Categories
Uncategorized

ദേ വീണ്ടും ഭാഗ്യം ഇന്ത്യയുടെ കൂടെ ,വിക്കറ്റ് ആഘോഷിച്ചു ഓസ്ട്രേലിയ ,പക്ഷേ വീണ്ടും കാല് ചതിച്ചു ; വീഡിയോ കാണാം

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ, ഓസീസ് നേടിയ 469 റൺസ് കൂറ്റൻ ഒന്നാം ഇന്നിംഗ്സ് സ്കോർ പിന്തുടരുന്ന ടീം ഇന്ത്യ മത്സരത്തിലേക്ക് തിരികെവരുന്നു. രണ്ടാം ദിനം 151/5 എന്ന നിലയിൽ ബാറ്റിംഗ് അവസാനിപ്പിച്ച ടീം ഇന്ത്യ, മൂന്നാം ദിനമായ ഇന്ന്, ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 260/6 എന്ന നിലയിലാണ്. ഇന്നത്തെ രണ്ടാം പന്തിൽതന്നെ ഭരത്തിനെ നഷ്ടമായ ഇന്ത്യക്ക്, വേർപിരിയാത്ത ഏഴാം വിക്കറ്റിൽ രഹാനെയും(89*) താക്കൂറും(36*) സെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിച്ചു.

ലഞ്ചിന്‌ പിരിയുന്നതിനു തൊട്ടുമുമ്പുള്ള ഓവറിൽ ശാർദുൽ താക്കൂർ വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്താകുന്നതിൽ നിന്നും ഭാഗ്യത്തിന് രക്ഷപ്പെട്ടിരുന്നു. ഓസീസ് നായകൻ പാറ്റ് കമിൻസ് ആയിരുന്നു അവസാന ഓവർ എറിഞ്ഞത്. നാലാം പന്തിൽ അവർ എൽബിഡബ്ല്യൂ അപ്പീൽ ചെയ്തപ്പോൾ, അമ്പയർ പെട്ടെന്നുതന്നെ വിരലുയർത്തി. എങ്കിലും താക്കൂർ റിവ്യൂ നൽകുകയായിരുന്നു.

അതോടെ തേർഡ് അമ്പയർ റീപ്ലേ പരിശോധിച്ചപ്പോൾ കണ്ടത്, കമിൻസിന്റെ പന്ത് ഒരു മുൻകാൽ നോബോൾ ആയിരുന്നു എന്നാണ്. അതോടെ ഗാലറിയിൽ ഇന്ത്യൻ ആരാധകരുടെ ആർപ്പുവിളികളും കയ്യടിയും ഉയർന്നു. ഇന്നലെയും ഇതേ രീതിയിൽതന്നെ കമിൻസ് രഹാനെയെ വിക്കറ്റിന് മുന്നിൽ കുരുക്കുകയും, തുടർന്ന് ഇന്ത്യ റിവ്യൂ നൽകിയ സമയത്ത് അതൊരു മുൻകാൽ നോബോൾ ആണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

വീഡിയോ..

Categories
Uncategorized

അലസരായി നിന്ന് ഇന്ത്യൻ താരങ്ങൾ; തെറിവിളിയുമായി നായകൻ രോഹിത് ശർമ.. വീഡിയോ കാണാം

ലണ്ടനിലെ ഓവൽ സ്റ്റേഡിയത്തിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ, മത്സരം എങ്ങോട്ടാണ് നീങ്ങുന്നത് എന്ന കാര്യത്തിൽ ഇന്ന് കൂടുതൽ വ്യക്തത വരും. ഓസ്ട്രേലിയയുടെ 469 റൺസെന്ന കൂറ്റൻ ഒന്നാം ഇന്നിംഗ്സ് സ്കോർ പിന്തുടരുന്ന ടീം ഇന്ത്യ, രണ്ടാം ദിനം കളി നിർത്തുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 151 റൺസ് എന്ന നിലയിലാണ്. ഓസ്ട്രേലിയൻ സ്കോറിന് ഒപ്പമെത്താൻ ഇന്ത്യക്ക് ഇനിയും 318 റൺസ് കൂടി വേണം.

