Categories
Cricket Latest News Malayalam

ഇതിനേക്കാൾ മികച്ച സേവ് കാണിച്ചു തരുന്നവർക്ക് ലൈഫ് ടൈം സെറ്റിൽമെൻ്റ് ,സഞ്ജുവിൻ്റെ കിടിലൻ സേവുകൾ ;വീഡിയോ കാണാം

ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൺറൈസേഴ്‌സിനെ തകർത്ത് മലയാളി താരം സഞ്ജു സാംസന്റെ നായകത്വത്തിൽ ഇറങ്ങിയ രാജസ്ഥാൻ റോയൽസിന് ഐപിഎൽ പതിനാറാം സീസണ് ഗംഭീരതുടക്കം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ റോയൽസ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് എടുത്തു. ഹൈദരാബാദിന്റെ മറുപടി 131/8 എന്ന നിലയിൽ അവസാനിച്ചു. ഇംപാക്ട് പ്ലയറായി ഇറങ്ങിയ അബ്ദുൽ സമദ് 32 റൺസോടെ പുറത്താകാതെ നിന്നു ടോപ് സ്കോററായി. രാജസ്ഥാനുവേണ്ടി ചഹാൽ 4 വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപെട്ടുവെങ്കിലും തെല്ലൊരു ആശങ്കയുമില്ലാതെ ഇറങ്ങിയ രാജസ്ഥാൻ, ഓപ്പണർമാരായ ബട്ട്‌ലറിന്റെയും ജൈസ്വാളിന്റെയും മികവിൽ വെടിക്കെട്ട് തുടക്കമാണ് സൃഷ്ടിച്ചത്. ഇരുവരും 54 റൺസ് വീതം എടുത്താണ് പുറത്തായത്. വെറും 3.4 ഓവറിൽ രാജസ്ഥാൻ സ്കോർ 50 കടന്നു. പിന്നീടെത്തിയ നായകൻ സഞ്ജുവും അതേ ശൈലിയിൽ ബാറ്റ് വീശിയതോടെ ബോളർമാർ പ്രതിസന്ധിയിലായി. 55 റൺസ് എടുത്ത സഞ്ജു ടീമിന്റെ ടോപ് സ്കോറർ ആകുകയും ചെയ്തു. അതിനിടെ മറുവശത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. ഒടുവിൽ 22 റൺസ് എടുത്ത ഹെറ്റ്മേയറുടെ മികവിൽ അവർ 200 റൺസ് കടത്തി.

മത്സരത്തിൽ ബാറ്റ് കൊണ്ട് തിളങ്ങിയ ശേഷം പിന്നീട് വിക്കറ്റ് കീപിങ്ങിലും നായകൻ എന്ന നിലയിൽ ബോളർമാരെ റോടൈറ്റ് ചെയ്ത് ഫീൽഡിലും സഞ്ജു മികച്ചുനിന്നു. വിക്കറ്റിന് പിന്നിൽ പറക്കും സേവുകൾ നടത്തിയ സഞ്ജു ഹൈദരാബാദിലെ കാണികളുടെ വരെ കയ്യടി ഏറ്റുവാങ്ങിയിരുന്നു. മത്സരത്തിൽ ട്രെന്റ് ബോൾട്ട് എറിഞ്ഞ ആദ്യ ഓവറിലെ ഇരട്ട വിക്കറ്റ് നേട്ടത്തിന് ശേഷമുള്ള അവസാന പന്തിൽ ലെഗ് സൈഡിലൂടെ ഹാരി ബ്രൂക്ക് ബൗണ്ടറി കളിക്കാൻ ശ്രമിച്ചപ്പോൾ,

തന്റെ ഇടതുവശത്തേക്ക് കുതിച്ചുകൊണ്ട് ഒരു ഉറച്ച ബൗണ്ടറി സഞ്ജു സേവ് ചെയ്തു. പിന്നീട് മലയാളി താരം കെ എം ആസിഫ് എറിഞ്ഞ രണ്ടാം ഓവറിൽ തന്റെ വലത്തുവശത്തേക്ക് ചാടിയും സഞ്ജു പന്ത് കൈപ്പിടിയിൽ ഒതുക്കി. ഐപിഎല്ലിൽ മികവ് തെളിയിച്ച് സഞ്ജു വീണ്ടും ഇന്ത്യൻ ടീമിൽ മടങ്ങിയെത്തട്ടേയെന്ന് നമുക്ക് പ്രത്യാശിക്കാം.

Categories
Latest News Malayalam

55 റൺസ് ,അതിൽ 4 സിക്സും 3 ഫോറും അടിച്ചു മലയാളി പയ്യൻ വരവറിയിച്ചു;വെടിക്കെട്ട് വീഡിയോ കാണാം

പതിനാറാം ഐപിഎൽ സീസൺ മൂന്നാം ദിനത്തിലേക്കു കടന്നിരിക്കുകയാണ്. ഇന്നത്തെ ഉച്ചകഴിഞ്ഞുള്ള ആദ്യത്തെ മത്സരത്തിൽ രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടുകയാണ്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ റോയൽസ് ടോപ് ഓർഡർ താരങ്ങളുടെ മികവിൽ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് എന്ന കൂറ്റൻ സ്കോർ നേടിയിരിക്കുകയാണ്.

