Categories
Uncategorized

ചരിത്രം എഴുതി യൂ. എ. ഈ, ന്യൂസിലാനഡിനെ തോൽപിച്ച സിക്സർ വീഡിയോ ഇതാ..

ചരിത്രം രചിച്ചു യൂ. എ. ഈ. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ചരിത്രത്തിൽ ആദ്യമായി ന്യൂസിലാനഡിനെ തോൽപിച്ച അസോസിയേറ്റ് ടീമായി യൂ.എ. ഈ. മലയാളികളെ ഏറെ സന്തോഷിപ്പിക്കുന്ന കാര്യം എന്തെന്നാൽ ഈ മത്സരത്തിലെ യൂ. എ. ഈ യുടെ വിജയം ഉറപ്പാക്കിയയപ്പോൾ മലയാളികൂടിയായ ബേസിൽ ഹമീദാണ് ക്രീസിൽ ഉണ്ടായിരുന്നു എന്നതാണ്.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 8 വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് സ്വന്തമാക്കി.46 പന്തിൽ 63 റൺസ് നേടിയ മാർക്ക്‌ ചാപ്മാനായിരുന്നു കിവിസിന്റെ ടോപ് സ്കോർർ.യൂ. എ. ഈ ക്ക് വേണ്ടി ആയാൻ അഫ്സൽ ഖാൻ മൂന്നു വിക്കറ്റ് സ്വന്തമാക്കി.143 റൺസ് വിജയലക്ഷ്യം പിന്തുടരാൻ യൂ. എ. ഈ ബാറ്റർമാർ തയ്യാറായി.

ആദ്യ ഓവറിൽ കിവിസ് നായകൻ സൗത്തീ വിക്കറ്റ് സ്വന്തമാക്കിയെങ്കിലും പിന്നീട് ഒരിക്കൽ പോലും കിവിസ് ബൗളേർമാർ യൂ. എ. ഈ ക്ക് തലവേദനയായില്ല.നായകൻ മുഹമ്മദ് വസീമിന്റെ 29 പന്തിൽ 55 റൺസിന്റെ മികവിൽ യൂ. എ. ഈ ക്ക് ചരിത്രവിജയം.28 പന്തിൽ 49 റൺസ് സ്വന്തമാക്കിയ ആസിഫ് ഖാനും മികച്ച പിന്തുണ നൽകി.

Categories
Uncategorized

പൊട്ടിത്തെറിക്കുന്ന ഗാലറിയെ സാക്ഷിയാക്കി പിച്ചിലേക്ക് രാജകീയ നടത്തം; സഞ്ജുവിൻ്റെ വൈറൽ വീഡിയോ കാണാം

അയർലൻഡ് പരമ്പരയിലെ ആദ്യ ട്വൻ്റി ട്വൻ്റിയിൽ ഇന്നലെ ഇന്ത്യ രണ്ട് റൺസിന് വിജയിച്ചിരുന്നു. ഡബ്ലിനിൽ നടന്ന മത്സരത്തിൽ മഴനിയമപ്രകാരമാണ് ഇന്ത്യയുടെ വിജയം. പരിക്കിൽ നിന്നും മോചിതനായി തിരിച്ചെത്തിയ പേസർ ജസ്പ്രീത് ബുംറയുടെ കീഴിൽ ഇറങ്ങിയ ടീം ഇന്ത്യ, മത്സരത്തിൽ ടോസ് നേടി ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

അയർലൻഡിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 139 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. 59/6 എന്ന നിലയിൽ തകർന്ന അവരെ കരകയറ്റിയത്, 39 റൺസെടുത്ത കുർട്ടിസ് കംഫെറിൻ്റെയും 51 റൺസോടെ പുറത്താകാതെ നിന്ന ബാരി മക്കർത്തിയുടെയും ഇന്നിംഗ്സുകളാണ്. ഇന്ത്യൻ നിരയിൽ നായകൻ ബുംറ, അരങ്ങേറ്റ മത്സരം കളിക്കുന്ന പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്‌നോയി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ജൈസ്വാളും ഗയ്ക്വാദും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. 6.2 ഓവറിൽ 46 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചാണ് 24 റൺസെടുത്ത ജൈസ്വാൾ പുറത്താകുന്നത്. മൂന്നാമനായി ഇറങ്ങിയ തിലക് വർമ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. അതോടെ പേസർ മക്കർത്തി ‘ഓൺ എ ഹാട്രിക്’ ആയി. എങ്കിലും പിന്നീടെത്തിയ വിക്കറ്റ് കീപ്പർ മലയാളി താരം സഞ്ജു സാംസൺ, അനായാസം പന്ത് തേർഡ്മാനിലേക്ക് കളിച്ച് സിംഗിൾ നേടി. അപ്പോഴേക്കും മഴയെത്തിയതോടെ കളി തടസ്സപ്പെട്ടു.

മഴ നിയമപ്രകാരം 6.5 ഓവറിൽ ഇന്ത്യ പിന്നിടേണ്ട സ്കോർ 45/2 എന്നതായിരുന്നു. ഇന്ത്യയാകട്ടെ 6.5 ഓവറിൽ 47/2 എന്ന നിലയിൽ ആയിരുന്നു. മഴ ശക്തിപ്പെട്ടതോടെ മത്സരം പുനരാരംഭിക്കാൻ കഴിയാതെ വരികയും, ഇന്ത്യ 2 റൺസിന് വിജയിക്കുകയും ചെയ്തു. 4 ഓവറിൽ 24 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ നായകൻ ബുംറ കളിയിലെ താരമായി.

അതിനിടെ മലയാളി താരം സഞ്ജു സാംസൺ ബാറ്റിങ്ങിന് ഇറങ്ങിയ വീഡിയോയാണ് ഇപ്പോൾ ഇൻ്റർനെറ്റിൽ തരംഗമായി മാറിയിരിക്കുന്നത്. ഒരുപാട് മലയാളികളുള്ള അയർലണ്ടിൽ സഞ്ജുവിനുള്ള പിന്തുണ മനസ്സിലാക്കി, അവിടത്തെ ക്രിക്കറ്റ് ബോർഡ് പരമ്പരയുടെ പരസ്യബോർഡുകളിൽ സഞ്ജുവിൻ്റെ ചിത്രമാണ് ഉപയോഗിച്ചത്. ഇന്നലെ സഞ്ജു വിക്കറ്റ് കീപ്പിങ് ചെയ്യുന്ന സമയത്ത് ഒരുപാട് സഞ്ജു.. സഞ്ജു.. വിളികൾ ഗാലറിയിൽ കേട്ടിരുന്നു. തുടർന്ന് നാലാമനായി ബാറ്റിങ്ങിന് എത്തിയ സമയം ഗാലറി ഇളകിവശായി. ഇന്ത്യൻ ടീമിൽ മറ്റാർക്കും അവകാശപ്പെടാനില്ലാത്ത പിന്തുണ!

വീഡിയോ കാണാം..

Categories
Uncategorized

ഡാ അങ്ങോട്ട് അല്ലടാ ഇങ്ങോട്ട് എറിയൂ, ഇങ്ങോട്ട്.., റൺ ഔട്ടിൽ നിന്ന് രക്ഷപെട്ടു ഇന്ത്യൻ താരങ്ങൾ, രസകരമായ വീഡിയോ ഇതാ..

ഇന്ത്യ അയർലാൻഡ് ട്വന്റി ട്വന്റി പരമ്പരക്ക് ഇന്ന് തുടക്കമായി. മൂന്നു മത്സരങ്ങളാണ് പരമ്പരയിൽ ഒള്ളത്. ജസ്‌പ്രിത് ബുമ്രയാണ് ഇന്ത്യയെ നയിക്കുന്നത്.മൂന്നു മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ ആദ്യത്തെ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ ബുമ്ര ബൌളിംഗ് തിരെഞ്ഞെടുത്തു.മാസങ്ങൾക്ക് ശേഷമുള്ള തന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള മടങ്ങു വരവ് ബുമ്ര ഗംഭീരമാക്കി.

