Categories
Cricket

ധോണി റിവ്യൂ സിസ്റ്റം കേടായോ ? റിവ്യൂ കൊടുത്തു ധോണി ,പക്ഷേ എല്ലാവരെയും ഞെട്ടിച്ചു അമ്പയറുടെ വിധി ; വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിൽ റിവ്യൂ കൊണ്ട് വന്നത് 2018 ഐ പി എൽ സീസൺ മുതലാണ്. അന്ന് മുതലേ തന്നെ ഏറ്റവും നന്നായി ഡിസിഷൻ റിവ്യൂ സിസ്റ്റം ഉപയോഗിച്ച ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി തന്നെയാണ്. ധോണി റിവ്യൂ കൊടുത്തിട്ടുണ്ടെങ്കിൽ അത് ഔട്ട്‌ ആണെന്ന് ഉറപ്പാണ് എന്നാ രീതിയിൽ തന്നെയായിരുന്നു കാര്യങ്ങൾ. ഈ സീസണിലും ഇത്തരത്തിൽ ധോണിയുടെ റിവ്യൂ മാജിക്കുകൾ കാണാമായിരുന്നു.

ഈ ഒരു കാരണങ്ങൾ കൊണ്ട് തന്നെ ഡിസിഷൻ റിവ്യൂ സിസ്റ്റത്തെ ആരാധകർ ധോണി റിവ്യൂ സിസ്റ്റമെന്നാണ് വിളിച്ചിരുന്നത്. എന്നാൽ ധോണിയും മനുഷ്യനാണ്. എടുക്കുന്ന എല്ലാ തീരുമാനങ്ങളും ശെരിയാകണമെന്നില്ല എന്ന് തെളിയിക്കുന്ന ഒരു സംഭവം ഇപ്പോൾ സംഭവിച്ചിരിക്കുകയാണ്.എന്താണ് ഈ സംഭവമെന്ന് നമുക്ക് പരിശോധിക്കാം.

ഇന്ത്യൻ പ്രീമിയർ ലീഗിലെ 37 മത്തെ മത്സരം. ചെന്നൈ സൂപ്പർ കിങ്‌സ് രാജസ്ഥാൻ റോയൽസിനെ നേരിടുകയാണ്. ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബറ്റ്ലറും ജെയസ്വാളും പതിവ് പോലെ ആക്രമണ ബാറ്റിംഗ് പുറത്തെടുക്കയായിരുന്നു. ധോണി ഇന്നിങ്സിന്റെ നാലാമത്തെ ഓവർ തീക്ഷണയേ ഏല്പിച്ചു. തീക്ഷണ എറിഞ്ഞ ഓവറിലെ മൂന്നാമത്തെ പന്തിൽ ജയ്സ്വാൾ സ്വീപ്പിന് ശ്രമിക്കുന്നു. എന്നാൽ പന്തിന്റെ ലൈൻ മിസ്സ്‌ ആകുന്നു.ബോൾ കാലിൽ കൊള്ളുന്നു. ചെന്നൈ താരങ്ങൾ അപ്പീൽ ചെയ്യുന്നു. എന്നാൽ അമ്പയർ നോട്ട് ഔട്ട്‌ വിളിക്കുന്നു.ധോണി റിവ്യൂ കൊടുക്കുന്നു. എന്നാൽ ഈ തവണ ധോണിക്ക് പിഴക്കുന്നു. റിവ്യൂവിലും ജയ്സ്വാൾ നോട്ട് ഔട്ട്‌ എന്ന് വ്യക്തമാക്കുന്നു. ചെന്നൈക്ക് ഒരു റിവ്യൂ നഷ്ടമാകുന്നു.

Categories
Uncategorized

ഹമ്മേ.. നോക്കി കൊല്ലോ ? ഹർഷൽ പട്ടേലിനെ നോക്കി പേടിപ്പിച്ച് കോഹ്ലി ; വീഡിയോ കാണാം

ഇന്ന് രാത്രി ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ബംഗളൂരു കൊൽക്കത്തയെ നേരിടുകയാണ്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത കൂറ്റൻ സ്കോർ കണ്ടെത്തിയിരിക്കുകയാണ്. നിശ്ചിത 20 ഓവറിൽ അവർ 5 വിക്കറ്റ് നഷ്ടത്തിൽ 200 റൺസാണ് നേടിയത്. പരുക്ക് ഭേദമാകാത്ത ഡു പ്ലസിയ്ക്ക്‌ പകരം ഇന്നും വിരാട് കോഹ്‌ലി തന്നെയാണ് ബംഗളൂരുവിനെ നയിക്കുന്നത്.