യുവതാരം യശസ്വി ജൈസ്വാളും ജോസ് ബട്ട്‌ലറും ചേർന്ന കൂട്ടുകെട്ട് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. വെറും 3.4 ഓവറിൽ സ്കോർ 50 കടന്നു. 22 പന്തിൽ 54 റൺസ് എടുത്ത ബട്ട്‌ലർ പുറത്തായശേഷം എത്തിയ മലയാളി താരവും രാജസ്ഥാൻ നായകനുമായ സഞ്ജു സാംസൺ അതേ ശൈലിയിൽ തന്നെ തകർത്തടിച്ചതോടെ സ്കോർ ഉയർന്നു. ജൈസ്വാളും 54 റൺസ് എടുത്ത് മടങ്ങിയശേഷം സ്കോറിങ് മന്ദഗതിയിലായി. ദേവ്ദത്ത് പഠിക്കലും റിയൻ പരാഗും നിരാശപ്പെടുത്തി. എങ്കിലും അവസാന ഓവറുകളിൽ ഇറങ്ങി 16 പന്തിൽ 22 റൺസ് എടുത്ത ഹെട്ട്‌മയറുടെ മികവിൽ അവർ 200 റൺസ് പിന്നിട്ടു.

മത്സരത്തിൽ രാജസ്ഥാൻ ടീമിന്റെ ടോപ് സ്കോറർ ആയത് മലയാളി താരവും രാജസ്ഥാൻ നായകനുമായ സഞ്ജു സാംസനാണ്. 32 പന്ത് നേരിട്ട സഞ്ജു 3 കിടിലൻ ഫോറും 4 കൂറ്റൻ സിക്സും അടക്കമാണ് 55 റൺസ് എടുത്തത്. പത്തൊമ്പതാം ഓവറിന്റെ മൂന്നാം പന്തിൽ നടരാജനെ സിക്സ് പറത്താൻ ശ്രമിച്ചപ്പോൾ ബൗണ്ടറിലൈനിൽ അഭിഷേക് ശർമയുടെ ഉജ്ജ്വല ക്യാച്ച് വഴിയാണ് സഞ്ജു പുറത്തായത്. നേരത്തെ ജോസ് ബട്ട്‌ലറും ജൈസ്വാളും ചേർന്ന് നൽകിയ മികച്ച തുടക്കം നിലനിർത്താൻ സഞ്ജുവിന്റെ ഇന്നിങ്സ് സഹായകമായി. കഴിഞ്ഞ സീസണിലെ ആദ്യ മൽസരത്തിൽ ഹൈദരാബാദിനെ നേരിട്ടപ്പൊഴും 55 റൺസ് എടുത്ത സഞ്ജുവാണ് ടോപ് സ്കോറർ ആയതും കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും.

സഞ്ജുവിൻ്റെ വെടിക്കെട്ട് വീഡിയോ :

Categories
Cricket Latest News Malayalam Video

വീണതല്ല, ആ പൂരൻ വീഴ്ത്തിയത് ആണ് !നിക്കോളാസ് പൂരൻ്റെ അടി കൊണ്ട് ഗ്രൗണ്ടിൽ വീണു പാണ്ഡ്യ ; വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഏറ്റവും പുതിയ സീസൺ ആവേശകരമായി പുരോഗമിക്കുകയാണ്. ലക്ക്നൗ സൂപ്പർ ജയന്റ്സും ഡൽഹി ക്യാപിറ്റൽസുമായിട്ടുള്ള മത്സരമാണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്. മത്സരത്തിൽ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ ബൗളിംഗ് തിരഞ്ഞെടുത്തു.ക്യാപ്റ്റന്റെ തീരുമാനം ശെരിയാണ് എന്നാ തരത്തിൽ ഡൽഹി ബൗളേർമാർ പന്ത് എറിഞ്ഞു.

ലക്ക്നൗ ക്യാപ്റ്റൻ കെ എൽ രാഹുൽ വീണു. എന്നാൽ ഹൂഡയേ കൂട്ടുപിടിച്ചു മേയർ കത്തികേറി.ഹൂഡ മടങ്ങി. കൂറ്റൻ അടികൾക്ക് ഒടുവിൽ 38 പന്തിൽ 73 റൺസ് നേടിയ മേയറും ഡഗ് ഔട്ടിലേക്ക് തിരകെ നടന്നു.ഡൽഹി മത്സരത്തിലേക്ക് തിരകെ വരുമെന്ന് തോന്നിച്ചുവെങ്കിലും പൂരാൻ ആ പ്രതീക്ഷ തെറ്റിച്ചു.21 പന്തിൽ 36 റൺസ് സ്വന്തമാക്കി.എന്നാൽ ഈ 36 റൺസിന്റെ ഇന്നിങ്സിന് ഇടയിൽ ഒരു രസകരമായ സംഭവം നടന്നു. എന്താണ് ആ സംഭവമെന്ന് നമുക്ക് പരിശോധിക്കാം.