ആദ്യത്തെ ഓവറിൽ തന്നെ രണ്ട് വിക്കറ്റും അദ്ദേഹം സ്വന്തമാക്കി. ഇന്ത്യൻ ബൗളേർമാരുടെ മികവിൽ അയർലാൻഡ് 6 വിക്കറ്റ് നഷ്ടത്തിൽ 59 എന്നാ നിലയിൽ പതറി. എന്നാൽ മക്കർത്തിയുടെ ഫിഫ്റ്റിയുടെ മികവിൽ അയർലാൻഡ് 20 ഓവറിൽ 139 റൺസ് സ്വന്തമാക്കി.മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്ക് വേണ്ടി ജെയ്സ്വാലും ഗെയ്ക്വാധുമാണ് ഓപ്പൺ ചെയ്തത്. എന്നാൽ ഇരുവരെയും പുറത്താക്കാനുള്ള സുവർണവസരമാണ് അയർലാൻഡ് നഷ്ടപെടുത്തിയത്.

ഇന്ത്യൻ ഇന്നിങ്സിന്റെ രണ്ടാമത്തെ ഓവറിലെ മൂന്നാമത്തെ പന്ത് ജെയ്സ്വാൾ ലെഗ് സൈഡിലേക്ക് പന്ത് തട്ടുന്നു ഗെയ്ക്വാദും ജെയ്‌സ്വാളും റൺസിന് വേണ്ടി ഓടുന്നു.ഇരുവരും ബൌളിംഗ് ക്രീസിൽ.അയർലാൻഡ് ഫീൽഡർ നോൺ സ്ട്രൈക്ക് എൻഡിലേക്ക് പന്ത് എറിയുന്നു. ഇരുവരും നോൺ സ്ട്രൈക്ക് എൻഡിൽ ബോൾ ഓവർ ത്രോ പോവുന്നു. സ്ട്രൈക്ക് എൻഡിലേക്ക് ഐറിഷ് ഫീൽഡർ വീണ്ടും ത്രോ എറിയുന്നു. പക്ഷെ ആരെയും റൺ ഔട്ടാക്കാൻ അയർലാണ്ടിന് സാധിച്ചില്ല.

Categories
Uncategorized

ബൂം ബൂം ബുമ്ര, തിരിച്ചു വരവിലെ ആദ്യ ഓവർ ഗംഭീരമാക്കി ഇന്ത്യൻ നായകൻ, വീഡിയോ ഇതാ..

ഇതൊക്കെയാണ് തിരിച്ചു വരവ്.2022 സെപ്റ്റംബറിന് ശേഷം ഒരു അന്താരാഷ്ട്ര മത്സരത്തിന് ഇറങ്ങിയ ബുമ്രയുടെ ഗംഭീര തിരിച്ചു വരവ്. തന്റെ ബൌളിംഗ് ശക്തിയും മൊഞ്ചും ഒന്നും എങ്ങോട്ടും പോയിട്ടില്ലെന്ന് അറിയിക്കുന്ന ജസ്‌പ്രിത് ബുമ്രയാണ് അയർലാണ്ടിനെതിരെ കാണാൻ കഴിയുന്നത്.

അയർലാണ്ടിനെതിരെ ടോസ് നേടിയ ഇന്ത്യൻ നായകൻ ബുമ്ര ബൌളിംഗ് തിരഞ്ഞെടുത്തു. റിങ്കു സിങ്ങും പ്രസിദ് കൃഷ്ണയും ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചു. അയർലാണ്ടിന് വേണ്ടി ആദ്യ പന്ത് നേരിടാൻ മുൻ നായകൻ ബാൽബ്രിനെ എത്തുന്നു. ആദ്യ പന്തിൽ തന്നെ ബുമ്രയേ ഫ്ലിക്ക് ചെയ്തു ബൗണ്ടറി നേടുന്നു

.തൊട്ട് അടുത്ത പന്തിൽ എന്നാൽ ബുമ്ര ബാൽബ്രിനെയുടെ കുറ്റി തെറിക്കുന്ന കാഴ്ചയാണ് ക്രിക്കറ്റ്‌ ആരാധകർ കണ്ടത്. ഒരു ലെങ്ത് ബോളിന് ശേഷം തന്റെ ട്രഡ്മാർക്ക്‌ യോർക്കറും എറിഞ്ഞ ബുമ്ര അടുത്ത പന്തിൽ ടക്കറേ കൂടി സഞ്ജുവിന്റെ കൈയിൽ എത്തിച്ചു.അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ തിരിച്ചു വരവ് ഓവറിൽ 4 റൺസ് വിട്ട് കൊടുത്തു രണ്ട് വിക്കറ്റാണ് ബുമ്ര സ്വന്തമാക്കിയത്.

