Categories
Uncategorized

ഇതിലിപ്പോ ഏതാണ് കോഹ്‌ലി; കോഹ്‌ലിയുടെ നടത്തം അനുകരിച്ച് കിഷൻ.. രസകരമായ വീഡിയോ കാണാം

ഏഷ്യ കപ്പ് കിരീടത്തിൽ മുത്തമിട്ടുകൊണ്ട് ലോകകപ്പിനുള്ള മുന്നൊരുക്കങ്ങൾ ഇന്ത്യ ഗംഭീരമാക്കിയിരിക്കുകയാണ്. കൊളംബോയിൽ നടന്ന ഫൈനലിൽ ശ്രീലങ്കയെ നിലംപരിശാക്കി ഇന്ത്യ 10 വിക്കറ്റിൻ്റെ ആവേശവിജയമാണ് നേടിയത്. ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക, ഇന്ത്യൻ പേസർമാർക്ക് മുന്നിൽ തകർന്നടിയുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.

15.2 ഓവറിൽ വെറും 50 റൺസിന് ശ്രീലങ്കൻ ടീം ഓൾഔട്ടായി. 7 ഓവറിൽ 21 റൺസ് വിട്ടുകൊടുത്ത് 6 വിക്കറ്റ് വീഴ്ത്തി, ഏകദിന കരിയറിലെ തൻ്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ച മുഹമ്മദ് സിറാജാണ് അവരെ തകർത്തത്. ഒരോവറിൽ നാല് വിക്കറ്റ് അടക്കം എടുക്കുന്ന നിമിഷവും ഉണ്ടായിരുന്നു. ഹാർദിക് പാണ്ഡ്യ 3 വിക്കറ്റും ജസ്പ്രീത് ബൂമ്ര ഒരു വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ, വെറും 6.1 ഓവറിൽ വിജയലക്ഷ്യം മറികടന്നു.

ഗിൽ 27 റൺസും ഇഷാൻ 23 റൺസും എടുത്തു. മത്സരം കഴിഞ്ഞു ഇന്ത്യൻ താരങ്ങൾ കിരീടനേട്ടം ആഘോഷിക്കുന്ന സമയത്ത് നിന്നുള്ള ഒരു വീഡിയോ ഇപ്പോൾ ഇൻ്റർനെറ്റിൽ തരംഗമായി മാറിയിട്ടുണ്ട്. സൂപ്പർ താരം വിരാട് കോഹ്‌ലിയെ സാക്ഷിയാക്കി അദ്ദേഹത്തിൻ്റെ നടത്തം അനുകരിക്കുന്ന ഇഷാൻ കിഷനെയാണ് വീഡിയോയിൽ കാണുന്നത്. ഏതായാലും കിഷൻ വളരെ നന്നായി അനുകരിച്ചിട്ടുണ്ട് എന്നാണ് ആരാധകരുടെ അഭിപ്രായം.

വീഡിയോ..

Categories
Uncategorized

ഫൈനലിലെ താരമായ ശേഷം സിറാജിൻ്റെ ഈ പ്രഖ്യാപനം; കയ്യടിച്ച് ക്രിക്കറ്റ് ലോകം.. വീഡിയോ കാണാം

ഇന്ന് വൈകീട്ട് കൊളംബോയിൽ നടന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെൻ്റിലെ കലാശപോരാട്ടത്തിൽ ശ്രീലങ്കയെ 10 വിക്കറ്റിന് തകർത്ത് ഇന്ത്യ കിരീടം ചൂടി. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അവരെ വെറും 50 റൺസിന് പുറത്താക്കിയ ഇന്ത്യൻ ബോളർമാർ ഞൊടിയിടയിൽ കളി തീർത്തു. ഒരോവറിൽ നാല് വിക്കറ്റ് അടക്കം ആകെ 6 വിക്കറ്റ് വീഴ്ത്തിയ പേസർ മുഹമ്മദ് സിറാജായിരുന്നു കൂടുതൽ അപകടകാരി.