കൂറ്റൻ അടികളുമായി പൂരാൻ കളം വാഴുകയാണ്.ഫുൾ ലെങ്ത്തിൽ വന്ന ബോൾ പൂരാൻ നേരെ ഗാലറിയിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നു. ഷോട്ടിന് പവർ ഉണ്ടായിരുനെവെങ്കിലും ബോൾ ആവശ്യത്തിന് പൊങ്ങിയില്ല.അടിച്ച ബോൾ ഗാലറിയിൽ പോകുന്നതിന് പകരം നേരെ നോൺ സ്ട്രൈക്ക് എൻഡിൽ നിന്ന് ക്രുനാലിന്റെ ദേഹത്തേക്ക്.ബോൾ കൊണ്ട് ക്രുനാൾ നിലത്തു വീഴുന്നു.വീഡിയോ കാണാം

Categories
Latest News Malayalam

ഒരു കൈയബദ്ധം നാറ്റിക്കരുത്, ‘ഈ സാലാ കപ്പ് നഹി ‘ എന്ന് പറഞ്ഞു ഫാഫ്,പൊട്ടിച്ചിരിച്ചു കോഹ്ലി :വീഡിയോ

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ് റോയൽ ചലഞ്ചേയർസ് ബാംഗ്ലൂർ. മാത്രമല്ല ഐ പി എല്ലിൽ ഏറ്റവും മികച്ച ആരാധക കൂട്ടായ്‍മകളിൽ ഒന്നാണ് ബാംഗ്ലൂറിന്റേത്. എന്നാൽ ബാംഗ്ലൂറിന് ഈ ആരാധക കൂട്ടത്തിന് ഇത് വരെ ഒരു ഐ പി എൽ കിരീടം സമ്മാനിക്കാൻ കഴിഞ്ഞിട്ടില്ല. അത് കൊണ്ട് തന്നെ വിമർഷനങ്ങൾ ഏറെയാണ് ബാംഗ്ലൂർ നേരിടേണ്ടി വരേണ്ടത്.

റോയൽ ചലഞ്ചയർസ് ബാംഗ്ലൂർ ഉപോയഗിച്ച ആപ്ത വാക്യമാണ് “ഈ സാല കപ്പ്‌ നമ്മടെ “. കന്നഡയിൽ ഇത് അർത്ഥമാക്കുന്നത് ഈ കൊല്ലം കപ്പ്‌ തങ്ങളുടെതാണെന്നാണ്.ഈ ഒരു വാചകം കൊണ്ട് തന്നെ വിരോധികൾ ബാംഗ്ലൂരിനെ രൂക്ഷമായി വിമർശിക്കാറുണ്ട്.എന്നാൽ ഇപ്പോൾ ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡ്യൂ പ്ലസ്സിസിന്റെ ഭാഗത്ത്‌ നിന്ന് രസകരമായ ഒരു സംഭവം നടന്നിരിക്കുകയാണ്.

ബാംഗ്ലൂറിന്റെ പ്രൊമോഷൻ പരിപാടികളിൽ ഒന്നിൽ കോഹ്ലിക്ക്‌ ഒപ്പം പങ്ക് എടുക്കുകയായിരുന്നു ഡ്യൂ പ്ലസ്സിസ്.പരിപാടിക്ക് ഇടയിൽ “ഈ സാല കപ്പ്‌ നമ്മടെ ” എന്നാ വാചകം ഫാഫിനോട് പറയാൻ ആവശ്യപെടുന്നു. കോഹ്ലി ഫാഫിന്റെ ചെവിയിൽ ഈ വാചകം പറയുന്നു. എന്നാൽ ഫാഫ് മൈക്കിലൂടെ പറയുന്നത് ഇങ്ങനെയാണ് “ഈ സാല കപ്പ്‌ നഹി “.ഈ കൊല്ലം കപ്പ്‌ ഇല്ല എന്ന് അർത്ഥം വരുന്ന വാചകമാണ് ഇത്.ഇത് കേട്ട് കൊണ്ട് അടുത്തിരുന്ന കോഹ്ലി പൊട്ടി ചിരിക്കുന്നു.നാളെ തങ്ങളുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയിൽ ചിരവൈരികളായ
മുംബൈ ഇന്ത്യൻസിനെതിരെയാണ് ബാംഗ്ലൂറിന്റെ ഈ സീസണിലെ ആദ്യത്തെ മത്സരം.

Categories
Cricket Malayalam Video

ധോണി ഫാൻസിൻ്റെ നെഞ്ച് പിടഞ്ഞ നിമിഷം !ബൗണ്ടറി സേവ് ചെയ്യാൻ ഉള്ള ശ്രമത്തിന് ശേഷം വേദനകൊണ്ട് പുളയുന്ന ധോണി ;വീഡിയോ

കഴിഞ്ഞദിവസം നടന്ന ഐപിഎൽ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സ് അവസാന ഓവറിൽ തോൽവി ഏറ്റുവാങ്ങിയിരുന്നു. സീസണിലെ ആദ്യ മത്സരമായിരുന്നു ഇത്. കഴിഞ്ഞ സീസണിൽ ജഡേജയെ ക്യാപ്റ്റൻ ആക്കി ശ്രമിച്ചു എങ്കിലും ആശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ധോണി തന്നെ വീണ്ടും അവരുടെ ക്യാരറ്റ്നായി ചുമതല ഏറ്റിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി എല്ലാ സീസണും ധോണിയുടെ അവസാന സീസൺ ആണ് എന്ന് പറയപ്പെടുന്നുണ്ട് എങ്കിലും ധോണി അടുത്തവർഷം വീണ്ടും തിരിച്ചു വരുന്നതാണ് പതിവ്.

