Categories
Cricket Latest News Video

എല്ലാവർക്കും ധോണി ആവാൻ പറ്റില്ല എന്ന് തെളിയിച്ച കാർത്തികിൻ്റെ സ്റ്റമ്പിന് പിറകെയുള്ള പ്രകടനം ;വീഡിയോ കാണാം

ഇന്നലെ നടന്ന മത്സരത്തിൽ ബാംഗ്ലൂർ ലക്നവിനെതിരെ തോൽവി ഏറ്റുവാങ്ങിയിരുന്നു. പടുകൂറ്റൻ സ്കോർ ബാംഗ്ലൂർ ലക്നൗനെതിരെ പടുത്തുയർത്തിയ ശേഷമായിരുന്നു തോൽവി. മത്സരത്തിൽ നിർണായകം ആയത് വെസ്റ്റിൻഡീസ് താരം നിക്കോളാസ് പൂരാന്റെ ബാറ്റിംഗ് ആയിരുന്നു. തോൽവി ഏറ്റുവാങ്ങിയ ബാംഗ്ലൂരിനെതിരെ നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ബാംഗ്ലൂരിന് പുറമേ ലക്നൗ ക്യാപ്റ്റൻ കെ എൽ രാഹുലിനെതിരെയും ട്രോളുകൾ നിറയുന്നുണ്ട്. രാഹുൽ ഔട്ട് ആയതാണ് ലക്നൗ ജയിക്കാൻ കാരണമെന്നാണ് പല വിരുതൻമാറും അഭിപ്രായപ്പെടുന്നത്. ഇതിന് കാരണം രാഹുലിന്റെ മന്ദഗതിയിലുള്ള ബാറ്റിംഗ് ആണ്.

ട്രോളുകളിൽ പ്രതിപാദിക്കുന്ന പ്രധാന വിഷയം വലിയ സ്കോർ പടുത്തുയർത്തിയിട്ടും ബാംഗ്ലൂരിലെ രക്ഷയില്ല എന്നതാണ്. ബാംഗ്ലൂർ ബോളർമാർ നന്നായി ട്രോൾ ഏറ്റുവാങ്ങുന്നുണ്ട്. കാലം ഇത്ര കഴിഞ്ഞിട്ടും ബാംഗ്ലൂർ ബോളർമാർക്ക് മാത്രം കാര്യമായ മാറ്റമൊന്നും വന്നില്ല എന്നാണ് മിക്ക ആളുകളും അഭിപ്രായപ്പെടുന്നത്. ഹർഷൽ പട്ടേൽ എന്ന ബാംഗ്ലൂർ ബോളറും ട്രോളുകളിൽ നിറയുന്നുണ്ട്. അവസാന ഓവറിൽ ഹർഷൽ പട്ടേൽ നന്നായി പന്തെറിഞ്ഞു എങ്കിലും അതിനുമുമ്പുള്ള ഓവറുകളിൽ നന്നായി തല്ലു വാങ്ങിയിരുന്നു.

അവസാന പന്തിൽ ലക്നൗവിന് ജയിക്കാനായി വേണ്ടിയിരുന്നത് ഒരു റൺ ആണ്. സ്ട്രൈക്കർ എന്റിൽ ബാറ്റ് ചെയ്തിരുന്ന ആവേഷ് ഖാൻ കൂറ്റൻ ഷോട്ട് കളിക്കാൻ ശ്രമിച്ചുവെങ്കിലും ബോൾ മിസ്സ് ചെയ്തു. വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക് റൺഔട്ട് ആക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു എങ്കിലും അത് നടന്നില്ല. കാരണം ബോൾ കൃത്യമായി കൈക്കുള്ളിൽ ഒതുക്കാൻ കാർത്തിക്കിന് കഴിഞ്ഞില്ല എന്നതാണ്.

കാർത്തിക്കിന്റെ ഈ നിർണായക പിഴവിനെതിരെ നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ ട്രോൾ ചെയ്യുന്നത്. ധോണിയുമായി താരതമ്യപ്പെടുത്തിയാണ് മിക്ക ആളുകളും കാർത്തിക്കിന്റെ ഈ മിസ്സിനെ കമ്പയർ ചെയ്യുന്നത്. ധോണി ആയിരുന്നുവെങ്കിൽ മത്സരഗതി മറ്റൊന്നാകുമായിരുന്നു എന്നാണ് മിക്ക ആളുകളും അഭിപ്രായപ്പെടുന്നത്. അവസാന പന്തിൽ കാർത്തിക്കിന്റെ ഭാഗത്ത് നിന്നുണ്ടായ നിർണായകപിഴവിന്റെ വീഡിയോ ദൃശ്യം കാണാം.

Categories
Cricket Latest News

അടിച്ചാലും തോൽക്കും അടിച്ചില്ലെലും തോൽക്കും ,ഞാൻ വിരമിക്കുകയാണ് ; വൈറലായി വീഡിയോ

ഇന്നലെ നടന്ന മത്സരത്തിൽ ബാംഗ്ലൂർ ലക്നൗവിനെതിരെ അവസാന പന്തിൽ തോൽവി ഏറ്റുവാങ്ങിയിരുന്നു. ഈ മത്സരം തോറ്റതോടെ ബാംഗ്ലൂരിനെതിരെ ട്രോൾ മഴയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. എല്ലാ കാണികളെയും 100% ആവേശത്തിൽ ആഴ്ച്ചുന്ന മത്സരമായിരുന്നു ഇന്നലെ കഴിഞ്ഞത്. കഴിഞ്ഞ ദിവസം നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഗുജറാത്ത് ടൈറ്റൻസ് മത്സരം ഓർമ്മിപ്പിക്കുന്ന വിധത്തിലുള്ള ക്ലൈമാക്സ് ആയിരുന്നു കഴിഞ്ഞദിവസം നടന്ന മത്സരത്തിനും.