ഒന്നാം വിക്കറ്റിൽ ഓപ്പണർമാരായ ജസൻ റോയിയും ജഗദീശനും ചേർന്ന കൂട്ടുകെട്ട് 83 റൺസ് എടുത്ത് മികച്ച തുടക്കം സമ്മാനിച്ചു. ജഗദീശൻ 27 റൺസും, റോയ് 56 റൺസും എടുത്തു. ഇരുവരും പുറത്തായശേഷം എത്തിയ വെങ്കടേശ് അയ്യരും നായകൻ നിതീഷ് റാണയും മൂന്നാം വിക്കറ്റിൽ 80 റൺസിന്റെയും കൂട്ടുകെട്ട് സൃഷ്ടിച്ചു. അയ്യർ 31 റൺസും റാണ 48 റൺസുമാണ് നേടിയത്. പുറത്താകാതെ നിന്ന 10 പന്തിൽ 18 റൺസെടുത്ത റിങ്കു സിംഗും 3 പന്തിൽ 12 റൺസെടുത്ത ഡേവിഡ് വീസും ചേർന്നാണ് സ്കോർ ഇരുന്നൂറിൽ എത്തിച്ചത്.

അതിനിടെ മത്സരത്തിൽ ബംഗളൂരുവിനെ നയിക്കുന്ന വിരാട് കോഹ്‌ലി പേസർ ഹർഷൽ പട്ടേലിനെ ദഹിപ്പിക്കുന്ന നോട്ടം നോക്കിയതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്. മത്സരത്തിൽ അവസാന ഓവറിൽ പട്ടേൽ 15 റൺസാണ് വഴങ്ങിയത്. അവസാന പന്തിൽ സ്ട്രൈക്കിൽ ഉണ്ടായിരുന്നത് നല്ല ഉയരക്കാരനായ നമീബിയൻ താരം ഡേവിഡ് വീസ് ആയിരുന്നു. എങ്കിലും യോർക്കറിന് ശ്രമിക്കാതെ ഹർഷൽ ഷോർട്ട് പിച്ച് പന്ത് ഏറിഞ്ഞപ്പോൾ, വീസ് അനായാസം തേർഡ് മാനിലേക്ക് പന്ത് കോരിയിട്ടു സിക്സ് നേടുകയായിരുന്നു. അപ്പോഴാണ് വിരാട് കോഹ്‌ലി ഹർഷലിനെ അപ്രകാരം നോക്കിക്കൊണ്ട് മൈതാനം വിട്ടുപോകുന്നത്. മത്സരത്തിൽ 4 ഓവറിൽ 44 റൺസ് വഴങ്ങിയ പട്ടേലിന്, വിക്കറ്റ് ഒന്നും ലഭിച്ചതുമില്ല.

Categories
Cricket

6,6,6,6 കോഹ്‌ലിയെ കരയിപ്പിച്ച് ഒരോവറിൽ നാല് സിക്സർ പറത്തി റോയ് ; വീഡിയോ കാണാം

ഇംഗ്ലണ്ട് ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ച ലിമിറ്റഡ് ഓവർ ഓപ്പൺർമാരിൽ ഒരാളാണ് ജയ്സൺ റോയ്. താരത്തിന്റെ വെടികെട്ട് ഓപ്പണിങ് മികവിൽ ഇംഗ്ലണ്ട് തങ്ങളുടെ സ്വപ്നമായിരുന്ന ലോക കിരീടം വരെ വിജയിച്ചു. എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ താരത്തിന് ഇത്തരത്തിൽ മികച്ച പ്രകടനങ്ങൾ നടത്താൻ കഴിഞ്ഞിരുന്നില്ല. പല തവണ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ചിരുന്നുവെങ്കിലും താരത്തിന് വേണ്ടത്ര ഫോമിൽ എത്താൻ സാധിച്ചിരുന്നില്ല.