ഹർദിക് പാണ്ഡ്യ മൂന്നും ബൂംറ ഒരു വിക്കറ്റും വീഴ്ത്തി. വെറും 15.2 ഓവറിൽ അവരുടെ ഇന്നിങ്സ് അവസാനിച്ചു. കുശാൽ മെൻഡിസിനും(17) ദുഷൻ ഹേമന്തയ്ക്കും(13*) മാത്രമാണ് ശ്രീലങ്കൻ നിരയിൽ രണ്ടക്കം കാണാൻ കഴിഞ്ഞത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വെറും 6.1 ഓവറിൽ വിജയലക്ഷ്യം മറികടന്നു. നായകൻ രോഹിത് ശർമയ്ക്ക് പകരം ഇശാൻ കിഷനാണ് ഗില്ലിനൊപ്പം ഓപ്പൺ ചെയ്തത്. കിഷൻ 18 പന്തിൽ 23 റൺസും ഗിൽ 19 പന്തിൽ 27 റൺസും എടുത്തു.

ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ് ഈ വർഷത്തെ ഏഷ്യ കപ്പ് ടൂർണമെൻ്റിൻ്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് ഏഴോവറിൽ 21 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജ് ഫൈനലിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. അതിനിടെ തനിക്ക് പാരിതോഷികമായി ലഭിച്ച തുക ശ്രീലങ്കയിലെ ഗ്രൗണ്ട്സ്റ്റാഫിന് സമർപ്പിച്ച് സിറാജ് മാതൃകയായി.

ടൂർണമെൻ്റിൽ ഇടയ്ക്കിടെ കളികൾ മഴമൂലം തടസ്സപ്പെടുകയും, അവരുടെ ഉചിതമായ ഇടപെടലും കഠിനാധ്വാനവും പല മത്സരങ്ങളും പൂർത്തീകരിക്കാൻ  സഹായിക്കുകയും ചെയ്തിരുന്നു. സിറാജിൻ്റെ ഈ പ്രഖ്യാപനം കയ്യടികളോടെയാണ് ഇന്ത്യൻ ടീം സ്വാഗതം ചെയ്തത്.

വീഡിയോ..

Categories
Uncategorized

ചെക്കൻ ഇന്ന് ഇച്ചിരി ആവേശം കൂടുതലാ,സ്വന്തം ബൗളിങ്ങിൽ ബൗണ്ടറി തടയാൻ ഓടിയ സിറാജിക്കടെ രസകരമായ വീഡിയോ ഇതാ..

ഏഷ്യ കപ്പ്‌ ഫൈനൽ ഇന്ത്യ തങ്ങളുടേത് മാത്രമാക്കി മാറ്റുകയാണ്. ഇന്ത്യൻ പേസർ സിറാജ് മത്സരം തന്റേത് മാത്രമാക്കി മാറ്റുന്ന കാഴ്ചയാണ് ഫൈനൽ കാണുന്നത്. ഒരുപിടി റെക്കോർഡുകൾ ഇതിനോടകം തന്നെ സിറാജ് സ്വന്തമാക്കി കഴിഞ്ഞു.ഒരു ഓവറിൽ തന്നെ നാല് വിക്കറ്റാണ് സിറാജ് സ്വന്തം പേരിൽ കുറിച്ചത്.

ഏകദിന ക്രിക്കറ്റിൽ ഒരു ഓവറിൽ നാല് വിക്കറ്റ് സ്വന്തമാക്കിയ ആദ്യത്തെ ഇന്ത്യൻ താരവും എന്നാ നേട്ടം സിറാജ് ഇപ്പോൾ സ്വന്തമാക്കി. മാത്രമല്ല വെറും 16 പന്തുകളിലാണ് സിറാജ് അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയതും.എന്നാൽ ഇപ്പോൾ തന്റെ ഈ സ്പെല്ല് അതിമനോഹരമായി ആഘോഷിക്കുകയാണ് സിറാജ്.