ബാംഗ്ലൂർ 213 റൺസ് വിജയലക്ഷ്യമാണ് ലക്നൗ സൂപ്പർ ജയന്റ്സിന് മുന്നിൽ പടുത്തുയർത്തിയത്. ആദ്യ ബാറ്റ് കഴിഞ്ഞപ്പോൾ എക്സ്പേർട്ടുകൾ ഉൾപ്പെടെ ലക്നൗവിന് ഈ സ്കോർ പിന്തുടരുക എന്നത് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും എന്ന് പ്രവചിച്ചു. പക്ഷേ എല്ലാവരെയും ഞെട്ടിക്കുന്ന രീതിയിലായിരുന്നു പിന്നീട് നടന്ന ട്വിസ്റ്റ്‌. ബാംഗ്ലൂരിന്റെ പരിധിയിൽ ആയ മത്സരം ലക്നൗ മെല്ലെ തങ്ങളുടെ നേരെ തിരിച്ചു.

നിക്കോളാസ് പൂരാന്റെ ഗംഭീര ബാറ്റിംഗ് മികവാണ് ലക്നൗവിന് മത്സരം അനുകൂലമായത്. 19 ബോൾ നേരിട്ട നിക്കോളാസ് പൂരാൻ 62 റൺസ് ആണ് അടിച്ചുകൂട്ടിയത്. നേരത്തെ ബാറ്റ് ചെയ്ത ബാംഗ്ലൂർ വിരാട് കോഹ്ലിയുടെയും ഫാഫ് ഡ്യൂപ്ലിസിയുടെയും ഗ്ലെന്‍ മാക്വെലിന്റെയും ബാറ്റിംഗ് മികവിലാണ് 212 എന്ന പടുകൂറ്റൻ സ്കോർ നേടിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ലക്നൗവിന്റെ തുടക്കവും ശുഭകരമായിരുന്നില്ല.

തുടക്കത്തിൽ തന്നെ ഫോമിൽ ആയ കൈൽ മേയേഴ്‌സും ദീപക്ക് ഹൂടയും ക്രൂണാൾ പാണ്ഡ്യയും പുറത്തായി. പക്ഷേ പിന്നീട് കാര്യങ്ങൾ മാറിമറിഞ്ഞു. കെ എൽ രാഹുൽ കാര്യമായ രീതിയിൽ സംഭാവന ചെയ്തില്ല. രാഹുലിന്റെ മെല്ലെ പോക്കിന് സോഷ്യൽ മീഡിയ ഇപ്പോൾ നന്നായി ട്രോളുന്നും ഉണ്ട്. പിന്നീട് മാർക്കസ് സ്റ്റോയ്നിസ്സും നിക്കോളാസ് പൂരാനും കളി ലക്നവിനു വേണ്ടി തിരിച്ചുപിടിച്ചു. ഇരുവരും തങ്ങളുടെ ശൈലിയിൽ തകർത്തടിക്കുകയായിരുന്നു. ബാംഗ്ലൂരിനായി വെയ്ൻ പാർനെൽ മൂന്നു വിക്കറ്റ് സ്വന്തമാക്കി.

ബാംഗ്ലൂർ സ്പിന്നെർമാർ നന്നായി അടി വാങ്ങി. എപ്പോഴും ഭാഗ്യമില്ലാത്ത ടീം എന്ന വിളിപ്പേരുള്ള ടീമാണ് ബാംഗ്ലൂർ. കഴിഞ്ഞ മത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയത് പടുകൂറ്റൻ സ്കോർ പടുത്തുയർത്തിയ ശേഷമാണ്. മത്സരശേഷം ക്യാപ്റ്റൻ ഫാഫ് ഡ്യൂപ്ലസി സംസാരിക്കുന്ന സംഭാഷണം എഡിറ്റ് ചെയ്യുന്ന ഒരു വീഡിയോ ആണ് ഇപ്പൊ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഡുപ്ലസി പറയുന്നത് ഏതോ വിരുതൻ ബാംഗ്ലൂർ കളിച്ചാലും കളിച്ചില്ലെങ്കിലും തോൽക്കും എന്ന രീതിയിലേക്ക് ചെയ്യുന്ന വീഡിയോ പല ട്രോളർമാറും ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്. ഈ വീഡിയോ ദൃശ്യം കാണാം.

Categories
Cricket Latest News Malayalam

വാ അടക്കട ! ബാംഗ്ലൂർ ആരാധകരുടെ വാ അടപ്പിച്ചു ഗൗതം ഗംഭീർ ;വീഡിയോ കാണാം

ഐപിഎൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ത്രസിപ്പിക്കുന്ന മത്സരത്തിൽ അവസാന പന്തിൽ ലക്നൗ സൂപ്പർ ജയന്റസ് വിജയം സ്വന്തമാക്കിയിരുന്നു. പടുകൂറ്റൻ ലക്ഷ്യമാണ് ലക്നൗ ബാംഗ്ലൂരിനെതിരെ പിന്തുടർന്നത്. ഇതോടെ ബാംഗ്ലൂരിനെതിരായ ട്രോളുകളും സാമൂഹ്യ മാധ്യമങ്ങളിൽ ആവോളം നിറയുകയാണ്. ബാംഗ്ലൂർ ഉയർത്തിയ 212 റൺസ് എന്ന വിജയലക്ഷമാണ് അവസാന പന്തിൽ ലക്‌നൗ മറികടന്നത്.