ധോണിയുടെ ശാരീരിക ക്ഷമത കണ്ട് ഹർഷ ബോഗ്ലെ പറഞ്ഞത്, കയ്യിൽ ഇത്രയധികം മസിലുമായി ധോണിയെ ഇതുവരെ കണ്ടിട്ടില്ല എന്നാണ്. ഇത് വ്യക്തമാക്കുന്നത് ധോണി കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ് എങ്കിലും കൃത്യമായ രീതിയിൽ എക്സസൈസും മറ്റു കാര്യങ്ങളുമായി കായിക ക്ഷമതയെനിലനിർത്തി കൊണ്ടിരിക്കുകയാണ് എന്നതാണ്.

ധോണി ഇനിയും രണ്ടു വർഷം കൂടി കളിക്കാൻ സാധ്യതയുണ്ട് എന്നാണ് രോഹിത് ശർമ അഭിപ്രായപ്പെട്ടത്. ആദ്യമത്സരം ഇന്നലെ നടക്കുന്നതിനു മുമ്പ് ധോണിക്ക് കാൽമുക്കി ചെറിയ പരിക്കാണ് എന്നുള്ള വാർത്തകൾ വന്നിരുന്നു. എന്നാൽ ധോണി എന്തായാലും കളിക്കുമെന്ന് പിന്നീട് ചെന്നൈ സൂപ്പർ കിംഗ്സ് അധികൃതർ പറഞ്ഞിരുന്നു. ഇന്നലത്തെ മത്സരത്തിൽ ധോണി തന്നെയാണ് ചെന്നൈ സൂപ്പർ കിങ്സിന് നയിച്ചത്. ബാറ്റിംഗ് ഇറങ്ങിയ ധോണി ഒരു തകർപ്പൻ സിക്സും ഫോറും ഉൾപ്പെടെ നേടിയിരുന്നു.

https://twitter.com/MainDheetHoon69/status/1641994939130171392?t=O8nQggX4nc16d9ct9LDcmw&s=19

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ട് വർഷങ്ങളായി എങ്കിലും ഇതുവരെ കായിക ക്ഷമതയ്ക്ക് ഒരു കുറവും വന്നില്ല എന്ന് ധോണി തെളിയിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ ഇന്നലെ ബൗണ്ടറി സേവ് ചെയ്യാനുള്ള ശ്രമത്തിനിടെ ധോണി വീണിരുന്നു. ഗുജറാത്ത് ടൈറ്റൻസ് ഫീൽഡ് ചെയ്യുന്ന സമയത്ത് കെയിൻ വില്യംസൺ ബൗണ്ടറി സേവ് ചെയ്യാനുള്ള ശ്രമത്തിനിടെ പരിക്കേറ്റു പുറത്തു പോയിരുന്നു. സമാനമായ രീതിയിൽ ആകുമോ ധോണിയുടെ പരിക്ക് എന്ന് ആരാധകർ ഭയന്നു. ധോണി വേദന കൊണ്ട് പുളയുന്ന ദൃശ്യങ്ങൾ ആരാധകർ നെഞ്ചിടിപ്പോയാണ് കണ്ടത്. എന്നാൽ പരിക്ക് സാരമുള്ളതായിരുന്നില്ല. ഇതിന്റെ വീഡിയോ ദൃശ്യം കാണാം.

Categories
Cricket Malayalam

പഴയ വീര്യം കെട്ടിട്ടില്ല ! ഗെയ്ലിനെ അവശ്വസ്നീയമായ പന്തിൽ പുറത്താക്കി ഹർഭജൻ ; വീഡിയോ കാണാം

രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ച താരങ്ങളെ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന ലജൻഡ്സ് ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന് ഇന്നലെ ഖത്തറിൽ തുടക്കമായിരുന്നു. എല്ലാതവണത്തെയുംപോലെ മൂന്ന് ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. ഇന്ത്യ മഹാരാജാസ്, ഏഷ്യ ലയൺസ്, വേൾഡ് ജയന്റ്സ്‌ എന്നീ ടീമുകളാണവ. ഇവർ പരസ്പരം രണ്ടുതവണ ഏറ്റുമുട്ടിയശേഷം കൂടുതൽ പോയിന്റ് നേടുന്ന രണ്ട് ടീമുകൾ മാർച്ച് 20ന് നടക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടും. എല്ലാ മത്സരങ്ങളും നടക്കുന്നത് ദോഹയിലെ വെസ്റ്റ് എൻഡ് പാർക്ക് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ്.

ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തിൽ ഗൗതം ഗംഭീർ നയിച്ച ഇന്ത്യ മഹാരാജാസ് ടീമിനെ ഷഹീദ് അഫ്രീദിയുടെ നേതൃത്വത്തിലുള്ള ഏഷ്യ ലയൺസ് ടീം 9 റൺസിന് പരാജയപ്പെടുത്തിയിരുന്നു. ഇന്ന് നടക്കുന്ന ടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ മഹാരാജാസ് വേൾഡ് ജയന്റ്സ്‌ ടീമിനെ നേരിടുകയാണ്. മത്സരത്തിൽ ടോസ് നേടിയ വേൾഡ് ജയന്റ്സ്‌ ടീം ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്തു. ആരോൺ ഫിഞ്ച് നായകനായ ടീമിൽ ക്രിസ് ഗെയ്ൽ, ജാക് കാലിസ്, റോസ് ടെയ്‌ലർ, ഷൈൻ വാട്സൺ, ബ്രെറ്റ് ലീ തുടങ്ങിയ പ്രമുഖരും അണിനിരക്കുന്നു. ഗൗതം ഗംഭീർ, ഉത്തപ്പ, റൈന, ഹർഭജൻ, പഠാൻ സഹോദരങ്ങൾ, എന്നിവരൊക്കെ ഇന്ത്യൻ നിരയിലും.

മത്സരത്തിന്റെ മൂന്നാം ഓവറിൽ തന്നെ അപകടകാരിയായ ഓപ്പണർ ക്രിസ് ഗെയിൽ ഹർഭജൻ സിങ്ങിന്റെ മനോഹരമായ ഒരു പന്തിൽ ക്ലീൻ ബോൾഡ് ആയി മടങ്ങിയിരിക്കുകയാണ്. ആദ്യ രണ്ട് പന്തുകളും ഏറൗണ്ട് ദി വിക്കറ്റിൽ പന്തെറിഞ്ഞപ്പോൾ രണ്ടും വൈഡ് ബോൾ ആയിരുന്നു. അതോടെയാണ് ഭാജി അടുത്ത പന്ത് ഓവർ ദി വിക്കറ്റ് എറിയാൻ തുടങ്ങിയത്. ആദ്യ പന്തിൽ തന്നെ അതിനുള്ള പ്രതിഫലം ലഭിക്കുകയും ചെയ്തു. ലെഗ് സൈഡിലൂടെ പോകുകയായിരുന്ന പന്തിനെ തട്ടിയിടാൻ ശ്രമിച്ച അദ്ദേഹത്തിന് പിഴച്ചു. പന്ത് പിന്നിലൂടെ പോയി ടേൺ ചെയ്ത് ലെഗ് സ്റ്റമ്പിൽ പതിക്കുകയായിരുന്നു. അപ്രതീക്ഷിത പുറത്താകലിൽ അമ്പരന്ന് ഗെയിൽ കുറച്ച് നേരം നിസ്സഹായനായി നിന്ന് പവലിയനിലേക്ക് മടങ്ങി. ഹർഭജൻ തന്റെ പഴയ പ്രതാപത്തിന്റെ ഓർമകൾ വീണ്ടും ഒരിക്കൽ കൂടി പുതുക്കി.

വീഡിയോ :

Categories
Cricket Latest News Malayalam

ഇങ്ങനെ ഒരു ക്യാപ്റ്റനെ കണ്ടിട്ടില്ല !റിവ്യൂ എടുക്കാൻ വേണ്ടി കീപ്പറെയും ബോളറെയും നിർബന്ധിച്ചു സ്മിത്ത് ,ശേഷം സംഭവിച്ചത് രസകരമായ സംഭവം

അഹമ്മദാബാദിൽ നടക്കുന്ന ബോർഡർ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യ തിരിച്ചടിക്കുന്നു. ഓസീസ് ഒന്നാം ഇന്നിംഗ്സ് സ്കോർ 480 റൺസ് പിന്തുടരുന്ന ടീം ഇന്ത്യ, മൂന്നാം ദിനമായ ഇന്ന് കളി നിർത്തുമ്പോൾ 289/3 എന്ന നിലയിലാണ്. സെഞ്ചുറി(128) നേടിയ ശുഭ്മൻ ഗിൽ, 42 റൺസ് എടുത്ത പൂജാര, 35 റൺസ് എടുത്ത നായകൻ രോഹിത് ശർമ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്.

ഇനി 191 റൺസ് കൂടി നേടിയാൽ ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ് ലക്ഷ്യംവയ്ക്കാൻ കഴിയും. 59 റൺസുമായി വിരാട് കോഹ്‌ലിയും 16 റൺസോടെ രവീന്ദ്ര ജഡേജയുമാണ്‌ ക്രീസിൽ. മത്സരം ജയിക്കാനായാൽ ടീം ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നേരിട്ട് പ്രവേശനം ലഭിക്കും. മറിച്ച് തോൽവിയോ സമനിലയോ ആണ് ഫലമെങ്കിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ശ്രീലങ്ക ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിലെ മത്സരഫലത്തെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണം. ശ്രീലങ്ക 2-0ന് പരമ്പര സ്വന്തമാക്കിയാൽ അവർ ഓസ്ട്രേലിയയുമായി ഫൈനൽ കളിക്കും.