ഒന്നാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 71/4 എന്ന നിലയിൽ തകർന്നപ്പോൾ, രഹാനെയും ജഡേജയും ചേർന്ന് അർദ്ധസെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിച്ചു. 48 റൺസുമായി മടങ്ങിയ ജഡേജ, ഇന്ത്യൻ നിരയിൽ ടോപ് സ്കോററായി. 29 റൺസോടെ രഹാനെയും 5 റൺസോടെ ഭരത്തുമാണ് ക്രീസിൽ. നേരത്തെ ഒന്നാം ഇന്നിംഗ്സിൽ 163 റൺസെടുത്ത ട്രവിസ് ഹെഡ്, 121 റൺസെടുത്ത സ്മിത്ത്, 48 റൺസെടുത്ത അലക്സ് കാരി എന്നിവരുടെ പ്രകടനമാണ് ഓസീസിനെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. ഇന്ത്യക്കായി സിറാജ് 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ, ഷമിയും താക്കൂറും 2 വിക്കറ്റ് വീതവും വീഴ്ത്തി.

അതിനിടെ മത്സരത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ സഹതാരങ്ങളെ മോശം ഭാഷയിൽ അഭിസംബോധന ചെയ്ത പ്രവർത്തി, സമൂഹമാധ്യമങ്ങളിൽ വൻ വിവാദമായിരിക്കുകയാണ്. ഓസ്ട്രേലിയൻ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് സമയത്ത്, തുടക്കത്തിൽ 3 വിക്കറ്റുകൾ നഷ്ടപ്പെട്ടശേഷം, സ്മിത്തും ഹെഡും ചേർന്ന കൂട്ടുകെട്ട് ഇന്ത്യക്ക് നിരാശയാണ് സമ്മാനിച്ചത്. എത്ര പരിശ്രമിച്ചിട്ടും ഇരുവരെയും പുറത്താക്കാൻ കഴിയാത്തതിൽ നായകൻ രോഹിത് ശർമ അസ്വസ്ഥനായിരുന്നു. ബോളർമാർ എറിഞ്ഞ് തളരുകയും ഫീൽഡർമാർ അലസരായി നിൽക്കുകയും ചെയ്തു. അന്നേരമാണ് ജഡേജ എറിഞ്ഞ ഒരു ഓവറിനിടെ രോഹിത്, ഹിന്ദിയിൽ മോശം പദപ്രയോഗങ്ങൾകൊണ്ട് ഗില്ലിനെയും പൂജാരയെയുമൊക്കെ വിളിക്കുന്നത്.

വീഡിയോ..

Categories
Uncategorized

വിരാട് കോഹ്‌ലിയുടെ സമയത്ത് ഇന്ത്യൻ ടീം ഇങ്ങനെ ആയിരുന്നില്ല; ദിനേശ് കാർത്തിക് പറഞ്ഞത് കേട്ടോ.. വീഡിയോ കാണാം

ലണ്ടനിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ രണ്ടാം ദിനം കളി നിർത്തുമ്പോൾ, ഓസീസ് മത്സരത്തിൽ കൂടുതൽ പിടിമുറുക്കിയിരിക്കുകയാണ്. ഒന്നാം ഇന്നിംഗ്സിൽ 469 റൺസ് എന്ന കൂറ്റൻ സ്കോർ കണ്ടെത്തിയ അവർ, ഇന്ത്യയുടെ ടോപ് ഓർഡർ തകർത്ത് 151/5 എന്ന നിലയിലാക്കുകയും ചെയ്തു. ടീം ഇന്ത്യ ഇപ്പോൾ 318 റൺസ് പുറകിലാണ്. 

163 റൺസെടുത്ത ട്രവിസ് ഹെഡ്, 121 റൺസെടുത്ത സ്മിത്ത്, 48 റൺസെടുത്ത അലക്സ് കാരി എന്നിവരുടെ പ്രകടനമാണ് ഓസീസിനെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. ഇന്ത്യക്കായി സിറാജ് 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ, ഷമിയും താക്കൂറും 2 വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 71/4 എന്ന നിലയിൽ തകർന്നപ്പോൾ, രഹാനെയും ജഡേജയും ചേർന്ന് അർദ്ധസെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിച്ചു. 48 റൺസുമായി മടങ്ങിയ ജഡേജ, ഇന്ത്യൻ നിരയിൽ ടോപ് സ്കോററായി. 29 റൺസോടെ രഹാനെയും 5 റൺസോടെ ഭരത്തും ക്രീസിൽ.

ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയയ്ക്ക് 76 റൺസ് എടുക്കുന്നതിനിടെ 3 വിക്കറ്റുകൾ നഷ്ടമായെങ്കിലും, സ്മിത്തും ഹെഡും ചേർന്ന കൂട്ടുകെട്ട് അവരെ മത്സരത്തിൽ ആധിപത്യം ഉറപ്പിക്കാൻ സഹായിക്കുകയായിരുന്നു. അതുവരെ വളരെ ഊർജ്ജസ്വലരായി പന്തെറിയുകയും ഫീൽഡ് ചെയ്യുകയും ചെയ്തിരുന്ന ഇന്ത്യൻ ടീം, പിന്നീട് ഇരുവരും പിടിമുറുക്കിയതോടെ ഉന്മേഷം നഷ്ടപ്പെട്ടവരായി കാണപ്പെട്ടു. ബോളർമാർ എറിഞ്ഞ് തളരുകയും, ഫീൽഡർമാരുടെ ഉത്സാഹം ഇല്ലാതെയാകുകയും ചെയ്‌തു.

അന്നേരം കമന്ററി ബോക്സിൽ ഉണ്ടായിരുന്ന ദിനേശ് കാർത്തിക്, ഒരു ശ്രദ്ധേയമായ നിരീക്ഷണം നടത്തിയിരുന്നു. ഇന്ത്യൻ ടീമിന്റെ ഈ അവസ്ഥ കാണുമ്പോൾ തനിക്ക്, വിരാട് കോഹ്‌ലി നായകനായിരുന്ന സമയത്തെ ടീമിന്റെ ഓർമകളാണ് മനസ്സിലേക്ക് കടന്നുവരുന്നത്. ഇതുപോലുള്ള സന്ദർഭങ്ങളിൽ ടീമിന് എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടിരിക്കുന്ന സമയത്ത്, ഫീൽഡിലുള്ള നായകൻ കോഹ്‌ലിയുടെ എനർജിയും ആറ്റിട്യൂടും ടീമിനെ ഉണർത്തിയിരുന്നു. ടീമിനെ മാത്രമല്ല, കാണികളെ വരെ കയ്യിലെടുക്കാൻ കോഹ്‌ലിക്ക് കഴിഞ്ഞിരുന്നുവെന്നും കാർത്തിക് പറയുന്നു.

വീഡിയോ കാണാം…

Categories
Uncategorized

റിവ്യൂ കൊടുത്തിട്ടും ഔട്ട് ആവേണ്ടതായിരുന്നു,പക്ഷേ ഭാഗ്യം രഹാനയുടെ കൂടെ ആയിരുന്നു ; വീഡിയോ കാണാം

തുടർച്ചയായി രണ്ടാം ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനലിലും ഇന്ത്യ പതറുന്ന കാഴ്ചയാണ് ക്രിക്കറ്റ്‌ ആരാധകർ കാണുന്നത്. തൊട്ടത് എല്ലാം രോഹിത് ശർമക്കും സംഘത്തിനും പിഴക്കുകയാണ്. ബൗളിംഗ് നിര നിറം മങ്ങിയപ്പോൾ സ്മിത്ത് ഹെഡും ഓസ്ട്രേലിയേ മികച്ച സ്കോറിൽ എത്തിച്ചു. ഇന്ത്യൻ ബാറ്റർമാർ അതെ രീതിയിൽ തിരിച്ചു അടിക്കുമെന്ന് കരുതി.

പക്ഷെ സ്റ്റാർക്കും കമ്മിൻസും ബോളണ്ടും അടങ്ങിയ ബൗളിംഗ് നിര ഓസ്ട്രേലിയ ബാറ്റർമാർ നൽകിയ ഊർജം മുതലെടുത്തു ബൗൾ ചെയ്തത്തോടെ ഇന്ത്യൻ മുൻ നിര തകർന്നു. നേരെ വന്ന പന്തുകൾ പോലെ ലീവ് ചെയ്തു ഗില്ലും പൂജാരയും ബൗളേഡായി മടങ്ങിയ കാഴ്ച തീർത്തും വേദനജകമായിരുന്നു.ഭാഗ്യ ദേവതകൾ ഇന്ത്യക്ക് ഒപ്പമില്ലെന്ന് കരുതിയേടത് ഇന്ത്യക്ക് ഭാഗ്യം തുണക്കുകയാണ്.