ഇതിനോടകം തന്നെ ആറ് വിക്കറ്റ് സ്വന്തമാക്കിയ സിറാജ് നാല് വിക്കറ്റ് സ്വന്തമാക്കിയ ഓവറിൽ മറ്റൊരു രസകരമായ സംഭവം കൂടി നടന്നു.ആ ഓവറിലെ അഞ്ചാമത്തെ പന്തിൽ തന്റെ ഹാട്ട്രിക്ക് സ്വന്തമാക്കാൻ സിറാജ് പന്ത് എറിയുകയാണ്. എന്നാൽ ധനജായ ബൗൾ ഡ്രൈവ് ചെയ്യുന്നു. ബൗളിന് പുറകെ ഫീൽഡർമാരെ ഒന്നും കാത്ത് നില്കാതെ സിറാജ് ഓടിയെങ്കിലും ബൗൾ ബൗണ്ടറി കടക്കുന്നു. ഈ കാഴ്ച കണ്ട ഗില്ലിനും കോഹ്ലിക്കും ചിരി അടക്കാൻ കഴിഞ്ഞില്ല.

Categories
Uncategorized

കന്നി അഞ്ച് വിക്കറ്റ് നേട്ടം; പുറകെ റൊണാൾഡോയുടെ സെലിബ്രേഷനും.. വീഡിയോ കാണാം

ശ്രീലങ്കയിലെ കൊളംബോയിൽ നടക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ഫൈനൽ പോരാട്ടത്തിൽ ശ്രീലങ്കയ്ക്ക് വൻ ബാറ്റിംഗ് തകർച്ച. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് 5 ഓവറിൽ 12 റൺസ് എടുക്കുന്നതിനിടെ 6 വിക്കറ്റുകൾ നഷ്ടമായി. ഏകദിനത്തിലെ കന്നി അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച, പേസർ മുഹമ്മദ് സിറാജാണ് അവരെ തകർത്തത്. നാലാം ഓവറിൽ മാത്രം 4 വിക്കറ്റ് അദ്ദേഹം വീഴ്ത്തി.

ബംഗ്ലാദേശിന് എതിരെ നടന്ന സൂപ്പർ ഫോർ ഘട്ടത്തിലെ അവസാന മത്സരത്തിൽ വിശ്രമം അനുവദിച്ച പ്രമുഖ താരങ്ങളെല്ലാം ഇന്ന് ഫൈനലിൽ ടീമിൽ മടങ്ങിയെത്തി. കഴിഞ്ഞ മത്സരത്തിൽ പരുക്കേറ്റ ഓൾറൗണ്ടർ അക്സർ പട്ടേലിന് പകരം ഇന്ത്യ ടീമിലേക്ക് വിളിപ്പിച്ച വാഷിങ്ടൺ സുന്ദർ, നേരിട്ട് പ്ലയിങ് ഇലവനിൽ ഇടം നേടി. ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ കുശാൽ പേരേരയെ മടക്കിയ ബൂംറ വിക്കറ്റ് വീഴ്ചയ്ക്ക് തുടക്കം കുറിച്ചു. രണ്ടാം ഓവർ എറിഞ്ഞ സിറാജ് മെയ്ഡൻ എറിഞ്ഞു സമ്മർദ്ദത്തിലാക്കി.

തുടർന്ന് നാലാം ഓവറിൽ സിറാജ്, W,0,W,W,4,W എന്നിങ്ങനെ തൻ്റെ കരിയറിലെ ഏറ്റവും മികച്ച ഓവറാണ് എറിഞ്ഞത്. തുടർന്ന് തൻ്റെ അടുത്ത ഓവറിലെ നാലാം പന്തിൽ ശ്രീലങ്കൻ നായകൻ ശനാകയെ ക്ലീൻ ബോൾഡ് ആക്കി സിറാജ്, തൻ്റെ ഏകദിനത്തിലെ കന്നി അഞ്ച് വിക്കറ്റ് നേട്ടം പൂർത്തിയാക്കി. തുടർന്ന് അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ട ഫുട്ബോൾ താരമായ റൊണാൾഡോയുടെ പ്രശസ്തമായ ഗോൾ സെലിബ്രേഷനും പുറകെ വന്നു.

