്കിയില്ല, 7 പന്തിൽ 17 റൺസ് നേടി. പന്തെറിഞ്ഞവരെല്ലാം അടി വാങ്ങിച്ച് കൂട്ടിയ മത്സരത്തിൽ മഹാരാജ് മാത്രമാണ് 6ന് താഴെ എക്കൊണമിയിൽ റൺസ് വിട്ടുനൽകിയത്. 4 ഓവറിൽ 23 റൺസ് വഴങ്ങി 2 നിർണായക വിക്കറ്റ് വീഴ്ത്തി. 4 ഓവറിൽ 57 വഴങ്ങിയ റബദയാണ് ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയത്.

Categories
Cricket India

സിവനെ ഇപ്പൊ പോയേനെ!! റിഷഭ്  പന്തിന്റെ കയ്യിൽ നിന്ന് പന്ത് തെറിച്ച് വീണത് രോഹിതിന്റെ ജനനേന്ദ്രിയത്തിൽ ; പിന്നാലെ ചിരിയുമായി റിഷഭ് ; വീഡിയോ

സൗത്താഫ്രിക്കൻ ഇന്നിങ്സിന്റെ ആദ്യ ഓവറിൽ റിഷഭ് പന്തിന്റെ ഗ്ലൗവിൽ നിന്ന് പന്ത് തെറിച്ച് രോഹിത് ശർമ്മയുടെ  ജനനേന്ദ്രിയത്തിൽ കൊണ്ടത് ചിരിപ്പടർത്തിയിരുന്നു. ചാഹർ എറിഞ്ഞ പന്ത് സ്വിങ് ചെയ്ത് സ്‌ട്രൈക്കിൽ ഉണ്ടായിരുന്ന ബാവുമയുടെ ബാറ്റിൽ കൊള്ളാതെ റിഷഭ് പന്തിന്റെ വലത് ഭാഗത്തേക്ക് വരികയായിരുന്നു.

റിഷഭ് ചരിഞ്ഞ് ഒറ്റ കൈ കൊണ്ട് പിടിക്കാൻ ശ്രമിക്കുന്നതിനിടെ കയ്യിൽ നിന്ന് തെറിച്ച് തൊട്ടടുത്ത് സ്ലിപ്പിൽ ഉണ്ടായിരുന്ന രോഹിതിന്റെ മേൽ പതിച്ചു. റിഷഭിന്റെ കയ്യിൽ കൊണ്ട് വന്നതിനാൽ പന്തിന് വേഗത ഉണ്ടായിരുന്നില്ല. പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചിരിച്ച് കൊണ്ടാണ് രോഹിത് പ്രതികരിച്ചത്, പിന്നാലെ പന്തിന് കൈ കൊടുക്കുകയും ചെയ്തു.

മത്സരത്തിൽ ഇന്ത്യയുടെ മുൻനിര താരങ്ങൾ തകർത്താടിയപ്പോൾ 3 വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ 237 റൺസ് നേടി. 22 പന്തിൽ 61 റൺസ് നേടിയ സൂര്യകുമാർ യാദവിന്റെ ഇന്നിംഗ്സാണ് ഇന്ത്യൻ സ്‌കോർ അതിവേഗത്തിലാക്കിയത്. ഓപ്പണർമാരായ രോഹിതും (37 പന്തിൽ 43) രാഹുലും (28 പന്തിൽ 57) ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. 9.5 ഓവറിൽ 96 റൺസ് നേടിയിരുന്നു.

കോഹ്ലി പുറത്താകാതെ 28 പന്തിൽ 49 റൺസ് നേടിയിട്ടുണ്ട്. അവസാനമായി ക്രീസിൽ എത്തിയ കാർത്തിക്കും മോശമാക്കിയില്ല, 7 പന്തിൽ 17 റൺസ് നേടി. പന്തെറിഞ്ഞവരെല്ലാം അടി വാങ്ങിച്ച് കൂട്ടിയ മത്സരത്തിൽ മഹാരാജ് മാത്രമാണ് 6ന് താഴെ എക്കൊണമിയിൽ റൺസ് വിട്ടുനൽകിയത്. 4 ഓവറിൽ 23 റൺസ് വഴങ്ങി 2 നിർണായക വിക്കറ്റ് വീഴ്ത്തി. 4 ഓവറിൽ 57 വഴങ്ങിയ റബദയാണ് ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയത്.

https://twitter.com/quickwristspin9/status/1576597458104172544?t=DsOhIGjuRoGGuewN4Dw8Pg&s=19
Categories
Cricket Latest News Malayalam Video

അടങ്ങി നിൽക്കട പന്തെ, കാർത്തിക്കിൻ്റെ കയ്യിൽ ചാടി കളിച്ചു പന്ത് ,ഒടുവിൽ ഭാഗ്യം ഡികെയുടെ കൂടെ ; വീഡിയോ കാണാം