Categories
Uncategorized

ക്രിക്കറ്റ്‌ താരങ്ങളെ നമ്മളെ ക്രിക്കറ്റ്‌ ആസ്വദിപ്പിക്കുക മാത്രമല്ല, ഇത്തരത്തിലുള്ള ജീവിത മൂല്യങ്ങളും പഠിപ്പിക്കും, ശ്രെയസ് അയ്യറിന്റെ ഹൃദയസ്പർശമായ വീഡിയോ ഇതാ.

ഒരുപാട് കാലങ്ങൾക്ക് ശേഷം മധ്യനിരയിൽ മികച്ച പ്രകടനം ഏകദിനത്തിൽ ഇന്ത്യക്ക് വേണ്ടി കാഴ്ച വെച്ച താരമാണ് ശ്രെയസ് അയ്യർ.ഡൽഹി ക്യാപിറ്റിലസ് ഐ പി എല്ലിലെ മികച്ച ടീമുകളിൽ ഒന്നായി മാറിയതും അദ്ദേഹത്തിന്റെ നേതൃത്തിലാണ്. ക്രിക്കറ്റിന്റെ മൂന്നു ഫോർമാറ്റിലും മികച്ച പ്രകടനം തന്നെയാണ് അദ്ദേഹം കാഴ്ച വെച്ചത്.

എന്നാൽ ഫോമിന്റെ പാരമ്യത്തിൽ നിൽക്കെ അദ്ദേഹത്തിന് പരിക്ക് ഏൽക്കുകയുണ്ടായി. മാസങ്ങൾക്ക് ശേഷം അദ്ദേഹം ക്രിക്കറ്റിലേക്ക് തിരകെ വരാൻ ശ്രമിക്കുകയാണ്. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ ഹൃദയസ്പർശമായ ഒരു വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.

എന്താണ് ആ വിഡിയോ എന്ന് നമുക്ക് പരിശോധിക്കാം.തന്റെ പരിശീലനത്തിന് അദ്ദേഹം തിരകെ മടങ്ങുകയാണ്.ഈ സമയം ഒരു അച്ഛനും മകനും ശ്രെയസിന്റെ അരികിലേക്ക് വരുകയാണ്.താരം അവരോട് സംസാരിക്കുകയും അവരുടെ ആവശ്യങ്ങൾ ചോദിച്ചു മനസിലാക്കി അവർക്ക് പണം നൽകുന്നതാണ് ഈ ഹൃദയസ്പർശമായ ഈ വീഡിയോ.

Categories
Uncategorized

നെറ്റ്‌സിൽ തീ തുപ്പുന്ന പന്തുകളുമായി ബുമ്ര, അയർലാൻണ്ടേ ഒന്ന് കരുതിയിരുന്നോ, വീഡിയോ ഇതാ…

2022 സെപ്റ്റംബറിലാണ് ജസ്‌പ്രിത് ബുമ്ര അവസാനമായി ഒരു അന്താരാഷ്ട്ര മത്സരം കളിക്കുന്നത്.ഇംഗ്ലണ്ടിനെതിരെ ലോർഡ്സിലായിരുന്നു അദ്ദേഹത്തിന്റെ ഈ മത്സരം.തുടർന്ന് പരിക്ക് മൂലം അദ്ദേഹത്തിന് ഏകദേശം ഒരു വർഷത്തിന് അടുത്ത് അന്താരാഷ്ട്ര മത്സരങ്ങൾ നഷ്ടപെട്ടിരുന്നു. എന്നാൽ ഇപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരകെ വരാൻ ഒരുങ്ങുകയാണ് ബുമ്ര.