ഫാഫ് ഡു പ്ലീസിസിന്റെയും മാക്സ്വെലിന്റെയും വിരാട് കോഹ്ലിയുടെയും ഗംഭീര ബാറ്റിംഗ് മികവിലാണ് പടുകൂറ്റൻ ലക്ഷ്യം ബാംഗ്ലൂർ ലക്നൗനെതിരെ പടുത്തുയർത്തിയത്. എന്നാൽ ബാംഗ്ലൂർ ബോളർമാർക്ക് പതിവിൽ നിന്ന് വിപരീതമായ മാറ്റം ഒന്നും പ്രകടമായില്ല. മികച്ച രീതിയിൽ ആണ് ബാംഗ്ലൂർ ലക്നൗവിനെതിരെ ബോൾ ചെയ്തു തുടങ്ങിയത് എങ്കിലും അധികം വൈകാതെ കാര്യങ്ങൾ പഴയ പടിയായി. ബാംഗ്ലൂർ സ്പിന്നർമാറും ഹർഷൽ പട്ടേലും നന്നായി അടി വാങ്ങി.

മാർക്കസ് സ്റ്റോയ്നിസിന്റെയും നിക്കോളാസ് പൂറാന്റെയും വെടിക്കെട്ട് ബാറ്റിംഗ് ലക്നൗവിന് കാര്യങ്ങൾ എളുപ്പമാക്കി. വെയ്ൻ പാർനെൽ മത്സരത്തിൽ ബാംഗ്ലൂരിനായി മൂന്ന് വിക്കറ്റ് നേടി. നിക്കോളാസ് പൂറാൻ തകർത്തടിച്ചതാണ് ബാംഗ്ലൂരിന് തിരിച്ചടിയായത്.19 പന്തിൽ 62 റൺസ് ആണ് നിക്കോളാസ് പൂരാൻ അടിച്ചുകൂട്ടിയത്. ഒരു ഘട്ടം വരെ മത്സരം കൈപ്പിടിയിൽ ഒതുങ്ങും എന്ന് ബാംഗ്ലൂർ തോന്നിപ്പിച്ചു എങ്കിലും പിന്നീട് കാര്യങ്ങൾ കൈവിട്ടു പോവുകയായിരുന്നു.

അവസാന ഓവറിൽ ഹർഷൽ പട്ടേൽ മങ്കാൻഡിംഗ് ശ്രമിച്ചതും ട്രോളുകൾക്ക് വഴി വച്ചിട്ടുണ്ട്. മത്സര ഗതി പല ആവർത്തി മാറിമറിഞ്ഞ മത്സരമായിരുന്നു കഴിഞ്ഞദിവസം കടന്നുപോയത്. മത്സരത്തിനുശേഷം ഗൗതം ഗംഭീർ വളരെ അഗ്രസീവ് ആയി കാണികളുടെ അടുത്ത് പെരുമാറിയതും സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. ഐപിഎൽ മത്സരത്തിനിടെ ഗംഭീറും വിരാട് കോലിയും മുൻപ് പലതവണ കൊമ്പ് കോർത്തത് ചർച്ചാവിഷയമായിരുന്നു. കോഹ്ലിയുടെ ടീമിനെതിരെ നേടിയ ജയം ഗംഭീറിന് അത്രയധികം പ്രിയപ്പെട്ടതാണ് എന്ന് തെളിയിക്കുന്ന പെരുമാറ്റം ആയിരുന്നു ഗംഭീർ ഗ്രൗണ്ടിൽ കാഴ്ചവച്ചത്. ഈ വീഡിയോ ദൃശ്യം കാണാം.

Categories
Cricket Latest News

പടക്കങ്ങൾ എന്നും എനിക്കൊരു വീക്കുനസ്സാണ് ! റിങ്കുവിനെ കുറിച്ച് പോസ്റ്റ് ഇട്ട് കേന്ദ്ര

ഐ.പി.എല്ലിലെ ഈ വർഷത്തെ ഏറ്റവും അവിശ്വസനീയമായ മത്സരത്തിനാണ് ഇന്നലെ അഹമ്മദാബാദിലെ ക്രിക്കറ്റ്‌ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്, അവസാന ഓവറിൽ കൊൽക്കത്തയ്ക്ക് വിജയം എത്തിപ്പിടിക്കാൻ കഴിയുന്നതിലും അപ്പുറത്ത് എന്ന് ഓരോ ക്രിക്കറ്റ്‌ പ്രേമിയും മനസ്സിൽ ഉറപ്പിച്ച നിമിഷം അവിടെ നിന്ന് കൊൽക്കത്തയ്ക്ക് വേണ്ടി “സൂപ്പർ മാൻ” ആയി മാറുകയായിരുന്നു റിങ്കു സിംഗ്.

എന്നാൽ ഇപ്പൊൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് മറ്റൊരു സംഭവം ആണ്.
റിങ്കു സിംഗിൻ്റെ അവശ്വസ്‌നീയമായ പ്രകടനം കണ്ട് പ്രശസ്ത നായിക കേന്ദ്ര ലസ്റ്റ് തൻ്റെ ട്വിറ്ററിൽ റിങ്കുവിനെ പ്രശംസിച്ചു ഒരു പോസ്റ്റ് ഇട്ടു.’Rinku The King’ എന്ന ക്യാപ്ഷനോട് കൂടി ആണ് കേന്ദ്ര ട്വീറ്റ് ചെയ്തത്,നിമിഷ നേരം കൊണ്ട് ഇത് വൈറൽ ആകുകയും ചെയ്തു.