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 237/3 എന്ന കൂറ്റൻ ടോട്ടൽ നേടി, ടോസ് നേടിയ സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ തെമ്പ ബവൂമ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായായിരുന്നു, ആദ്യ മത്സരത്തിലെ ടീമിനെ ഇന്ത്യ നില നിർത്തിയപ്പോൾ, ഒരു മാറ്റവുമായാണ് സൗത്ത് ആഫ്രിക്ക കളത്തിൽ ഇറങ്ങിയത്, പരമ്പരയിലെ ആദ്യ മൽസരത്തിൽ ഇന്ത്യ 8 വിക്കറ്റിന് ജയിച്ചിരുന്നു, അതിനാൽ ഇന്നത്തെ മൽസരം കൂടി വിജയിക്കാനായാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

മികച്ച തുടക്കമാണ് ഓപ്പണർമാരായ കെ.എൽ രാഹുലും രോഹിത് ശർമയും ഇന്ത്യക്ക് സമ്മാനിച്ചത്, പവർ പ്ലേ ഓവറിൽ ഇരുവരും ബൗണ്ടറികളിലൂടെ റൺസ് കണ്ടെത്തിയപ്പോൾ ഇന്ത്യൻ സ്കോർ അതിവേഗം കുതിച്ചു, ആദ്യ 6 ഓവറിൽ വിക്കറ്റ് ഒന്നും നഷ്ടപ്പെടുത്താതെ 57 റൺസ് എടുക്കാൻ ഇന്ത്യൻ ഓപ്പണർമാർക്ക് സാധിച്ചു, ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 96 റൺസ് കൂട്ടിച്ചേർത്തു, 43 റൺസ് എടുത്ത രോഹിത്തിന്റെ വിക്കറ്റ് ആണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത് കേശവ് മഹാരാജ് ആണ് രോഹിത്തിനെ വീഴ്ത്തിയത്, പിന്നാലെ അർധ സെഞ്ച്വറി നേടിയ രാഹുലിനെയും (53) മഹാരാജ് വീഴ്ത്തി.

പിന്നീട് ക്രീസിൽ ഒത്തു ചേർന്ന വിരാട് കോഹ്ലിയും സൂര്യകുമാർ യാദവും ക്രീസിൽ ഒത്തു ചേർന്നത്തോടെ ഇന്ത്യൻ സ്കോർ ബോർഡ്‌ ശര വേഗത്തിൽ കുതിച്ചു, ക്രീസിൽ എത്തിയത് മുതൽ തന്റെ സ്വതസിദ്ധമായ ആക്രമണ ശൈലിയിൽ ബാറ്റ് വീശിയ സൂര്യകുമാർ നിർദാക്ഷിണ്യം സൗത്ത് ആഫ്രിക്കൻ ബോളർമാരെ തലങ്ങും വിലങ്ങും അടിച്ച് പറത്തി, 18 ബോളിൽ അർധ സെഞ്ച്വറി നേടിയ സൂര്യകുമാർ വെറും 22 ബോളിൽ 5 ഫോറും 5 സിക്സും അടക്കം 61 റൺസ് നേടിയാണ് മടങ്ങിയത്, മറുവശത്ത് 49* റൺസ് നേടി പുറത്താകാതെ നിന്ന വിരാട് കോഹ്ലിയും ഇന്ത്യൻ ടോട്ടൽ 237 ൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കക്ക് തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ ബവൂമയെ നഷ്ടമായി അർഷ്ദീപ് സിംഗ് എറിഞ്ഞ മത്സരത്തിലെ രണ്ടാം ഓവറിൽ വിരാട് കോഹ്ലിയുടെ കൈയിൽ എത്തുകയായിരുന്നു, മൂന്നാമനായി ക്രീസിലെത്തിയ റോസോയെ ആ ഓവറിൽ തന്നെ അർഷ്ദീപ് മടക്കി അയച്ചു, ഷോട്ടിന് ശ്രമിച്ച റോസോയ്ക്ക് പിഴച്ചു ഉയർന്ന് പൊങ്ങിയ ബോൾ ദിനേശ് കാർത്തിക് “കൈയ്യിലൊതുക്കി” 2 പ്രാവശ്യം കൈയിൽ നിന്ന് വഴുതി ബോൾ നിലത്ത് വീണു എന്ന് തോന്നിച്ചെങ്കിലും, മൂന്നാം ശ്രമത്തിൽ കാർത്തിക് ബോൾ കൈയിലൊതുക്കുകയായിരുന്നു.

Categories
Cricket Latest News Video

നന്നായി ബാറ്റ് ചെയ്യുമ്പോൾ റൺ ഔട്ട് ആകേണ്ടി വരുന്നത് എന്തൊരു കഷ്ടമാണ് !അതൊരു എടുത്തു ചാട്ടം ആയിരുന്നു , സൂര്യയുടെ വിക്കറ്റ് വീഡിയോ കാണാം

ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വന്റി ട്വന്റി പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ഗുവാഹത്തിയിൽവെച്ച് നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഇരുപത് ഓവറിൽ വെറും 3 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 237 റൺസ്!!!