ഇന്ത്യ അയർലാൻഡ് ട്വന്റി ട്വന്റി പരമ്പരക്കുള്ള ടീമിൽ ബുമ്രയേ ഉൾപ്പെടുത്തി.ഹാർദിക് പാന്ധ്യയുടെ അഭാവത്തിൽ ജസ്‌പ്രിത് ബുമ്രയാണ് ഇന്ത്യൻ നായകൻ. എന്നാൽ താരത്തിന് എത്രത്തോളം കായികക്ഷമത വീണ്ടുയെടുക്കാൻ കഴിഞ്ഞു എത്രത്തോളം താരം ഫോമിലാണ് എന്നാ സംശയത്തിൽ തന്നെയാവും ക്രിക്കറ്റ്‌ ആരാധകർ.

എന്നാൽ ഈ സംശയങ്ങൾക്ക് എല്ലാം മറുപടിയായി ബി സി സി ഐ രംഗത്ത് വന്നിരിക്കുകയാണ്.ബുമ്ര നെറ്റ്സിൽ പ്രാക്ടിസ് ചെയ്യുന്നു വീഡിയോയാണ് ബി സി സി ഐ പങ്ക് വെച്ചിരിക്കുന്നത്. തന്റെ സ്വതസിദ്ധമായ യോർക്കറുകളും ബാറ്റർമാരെ പേടി പെടുത്തുന്ന ഷോട്ട് ബോളുകളും എറിയുന്ന ബുമ്രയാണ് വീഡിയോയിൽ. ഓഗസ്റ്റ് 18 ന്നാണ് ഇന്ത്യ അയർലാൻഡ് പരമ്പരയിലെ ആദ്യത്തെ മത്സരം.

Categories
Uncategorized

ക്രിക്കറ്റ്‌ ക്രീസിലേക്ക് തിരകെ പന്ത്, തന്റെ പ്രതിഭ എങ്ങും തെളിയിക്കുന്ന ഓരോ ഷോട്ടുകളും, വീഡിയോ ഇതാ..

ഇന്ത്യൻ ക്രിക്കറ്റിന്റെ അടുത്ത സൂപ്പർ സ്റ്റാർ എന്ന് പേരെടുത്ത താരമാണ് റിഷബ് പന്ത്. ഇന്ത്യ ടെസ്റ്റ്‌ ക്രിക്കറ്റിൽ വിദേശത്തു വിജയങ്ങൾ കൊയ്തപ്പോൾ പന്ത് തന്നെയായിരുന്നു വിജയശില്പി. മാത്രമല്ല ഒരുപാട് കാലം ഇന്ത്യ കാത്തിരുന്ന ഏകദിനത്തിലെ നമ്പർ 4 പൊസിഷനിലും പന്ത് മികച്ച രീതിയിൽ തന്നെ ബാറ്റ് ചെയ്തിരുന്നു.

എന്നാൽ കഴിഞ്ഞ ന്യൂ ഇയർ രാത്രിയിൽ ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് പന്തിന്റെ വാഹനം അപകടത്തിൽ പെട്ടത്. അമ്മയെ കാണാൻ വേണ്ടി തന്റെ വീട്ടിലേക്ക് പോവുകയായിരുന്നു അദ്ദേഹം. തുടർന്ന് അദ്ദേഹത്തിന് മാരകമായി പരിക്കുകൾ ഏൽക്കുകയുണ്ടായി.താരത്തത്തിന്റെ കാലിൽ ഗുരുതരമായി തന്നെ പരികേറ്റു.തുടർന്ന് കഴിഞ്ഞ കുറെ കാലങ്ങളായി അദ്ദേഹം ക്രിക്കറ്റിലേക്ക് തിരിച്ചു വരാനുള്ള കഠിനപ്രയത്നത്തിലായിരുന്നു.