ടീമിൽ നിന്ന് പുറത്തായ ശേഷം മികച്ച ഡോമീസ്റ്റിക് സീസണും ഐ പി എല്ലും കഴിഞ്ഞു വരുന്ന രഹനേ. ഇന്ത്യയുടെ മികച്ച ബാറ്റർമാരിൽ ഒരാൾ.ഇന്ത്യൻ ഇന്നിങ്സിന്റെ 22 മത്തെ ഓവറിലെ അവസാനത്തെ പന്തിൽ കമ്മിൻസിന് മുന്നിൽ വിക്കറ്റിന് മുമ്പിൽ കുടങ്ങുന്നു.രഹനെ റിവ്യൂ കൊടുക്കുന്നു. ഭാഗ്യം എന്ന് തന്നെ പറയട്ടെ ഓസ്ട്രേലിയ നായകൻ എറിഞ്ഞ ആ പന്ത് നോ ബോൾ ആയിരുന്നു.ഉറപ്പായും ലഭിക്കേണ്ടേ ഒരു വിക്കറ്റ് ഓസ്ട്രേലിയ നായകൻ നഷ്ടമാകുന്നു.ഇന്ത്യക്ക് ആകട്ടെ ഭാഗ്യം തുണക്കുന്നു.

Categories
Cricket

ഈ ബോൾ എങ്ങനെ അടിക്കാൻ!ആർക്കും തൊടാൻ പറ്റാത്ത ഡെലിവറിയിൽ കോഹ്ലി പുറത്ത്, വീഡിയോ കാണാം..

വർഷങ്ങൾക് ശേഷം ഒരു ഐ സി സി ട്രോഫി എന്നാ ഇന്ത്യയുടെ ലക്ഷ്യത്തിന് വീണ്ടും തിരച്ചടികൾ ഏൽക്കുന്നതാണ് ഓവലിൽ കാണുന്ന കാഴ്ച. രണ്ടാം ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനലിൽ ഓസ്ട്രേലിയ പിടിമുറുക്കുകയാണ്. ആദ്യ ഇന്നിങ്സിൽ ഹെഡിന്റെയും സ്മിത്തിന്റെയും സെഞ്ച്വറി മികവിൽ ഓസ്ട്രേലിയ മികച്ച സ്കോർ നേടി. മറുപടി ബാറ്റിങ്ങിന് ഇന്ത്യ തകർച്ചയിലേക്ക് കൂപ്പിക്കുത്തുന്ന കാഴ്ച ഇന്ത്യൻ ആരാധകർ വളരെ വേദനയോടെയാണ് കാണുന്നത്.

നായകൻ രോഹിത് ശർമയുടെ ഗില്ലും പൂജാരയും കോഹ്ലിയും നിരാശപെടുത്തി. ഗില്ലും പൂജാരയും സ്റ്റമ്പിന് നേരെ വന്ന പന്ത് ലീവ് ചെയ്തു ബൗൾഡ്‌ ആയതാണെന്നുള്ളത് വേദനപിക്കുന്ന മറ്റൊരു വസ്തുതയാണ്. എന്നാൽ വിരാട് കോഹ്ലി സ്റ്റാർക്കിന്റെ ഒരു അൺ പ്ലേയബിൾ ഡെലിവറിയിലാണ് പുറത്തായത്.ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 71 റൺസ് എന്നാ നിലയിൽ പതറുകയാണ്. സ്റ്റാർക്കാണ് ഓസ്ട്രേലിയ ബൗളേർ. വിരാട് കോഹ്ലി ഇന്ത്യക്ക് വേണ്ടി ബാറ്റ് ചെയ്യുകയാണ്.

ഓവറിലെ രണ്ടാമത്തെ പന്ത്, ഒരു ഓഫ്‌ സ്റ്റമ്പ് ലൈനിൽ ഒരു ഡെലിവറി. കോഹ്ലി ഫ്രണ്ട് ഫുട്ടിൽ പ്രതിരോധിക്കാൻ പോകുന്നു.എന്നാൽ കോഹ്ലിക്ക് പിഴക്കുന്നു. ബോൾ എഡ്ജ് എടുക്കുന്നു.നേരെ സ്ലിപ്പിലേക്ക്, സ്ലിപ്പിൽ സ്റ്റീവ് സ്മിത്ത് അതിമനോഹരമായ ഒരു ഓവർ ഹെഡ് ക്യാച്ച് പിടിക്കുന്നു.31 പന്തിൽ 14 റൺസാണ് കോഹ്ലി സ്വന്തമാക്കിയത്.രണ്ട് ഫോറും കോഹ്ലി സ്വന്തമാക്കിയിരുന്നു.