വന്നവരും പോയവരുമെല്ലാം മാലപ്പടക്കത്തിനു തിരി കൊളുത്തിയ പോലെ തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ വിക്കറ്റിൽ നായകൻ രോഹിത് ശർമയും കെ എൽ രാഹുലും ചേർന്ന് നേടിയത് 96 റൺസ്. 43 റൺസ് എടുത്ത് രോഹിതും അർദ്ധ സെഞ്ചുറി തികച്ച് രാഹുലും പുറത്തായതോടെ എത്തിയ കോഹ്‌ലിയും സൂര്യകുമാർ യാദവും ചേർന്ന കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 102 റൺസ്!

സ്പിന്നർ കേശവ് മഹാരാജ് ഒഴികെയുള്ള ബോളർമാർ എല്ലാവരും കണക്കിന് തല്ലുവാങ്ങുന്ന കാഴ്ചയാണ് കണ്ടത്. മഹാരാജ് നാലോവറിൽ 23 റൺസ് വഴങ്ങി 2 വിക്കറ്റ് നേടി തിളങ്ങിയെങ്കിലും മറ്റുള്ളവരെല്ലാം ഓവറിൽ 12 റൺസ് ശരാശരിക്ക് മുകളിൽ വഴങ്ങി. ആദ്യ മത്സരത്തിൽ കളിച്ച സ്പിന്നർ തബ്രൈസ്‌ ഷംസിക്ക് പകരം പേസർ ലുങ്കി എങ്കിടിയെ അവർ കളിപ്പിച്ചെങ്കിലും അദ്ദേഹവും ഒരുപാട് റൺസ് വിട്ടുകൊടുത്തു.

ഇന്ത്യക്കായി രോഹിത് ശർമ 37 പന്തിൽ 7 ഫോറും ഒരു സിക്സും അടക്കം 43 റൺസ് എടുത്തപ്പോൾ രാഹുൽ 28 പന്തിൽ നിന്നും 5 ഫോറും 4 സിക്സും പറത്തി 57 റൺസും എടുത്തു. പിന്നീട് ആരാധകർ സാക്ഷ്യം വഹിച്ചത് സൂര്യകുമാർ യാദവിന്റെ ട്വന്റി ട്വന്റി ബാറ്റിംഗ് മാസ്റ്റർക്ലാസ്സിനായിരുന്നു. വെറും 22 പന്തിൽ 61 റൺസ്! ഒന്നിനൊന്ന് വ്യത്യസ്തമായ 5 ഫോറും 5 സിക്സും നിറം ചാർത്തിയ ഇന്നിങ്സ്. എങ്ങനെ ഏറിഞ്ഞിട്ടും അദ്ദേഹത്തെ പുറത്താക്കാൻ കഴിയാതെ നിൽക്കുകയായിരുന്നു ദക്ഷിണാഫ്രിക്കൻ ബോളർമാർ. ഒടുവിൽ ഒരു റൺഔട്ട് വേണ്ടിവന്നു അതിന്.

അതുവരെ ഓരോ പന്തിലും പുതിയ പുതിയ ഷോട്ടുകൾ കളിച്ച് തകർത്ത് നിൽക്കുകയായിരുന്നു അദ്ദേഹം. പത്തൊമ്പതാം ഓവറിന്റെ ആദ്യ പന്തിൽ കോഹ്‌ലി പോയിന്റിലേക്ക്‌ കളിച്ചപ്പോൾ നോൺ സ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്ന സൂര്യ പെട്ടെന്ന് ഓട്ടം തുടങ്ങി പിച്ചിന്റെ പകുതിയിലധികം ദൂരം പിന്നിട്ടു കഴിഞ്ഞിരുന്നു. നായകൻ ടേമ്പാ ഭവുമാ പന്ത് മിസ്സ് ആക്കിയില്ല. അതുകൊണ്ട് തന്നെ കോഹ്‌ലി ഓടാൻ തയ്യാറയുമില്ല. പക്ഷേ സൂര്യക്ക് തിരിച്ച് ക്രീസിൽ മടങ്ങി എത്താനുള്ള സമയം ബാക്കിയുണ്ടായിരുന്നില്ല. ഭവുമാ എറിഞ്ഞ് കൊടുത്ത പന്ത് ബോളർ നോർക്യ പെട്ടെന്ന് തന്നെ സ്റ്റമ്പിൽ കൊള്ളിച്ചു.

മത്സരത്തിൽ സൂര്യയുടെ ബാറ്റിംഗ് കണ്ട ആവേശത്തിൽ കോഹ്‌ലിയും പതിവ് ശൈലി വിട്ട് തകർത്തടിക്കുകയായിരുന്നു. 28 പന്തിൽ 7 ഫോറും ഒരു സിക്സും അടക്കം 49 റൺസോടെ പുറത്താകാതെ നിന്നു കോഹ്‌ലി. ദിനേശ് കാർത്തിക് 7 പന്തിൽ ഒരു ഫോറും 2 സിക്സും പറത്തി 17 റൺസുമായും പുറത്താകാതെ നിന്നു.