ഒടുവിൽ ആ പ്രയത്നങ്ങൾ എല്ലാം ഫലം കണ്ടു. അപകടത്തിന് ശേഷം ആദ്യമായി പന്ത് ക്രിക്കറ്റ്‌ ക്രീസിലേക്ക് തിരകെ വന്നിരിക്കുകയാണ്.ഡൽഹിയിലെ ഗ്രൗണ്ടിൽ റിഷബ് പന്ത് ബാറ്റ് ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ആരാധകർ ആഘോഷമാക്കിയിരിക്കുകയാണ്. ആരാധകരുടെ ആർപ്പുവിളിക്കിടയിലൂടെ പന്ത് ക്രീസിലെത്തുന്നത് വിഡിയോയിൽ കാണാം. തന്റെ പ്രതിഭയ്ക്ക് കോട്ടം തട്ടിയിട്ടില്ലെന്ന് തെളിയിക്കുന്ന നിരവധി ഷോട്ടുകളും അദ്ദേഹം കളിച്ചു.

Categories
Uncategorized

ഇതാണോ ഒരു ക്യാപ്റ്റൻ പറയേണ്ടത്, തോൽവിയേ ന്യായികീരിച്ചു ഹാർദിക് പാന്ധ്യ..

അഞ്ചു മത്സരങ്ങൾ അടങ്ങിയ ഇന്ത്യ വെസ്റ്റ് ഇൻഡീസ് ട്വന്റി ട്വന്റി പരമ്പര ഇന്നലെ അവസാനിച്ചിരുന്നു. അഞ്ചു മത്സരങ്ങൾ അടങ്ങിയ പരമ്പര വെസ്റ്റ് ഇൻഡീസ് 3-2 ന്ന് സ്വന്തമാക്കി. ആദ്യത്തെ രണ്ട് മത്സരങ്ങൾ വിജയിച്ചു വെസ്റ്റ് ഇൻഡീസ് ആദ്യം ലീഡ് എടുത്തു.അടുത്ത രണ്ട് മത്സരങ്ങൾ ജയിച്ച ഇന്ത്യ ഒപ്പത്തിന് ഒപ്പം എത്തി.

അഞ്ചാമത്തെ ട്വന്റി ട്വന്റിയിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ ഹാർദിക് പാന്ധ്യ ബാറ്റിംഗ് തിരഞ്ഞെടുത്തു.സൂര്യയുടെ ഫിഫ്റ്റി മികവിൽ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് സ്വന്തമാക്കി.ബ്രാൻഡൺ കിങ്ങിന്റെ വെടിക്കെട്ട് ഇന്നിങ്സ് മികവിൽ 18 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

ഒരു ട്വന്റി ട്വന്റി പരമ്പരയിലെ മൂന്നു മത്സരങ്ങൾ തോൽക്കുന്ന ആദ്യത്തെ ഇന്ത്യൻ ക്യാപ്റ്റനുമായി ഹാർദിക് പാന്ധ്യ മാറി. എന്നാൽ ഇപ്പോൾ മത്സരം ശേഷം അദ്ദേഹം പറഞ്ഞ വാക്കുകൾ ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്.ഹാർദിക്കിന്റെ വാക്കുകൾ ഇങ്ങനെയാണ്.”ആദ്യ ബാറ്റ് ചെയ്തതിൽ എനിക്ക് ഒരു തെറ്റും തോന്നിയില്ല.തോൽക്കുന്നത് നല്ലതാണ്.ഇത് പോലെയുള്ള മത്സരങ്ങൾ നമ്മളെ ഒരുപാട് പഠിപ്പിക്കും”

Categories
Uncategorized

വിക്കറ്റ് വലിച്ചു എറിഞ്ഞു സഞ്ജു സാംസൺ, വീഡിയോ ഇതാ..

ഇന്ത്യ വെസ്റ്റ് ഇൻഡീസ് ട്വന്റി ട്വന്റി പരമ്പര ടീം പ്രഖ്യാപിച്ചപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ഒരു പക്ഷെ മലയാളി ക്രിക്കറ്റ്‌ ആരാധകരായിരിക്കും. പ്രിയപ്പെട്ട സഞ്ജു സാംസൺ അഞ്ചു മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ ടീമിലേക്ക് തെരെഞ്ഞെടുകപെട്ടത് കൊണ്ടായിരുന്നു അത്.ലഭിച്ച മികച്ച ഒരു അവസരം സഞ്ജു നല്ല രീതിയിൽ മുതലെടുക്കുമെന്ന് കരുതി.