വീഡിയോ..

Categories
Uncategorized

W,0,W,W,4,W തീതുപ്പി സിറാജ്; ചാരമായി ശ്രീലങ്ക.. വീഡിയോ കാണാം

ശ്രീലങ്ക ക്രിക്കറ്റ്‌ നായകൻ ഡസുൻ ഷനക ഇപ്പോൾ വിചാരിക്കുക താൻ എന്തിന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു എന്നായിരിക്കും.ഇന്ത്യൻ പേസ് ബൌളിംഗ് ദ്വയം കൊളംബോ ക്രിക്കറ്റ്‌ സ്റ്റേഡിയത്തിൽ ആറാടുന്ന കാഴ്ചയാണ് ആരാധകർ കാണുന്നത്.

കുശാലിനെ ആദ്യമേ തന്നെ ബുമ്ര മടക്കിയെങ്കിലും തന്റെ രണ്ടാമത്തെ ഓവർ എറിയാൻ വന്ന സിറാജ് ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓവറുകളിൽ ഒന്ന് പുറത്തെടുക്കകയാണ്.ഓവറിലെ ആദ്യത്തെ പന്ത് ഔട്ട്‌ സൈഡ് ഓഫ്‌ സ്റ്റമ്പിൽ സിറാജ് എറിയുന്നു.നിസ്സാങ്ക ബൗൾ പുഷ് ചെയ്യുന്നു.പോയിന്റിൽ തന്റെ വലത്തേക്ക് ചാടി ജഡേജ അതിമനോഹരമായ ഒരു ക്യാച്ച് സ്വന്തമാക്കുന്നു.

അടുത്ത പന്ത് സമരവിക്രമ ലെഫ്റ്റ് ചെയ്യുന്നു.മൂന്നാമത്തെ പന്തീൽ സമരവിക്കർമേയെ വിക്കറ്റിന് മുന്നിൽ സിറാജ് കുടുക്കുന്നു.നാലാമത്തെ പന്തീൽ സിറാജിനെ ഡ്രൈവ് ചെയ്യാൻ ശ്രമിക്കുന്ന അസ്സലങ്കയേ ഇഷൻ കിഷൻ തന്റെ കൈപിടിയിൽ ഒതുക്കുന്നു. ഹാട്ട്രിക്ക് ബോലിൽ ധനജയാ ബൗണ്ടറി നേടിയെങ്കിലും തൊട്ട് അടുത്ത പന്തിൽ സിറാജ് രാഹുലിന്റെ കയ്യിൽ ധനജയേ കൂടി എത്തിച്ചതോടെ ഒരു ഓവറിൽ നാല് വിക്കറ്റ് സിറാജ് സ്വന്തമാക്കുന്നു.

Categories
Uncategorized

ഒരു ഓവറിൽ തന്നെ രണ്ട് തവണ ക്യാച്ച് ഡ്രോപ്പ്, തലയിൽ കൈ വെച്ച് ഇന്ത്യൻ ആരാധകർ, വീഡിയോ ഇതാ..

ഒരു ക്യാച്ച് ഒരു ലോകക്കപ്പിന്റെ കഥ തന്നെ മാറ്റിമറിച്ച കഥകൾ ക്രിക്കറ്റ്‌ ഒള്ളടത്തോളം കാലം പ്രശസ്തമാണ്.ഗിബ്ബസ് 1999 ലോകക്കപ്പിൽ സ്റ്റീവ് വോയുടെ ആ ക്യാച്ച് സ്വന്തമാക്കിയിരുനെകിൽ ഒരു പക്ഷെ ഓസ്ട്രേലിയക്ക് ഒരു പ്രതാപ കാലം തന്നെ ഉണ്ടായി എന്ന് വരില്ല. അത് കൊണ്ട് തന്നെ മേജർ ടൂർണമെന്റുകളിലേക്ക് നീങ്ങുമ്പോൾ ഏറ്റവും നന്നായി ഫീൽഡ് ചെയ്യേണ്ടതുമുണ്ട്