Categories
Uncategorized

പിച്ചിൽ നിന്നും മാറിനിന്ന് സ്മിത്ത്; രോഷത്തോടെ സിറാജ്.. ശേഷം സംഭവിച്ചത്.. വീഡിയോ കാണാം

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഒന്നാം ദിനം 327/3 എന്ന ശക്തമായ നിലയിൽ ബാറ്റിംഗ് അവസാനിപ്പിച്ച ഓസീസിനെ, രണ്ടാം ദിനം ഉച്ചയ്ക്ക് ശേഷം ഇന്ത്യ 469 റൺസിൽ ഓൾഔട്ടാക്കിയിരിക്കുകയാണ്. 163 റൺസെടുത്ത ഹെഡിന്റെയും 121 റൺസെടുത്ത സ്മിത്തിന്റെയും വിക്കറ്റുകൾ ഇന്ത്യ ആദ്യ മണിക്കൂറുകളിൽ വീഴ്ത്തി. എങ്കിലും വാലറ്റത്തെ കൂട്ടുപിടിച്ച് പൊരുതിനേടിയ 48 റൺസുമായി വിക്കറ്റ് കീപ്പർ അലക്സ് കാരി, ഓസീസിന് കൂറ്റൻ ഒന്നാം ഇന്നിംഗ്സ് സ്കോർ സമ്മാനിക്കുകയായിരുന്നു.

ഇന്ന് മത്സരം ആരംഭിച്ച് ആദ്യ ഓവർ തന്നെ സംഭവബഹുലമായിരുന്നു. പേസർ മുഹമ്മദ് സിറാജ് എറിഞ്ഞ ഓവറിലെ രണ്ടാം പന്തിലും മൂന്നാം പന്തിലും തുടരെ ബൗണ്ടറി നേടിക്കൊണ്ട്, സ്റ്റീവൻ സ്മിത്ത് തന്റെ സെഞ്ചുറിനേട്ടം പൂർത്തിയാക്കി. തുടർന്നുള്ള നാലാം പന്ത് എറിയാൻ സിറാജ് ഓടിയെത്തിയ സമയത്ത്, സ്മിത്ത് പിച്ചിൽ നിന്നും മാറിനിൽക്കുകയായിരുന്നു. എങ്കിലും ഓട്ടം നിർത്താതെ സിറാജ് പിച്ചിന്റെ മധ്യത്തിൽ വരെ പോയി, സ്റ്റമ്പ് ലക്ഷ്യമാക്കി പന്ത് വലിച്ചെറിയുകയായിരുന്നു.

അത് വിക്കറ്റിൽ കൊള്ളാതെ നേരെ കീപ്പർ ഭരത്തിന്റെ കയ്യിലേക്ക് പോയി. തന്റെ ഇടതുവശത്തായി ആകാശത്തുകൂടെ നീങ്ങിയ സ്പൈഡർ ക്യാമറ ശ്രദ്ധ തെറ്റിച്ചുവെന്നാണ് സ്മിത്ത് ചൂണ്ടിക്കാട്ടിയത്. അപ്പോൾ നേരെ മുന്നോട്ട് നോക്കി കളിക്കൂ എന്നുള്ള ആംഗ്യം കാണിച്ചുകൊണ്ട്, രോഷത്തോടെയാണ് സിറാജ് തിരികെ ബോളിങ് എൻഡിലേക്ക് മടങ്ങിയത്. നിമിഷനേരം കൊണ്ട് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്.

വീഡിയോ..

Categories
Uncategorized

പ്ലേയിങ് ഇലവനിൽ പോലുമില്ലാത്ത അക്ഷർ; ഇന്ത്യക്ക് സമ്മാനിച്ചത് കിടിലൻ റൺഔട്ട്.. വീഡിയോ കാണാം

ലണ്ടനിലെ ഓവൽ സ്റ്റേഡിയത്തിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ, ഓസീസിനെ ഒന്നാം ഇന്നിംഗ്സിൽ ഓൾഔട്ടാക്കാൻ ഇന്ത്യ പൊരുതുകയാണ്. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോൾ അവർ 422/7 എന്ന നിലയിലാണ്. തലേന്നത്തെ സ്കോറായ 327/3 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച അവർക്ക് സെഞ്ചുറി നേടിയ സ്മിത്തും ഹെഡ്ഡും ബൗണ്ടറികളിലൂടെ ഇന്ന് മികച്ച തുടക്കം നൽകി.