പക്ഷെ സംഭവിച്ചത് നേരെ തിരിച്ചായായിരുന്നു. അഞ്ചു മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ മൂന്നു മത്സരങ്ങളിലും സഞ്ജുവിന് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചു. ഒന്നാമത്തെ ട്വന്റി ട്വന്റി മത്സരത്തിൽ നിർഭാഗ്യകരമായ രീതിയിൽ റൺ ഔട്ട്‌. രണ്ടാമത്തെ ട്വന്റി ട്വന്റിയിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ചു അകീൽ ഹോസ്സൈൻ മുന്നിൽ വീണു.

മൂന്നാമത്തെയും നാലാമത്തെയും മത്സരത്തിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചില്ല. തുടർന്ന് അഞ്ചാമത്തെ ട്വന്റി ട്വന്റിയിൽ ബാറ്റ് ചെയ്യാൻ വീണ്ടും അവസരം ലഭിച്ചു. ഒരു ബൗണ്ടറി അടിച്ചു ആരാധകർക്ക് പ്രതീക്ഷ നൽകിയെങ്കിലും വീണ്ടും ഒരു മോശം ഷോട്ട്, വീണ്ടും ഔട്ട്‌..

Categories
Uncategorized

ഇത് പോലെയാണ് അവസരങ്ങൾ മുതലാക്കേണ്ടത്, അലിസാരി ജോസഫിനെ അടിച്ചു തകർത്തു തിലക്, വീഡിയോ ഇതാ..

ഇന്ത്യൻ ക്രിക്കറ്റ്‌ ഒരുപാട് കാലമായി കാത്തിരിക്കുന്ന ഒരു പൊസിഷനാണ് നമ്പർ 4.പലരും വന്നു പോയെങ്കിലും ആർക്കും അവിടെ സ്ഥിരമാകാൻ കഴിഞ്ഞിട്ടില്ല. യുവരാജ് ഒഴിച്ച് വിട്ട ആ പൊസിഷൻ നികത്തുക എന്നത് അത്ര പ്രയാസമേറിയ കാര്യവുമാണ്. എന്നാൽ ഇപ്പോൾ ഇന്ത്യ ഇതിനുള്ള ഉത്തരം കണ്ടെത്തിയിരിക്കുകയാണ്.

ഇന്ത്യൻ നമ്പർ 4 പൊസിഷൻ തന്റെ കയ്യിൽ സുരക്ഷിതമാണെന്ന് ഇന്ത്യ വെസ്റ്റ് ഇൻഡീസ് ട്വന്റി ട്വന്റി പരമ്പരയിലൂടെ തിലക് തെളിയിക്കുന്നുണ്ട്. തിലക്കിന്റെ അഞ്ചു മത്സരങ്ങളുടെ സ്കോർ ഇങ്ങനെയാണ്.39(22),51(44),49(37),7(5)*,27(18).ഇന്നത്തെ ദിവസം തിലക് വർമയുടെ ബാറ്റിംഗ് ചൂട് ഏറ്റവും നന്നായി അറിഞ്ഞത് വെസ്റ്റ് ഇൻഡീസ് പേസ് ബൗളേർ അലിസരി ജോസഫാണ്.

പവർപ്ലേയുടെ അവസാന ഓവർ, ആദ്യത്തെ പന്ത് ഡോട്ട്, രണ്ടാമത്തെ പന്ത് ജോസഫിന്റെ ഹാഫ് വോളി ബൗണ്ടറി,മൂന്നാമത്തെ പന്ത് ദീപ് സ്‌ക്വർ ലെഗിന് മുകളിലുടെ സിക്സ്, നാലാമത്തെ പന്ത് വീണ്ടും ബൗണ്ടറി,ഈ തവണ സ്‌ക്വർ തേർഡ് മാനിലേക്.അഞ്ചാമത്തെ പന്ത് എഡ്ജ് എടുത്തു വീണ്ടും ഫോർ.ഓവറിൽ തിലക് അടിച്ചു കൂട്ടിയത് 19 റൺസ്.