Categories
Cricket Latest News Video

6,4,4,6 എങ്ങനെ എറിഞ്ഞാലും അടിക്കും, റബാഡയെ അടിച്ച് പറത്തി സൂര്യകുമാർ, വീഡിയോ കാണാം

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 237/3 എന്ന കൂറ്റൻ ടോട്ടൽ നേടി, ടോസ് നേടിയ സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ ബവൂമ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായായിരുന്നു, ആദ്യ മത്സരത്തിലെ ടീമിനെ ഇന്ത്യ നില നിർത്തിയപ്പോൾ, ഒരു മാറ്റവുമായാണ് സൗത്ത് ആഫ്രിക്ക കളത്തിൽ ഇറങ്ങിയത്,ഗുഹാവത്തിയിലാണ് ഇന്നത്തെ മത്സരം നടക്കുന്നത്, തിരുവനന്തപുരത്ത് വെച്ച് നടന്ന പരമ്പരയിലെ ആദ്യ മൽസരത്തിൽ ഇന്ത്യ 8 വിക്കറ്റിന് ജയിച്ചിരുന്നു, അത് കൊണ്ട് തന്നെ ഇന്നത്തെ മൽസരം കൂടി വിജയിക്കാനായാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

മികച്ച തുടക്കമാണ് ഓപ്പണർമാരായ കെ.എൽ രാഹുലും രോഹിത് ശർമയും ഇന്ത്യക്ക് സമ്മാനിച്ചത്, പവർ പ്ലേ ഓവറിൽ ഇരുവരും ബൗണ്ടറികളിലൂടെ റൺസ് കണ്ടെത്തിയപ്പോൾ ഇന്ത്യൻ സ്കോർ അതിവേഗം കുതിച്ചു, ആദ്യ 6 ഓവറിൽ വിക്കറ്റ് ഒന്നും നഷ്ടപ്പെടുത്താതെ 57 റൺസ് എടുക്കാൻ ഇന്ത്യൻ ഓപ്പണർമാർക്ക് സാധിച്ചു, ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 96 റൺസ് കൂട്ടിച്ചേർത്തു, 43 റൺസ് എടുത്ത രോഹിത്തിന്റെ വിക്കറ്റ് ആണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത് കേശവ് മഹാരാജ് ആണ് രോഹിത്തിനെ വീഴ്ത്തിയത്, പിന്നാലെ അർധ സെഞ്ച്വറി നേടിയ രാഹുലിനെയും (53) മഹാരാജ് വീഴ്ത്തി.

പിന്നീട് ക്രീസിൽ ഒത്തു ചേർന്ന വിരാട് കോഹ്ലിയും സൂര്യ കുമാർ യാദവും ക്രീസിൽ ഒത്തു ചേർന്നത്തോടെ ഇന്ത്യൻ സ്കോർ ബോർഡ്‌ ശര വേഗത്തിൽ കുതിച്ചു, ക്രീസിൽ എത്തിയത് മുതൽ തന്റെ സ്വതസിദ്ധമായ ആക്രമണ ശൈലിയിൽ ബാറ്റ് വീശിയ സൂര്യകുമാർ നിർദാക്ഷിണ്യം സൗത്ത് ആഫ്രിക്കൻ ബോളർമാരെ അടിച്ച് പറത്തി, പതിനഞ്ചാമത്തെ ഓവർ എറിയാനെത്തിയ റബാഡയെ 2 ഫോറും 2 സിക്സും അടക്കം 22 റൺസ് ആണ് അടിച്ച് കൂട്ടിയത്, ഇതിനിടെ ഏറ്റവും കുറഞ്ഞ ബോളിൽ 1000 റൺസ് നേടുന്ന താരം എന്ന റെക്കോർഡ് സൂര്യകുമാർ തന്റെ പേരിലാക്കി, മാക്സ് വെല്ലിന്റെ റെക്കോർഡ് ആണ് സൂര്യകുമാർ പഴങ്കഥ ആക്കിയത്.

https://twitter.com/YouMedia9/status/1576595990773399552?s=20&t=-btxsQblEkDR3-lBeJt74w
Categories
Cricket India

നി അടിച്ചോ ..! ഫിഫ്റ്റി തികക്കാൻ സിംഗിൾ വേണോ എന്ന് കാർത്തിക് ,അടിച്ചു തകർക്കാൻ കോഹ്ലി ; വീഡിയോ കാണാം

അവസാന ഓവറിൽ ഫിഫ്റ്റിക്ക് ഒരു റൺസ് അകലെ നിൽക്കെ സ്‌ട്രൈക് വേണോയെന്ന ചോദിച്ച ദിനേശ് കാർത്തിക്കിനോട് അടിച്ചു തകർക്കാൻ പറയുന്ന കോഹ്ലിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 19.4 ഓവറിൽ റബഡയ്ക്കെതിരെ സിക്സ് പറത്തിയതിന് പിന്നാലെയാണ് സിംഗിൾ എടുക്കണോയെന്ന് ചോദിച്ച് കാർത്തിക് എത്തിയത്, എന്നാൽ വേണ്ടെന്ന് പറഞ്ഞ് കോഹ്ലി നോൺ സ്‌ട്രൈക് നടക്കുകയായിരുന്നു.