എങ്കിലും 163 റൺസെടുത്ത ട്രാവിസ് ഹെഡിനെ സിറാജും, 121 റൺസെടുത്ത സ്റ്റീവൻ സ്മിത്തിനെ താക്കൂറും മടക്കിയതോടെ ഇന്ത്യക്ക് അൽപം ആശ്വാസമായി. എങ്കിലും ശക്തമായ ഓസീസ് വാലറ്റത്തെക്കൂടി പെട്ടെന്ന് പുറത്താക്കുക എന്ന ലക്ഷ്യമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. അവർ നേടുന്ന ഓരോ റൺസും മത്സരഫലത്തിൽ നിർണായകമാകും.

മത്സരത്തിൽ സബ്സ്റ്റിറ്റ്യൂട്ട്‌ ഫീൽഡറായി ഇറങ്ങിയ സ്പിന്നർ അക്ഷർ പട്ടേൽ, ഇന്ത്യക്കായി സ്വന്തം മിടുക്കുകൊണ്ട് ഒരു വിക്കറ്റ് സമ്മാനിക്കുകയുണ്ടായി. പേസർ മുഹമ്മദ് സിറാജ് എറിഞ്ഞ നൂറ്റിനാലാം ഓവറിന്റെ അഞ്ചാം പന്തിൽ ആയിരുന്നു പട്ടേൽ, മികച്ചൊരു ത്രോയിലൂടെ മിച്ചൽ സ്റ്റാർക്കിനെ റൺഔട്ട് ആക്കിയത്. മിഡ് ഓണിലേക്ക് തട്ടിയിട്ട് സിംഗിൾ നേടാനായിരുന്നു സ്റ്റാർക്കിന്റെ ശ്രമം. എന്നാൽ കുതിച്ചെത്തിയ അക്ഷർ ഞൊടിയിടയിൽ പന്തെടുത്ത്, വായുവിൽ നിന്നുകൊണ്ടുതന്നെ വിക്കറ്റിലേക്ക് ഒരു ബുള്ളറ്റ് ത്രോ എറിയുകയായിരുന്നു. സ്റ്റാർക്ക് ചിത്രത്തിൽ പോലും ഉണ്ടായിരുന്നില്ല.

വീഡിയോ..

Categories
Cricket

ലെ അമ്പയർ to രോഹിത് – നിന്റെ പറ്റിക്കൽ പരുപാടി ഇത് വരെ നിർത്തിയില്ലേ.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആവേശത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾ ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനലിന്റെ ആവേശത്തിലാണ്.ജൂൺ 7 ന്ന് ആരംഭിച്ച വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ ഓസ്ട്രേലിയെയാണ്. ടോസ് നേടിയ ഇന്ത്യ ഓസ്ട്രേലിയ ബാറ്റിങ്ങിന് അയച്ചു.സ്മിത്തും ഹെഡും സെഞ്ച്വറി നേടിയതോടെ ഓസ്ട്രേലിയ മത്സരം തങ്ങളുടെതാക്കി എന്ന് തോന്നിച്ചുവെങ്കിലും ഇന്ത്യ ശക്തമായി പോരാടുകയാണ്.

ഈ മണിക്കൂർകളിൽ ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ ഒരു പ്രവർത്തി വളരെ രസകരമാവുകയാണ്. ഇതിനോടകം തന്നെ ക്രിക്കറ്റ്‌ ആരാധകർ ഏറ്റെടുത്ത ആ പ്രവർത്തി എന്താണെന്ന് നമുക്ക് പരിശോധിക്കാം.ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി ബൗൾ ചെയ്യുകയാണ്.