.ഈ ഏഷ്യ കപ്പിലെ പാകിസ്ഥാൻ ഫീൽഡിങ് തന്നെ ഏറ്റവും ഉദാഹരണം. എന്നാൽ ഇതേ ഏഷ്യ കപ്പിൽ തന്നെ മോശം രീതിയിൽ ഫീൽഡ് ചെയ്ത ഒരു കൂട്ടം കളിക്കാർ ഇന്ത്യയുടേതാണ്. നേപ്പാളിനെതിരെ മത്സരത്തിൽ അത് പ്രകടമായതുമാണ്. ലോകകപ്പ് പോലെയുള്ള ഒരു മേജർ ടൂർണമെന്റിലേക്ക് പോകുമ്പോൾ ഇന്ത്യ ഈ പ്രശ്നം പരിഹരിക്കേണ്ടതുമുണ്ട്.

എന്നാൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ബംഗ്ലാദേശ് ഇന്ത്യ ഏഷ്യ കപ്പ്‌ മത്സരത്തിലും ഇന്ത്യൻ ഫീൽഡർമാരുടെ കൈകൾ ചോരുകയാണ്. ബംഗ്ലാദേശ് ഇന്നിങ്സിന്റെ പത്താമത്തെ ഓവറിലാണ് സംഭവം.ഓവറിലെ മൂന്നാമത്തെ പന്തിൽ സ്‌ക്വർ മിഡ്‌ വിക്കറ്റിൽ തിലകും അവസാന പന്തിൽ സ്ലിപ്പിൽ സൂര്യയുമാണ് ക്യാച്ച് വിട്ടത്. താക്കൂറായിരുന്നു ബൗളേർ, മെഹിന്ധിയായിരുന്നു ബാറ്റർ.രണ്ട് ജീവൻ ലഭിച്ചുവെങ്കിലും 28 പന്തിൽ 13 റൺസ് എടുത്തു കൊണ്ട് അക്സറിന്റെ പന്തിൽ രോഹിത്തിന് ക്യാച്ച് നൽകി കൊണ്ട് അദ്ദേഹം മടങ്ങി.

Categories
Uncategorized

ഇത്രക്ക് എനർജി ഉള്ള ഒരു വാട്ടർ ബോയിനെ ഇവിടെ അടുത്തൊന്നും കണ്ടിട്ടില്ല ,വെള്ളം കൊടുക്കാൻ കോഹ്‌ലിയും ; വീഡിയോ കാണാം

ഇന്ത്യ ബംഗ്ലാദേശ് ഏഷ്യ കപ്പ്‌ മത്സരം പുരോഗമിക്കുകയാണ്.ഇതിനോടകം ഫൈനലിൽ എത്തിയ ഇന്ത്യ അത് കൊണ്ട് തന്നെ ഒരുപാട് മാറ്റങ്ങളുമായിയാണ് ടീം പ്രഖ്യാപിച്ചത്.അഞ്ചു മാറ്റങ്ങളോടെയാണ് ബംഗ്ലാദേശിനെ ഇന്ത്യ നേരിടുന്നത്. തിലക് വർമക്ക് അരങ്ങേറ്റം നൽകി എന്നതാണ് ഏറ്റവും പ്രധാനപെട്ട സവിശേഷത.