19ആം ഓവറിൽ 49 റൺസിൽ നിൽക്കുകയായിരുന്ന കോഹ്ലിക്ക് അവസാന ഓവറിൽ ഒരു സ്‌ട്രൈകും ലഭിച്ചിരുന്നില്ല. തൊട്ടടുത്ത പന്തിലും സിക്സ് പറത്തി കാർത്തിക് വെടിക്കെട്ട് തുടരുകയായിരുന്നു. കോഹ്ലിയുടെ നിസ്വാർത്ഥതയെ ആരാധകർ സോഷ്യൽ മീഡിയയിൽ പ്രശംസിക്കുകയാണ്.

മത്സരത്തിൽ ഇന്ത്യയുടെ മുൻനിര താരങ്ങൾ തകർത്താടിയപ്പോൾ 3 വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ 237 റൺസ് നേടി. 22 പന്തിൽ 61 റൺസ് നേടിയ സൂര്യകുമാർ യാദവിന്റെ ഇന്നിംഗ്സാണ് ഇന്ത്യൻ സ്‌കോർ അതിവേഗത്തിലാക്കിയത്. ഓപ്പണർമാരായ രോഹിതും (37 പന്തിൽ 43) രാഹുലും (28 പന്തിൽ 57) ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. 9.5 ഓവറിൽ 96 റൺസ് നേടിയിരുന്നു.

കോഹ്ലി പുറത്താകാതെ 28 പന്തിൽ 49 റൺസ് നേടിയിട്ടുണ്ട്. അവസാനമായി ക്രീസിൽ എത്തിയ കാർത്തിക്കും മോശമാക്കിയില്ല, 7 പന്തിൽ 17 റൺസ് നേടി. പന്തെറിഞ്ഞവരെല്ലാം അടി വാങ്ങിച്ച് കൂട്ടിയ മത്സരത്തിൽ മഹാരാജ് മാത്രമാണ് 6ന് താഴെ എക്കൊണമിയിൽ റൺസ് വിട്ടുനൽകിയത്. 4 ഓവറിൽ 23 റൺസ് വഴങ്ങി 2 നിർണായക വിക്കറ്റ് വീഴ്ത്തി. 4 ഓവറിൽ 57 വഴങ്ങിയ റബദയാണ് ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയത്.

Categories
Cricket Latest News Video

അമ്മച്ചി പാമ്പ് ! കളി തടസ്സപ്പെടുത്തി ഗ്രൗണ്ടിൽ പാമ്പ് ,ഒടുവിൽ സ്റ്റാഫുകൾ ഇടപെട്ടു:വീഡിയോ കാണാം

ഗുവാഹത്തിയിലെ ബർസാപാര സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക പരമ്പരയിലെ രണ്ടാം ട്വന്റി ട്വന്റി മത്സരത്തിൽ ടീം ഇന്ത്യക്ക് തകർപ്പൻ തുടക്കം. ഓപ്പണർമാരായ നായകൻ രോഹിത് ശർമയും കെ എൽ രാഹുലും തുടക്കംമുതലേ ആക്രമിച്ച് കളിക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ദക്ഷിണാഫ്രിക്കൻ ബോളർമാരെ തലങ്ങും വിലങ്ങുമായി പ്രഹരിക്കുകയായിരുന്നു ഇരുവരും.

ഇന്ത്യക്ക് വേണ്ടി രണ്ട് താരങ്ങൾ തമ്മിൽ അന്താരാഷ്ട്ര ട്വന്റി ട്വന്റിയിൽ എടുത്ത ഏറ്റവും കൂടുതൽ കൂട്ടുകെട്ട് റൺസിന് ഉള്ള റെക്കോർഡ് രോഹിതും രാഹുലും തങ്ങളുടെ പേരിലാക്കി. ധവാനും രോഹിതും ചേർന്നുള്ള കൂട്ടുകെട്ടാണ് ഇന്ത്യക്ക് വേണ്ടി ഇതുവരെ ഏറ്റവും കൂടുതൽ കൂട്ടുകെട്ട് റൺസ് നേടിയിട്ടുണ്ടായിരുന്നത്.

പാക്കിസ്ഥാൻ താരങ്ങളായ ബാബർ അസമിന്റെയും റിസ്‌വാന്റെയും പേരിലുള്ള ഒരു റെക്കോർഡും അവർ ഇന്ന് തങ്ങളുടെ പേരിലാക്കി. അന്താരാഷ്ട്ര ട്വന്റി ട്വന്റി മത്സരങ്ങളിൽ ഏറ്റവും കൂടുതൽ അർദ്ധ സെഞ്ചുറി കൂട്ടുകെട്ടിന്റെ റെക്കോർഡ്. ഈ പാക്കിസ്ഥാൻ താരങ്ങൾ ഇതുവരെ 14 മത്സരങ്ങളിൽ അർദ്ധ സെഞ്ചുറി കൂട്ടുകെട്ട് നേടിയിട്ടുണ്ട്. എന്നാൽ രാഹുലും രോഹിതും ഇന്ന് പതിനഞ്ചാമത്തെ അർദ്ധ സെഞ്ചുറി കൂട്ടുകെട്ട് പൂർത്തിയാക്കി.