ഓസ്ട്രേലിയ വിക്കറ്റ്കീപ്പർ അലക്സ്‌ ക്യാരിയാണ് ബാറ്റർ. ഷമിയുടെ ഒരു ഡെലിവറി ക്യാരിയുടെ പാഡിൽ തട്ടുന്നു.ഷമി ഉടനെ തന്നെ അപ്പീൽ ചെയ്യുന്നു.ഇന്ത്യൻ താരങ്ങൾ കൂട്ടം കൂടി റിവ്യൂ എടുക്കണോ വേണ്ടയോ എന്ന ചർച്ചയിൽ.തുടർന്ന് നായകൻ രോഹിത് ശർമ എത്തുന്നു.ലെഗ് സ്റ്റമ്പിൽ നിന്ന് ബോൾ സ്വിങ് ചെയ്തു പുറത്തേക്ക് പോകുന്നു എന്ന് പറയുന്നു. എന്നാൽ ഇത് പറയാൻ രോഹിത് ഉപോയഗിച്ചത് റിവ്യൂ എടുക്കാൻ ആവശ്യപെടുന്ന പോലെയുള്ള രീതിയിലാണ്.ഇത് കണ്ടേ എല്ലാരും ചിരിക്കുകയും അമ്പയർ റിവ്യൂ കൊടുക്കാതെ മത്സരം തുടർന്ന് നടത്തുകയും ചെയ്തു.

Categories
Uncategorized

ഇതെന്ത് റിവ്യൂ എടുക്കൽ ആണ് ? ആരും എടുക്കാത്ത രീതിയിൽ റിവ്യൂ എടുത്തു രോഹിത്.. വീഡിയോ കാണാം

ലണ്ടനിലെ ഓവൽ സ്റ്റേഡിയത്തിൽ ഇന്ത്യയും ഓസ്ട്രലിയയും തമ്മിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇന്നലെ തുടക്കമായിരുന്നു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസീസ് ഒന്നാം ദിനം കളി നിർത്തുമ്പോൾ ശക്തമായ നിലയിലാണ്. വേർപിരിയാത്ത നാലാം വിക്കറ്റിൽ 251 റൺസ് കൂട്ടുകെട്ടുമായി, 146 റൺസോടെ ട്രാവിസ് ഹെഡും 95 റൺസോടെ സ്റ്റീവൻ സ്മിത്തുമാണ് ക്രീസിൽ. രണ്ടാം ദിനമായ ഇന്ന് എത്രയും വേഗം ഇരുവരെയും മടക്കി മത്സരത്തിൽ തിരിച്ചുവരാനാണ് ടീം ഇന്ത്യ ശ്രമിക്കുക.

ഇന്നലെ മത്സരത്തിന്റെ നാലാം ഓവറിൽതന്നെ ഓപ്പണർ ഖവാജയേ പൂജ്യത്തിന് മടക്കി, പേസർ സിറാജ് ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചു. എങ്കിലും രണ്ടാം വിക്കറ്റിൽ അർദ്ധസെഞ്ചുറി കൂട്ടുകെട്ടുമായി വാർണറും ലബുഷൈനും അവരെ കരകയറ്റി. 43 റൺസെടുത്ത വാർണറേ, ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടുമുൻപ് ശർഡുൽ താക്കൂർ, വിക്കറ്റ് കീപ്പർ ഭരത്തിന്റെ കൈകളിൽ എത്തിച്ചു.

ലഞ്ച് കഴിഞ്ഞ് വന്നപ്പോഴേക്കും മുഹമ്മദ് ഷമിയുടെ മികച്ചൊരു പന്തിൽ 26 റൺസെടുത്ത ലബുഷെയ്ൻ ക്ലീൻ ബോൾഡ്. തുടർന്നായിരുന്നു സ്മിത്തിന്റെയും ഹെഡിന്റെയും വിളയാട്ടം. ഏകദിനശൈലിയിൽ ബാറ്റ് ചെയ്ത ഹെഡ് അതിവേഗം റൺസ് കണ്ടെത്തിയപ്പോൾ, പ്രതിരോധത്തിലൂന്നിയ കളിയുമായി സ്മിത്ത് മികച്ച പിന്തുണ നൽകുകയായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആദ്യമായി സെഞ്ചുറി നേടിയ താരമെന്ന നേട്ടം ഹെഡ് സ്വന്തം പേരിലാക്കി.

അതിനിടെ ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ രസകരമായ ഒരു വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമായി മാറിയിരിക്കുന്നത്. ലഞ്ചിന് മുൻപ് ശർദൂൽ താക്കൂർ എറിഞ്ഞ പതിനെട്ടാം ഓവറിലെ നാലാം പന്തിൽ ആയിരുന്നു സംഭവം. ലബുഷെയ്നിനെതിരെ ഇന്ത്യൻ താരങ്ങൾ എൽബിഡബ്ല്യൂവിനായി അപ്പീൽ ചെയ്തെങ്കിലും അമ്പയർ ഔട്ട് നൽകിയില്ല.