പോസ്റ്റ് ലിങ്ക് :

https://twitter.com/KendraLust/status/1645077862297358337?t=kO-LqDBCrEUlf71PzzoTBg&s=19

Categories
Cricket Latest News

ഒരുപക്ഷേ ഉമേഷ് യാദവ് അങ്ങനെ ചെയ്തില്ലെങ്കിൽ കൊൽക്കത്ത ജയിക്കില്ലായിരുന്നു ;വീഡിയോ കാണാം

ഐ.പി.എല്ലിലെ ഈ വർഷത്തെ ഏറ്റവും അവിശ്വസനീയമായ മത്സരത്തിനാണ് ഇന്നലെ അഹമ്മദാബാദിലെ ക്രിക്കറ്റ്‌ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്, അവസാന ഓവറിൽ കൊൽക്കത്തയ്ക്ക് വിജയം എത്തിപ്പിടിക്കാൻ കഴിയുന്നതിലും അപ്പുറത്ത് എന്ന് ഓരോ ക്രിക്കറ്റ്‌ പ്രേമിയും മനസ്സിൽ ഉറപ്പിച്ച നിമിഷം അവിടെ നിന്ന് കൊൽക്കത്തയ്ക്ക് വേണ്ടി “സൂപ്പർ മാൻ” ആയി മാറുകയായിരുന്നു റിങ്കു സിംഗ്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിന് വേണ്ടി സായി സുദർശനും (53) അവസാന ഓവറുകളിൽ തകർത്തു അടിച്ച വിജയ് ശങ്കറും (63) ചേർന്നാണ് 204/4 എന്ന മികച്ച ടോട്ടലിൽ എത്തിച്ചത്, മറുപടി ബാറ്റിംഗിന് ഇറങ്ങിയ കൊൽക്കത്തയ്ക്ക് വേണ്ടി വെങ്കിടേഷ് അയ്യർ (83) മികച്ച പ്രകടനം നടത്തിയെങ്കിലും അവസാന ഓവറുകളിൽ തുടർച്ചയായി വിക്കറ്റ് വീണത് കൊൽക്കത്തയ്ക്ക് തിരിച്ചടി ആയി.

എന്നാൽ തോറ്റു കൊടുക്കാൻ റിങ്കു സിംഗ് തയ്യാറായിരുന്നില്ല യാഷ് ദയാലിനെ “ദയ” ഏതുമില്ലാതെ തുടർച്ചയായി 5 സിക്സറുകൾ പറത്തിക്കൊണ്ട് അവസാന ഓവറിൽ അവിശ്വസനീയമായ വിജയത്തിലേക്ക് റിങ്കു സിംഗ് കൊൽക്കത്തയെ നയിച്ചു, ഇതിനിടയിൽ മത്സരത്തിലെ അവസാന ഓവറിലെ ആദ്യ ബോളിൽ തന്നെ റിങ്കു സിംഗിന് സ്ട്രൈക്ക് കൈമാറിയ ഉമേഷ്‌ യാദവും കൈയ്യടി അർഹിക്കുന്നു.

Categories
Cricket Latest News Video

തന്റെ ഡൈവിംഗ് ക്യാച്ചിനെക്കുറിച്ച് പറയാൻ മറന്ന സംഗക്കാരയെ ഓർമിപ്പിച്ച് സഞ്ജു സാംസൺ, ഡ്രസ്സിംഗ് റൂമിൽ ചിരി പടർത്തിയ നിമിഷം, വീഡിയോ കാണാം

അവസാന മത്സരത്തിൽ ഡൽഹിക്കെതിരെ 57 റൺസിന്റെ മികച്ച വിജയവുമായി ഐ.പി.എല്ലിൽ 3 മത്സരങ്ങളിൽ നിന്ന് 2 വിജയവുമായി പോയിന്റ്സ് ടേബിളിൽ മുന്നിൽ എത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്, മികച്ച നെറ്റ് റൺ റേറ്റ് കൂടിയുള്ള രാജസ്ഥാൻ ഈ വർഷത്തെ പ്ലേ ഓഫ്‌ സാധ്യതകളിൽ മുന്നിൽ നിൽക്കുന്ന ടീം തന്നെയാണ്,

സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ ടീമിന്റെ ഏറ്റവും വലിയ ശക്തി മികച്ച ഫോമിൽ കളിക്കുന്ന ഓപ്പണിങ് ജോഡി തന്നെയാണ്, ജോസ് ബട്ട്ലറും ജെയ്സ്വാളും  സ്ഫോടനാത്മക തുടക്കമാണ് ടീമിന് സമ്മാനിക്കുന്നത്, ഇത് പിന്നീട് വരുന്ന ബാറ്റർമാർക്ക് സമ്മർദ്ധമില്ലാതെ ബാറ്റ് വീശാൻ സഹായിക്കുന്നു, ബോളർമാരായ ട്രെന്റ് ബോൾട്ടും, ചഹലും, അശ്വിനും കഴിഞ്ഞ മത്സരങ്ങളിൽ എല്ലാം അവസരത്തിനൊത്ത് ഉയർന്നതോടെ കളി രാജസ്ഥാൻറെ വരുതിയിലാവുകയും ചെയ്യുന്നു.