9.5 ഓവറിൽ 96 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു നായകൻ രോഹിത് ശർമ്മയാണ് ആദ്യം പുറത്തായത്. 37 പന്തിൽ നിന്നും 43 റൺസ് എടുത്ത ശർമയെ സ്പിന്നർ കേശവ് മഹാരാജാണ് പുറത്താക്കിയത്. വെറും 24 പന്തിൽ അർദ്ധ സെഞ്ചുറി തികച്ച് രാഹുൽ 28 പന്തിൽ 57 റൺസ് എടുത്ത് മഹാരാജിന്റെ പന്തിൽ തന്നെ വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്തായി.

മത്സരത്തിനിടെ ഗ്രൗണ്ടിൽ ഒരു പാമ്പിനെ കണ്ടത് എല്ലാവരെയും അമ്പരപ്പിച്ചു. ഇന്ത്യയുടെ ഏഴാം ഓവർ പൂർത്തിയായതിന് ശേഷം അടുത്ത ഓവറിന്റെ തയ്യാറെടുപ്പ് നടത്തുന്ന സമയത്ത് രണ്ട് ദക്ഷിണാഫ്രിക്കൻ ഫീൽഡർമാരാണ് പാമ്പിനെ ആദ്യം കണ്ടത്. ഉടനെ ഇവർ രാഹുലിനോടും ഫീൽഡ് അമ്പയർമാരോടും വ്യക്തമാക്കി. ഉടനെ തന്നെ ഗ്രൗണ്ട് സ്റ്റാഫ് ഉപകരണങ്ങൾ ഉപയോഗിച്ച് അതിനെ എടുത്തുമാറ്റി. ശേഷം മത്സരം തുടരുകയായിരുന്നു.

വീഡിയോ :

നേരത്തെ മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ തെമ്പാ ബാവുമാ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തിരുവനന്തപുരത്ത് നടന്ന ഇന്ത്യ വിജയിച്ച ആദ്യ മത്സരത്തിൽ കളിച്ച അതേ ടീമിനെ ഇന്ത്യ ഇന്നും നിലനിർത്തിയപ്പോൾ ദക്ഷിണാഫ്രിക്കൻ ടീമിൽ ഒരു മാറ്റം വരുത്തി. സ്പിന്നർ തബ്രൈസ് ഷംസിക്ക്‌ പകരം പേസർ ലുങ്കി എൻഗിടി ടീമിലെത്തി.

Categories
Cricket Latest News Malayalam Video

അമ്പയറെ കണ്ണു കാണുന്നില്ലേ ?വൈഡ് വിളിച്ചില്ല ,റിവ്യൂ കൊടുത്തു രോഹിത് ! വീഡിയോ കാണാം

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ ബവൂമ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായായിരുന്നു, ആദ്യ മത്സരത്തിലെ ടീമിനെ ഇന്ത്യ നില നിർത്തിയപ്പോൾ, സൗത്ത് ആഫ്രിക്കൻ നിരയിൽ ഷംസിക്ക് പകരം പേസ് ബോളർ ലുങ്കി ൻഗിഡി ഇടം പിടിച്ചു, ഗുഹാവത്തിയിലാണ് ഇന്നത്തെ മത്സരം നടക്കുന്നത്.

തിരുവനന്തപുരത്ത് വെച്ച് നടന്ന പരമ്പരയിലെ ആദ്യ മൽസരം ഇന്ത്യ 8 വിക്കറ്റിന് ജയിച്ചിരുന്നു, അത് കൊണ്ട് തന്നെ ഇന്നത്തെ മൽസരം കൂടി വിജയിക്കാനായാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം, മികച്ച തുടക്കമാണ് ഓപ്പണർമാരായ കെ.എൽ രാഹുലും രോഹിത് ശർമയും ഇന്ത്യക്ക് സമ്മാനിച്ചത്, പവർ പ്ലേ ഓവറിൽ ഇരുവരും ബൗണ്ടറികളിലൂടെ റൺസ് കണ്ടെത്തിയപ്പോൾ ഇന്ത്യൻ സ്കോർ അതിവേഗം കുതിച്ചു, ആദ്യ 6 ഓവറിൽ വിക്കറ്റ് ഒന്നും നഷ്ടപ്പെടുത്താതെ 57 റൺസ് എടുക്കാൻ ഇന്ത്യൻ ഓപ്പണർമാർക്ക് സാധിച്ചു.