വിരാട് കോഹ്ലിക്കും ബുമ്രക്ക് സിറാജിനും ഹാർദിക്കിനും കുൽദീപിനും ഇന്ത്യ വിശ്രമം നൽകി. താക്കൂറും തിലകും ഷമിയും പ്രസിദും സൂര്യകുമാറും ടീമിലേക്കെത്തി.ടോസ് നേടിയ രോഹിത് ബൌളിംഗ് തിരഞ്ഞെടുത്തു. എന്നാൽ ഇപ്പോൾ മറ്റൊരു രസകരമായ വീഡിയോയാണ് ക്രിക്കറ്റ്‌ ആരാധകർക്ക് ഇടയിലെ ചർച്ച.വിരാട് കോഹ്ലിക്ക് വിശ്രമം നൽകിയിരിക്കുകയാണല്ലോ ഈ മത്സരത്തിൽ.

അത് കൊണ്ട് തന്നെ ഗ്രൗണ്ടിലേക്ക് വെള്ളം കൊണ്ട് വരുന്ന വാട്ടർ ബോയിയാണ് ഇന്ന് കോഹ്ലി. ഈ ഉത്തരവാദിത്തവും തന്റെ ഏറ്റവും മികച്ച രീതിയിൽ തന്നെ ആസ്വദിക്കുന്ന വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഗ്രൗണ്ടിലേക്ക് വെള്ളമായി രസകരമായി ഓടി വരുന്ന കോഹ്ലിയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ തരംഗമായിരിക്കുകയാണ്.

Categories
Uncategorized

അവസാന പന്തുവരെ നീണ്ട ത്രില്ലർ പോരാട്ടം; പാക്കിസ്ഥാനെ തകർത്ത് ശ്രീലങ്ക ഫൈനലിൽ.. വീഡിയോ കാണാം

ഏഷ്യ കപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ മത്സരങ്ങളിൽ ഒന്നാണ് ഇന്നലെ ശ്രീലങ്കയിലെ കൊളംബോയിൽ നടന്നത്. അവസാന പന്തുവരെ നീണ്ട ത്രില്ലർ പോരാട്ടത്തിൽ രണ്ട് വിക്കറ്റിന് പാക്കിസ്ഥാനെ തകർത്ത് ശ്രീലങ്ക ഫൈനലിൽ കടന്നു. ഒരു ഇന്ത്യ – പാക്കിസ്ഥാൻ ഫൈനൽ കാത്തിരുന്ന ക്രിക്കറ്റ് പ്രേമികൾക്ക് നിരാശ സമ്മാനിച്ച നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്ക, വരാനിരിക്കുന്ന ഏകദിന ലോകകപ്പ് ടൂർണമെൻ്റിലും തങ്ങളെ ആരും എഴുതിതള്ളേണ്ടാ എന്നുള്ള മുന്നറിയിപ്പും നൽകിയിരിക്കുകയാണ്.

ഇന്നലെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 42 ഓവറിൽ നേടിയത് 7 വിക്കറ്റ് നഷ്ടത്തിൽ 252 റൺസ്. ഓപ്പണർ ഷഫീഖ്(52), ഇഫ്തികർ(47), വിക്കറ്റ് കീപ്പർ റിസ്വാൻ(86*) എന്നിവർ ടോപ് സ്കോറർമാരായി. മഴമൂലം കളി തടസ്സപ്പെട്ടിരുന്നതുകൊണ്ട് ഓവറുകൾ ചുരുക്കിയിരുന്നു. അതുകൊണ്ട് ശ്രീലങ്കയുടെ വിജയലക്ഷ്യം 253 റൺസിന് പകരം മഴനിയമപ്രകാരം 42 ഓവറിൽ 252 റൺസായി. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് ഓപ്പണർമാരെ ചെറിയ സ്‌കോറിൽ നഷ്ടമായെങ്കിലും, മൂന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത് കുശാൽ മെൻഡിസും സമരവിക്രമയും അവരെ കരകയറ്റി.