ഡൽഹിക്കെതിരായ വിജയത്തിന് ശേഷം രാജസ്ഥാൻ ഡ്രസിങ് റൂമിൽ നിന്ന് പുറത്ത് വന്ന രസകരമായ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്, ആദ്യ രണ്ട് മത്സരങ്ങളിലും ബാറ്റിങ്ങിൽ തിളങ്ങിയ സഞ്ജുവിന് ഡൽഹിക്കെതിരായ മത്സരത്തിൽ കുൽദീപ് യാദവിന്റെ ബോളിൽ സിക്സിന് ശ്രമിക്കുന്നതിനിടെ വിക്കറ്റ് നഷ്ടമായി,

ഡക്കിന് പുറത്തായ താരം എന്നാൽ വിക്കറ്റിന് പിറകിൽ ട്രെന്റ് ബോൾട്ട് എറിഞ്ഞ ആദ്യ ഓവറിൽ തന്നെ മനോഹരമായ ഒരു ക്യാച്ച് സ്വന്തമാക്കിയിരുന്നു, മത്സര ശേഷം ഡ്രസ്സിംഗ് റൂമിൽ വെച്ച് രാജസ്ഥാൻ കോച്ച് കുമാർ സംഗക്കാര ടീമിനെയും സഞ്ജുവിന്റെ ക്യാപ്റ്റൻസിയെയും പുകഴ്ത്തി സംസാരിച്ചിരുന്നു, ഇതിനിടയിൽ സഞ്ജു തന്റെ ഡൈവിംഗ് ക്യാച്ചിന്റെ കാര്യം കോച്ചിനെ ഓർമിപ്പിച്ചത് ടീം അംഗങ്ങൾക്കിടയിൽ ചിരി പടർത്തി.

Written By: അഖിൽ. വി.പി. വള്ളിക്കാട്.

Categories
Cricket Latest News

സഞ്ജു…സഞ്ജു…കണ്ടോ മലയാളി ചെക്കൻ്റെ ഫാൻ പവർ ,സഞ്ജുവിന് വേണ്ടി ആർപ്പുവിളിച്ചു ആരാധകര് ;വീഡിയോ കാണാം

ഐപിഎല്ലിലെ പതിനാറാം സീസണിൽ മത്സരങ്ങൾ പുരോഗമിക്കുമ്പോൾ മലയാളിതാരം സഞ്ജു വി സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസാണ് ഇപ്പോൾ പോയിന്റ് പട്ടികയിൽ ഒന്നാമത്. മൂന്ന് മത്സരങ്ങളിൽ രണ്ട് ജയവും ഒരു തോൽവിയുമാണ് അവർക്കുള്ളത്. സൺറൈസേഴ്സ്‌ ഹൈദരാബാദിനെ 72 റൺസിന് തോൽപ്പിച്ച് തുടങ്ങിയ അവർ, പക്ഷേ രണ്ടാം മത്സരത്തിൽ കേവലം 5 റൺസ് മാർജിനിൽ പഞ്ചാബ് കിംഗ്സിനോട്‌ പരാജയപ്പെട്ടിരുന്നു. എങ്കിലും ഇന്നലെ നടന്ന മൂന്നാം മത്സരത്തിൽ ‍ഡൽഹി ക്യാപിറ്റൽസിനെ 57 റൺസിന് പരാജയപ്പെടുത്തി റോയൽസ് വിജയവഴിയിൽ തിരിച്ചെത്തിയിരുന്നു.

പഞ്ചാബിന് എതിരായ മത്സരവും ഇന്നലെത്തെ മത്സരവും അടക്കം രണ്ട് മത്സരങ്ങൾ ഗുവാഹത്തിയിലെ ബാർസാപാര സ്റ്റേഡിയത്തിലാണ് നടന്നത്. ജയ്പൂരിലെ സവായ്‌ മാൻ സിംഗ് സ്റ്റേഡിയമാണ് രാജസ്ഥാന്റെ ഹോംഗ്രൗണ്ട്. എങ്കിലും റോയൽസ് മാനേജ്മെന്റ് ഐപിഎൽ അധികൃതരുമായി ചർച്ചചെയ്ത് തങ്ങളുടെ രണ്ട് ഹോം മത്സരങ്ങൾ ഗുവാഹത്തിയിൽ നടത്താനുള്ള അനുമതി വാങ്ങിയിരുന്നു. നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിൽ നിന്നും ഐപിഎല്ലിൽ ടീമുകൾ ഒന്നുംതന്നെ ഇല്ല. അതുകൊണ്ട് അവിടെയുള്ള ക്രിക്കറ്റ് ആരാധകർക്ക് വേണ്ടി ബിസിസിഐ അത് അംഗീകരിച്ചു നൽകി.