മത്സരത്തിൽ രോഹിത് ശർമയ്ക്കെതിരെ വെയിൻ പാർണൽ എറിഞ്ഞ രണ്ടാം ഓവറിൽ ലെഗ് സൈഡിലൂടെ രോഹിത്തിന്റെ പേഡിന്റെ അരികിലൂടെ ബോൾ പോയെങ്കിലും ടച്ച്‌ ഉണ്ടായിരുന്നില്ല എന്നാൽ അമ്പയർ വിരേന്ദർ ശർമ അത് വൈഡ് വിളിച്ചില്ല, ഇതിൽ നിരാശനായ രോഹിത് തമാശ രൂപേനെ റിവ്യൂ നൽകുന്നതായി അമ്പയരെ അറിയിക്കുകയായിരുന്നു, റീപ്ലേയിൽ ബോൾ പാഡിൽ ടച്ച്‌ ചെയ്തിട്ടില്ല എന്ന് വ്യക്തമായിരുന്നു.

IND PLAYING 11 :

KL Rahul, Rohit Sharma (c), Virat Kohli, Suryakumar Yadav, Rishabh Pant (wk), Dinesh Karthik, Axar Patel, Ravichandran Ashwin, Harshal Patel, Deepak Chahar, Arshdeep Singh.

SA PLAYING 11 :

Quinton de Kock (wk), Temba Bavuma (c), Rilee Rossouw, Aiden Markram, David Miller, Tristan Stubbs, Wayne Parnell, Keshav Maharaj, Kagiso Rabada, Anrich Nortje, Lungi Ngidi

Categories
Cricket

പമ്പരം കറങ്ങുന്നത് പോലെ കറങ്ങുന്നത് കണ്ടോ ! ദീപ്തി ശർമയുടെ കിടിലൻ 360° റണ്ണൗട്ട് : വീഡിയോ കാണാം

ഏഷ്യകപ്പിലെ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള  മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് 41 റൺസ് ജയം, മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ ചമാരി അട്ടപ്പട്ടു ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, തകർച്ചയോടെ ആയിരുന്നു ഇന്ത്യൻ ഇന്നിങ്ങ്സിന്റെ തുടക്കം സ്മൃതി മന്ദാനയെ (6) സുഗന്ധിക കുമാരി മടക്കി അയച്ചപ്പോൾ, ഷഫാലി വർമയെ (10) രണസിംഗ, ഷെഹാനിയുടെ കൈകളിൽ എത്തിച്ചു, 23/2 എന്ന നിലയിൽ പരുങ്ങലിൽ ആയ ഇന്ത്യയെ പിന്നീട് ക്രീസിൽ ഒത്തു ചേർന്ന ജെമീമ റോഡ്രിഗസ്സും (76) ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും (33) കരകയറ്റുകയായിരുന്നു, ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 92 റൺസ് കൂട്ടിച്ചേർത്തു, ഇന്ത്യൻ ഇന്നിങ്ങ്സിൽ ഏറെ നിർണായകമായത് ഈ കൂട്ട് കെട്ട് ആണ്.

ക്രീസിൽ എത്തിയത് മുതൽ ശ്രീലങ്കൻ ബോളർമാരെ ആക്രമിച്ച് കളിച്ച ജെമീമ റോഡ്രിഗസ്സ് റൺ റേറ്റ് താഴാതെ ഇന്ത്യൻ സ്കോർ ബോർഡ്‌ ചലിപ്പിച്ചു, 53 ബോളിൽ 11 ഫോറും 1 സിക്സും അടക്കമാണ് താരം 76 റൺസ് നേടിയത്, ജെമീമക്ക് പിന്തുണയുമായി ഹർമൻപ്രീത് കൗറും ക്രീസിൽ നിന്നപ്പോൾ നിശ്ചിത 20 ഓവറിൽ 150/6 എന്ന മികച്ച നിലയിൽ ഇന്ത്യ എത്തി, 3 വിക്കറ്റ് വീഴ്ത്തിയ ഒഷാഡി രണസിംഗ ശ്രീലങ്കയ്ക്കായി ബോളിങ്ങിൽ തിളങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും വിജയ പ്രതീക്ഷ ഉണർത്താനായില്ല, ഇടവേളകളിൽ വിക്കറ്റുകൾ വീണു കൊണ്ടിരുന്നപ്പോൾ 109 റൺസിന് ലങ്കൻ നിരയിൽ എല്ലാവരും കൂടാരം കയറി, 30 റൺസ് എടുത്ത ഹസിനി പെരേരയും 26 റൺസ് എടുത്ത ഹർഷിത മാധവിയും 11 റൺസ് എടുത്ത രണസിംഗയ്ക്കും മാത്രമാണ് ശ്രീലങ്കൻ നിരയിൽ രണ്ടക്കം കടക്കാൻ ആയത്.