91 റൺസ് എടുത്ത മെൻഡിസും 48 റൺസോടെ സമരവിക്രമയും പുറത്തായതോടെ പാക്കിസ്ഥാൻ മത്സരത്തിൽ പിടിമുറുക്കി. പിന്നീട് വിക്കറ്റുകൾ കൂട്ടത്തോടെ വീഴാൻ തുടങ്ങി. എങ്കിലും ഒരു വശത്ത് ശ്രദ്ധയോടെ ബാറ്റെന്തിയ ചരിത്ത് അസലങ്കയാണ് ശ്രീലങ്കയുടെ വിജയശിൽപി.

മറുവശത്ത് വന്നവരെല്ലാം സ്കോർ രണ്ടക്കം പോലും കാണാതെ പുറത്തകുമ്പോൾ അസലങ്കയുടെ ഒറ്റയാൾ പോരാട്ടം അവസാന പന്തിലേക്ക് മത്സരം നീട്ടിയെടുത്തു. രണ്ട് റൺസ് വേണ്ട അവസാന പന്തിൽ ലെഗ്സൈഡ് ബൗണ്ടറിയിലേക്ക് തട്ടിയിട്ട് ഡബിൾ ഓടിയ അസലങ്ക, തിങ്ങിനിറഞ്ഞ കൊളംബോ സ്റ്റേഡിയത്തിൽ ആവേശത്തിരമാലയ്ക്ക് തുടക്കമിട്ടു. 47 പന്തിൽ പുറത്താകാതെ 49 റൺസ് എടുത്ത അസലങ്കയ്ക്ക് ശ്രീലങ്കൻ ആരാധകരും ജയ് വിളിച്ചു.

അവസാന പന്ത് വീഡിയോ..

Categories
Uncategorized

മത്സരം കഴിഞ്ഞ് ഗാലറിയിൽ അടിപൊട്ടി; തമ്മിൽത്തല്ലി ശ്രീലങ്കൻ ആരാധകർ.. വീഡിയോ കാണാം

ഇന്നലെ നടന്ന ഏഷ്യ കപ്പ് സൂപ്പർ ഫോറിലെ ആവേശപോരാട്ടത്തിൽ ശ്രീലങ്കയെ 41 റൺസിന് കീഴടക്കിയ ടീം ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെതിരെ 228 റൺസിൻ്റെ കൂറ്റൻ വിജയവും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇതോടെയാണ് സൂപ്പർ ഫോർ ഘട്ടത്തിൽ ഒരു മത്സരം ബാക്കിനിൽക്കെ ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. ഇതോടെ അപ്രസക്തമായ ഇന്ത്യ ബംഗ്ലാദേശ് മത്സരം വെള്ളിയാഴ്ച നടക്കും. ഞായറാഴ്ചയാണ് ഫൈനൽ മത്സരം അരങ്ങേറുക.

ഇന്നലെ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 49.1 ഓവറിൽ 213 റൺസിന് പുറത്തായപ്പോൾ, ശ്രീലങ്കയുടെ മറുപടി 41.3 ഓവറിൽ 172 റൺസിൽ അവസാനിച്ചു. 5 വിക്കറ്റ് വീഴ്ത്തുകയും 42 റൺസോടെ പുറത്താകാതെ നിന്നു പൊരുതുകയും ചെയ്ത ശ്രീലങ്കൻ യുവതാരം വെല്ലലാഗെയാണ് കളിയിലെ താരമായത്. നായകൻ രോഹിത്(53), രാഹുൽ(39), ഇഷാൻ(33), അക്‌സർ(26) എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യയെ 200 കടത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ പേസും സ്പിന്നും ഒന്നിച്ചുള്ള പ്രത്യാക്രമണത്തിലൂടെ ഇന്ത്യ കീഴ്പ്പെടുത്തി. കുൽദീപ് യാദവ് 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ, ജഡേജയും ബൂംറയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