ഇന്നലെ രാത്രി മത്സരശേഷം ഗ്രൗണ്ടിൽനിന്നും തിരികെ ഡ്രസ്സിംഗ് റൂമിലേക്ക് കയറുന്ന സമയത്ത് കാണികൾ സഞ്ജുവിനായി ആർപ്പുവിളിക്കുന്നുണ്ടായിരുന്നു. സഞ്ജു.. സഞ്ജു.. എന്നുള്ള തുടർച്ചയായ വിളികൾക്ക് സഞ്ജു തിരികെ അവർക്ക് അഭിവാദനം നൽകുകയും ചെയ്യുന്നുണ്ട്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. ഇന്ത്യൻ ടീമിൽ കളിക്കുന്ന സമയത്ത് വിദേശരാജ്യങ്ങളിൽ പര്യടനം നടത്തുമ്പോഴും ഇത്തരത്തിൽ സഞ്ജുവിന് ആരാധകപിന്തുണ ലഭിക്കാറുണ്ട്. ഇന്ത്യയിലാകട്ടെ സഞ്ജുവിന്റെ ജനപിന്തുണ വർദ്ധിച്ചുവരികയാണ് എന്നത് വെളിവാക്കുന്നതാണ് ഈ വീഡിയോ. ആദ്യ മത്സരത്തിൽ ഹൈദരാബാദിന്റെ ഹോംഗ്രൗണ്ടിൽ ബാറ്റിങ്ങിന് ഇറങ്ങിയപ്പോഴും ഓറഞ്ച് ആർമി, സഞ്ജു.. സഞ്ജു.. വിളികൾ മുഴക്കിയിരുന്ന ദൃശ്യങ്ങളും ഇന്റർനെറ്റിൽ വൈറൽ ആയിരുന്നു.

Categories
Cricket Latest News Malayalam

ധോണി വരെ പുകഴ്ത്തിയ ഡെലിവറി ,രോഹിത്തിനെ പുറത്താക്കിയ ദേശ്പാണ്ഡെയുടെ കിടിലൻ ബോൾ; വീഡിയോ

ഇന്നലെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് 7 വിക്കറ്റിന് മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയിരുന്നു. ചിട്ടയോടെ പന്തെറിഞ്ഞ ബോളർമാരുടെയും തനിക്ക് ആദ്യമായി ലഭിച്ച അവസരം നൂറുശതമാനം പ്രയോജനപ്പെടുത്തിയ സീനിയർ താരം അജിൻക്യ രഹാനെയുടെയും മികവിലാണ് അവർ അനായാസം ലക്ഷ്യത്തിലെത്തിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബൈയ്‌ക്ക്‌ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 18.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ വിജയലക്ഷ്യം മറികടന്നു.

കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട രവീന്ദ്ര ജഡേജ നാലോവറിൽ വെറും 20 റൺസ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റ് വീഴ്ത്തി. അദ്ദേഹത്തിന് മികച്ച പിന്തുണയോടെ സാന്റ്‌നറും ദേശ്പാണ്ഡെയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. 21 റൺസ് എടുത്ത നായകൻ രോഹിത് ശർമയും 32 റൺസെടുത്ത കിഷനും ചേർന്ന് മുംബൈയ്‌ക്ക് മികച്ച തുടക്കം നൽകിയതാണ്. പക്ഷേ ഗ്രീൻ, സൂര്യകുമാർ യാദവ് എന്നിവരൊക്കെ നിരാശപ്പെടുത്തി. മധ്യനിരയിൽ ടിം ഡേവിഡ് 31 റൺസും തിലക് വർമ 22 റൺസും ഹൃതിക് ഷോക്കീൻ പുറത്താകാതെ 18 റൺസും നേടി അവരെ 150 കടത്തി.

മറുപടി ബാറ്റിങ്ങിൽ ചെന്നൈയ്ക്ക് ഓപ്പണർ കോൺവേയെ പൂജ്യത്തിന് നഷ്ടമായി. എങ്കിലും അജിൻക്യ രഹാനെ പുതിയൊരു അവതാരത്തിലാണ് എത്തിയത്. വന്നപാടെ തലങ്ങും വിലങ്ങുമായി ഷോട്ടുകൾ പായിച്ച അദ്ദേഹം മുംബൈ ബോളർമാരെ സമ്മർദ്ദത്തിലാക്കി. 19 പന്തിൽ അർദ്ധസെഞ്ചുറി തികച്ച്, ഈ സീസണിലെ വേഗമേറിയ അർദ്ധസെഞ്ചുറി നേട്ടവും സ്വന്തം പേരിലാക്കി. ഒടുവിൽ 27 പന്തിൽ 61 റൺസെടുത്ത് ചെന്നൈയുടെ വിജയം ഉറപ്പിച്ചായിരുന്നു മടക്കം. പിന്നീടെത്തിയ ശിവം ധുബെ 28 റൺസെടുത്ത് പുറത്തായി. ഓപ്പണർ ഋതുരാജ്(40), ഇംപാക്ട് പ്ലെയർ അമ്പാട്ടി റായിഡു(20) എന്നിവർ പുറത്താകാതെ നിന്നു.

ആദ്യ രണ്ട് മത്സരങ്ങളിലും നിറംമങ്ങിയിട്ടും വീണ്ടുമൊരു അവസരം പേസർ തുഷാർ ദേശ്പാണ്ഡെയ്ക്കു നൽകിയതിൽ ആരാധകർ നിരാശരായിരുന്നു. എങ്കിലും ഇന്നലത്തെ മത്സരത്തിൽ നിർണായകമായ രണ്ട് വിക്കറ്റ് വീഴ്ത്തിയ അദ്ദേഹം, നായകൻ ധോണിയുടെയും ടീം മാനേജ്മെന്റിന്റെയും വിശ്വാസം കാത്തു. പവർപ്ലേ ഓവറുകളിൽ അപകടകാരിയായ നായകൻ രോഹിത് ശർമയുടെ വിക്കറ്റ് നേടിയത് ദേശ്പാണ്ഡെയായിരുന്നു. 13 പന്തിൽ 3 ഫോറും ഒരു സിക്സുമടക്കം 21 റൺസോടെ നന്നായി തുടങ്ങിയ രോഹിത്തിനെ അദ്ദേഹം ക്ലീൻ ബോൾഡ് ആക്കുകയായിരുന്നു. നാലാം ഓവറിലെ അവസാന പന്തിൽ മികച്ചൊരു ബാക്ക് ഓഫ് ലെങ്ങ്‌ത് പന്ത്, രോഹിത് മിസ് ചെയ്തതും മിഡിൽ സ്റ്റമ്പ് തെറിച്ചതും ഒന്നിച്ചായിരുന്നു. പിന്നീട് 31 റൺസെടുത്ത ടിം ഡേവിഡിന്റെ വിക്കറ്റും വീഴ്ത്തി.