തുടർന്ന് സഹതാരങ്ങളുമായി കൂടിയാലോചിച്ച രോഹിത് റിവ്യൂ എടുക്കുകയായിരുന്നു. തികച്ചും വ്യത്യസ്തമായ രീതിയിൽ കൈ പുറകിലേക്ക് കൊണ്ടുപോയാണ് അദ്ദേഹം സിഗ്നൽ നൽകിയത്. ഇതുകണ്ട് സഹതാരങ്ങൾ ചിരിയടക്കാൻ കഴിയാതെ നിൽക്കുന്നതും കാണാൻ കഴിഞ്ഞു. എങ്കിലും ആ പന്ത് വിക്കറ്റിൽ കൊള്ളുകയില്ലെന്ന് റീപ്ലേകളിൽ നിന്നും വ്യക്തമായി. അതോടെ ഇന്ത്യയുടെ ഒരു റിവ്യൂ അവസരം പാഴാകുകയും ചെയ്തു.

Categories
Uncategorized

ഫൈനലിൽ ആദ്യ വിക്കറ്റ് വീഴ്ത്തിയശേഷം സിറാജ്; കിംഗ് കോഹ്‌ലിയെ കെട്ടിപ്പിടിക്കുന്നു.. വീഡിയോ കാണാം

ലണ്ടനിലെ ഓവൽ സ്റ്റേഡിയത്തിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇന്ന് തുടക്കമായിരിക്കുകയാണ്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ നിരയിൽ സ്പിന്നറായി ജഡേജയെ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അശ്വിന് പകരം ഓൾറൗണ്ടർ ശർദൂൾ താക്കൂറിനാണ് അവസരം ലഭിച്ചത്. കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ ന്യൂസിലാൻഡിനോട് 8 വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.

ഇന്ന് മത്സരത്തിലെ നാലാം ഓവറിൽതന്നെ പേസർ മുഹമ്മദ് സിറാജ് ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ നൽകിയിരിക്കുകയാണ്. മികച്ച ഫോമിലുള്ള ഓസീസ് ഓപ്പണർ ഉസ്മാൻ ഖവാജയെ പൂജ്യത്തിന് പുറത്താക്കുകയായിരുന്നു അദ്ദേഹം. ഓഫ് സ്റ്റമ്പിൽ വന്ന പന്ത് ബാറ്റിൽ തട്ടി എഡ്ജായി, വിക്കറ്റ് കീപ്പർ ഭരത് അനായാസം കൈപ്പിടിയിൽ ഒതുക്കി. തുടർന്ന് സിറാജിന്റെ അടുത്തേക്കു ആദ്യമായി ഓടിയെത്തിയത് വിരാട് കോഹ്‌ലിയായിരുന്നു. ഇരുവരും ഏതാനും നിമിഷങ്ങളോളം കെട്ടിപ്പിടിച്ചുകൊണ്ടു നിൽക്കുന്നത് കാണാമായിരുന്നു. സഹതാരങ്ങൾ അൽപം കഴിഞ്ഞാണ് സിറാജിന്റെ അടുത്തേക്ക് വരുന്നത്.

കരിയറിന്റെ തുടക്കത്തിൽ ഐപിഎല്ലിൽ ഒരുപാട് റൺ വഴങ്ങുന്ന ബോളർ എന്ന ചീത്തപ്പേരിൽ നിന്നിരുന്ന സിറാജിനെ, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീമിന്റെ നായകനായിരുന്ന കോഹ്‌ലി, മികച്ച പിന്തുണയും പ്രോത്സാഹനവും നൽകിയാണ് ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് എത്തിച്ചത്. തുടർന്ന് ഇപ്പോൾ മൂന്ന് ഫോർമാറ്റിലും ടീം ഇന്ത്യക്ക് ഒഴിവാക്കാനാവാത്ത പേസറാക്കി മാറ്റിയതും. അതുകൊണ്ടുതന്നെ ഇരുതാരങ്ങളും തമ്മിലുള്ള ആത്മബന്ധം അത്ര വലുതാണ്.

വീഡിയോ..