അതിനിടെ മത്സരം കഴിഞ്ഞ് ഗാലറിയിൽ ശ്രീലങ്കൻ ആരാധകർ തമ്മിൽത്തല്ലുന്ന ഒരു വീഡിയോ ഇപ്പോൾ ഇൻ്റർനെറ്റിൽ തരംഗമായി മാറിയിട്ടുണ്ട്. അടിപിടി ഉണ്ടാവാനുള്ള കാരണം അവ്യക്തമാണ്. ഇന്നലെ ശ്രീലങ്കയിലെ കൊളംബോ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആരാധകക്കൂട്ടം അവരുടെ ടീമിന് മികച്ച പിന്തുണയും പ്രോത്സാഹനവും നൽകി. ഒരു ഘട്ടത്തിൽ ശ്രീലങ്ക വിജയത്തിലേക്ക് നീങ്ങുകയാണ് എന്ന തോന്നലും ഉണ്ടായിരുന്നു. ഒടുവിൽ ഇന്ത്യൻ ബോളർമാരുടെ സമ്മർദ്ദത്തിൽ അവരുടെ വിക്കറ്റുകൾ ഒന്നൊന്നായി നഷ്ടമാവുകയാണ് ഉണ്ടായത്. എന്തായാലും ഗാലറിയിൽ നടന്ന ഈ സംഭവം അവർക്ക് നാണക്കേടായി മാറിയിരിക്കുകയാണ്.

വീഡിയോ..

Categories
Uncategorized

സൂര്യയ്ക്ക് കൈ കൊടുക്കാതെ പാണ്ഡ്യ; ഞെട്ടി ഇന്ത്യൻ ആരാധകർ.. വീഡിയോ കാണാം

ശ്രീലങ്കയെ 41 റൺസിന് കീഴടക്കി ഏഷ്യ കപ്പ് ഫൈനലിലേക്ക് ഇന്ത്യ ഇന്നലെ യോഗ്യത നേടിയിരുന്നു. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 49.1 ഓവറിൽ 213 റൺസിന് പുറത്തായപ്പോൾ, ശ്രീലങ്കയുടെ മറുപടി 41.3 ഓവറിൽ 172 റൺസിൽ അവസാനിച്ചു. ഇന്ത്യൻ ടോപ് ഓർഡർ താരങ്ങളുടെ 5 വിക്കറ്റ് വീഴ്ത്തുകയും 42 റൺസോടെ പുറത്താകാതെ നിന്നു അവസാനംവരെ പൊരുതുകയും ചെയ്ത ശ്രീലങ്കൻ യുവതാരം വെല്ലലാഗെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

നേരത്തെ നായകൻ രോഹിത് ശർമ (53), കെ എൽ രാഹുൽ(39), ഇഷാൻ കിഷൻ(33), അക്‌സർ പട്ടേൽ(26) എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യയെ 200 കടത്തിയത്. ഇന്ത്യയുടെ 10 വിക്കറ്റും വീഴ്ത്തിയത് ശ്രീലങ്കൻ സ്പിന്നർമാരാണ്. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ പേസും സ്പിന്നും ഒന്നിച്ചുള്ള പ്രത്യാക്രമണത്തിലൂടെ ഇന്ത്യ കീഴ്പ്പെടുത്തി. കുൽദീപ് യാദവ് 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ, ജഡേജയും ബൂംറയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

അതിനിടെ മത്സരത്തിൽ നിന്നുമുള്ള ഒരു നിമിഷം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. ഹാർദിക് പാണ്ഡ്യയുടെ പന്തിൽ തീക്ഷണയെ സബ് ഫീൽഡറായ സൂര്യകുമാർ യാദവ് ഒരു മനോഹര ക്യാച്ച് വഴി പുറത്താക്കിയിരുന്നു. അതിനുശേഷം ടീം ഇന്ത്യ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന വേളയിൽ സൂര്യയുടെ അടുത്തെത്തിയ പാണ്ഡ്യ, ആദ്യം കൈ നീട്ടുകയും പിന്നീട് അത് പിൻവലിക്കുകയും ചെയ്യുന്നതാണ് ദൃശ്യത്തിൽ. അതോടെ സൂര്യയുടെ മുഖം വിളറിയിരിക്കുന്നതും കാണാം.

വീഡിയോ..