English കമൻ്ററി:

Categories
Cricket India Latest News

‘വി വാണ്ട് ധോണി ‘ മുംബൈയുടെ തകർച്ചയിലും ധോണിക്ക് വേണ്ടി ആർപ്പു വിളിച്ചു മുംബൈ ആരാധകരും ;വീഡിയോ കാണാം

ഐപിഎല്ലിലെ എക്കാലത്തെയും മികച്ച രണ്ട് ടീമുകളായ ചെന്നൈയും മുംബൈയും ഇന്നലെ രാത്രി ഏറ്റുമുട്ടിയപ്പോൾ, ധോണിയുടെ കീഴിൽ ഇറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്സ് 7 വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയിരുന്നു. മുംബൈയുടെ ഹോംഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ അവർക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. 18.1 ഓവറിൽ വെറും 3 വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ വിജയലക്ഷ്യം മറികടന്നു. നാലോവറിൽ വെറും 20 റൺസ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റ് വീഴ്ത്തിയ ജഡേജയാണ് കളിയിലെ കേമൻ.

ആദ്യ ബാറ്റിങ്ങിൽ മുംബൈയ്ക്ക്, 13 പന്തിൽ 21 റൺസെടുത്ത നായകൻ രോഹിത് ശർമയും, 21 പന്തിൽ 32 റൺസ് നേടിയ ഇഷാൻ കിഷനും ചേർന്ന് ഭേദപ്പെട്ട തുടക്കം നൽകിയെങ്കിലും, പിന്നീട് വന്നവർക്ക് അത് തുടരാൻ കഴിഞ്ഞില്ല. തിലക് വർമ(22), ടിം ഡേവിഡ് (31), ഹൃതിക് ശോക്കീൻ(18*) എന്നിവരുടെ ഇന്നിങ്സുകളാണ് അവർക്ക് പൊരുതാവുന്ന ടോട്ടൽ സമ്മാനിച്ചത്. 3 വിക്കറ്റ് വീഴ്ത്തിയ ജഡേജയ്ക്ക്, രണ്ട് വിക്കറ്റ് വീതമെടുത്ത മിച്ചൽ സാന്റ്‌നറും തുഷാർ ദേശ്പാണ്ഡെയും മികച്ച പിന്തുണ നൽകി.

മറുപടി ബാറ്റിങ്ങിൽ ചെന്നൈയ്ക്ക് ഓപ്പണർ ഡേവോൺ കോൺവേയെ പൂജ്യത്തിന് നഷ്ടമായി. എങ്കിലും മൂന്നാമനായി ഇറങ്ങിയ സീനിയർ ഇന്ത്യൻ താരമായ അജിൻക്യ രഹാനെ സ്‌ഫോടനാത്മക ബാറ്റിംഗാണ് കാഴ്ച്ചവെച്ചത്. 19 പന്തിൽ നിന്നും അർദ്ധസെഞ്ചുറി നേടിയ അദ്ദേഹം, ഈ സീസണിലെ വേഗമേറിയ അർദ്ധസെഞ്ചുറി നേട്ടം സ്വന്തം പേരിലാക്കി. 27 പന്തിൽ 61 റൺസോടെ രഹാനെ മടങ്ങുമ്പോൾ ചെന്നൈ വിജയം ഉറപ്പിച്ചിരുന്നു. ശിവം ഡുബെ 28 റൺസ് എടുത്ത് പുറത്തായി. ഓപ്പണർ ഋതുരാജ് 40 റൺസോടെയും ഇംപാക്ട് പ്ലെയറായി ഇറങ്ങിയ അമ്പാട്ടി റായിഡു 20 റൺസോടെയും പുറത്താകാതെ നിന്നു.

വാങ്കഡെ സ്റ്റേഡിയവുമായി ചെന്നൈ നായകൻ ധോണിയ്ക്ക് അഭേദ്യമായ ബന്ധമാണ് ഉള്ളത്. 2011ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ധോണിയുടെ ബാറ്റിൽ നിന്നും പറന്ന സിക്‌സിലൂടെയാണ് ഇന്ത്യ വിശ്വവിജയികളായത്. അന്ന് ഗാലറിയിൽ പന്ത് വന്നുപതിച്ച ഭാഗം പ്രത്യേകം അടയാളപ്പെടുത്തി അതിന് ധോണിയുടെ പേരുനൽകിയത് കഴിഞ്ഞ ദിവസമാണ്. ഇന്നലെ ചെന്നൈ വിജയത്തിലേക്ക് കുതിക്കുന്നതിനിടെ “വീ വാണ്ട് ധോണി” വിളികൾ ഉയർന്നത് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്. ധോണി പാഡ് കെട്ടി തയ്യാറായി ഇരുന്നെങ്കിലും കൂടുതൽ വിക്കറ്റ് നഷ്ടമാകാതെ റായിഡുവും ഋതുരാജും ചേർന്ന് വിജയത്തിലേത്തിച്ചു. തങ്ങളുടെ ടീമായ മുംബൈ തോൽവിയുടെ വക്കിൽ നിൽക്കുമ്പോഴും എല്ലാവർക്കും വേണ്ടിയിരുന്നത് ധോണിയുടെ ഒരു മിന്നലാട്ടമായിരുന്നു.