ഇന്ന് മത്സരത്തിനിടെ ഓസ്ട്രേലിയൻ നായകൻ സ്റ്റീവൻ സ്മിത്ത് സഹതാരങ്ങളുടെ മുന്നിൽ അപഹാസ്യനായിപ്പോയ ഒരു നിമിഷമുണ്ടായിരുന്നു. ടോഡ്സ് മർഫി എറിഞ്ഞ 64ആം ഓവറിനിടെ ആയിരുന്നു സംഭവം. അദ്ദേഹത്തിന്റെ ഒരു പന്ത് കോഹ്‌ലിയുടെ ബാറ്റിൽ തൊട്ടുതൊട്ടില്ല എന്നമട്ടിൽ വിക്കറ്റ് കീപ്പർ അലക്സ് കാരിയുടെ കൈകളിൽ എത്തിയിരുന്നു. അവർ ക്യാച്ച് അപ്പീൽ ചെയ്തെങ്കിലും അമ്പയർ ഔട്ട് നൽകിയില്ല.

https://twitter.com/WMaharastra/status/1634482710738620416?t=KV_qWMMIJF7rEo3FbXdAyA&s=19
https://twitter.com/WMaharastra/status/1634483112431239168?t=LEK95HSbNNpKCbPBtSmA2Q&s=19

തുടർന്ന് നായകൻ സ്മിത്ത്, കീപ്പർ കാരി, ബോളർ മർഫി എന്നിവർ ചെറിയൊരു കൂടിയാലോചന നടത്തി. റിവ്യൂ എടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു സ്മിത്ത് നിന്നെങ്കിലും മാർഫിയും കാരിയും അത് ഔട്ടല്ല എന്നുപറഞ്ഞ് പിച്ചിന് നടുവിൽ സ്മിത്തിനെ ഒറ്റയ്ക്കാക്കി നടന്നുപോയി. നിസ്സഹായനായി അരയിൽ ഇരുകൈകളും വച്ച് നിന്ന സ്മിത്തിന്റെ കാഴ്ച ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. ഭാവിയിൽ ഒരുപാട് ട്രോൾ മീമുകളിൽ ഇത് പ്രത്യക്ഷപ്പെടുമെന്ന് തീർച്ച.

Categories
Cricket Latest News Malayalam Video

വീഡിയോ :ഇത് തല്ല്മാലയുടെ ഷൂട്ട് അല്ല ,ഷക്കീബ് തൻ്റെ ആരാധകനെ തല്ലുന്നത് ആണ്

ബംഗ്ലാദേശിന്റെ സൂപ്പർതാരമാണ് ഷാക്കിബ് അൽ ഹസ്സൻ. ലോകം കണ്ട നിലവിൽ ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാൾ തന്നെയാണ് ഷാക്കിബ്. നിലവിലുള്ള ബംഗ്ലാദേശ് ടീമിന്റെ ടി20, ടെസ്റ്റ്‌ ക്യാപ്റ്റൻ കൂടിയാണ് ഷാക്കിബ്. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമാണ് ഷാക്കിബ്. കഴിഞ്ഞ ലേലത്തിലാണ് വീണ്ടും ഷാക്കിബിനെ കൊൽക്കത്ത സ്വന്തമാക്കിയത്.

ക്രിക്കറ്റിൽ പ്രശസ്തി പിടിച്ചു പറ്റുമ്പോഴും വിവാദങ്ങൾ ഷാക്കിബിന്റെ കൂടെ എപ്പോഴും കൂടിയിരുന്നു. മത്സരത്തിനിടയ്ക്ക് ഷാക്കിർ ചൂടാവുന്ന പല വീഡിയോകളും പുറത്തുവന്നിരുന്നു. ഇതിൽ അമ്പയറുടെ അടുത്ത് ചൂടായശേഷം വിക്കറ്റ് ചവിട്ടിത്തെറിപ്പിക്കുന്ന വീഡിയോയും വൈറൽ ആയിരുന്നു. ഇതിൽ നിരവധി പേർ ഷാക്കിബിന്റെ പ്രവർത്തിക്കെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു.

29 ഒക്ടോബർ 2019ൽ ഐസിസി മോശം പെരുമാറ്റത്തെ തുടർന്ന് ഷാക്കിബിനെ രണ്ട് വർഷത്തേക്ക് വിലക്കിയിരുന്നു. എന്നാൽ പെരുമാറ്റത്തിൽ കാര്യമായ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ഷാക്കിബ്. മികച്ച താരമാണ് എങ്കിലും പലപ്പോഴും ഷാക്കിബിന്റെ പെരുമാറ്റം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനും തലവേദന ആവുകയാണ്.

ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത് ഷാക്കിബ് ആരാധകരുടെ അടുത്ത് ചൂടാവുന്ന വീഡിയോ ദൃശ്യമാണ്. ആരാധകരുടെ കൂട്ടത്തിനിടയ്ക്ക് നിന്ന് നടന്നുവരുന്ന ഷാക്കിബിന്റെ തൊപ്പി ഒരു ആരാധകൻ കൈക്കലാക്കി. ഇതാണ് ഷാക്കിബിനെ ചൊടിപ്പിച്ചത്. തൊപ്പി പിടിച്ചു വാങ്ങിയശേഷം തൊപ്പി കൊണ്ട് തന്നെ ആരാധകനെ ഷാക്കിബ് പലതവണ തല്ലി. ഇതിന്റെ വീഡിയോ ദൃശ്യം കാണാം.

https://twitter.com/TRclips05/status/1634215072380735488?t=xLly2I2njOi6PHzSt8ITKg&s=19
Categories
Cricket India Malayalam

കിട്ടിയിക്കാ കിട്ടി ! ഗിൽ സിക്സ് അടിച്ച ബോൾ കാൺമാനില്ല ,ഒടുവിൽ കണ്ട് പിടിച്ചു ആരാധകൻ ; വീഡിയോ കാണാം

അഹമ്മദാബാദിൽ നടക്കുന്ന ഇന്ത്യ ഓസ്ട്രേലിയ നാലാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് കൂറ്റൻ സ്കോർ. ഒന്നാം ഇന്നിംഗ്സിൽ അവർ 480 റൺസെടുത്ത് ഓൾഔട്ടായി. സ്പിന്നർ അശ്വിൻ 6 വിക്കറ്റുമായി തിളങ്ങി. ഷമി രണ്ട് വിക്കറ്റും ജഡേജ, അക്ഷർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 10 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 36 റൺസ് എടുത്തിട്ടുണ്ട്. 17 റൺസുമായി നായകൻ രോഹിത് ശർമയും 18 റൺസുമായി ഗില്ലുമാണ് ക്രീസിൽ.

255/4 എന്ന നിലയിൽ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയക്ക് വേണ്ടി കാമറൂൺ ഗ്രിനും ഉസ്മാൻ ഖവാജയും ഒന്നാം സെഷനിൽ കിടിലൻ ബാറ്റിങ്ങാണ് കാഴ്ചവച്ചത്. 29 ഓവറിൽ നിന്നും 92 റൺസ് കൂടി അവർ കൂട്ടിച്ചേർത്തു. അഞ്ചാം വിക്കറ്റിൽ 208 റൺസ് കൂട്ടിച്ചേർത്ത സഖ്യത്തെ പൊളിച്ചത് കന്നി ടെസ്റ്റ് സെഞ്ച്വറി (114) നേടിയ കാമറൂൺ ഗ്രീനിന്റെ വിക്കറ്റ് നേടിയ അശ്വിൻ ആയിരുന്നു. തുടർന്ന് അലക്സ് കാരിയെ പൂജ്യത്തിനും മിച്ചൽ സ്‌റ്റാർക്കിനെ 6 റൺസിനും പുറത്താക്കിയ അദ്ദേഹം ഇന്ത്യക്ക് പ്രതീക്ഷ നൽകിയെങ്കിലും ഉസ്മാൻ ഖവാജയേ പുറത്താക്കാൻ കഴിഞ്ഞില്ല. ഒടുവിൽ ചായക്ക് ശേഷമുള്ള ആദ്യ പന്തിൽ അക്ഷർ പട്ടേലാണ് 180 റൺസ് എടുത്ത അദ്ദേഹത്തെ മടക്കിയത്. എന്നിട്ടും ഒൻപതാം വിക്കറ്റിൽ ഒത്തുചേർന്ന ലയൺ, മർഫി എന്നിവർ 70 റൺസിന്റെ മറ്റൊരു കൂട്ടുകെട്ട് സൃഷ്ടിച്ചതും ഇന്ത്യക്ക് കല്ലുകടിയായി. ഒടുവിൽ അശ്വിൻ തന്നെ വേണ്ടിവന്നു ഇരുവരെയും പുറത്താക്കാൻ.

ഇന്നത്തെ മത്സരം അവസാനിക്കുന്ന ഓവറിൽ നാടകീയ രംഗങ്ങൾക്കാണ് അഹമ്മദാബാദ് സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. സ്പിന്നർ നഥൻ ലയൺ എറിഞ്ഞ ഓവറിന്റെ രണ്ടാം പന്തിൽ സ്റ്റെപ്പ് ഔട്ട് ചെയ്ത് ഇന്ത്യൻ ഓപ്പണർ ശുഭ്മൻ ഗിൽ ലോങ് ഓണിലേക്ക് സിക്സ് നേടിയിരുന്നു. പന്ത് ചെന്നു പതിച്ചത് വെള്ളത്തുണികൊണ്ട് വലിച്ചുകെട്ടിയ സൈറ്റ് സ്ക്രീനിൽ ആയിരുന്നു. അതിന്റെ ചെറിയൊരു ദ്വാരത്തിലൂടെ പന്ത് താഴേക്ക് ഊഴ്ന്നിറങ്ങി. ഗ്രൗണ്ട് സ്റ്റാഫിന് പെട്ടെന്ന് അങ്ങോട്ടേക്ക് എത്താനുള്ള സൗകര്യമുണ്ടായിരുന്നില്ല. അതോടെ മാച്ച് ഒഫീഷ്യൽ അമ്പയർ അനിൽ ചൗധരി പുതിയ പന്തുകളുടെ പെട്ടിയുമായി ഗ്രൗണ്ടിലേക്ക് വന്നു.