എന്നാൽ ഈ തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ തന്റെ പാദം പതിപ്പിക്കാൻ തന്നെയാണ് ജയ്സൺ റോയ് കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. കൊൽക്കത്ത നൈറ്റ്‌ റൈഡർസിൽ ഷാക്കിബ് അൽ ഹസൻ ലീഗിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് താരം കൊൽക്കത്ത ക്യാമ്പിലേക്ക് എത്തിയത്. തുടർന്ന് ചെന്നൈ സൂപ്പർ കിങ്സിനെതിരെ തന്റെ മികവ് അദ്ദേഹം പുറത്തെടുത്തിരുന്നു. ഇപ്പോൾ ഇതേ ഫോം റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂറിനെതിരെ ആവർത്തിച്ചിരിക്കുകയാണ് അദ്ദേഹം.അതും ഒരു ഓവറിൽ നാല് സിക്സറുകൾ പറത്തി കൊണ്ട്.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ കൊൽക്കത്ത നൈറ്റ്‌ റൈഡർസ് മത്സരത്തിന്റെ ആറാമത്തെ ഓവർ. ശഹബാസ് എറിഞ്ഞ ഓവറിലെ ആദ്യത്തെ പന്തിൽ ജഗദീഷൻ സിംഗിൾ നേടുന്നു. രണ്ടാമത്തെ പന്ത് സ്ട്രൈക്കിൽ സാക്ഷാൽ ജയ്സൺ റോയ്.മിഡ്‌ ഓണിന് മുകളിലൂടെ ഒരു കിടിലൻ ചിപ്പ് ഷോട്ട്, സിക്സർ,അടുത്ത പന്ത് സ്ലോഗ് സ്വീപ്പിലൂടെ വീണ്ടും സിക്സർ,ഓവറിലെ നാലാമത്തെ പന്ത്,വീണ്ടും സിക്സർ ഈ തവണ ദീപ് മിഡ്‌ വിക്കറ്റിന്റെ മുകളിലൂടെ. അടുത്ത പന്ത് ഡോട്ട് ബോൾ, അവസാന പന്ത് വീണ്ടും സിക്സർ. ഓവറിലെ നാലാമത്തെ സിക്സർ നേടി കൊണ്ട് റോയ് ഓവർ അവസാനിപ്പിച്ചു.

Categories
Uncategorized

നീ സൗകര്യം ഉണ്ടേൽ ഓടിക്കോ ! റണ്ണിനായി ഓടുന്നത് വിസമ്മതിച്ചു വധേര ,പക്ഷേ ഓടി അർജുൻ ടെൻഡുൽക്കർ; വീഡിയോ കാണാം

ഇന്നലെ രാത്രി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് അഞ്ചുതവണ ജേതാക്കളായ മുംബൈ ഇന്ത്യൻസിനെ 55 റൺസിന് കീഴടക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 207 റൺസെന്ന കൂറ്റൻ ടോട്ടൽ കണ്ടെത്തി. മറുപടി ബാറ്റിങ്ങിൽ മുംബൈയ്ക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. മൂന്ന് വിക്കറ്റുമായി സ്പിന്നർ നൂർ അഹമ്മദ് തിളങ്ങിയപ്പോൾ, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ റാഷിദ് ഖാനും മോഹിത് ശർമയും മികച്ച പിന്തുണ നൽകി.

നേരത്തെ ആദ്യ ബാറ്റിങ്ങിൽ 56 റൺസെടുത്ത ഓപ്പണർ ഗിൽ ഗുജറാത്തിന് മികച്ച തുടക്കം സമ്മാനിച്ചു. എങ്കിലും മറ്റുള്ള ടോപ് ഓർഡർ താരങ്ങളുടെ മോശം ഫോം മൂലം, സ്കോർ 12 ഓവറിൽ 100/4 എന്ന നിലയിലായിരുന്നു. തുടർന്ന് അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ച്ചവെച്ച മില്ലറിന്റെയും അഭിനവ് മനോഹറിന്റെയും രാഹുൽ തേവാത്തിയയുടെയും ഇന്നിങ്സ്സുകളാണ് അവരെ ഇരുനൂറ് കടത്തിയത്. മില്ലർ 22 പന്തിൽ 46 റൺസും, മനോഹർ 21 പന്തിൽ 42 റൺസും തെവാത്തിയ 5 പന്തിൽ മൂന്നു സിക്സടക്കം പുറത്താകാതെ 20 റൺസുമാണ് നേടിയത്.