മത്സരത്തിലെ ആറാം ഓവറിൽ ശ്രീലങ്കയുടെ ഷെഹാനിയെ മികച്ച ഒരു ഡയറക്റ്റ് ഹിറ്റിലൂടെ ദീപ്തി ശർമ റൺഔട്ട്‌ ആക്കി, സിംഗിളിനായി
ശ്രമിച്ച ലങ്കൻ താരങ്ങളുടെ കണക്ക് കൂട്ടൽ തെറ്റിക്കുന്നതായിരുന്നു ദീപ്തി ശർമയുടെ അതി വേഗ ഫീൽഡിങ്, ഷെഹാനി ഒരിക്കലും തന്റെ ഭാഗത്തേക്ക്‌ ദീപ്തി റൺഔട്ടിങ് ശ്രമിക്കും എന്ന് കരുതിയതേയില്ല, കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ട് എല്ലാം അവസാനിച്ചിരുന്നു, ഇന്ത്യൻ ടീമിലെ മികച്ച ഫീൽഡർമാരിൽ ഒരാളാണ് ദീപ്തി ശർമ, മത്സരത്തിൽ 4 ഓവറിൽ വെറും 15 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്താനും താരത്തിന് സാധിച്ചു.

https://twitter.com/cricketfanvideo/status/1576150321566343168?t=di62SHjA0IWjoPLTLbkgXw&s=19
Categories
Latest News

ദയനീയമായി തോറ്റപ്പോൾ വാർത്താസമ്മേളനത്തിന് എന്നെ അയച്ചു, പാകിസ്ഥാൻ ടീമിനെതിരെ ബൗളിങ് കോച്ച് ഷോണ് ടെയ്റ്റ്

വെള്ളിയാഴ്ച ഇംഗ്ലണ്ടിനെതിരായ ആറാം ടി20യിലെ തോൽവിക്ക് ശേഷം പാകിസ്ഥാൻ ബൗളിംഗ് കോച്ച് ഷോൺ ടെയ്റ്റ്‌ വാർത്താസമ്മേളനത്തിൽ നടത്തിയ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്‌.

ഗദ്ദാഫി സ്റ്റേഡിയത്തിൽ 8 വിക്കറ്റ് തോൽവി ഏറ്റുവാങ്ങിയതിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്യാൻ ടെയ്റ്റിനെയാണ് പാകിസ്ഥാൻ അയച്ചത്. “നമ്മൾ മോശമായി തോൽക്കുമ്പോൾ… വാർത്താസമ്മേളനത്തിന് അവർ എന്നെ അയയ്ക്കുന്നു.” എന്നായിരുന്നു മുൻ ഓസ്‌ട്രേലിയൻ താരം കൂടിയായ ടെയ്റ്റ് എത്തിയ ഉടനെ പറഞ്ഞത്.

ഇക്കാര്യം കേട്ട ഉടനെ അടുത്ത് ഉണ്ടായിരുന്ന പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്  മോഡറേറ്റർ മൈക്രോഫോൺ സ്വിച്ച് ഓഫ് ചെയ്ത് ടെയ്‌റ്റിനോട് കാര്യം തിരക്കുകയായിരുന്നു. തന്റെ പ്രസ്താവന പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാമെന്ന് അദ്ദേഹം ടെയ്റ്റിനെ അറിയിച്ചതായി തോന്നുന്നു.  എന്നിരുന്നാലും, ടെയ്റ്റിന്റെ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

മത്സരത്തിൽ പാകിസ്ഥാൻ 6 വിക്കറ്റ് നഷ്ട്ടത്തിൽ ഉയർത്തിയ 170 വിജയലക്ഷ്യം ഇംഗ്ലണ്ട് 2 വിക്കറ്റ് നഷ്ട്ടത്തിൽ 14.3 ഓവറിൽ മറികടന്നു. 41പന്തിൽ 13 ഫോറും 3 സിക്‌സും ഉൾപ്പെടെ പുറത്താകാതെ 88 റൺസ് നേടിയ ഓപ്പണർ സാൾട്ടിന്റെ വെടികെട്ടാണ് ഇംഗ്ലണ്ടിന് അനായാസ ജയം സമ്മാനിച്ചത്. 16 പന്തിൽ 26 റൺസ് നേടി ഡക്കറ്റ് പുറത്താകാതെ നിന്നു. ഹെയ്ൽസ് (27) മലാൻ (26) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.

ആദ്യം ബാറ്റ് ചെയ്ത പാകിസ്‌താൻ 59 പന്തിൽ 87 റൺസ് നേടിയ ക്യാപ്റ്റൻ ബാബർ അസമിന്റെ ഇന്നിംഗ്സാണ് ടീം സ്‌കോർ 169ൽ എത്തിച്ചത്. തകർപ്പൻ ഫോമിൽ ഉണ്ടായിരുന്ന റിസ്‌വാൻ ഇല്ലാതെയാണ് പാകിസ്ഥാൻ ഇറങ്ങിയത്. ഇംഗ്ലണ്ടിന്റെ ജയത്തോടെ 3-3ന് പരമ്പര സമനിലയിലാണ്. അവസാന പോരാട്ടം ഇന്ന് നടക്കും.