https://twitter.com/OverCovers__24/status/1634152960157515776?t=S7VrGeMiBdBS5dPdeQR5IA&s=19

അതിൽ നിന്നും ഒരു പന്ത് അമ്പയർമാർ തിരഞ്ഞെടുക്കുകയും ചെയ്തു. ടെസ്റ്റിൽ സാധാരണ 80 ഓവറിന് ശേഷമാണ് ന്യൂബോൾ എടുക്കാൻ സാധിക്കുക. എന്നാൽ പത്തോവർ പൂർത്തിയാകും മുൻപേ പുതിയ പന്ത് എടുക്കേണ്ടിവരുന്ന സന്ദർഭങ്ങൾ അപൂർവമാണ്. അതിനിടെ കാണികളിൽ ഒരാൾ എങ്ങനെയൊക്കെയോ ചാടിക്കയറി വെള്ളത്തുണിയുടെ മുകളിലൂടെ നടന്ന് പന്ത് പോയ ദ്വാരത്തിലേക്ക് ഇറങ്ങിയിരുന്നു. അതോടെ പുതിയ പന്ത് ഉപയോഗിച്ച് മത്സരം പുനരാരംഭിക്കണോ അതോ കാണാതെ പോയ പന്ത് കിട്ടുന്നത് വരെ കാത്തുനിൽക്കണോ എന്നുള്ള മനോവിഷമത്തിലായി അമ്പയർമാർ. അപ്പോഴാണ് ആ വ്യക്തി തപ്പിയെടുത്ത പന്തുമായി ഗാലറിയിൽ പൊങ്ങിവന്നത്. കാണികൾ എല്ലാവരും ആർപ്പുവിളികളുമായി ഇത് ആസ്വദിച്ചു. ആ പന്തുകൊണ്ട് തന്നെ ശേഷിച്ച നാല് പന്തുകൾ എറിഞ്ഞ് ഇന്നത്തെ കളി അവസാനിപ്പിച്ചു.

Categories
Latest News Malayalam

ബോൾ സ്റ്റമ്പിൽ തട്ടി ഔട്ടായി ലാബുഷാഗ്നെ ,ആഘോഷിച്ചു ഇന്ത്യ പക്ഷേ താരത്തെ തിരിച്ചു വിളിച്ചു അമ്പയർ

അത്യന്തം നാടകീയമായ സംഭവങ്ങളാണ് ഇൻഡോറിൽ അരങ്ങേറുന്നത്. ബോർഡർ ഗവസ്‌കർ ട്രോഫിയിലെ മൂന്നാമത്തെ ടെസ്റ്റ്‌ മത്സരത്തിൽ ഓസ്ട്രേലിയ പിടിമുറുക്കുകയാണ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ തീരുമാനം തെറ്റി പോകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.109 റൺസിന് ഇന്ത്യയുടെ ഇന്നിങ്സ് അവസാനിച്ചു

ഓസ്ട്രേലിയ സ്പിന്നർമാർക്ക് മുന്നിൽ ഇന്ത്യൻ ബാറ്റർമാർക്ക് മറുപടിയില്ലാതെവുകയായിരുന്നു.ഓസ്ട്രേലിയ സ്പിന്നർ മാത്യു കുന്ഹേമാൻ അഞ്ചു വിക്കറ്റ് സ്വന്തമാക്കി.ലിയോൺ മൂന്നു വിക്കറ്റും നേടി.22 റൺസ് നേടിയ വിരാട് കോഹ്ലിയാണ് ടോപ് സ്കോർർ.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയേ അതെ നാണയത്തിൽ ഇന്ത്യ തിരച്ചടിക്കുമെന്ന് കരുതി എങ്കിലും നിർഭാഗ്യ ഇന്ത്യയോട് ഒപ്പം കൂടിയിരിക്കുകയാണ്.

ഓസ്ട്രേലിയ ഇന്നിങ്സിന്റെ 4 മത്തെ. ഓവറിലെ ആദ്യത്തെ പന്ത്.ഓഫ് സ്റ്റമ്പിന് പുറത്ത് വന്ന ബോൾ നിലവിലെ ലോകത്തിലെ നമ്പർ വൺ ബാറ്റർ ലാബുഷാനെ നേരിടുകയാണ്.ബോൾ കട്ട്‌ ചെയ്ത ലാബുഷാനെക്ക്‌ പിഴക്കുന്നു.എഡ്ജ് എടുത്ത ബോൾ സ്റ്റമ്പിലേക്ക്. എന്നാൽ നിർഭാഗ്യമെന്ന് പറയട്ടെ ആ പന്ത് നോ ബോൾ ആവുന്നു. മത്സരത്തിലേക്ക് അതിശക്തമായി ഇന്ത്യ തിരിച്ചുവരുമെന്ന് കരുതിയെങ്കിലും ഓസ്ട്രേലിയ പിടിമുറുക്കുകയാണ്.നിലവിൽ ഓസ്ട്രേലിയക്ക്‌ ഒരേ ഒരു വിക്കറ്റ് മാത്രമേ നഷ്ടമായിട്ടൊള്ളു. ജഡേജ തന്നെയാണ് ഈ വിക്കറ്റ് സ്വന്തമാക്കിയത്.

വീഡിയോ :