We want Dhoni:

Categories
Cricket Latest News Video

സ്റ്റമ്പിന് പിന്നിൽ സഞ്ജു ആണെന്ന് നി മറന്നോ അക്സർ? സഞ്ജുവിൻ്റെ മിന്നൽ സ്റ്റമ്പിങ് വീഡിയോ കാണാം

ഇന്ന് ഗുവാഹത്തിയിൽ നടന്ന പോരാട്ടത്തിൽ ‍ഡൽഹി ക്യാപിറ്റൽസിനെ 57 റൺസിന് പരാജയപ്പെടുത്തിയ രാജസ്ഥാൻ റോയൽസ് സീസണിലെ തങ്ങളുടെ രണ്ടാം ജയം നേടിക്കൊണ്ട് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ റോയൽസ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 199 റൺസാണ് നേടിയത്. ഡൽഹിയുടെ മറുപടി 9 വിക്കറ്റിന് 142 റൺസിൽ അവസാനിച്ചു. സീസണിൽ കളിച്ച മൂന്ന് മത്സരങ്ങളിലും ഇതോടെ അവർ പരാജയം സമ്മതിച്ചു.

നേരത്തെ ആദ്യം ബാറ്റിംഗിനിറങ്ങിയ റോയൽസ് ഓപ്പണർമാരായ ബട്ട്ലറുടെയും ജൈസ്വാളിന്റെയും മികവിലാണ് കൂറ്റൻ സ്കോർ കണ്ടെത്തിയത്. ജയ്സ്വാൾ 31 പന്തിൽ 60 റൺസും ബട്ട്ലർ 51 പന്തിൽ 79 റൺസും നേടി. നായകനും മലയാളി താരവുമായ സഞ്ജു സാംസൺ പൂജ്യത്തിന് പുറത്തായി. ഗുവാഹത്തിയിലെ സ്വന്തം ഗ്രൗണ്ടിൽ കളിച്ച റിയാൻ പരാഗ് 11 പന്തിൽ 7 റൺസിനും മടങ്ങി. എങ്കിലും അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഹെട്ട്‌മയരുടെ പോരാട്ടം രാജസ്ഥാന് മികച്ച ടോട്ടൽ സമ്മാനിച്ചു. കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ യുവതാരം ധ്രുവ് ജുറേൾ 3 പന്തിൽ 8 റൺസോടെയും ഹേട്ട്‌മയർ 21 പന്തിൽ 39 റൺസോടെയും പുറത്താകാതെ നിന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹിയുടെ ആദ്യ ഓവറിൽ തന്നെ ‌‍ഡബിൾ വിക്കറ്റ് മെയ്ഡൻ എറിഞ്ഞ ട്രെന്റ് ബോൾട്ട് പരാജയത്തിന്റെ ആദ്യത്തെ ആണിയടിച്ചു. പിന്നീട് സ്പിന്നർമാർ റൺനിരക്ക് കുറച്ചു. മത്സരത്തിൽ പത്തൊമ്പതാം ഓവർവരെ ബാറ്റ് ചെയ്ത ഓപ്പണറും നായകനുമായ ഡേവിഡ് വാർണർ 55 പന്തിൽ 65 റൺസാണ് നേടിയത്. വിരാട് കോഹ്‌ലിക്കും ശിഖർ ധവാനും ശേഷം ഐപിഎല്ലിൽ 6000 റൺസ് പിന്നിടുന്ന മൂന്നാമത്തെ താരമായി അദ്ദേഹം മാറി. എങ്കിലും 200 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന ടീമിന്റെ പോരാട്ടവീര്യം വാർണർക്കോ സഹതാരങ്ങൾക്കോ ഉണ്ടായില്ല എന്നതാണ് വാസ്തവം.

24 പന്തിൽ 38 റൺസെടുത്ത ലളിത് യാദവ് അൽപം ഭേദപ്പെട്ട പ്രകടനം നടത്തി. 14 റൺസെടുത്ത റിലി റൂസ്സോയെക്കൂടി മാറ്റിനിർത്തിയാൽ ടീമിലെ മറ്റാർക്കും രണ്ടക്കം പോലും കടക്കാൻ കഴിഞ്ഞില്ല. രാജസ്ഥാന് വേണ്ടി ബോൾട്ടും ചഹലും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. മത്സരത്തിന്റെ പതിനഞ്ചാം ഓവറിന്റെ അഞ്ചാം പന്തിൽ സഞ്ജുവിന്റെ മികച്ചൊരു സ്റ്റമ്പിങ്ങിലൂടെയാണ് ചഹൽ തന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. സ്റ്റെപ്പ് ഔട്ട് ചെയ്ത് കളിക്കാൻ ശ്രമിച്ച അക്‌സർ പട്ടേലിന് പിഴച്ചപ്പോൾ സഞ്ജു മിന്നൽവേഗത്തിൽ പന്ത് കൈക്കലാക്കി വിക്കറ്റിൽ കൊള്ളിക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ ഓവറിൽ മികച്ചൊരു ഡൈവിങ് ക്യാച്ചും സഞ്ജു എടുത്തിരുന്നു.