മുംബൈ നിരയിൽ 21 പന്തിൽ നിന്നും മൂന്നു വീതം ഫോറും സിക് സും അടക്കം 40 റൺസെടുത്ത നേഹാൾ വാധേരയാണ് ടോപ് സ്കോററായത്. എങ്കിലും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ അദ്ദേഹം മുംബൈ ആരാധകരുടെ വിമർശനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. ഇന്നലെത്തെ മുംബൈ ബാറ്റിങ്ങിന് ഇടയിലുണ്ടായ ചില സംഭവങ്ങളാണ് അതിന് കാരണം. പതിമൂന്നാം ഓവറിൽ സൂര്യകുമാർ പുറത്താകുമ്പോൾ സ്കോർ 90/6. പിന്നീടെത്തിയ പിയുഷ് ചൗള ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ച്ചവെച്ചിരുന്നു. 12 പന്തിൽ 18 റൺസെടുത്ത ചൗളയെ പതിനെട്ടാം ഓവറിന്റെ ആദ്യ പന്തിൽ ഇല്ലാത്ത റണ്ണിനായി ഓടിച്ച വദ്ദേര പുറത്താക്കി.

തൊട്ടടുത്ത പന്തിൽ സിംഗിൾ ഓടാൻ അവസരം ലഭിച്ചിട്ടും വധേര ഓടാൻ കൂട്ടാക്കിയില്ല. എങ്കിലും നോൺസ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്ന അർജുൻ ടെൻഡുൽക്കർ ഓട്ടം തുടർന്ന് ബാറ്റിംഗ് എൻഡിൽ എത്തിയതോടെ അദ്ദേഹത്തിന് സിംഗിൾ ഓടെണ്ടിവന്നു. തുടർന്ന് ആ ഓവറിലെ നാലാം പന്തിൽ സ്ട്രൈക്ക് ലഭിച്ചപ്പോൾ അദ്ദേഹം പുറത്താവുകയും ചെയ്തു. അർജുൻ ടെൻഡുൽക്കർ ആകട്ടെ, അടുത്ത ഓവറിൽ ഒരു കിടിലൻ സിക്സ് നേടിയത് കാണികൾ വളരെ ആവേശത്തോടെയാണ് സ്വീകരിച്ചത്. അർജുന്റെ ഐപിഎൽ കരിയറിലെ ആദ്യ സിക്സ്!.

Categories
Cricket

അനാവശ്യമായി ഓടി ,എന്നിട്ട് ചൗളയെ ക്രീസിൽ നിന്ന് തള്ളി പുറത്താക്കി ഔട്ടാക്കി വധേര ; വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഫ്രാൻസികളിൽ ഒന്നായ മുംബൈ ഇന്ത്യൻസിന് ഇത് കഷ്ടകാലമാണ്.2020 ൽ കിരീടം നേടിയ ശേഷം മുംബൈ ഇന്ത്യൻസിന് പിന്നീട് ഒരു പ്ലേ ഓഫ്‌ പോലും കളിക്കാൻ സാധിച്ചിട്ടില്ല. ഈ ഒരു സീസണിൽ കാര്യങ്ങളുടെ പോക്ക് മുംബൈക്ക്‌ അനുകൂലമല്ല. ഇന്നലെ നടന്ന മത്സരത്തിൽ ഗുജറാത്ത്‌ ടൈറ്റാൻസിനോട് 55 റൺസിന്റെ തോൽവി മുംബൈ ഇന്ത്യൻസ് രുചിച്ചിരുന്നു.

ഈ ഒരു തോൽവിയോടെ മുംബൈ ഇന്ത്യൻസ് പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്തായി. അഞ്ചു വർഷങ്ങൾക്ക് ശേഷമാണ് മുംബൈ റൺസുകളുടെ അടിസ്ഥാനത്തിൽ ഇത്രയും വലിയ തോൽവി ഏറ്റുവാങ്ങുന്നത്. എന്നാൽ മുംബൈ ഇന്ത്യൻസിന്റെ യുവ താരങ്ങൾ പ്രതീഷക്ക്‌ ഒത്തു ഉയരുന്നത് മുംബൈ ഇന്ത്യൻസ് പ്രതീക്ഷ നൽകുന്നതാണ്.ഇന്നലെ മത്സരത്തിൽ നേഹൽ വധേരയുടെ പ്രകടനം ഇത്തരത്തിലുള്ളതാണ്.എന്നാൽ തന്റെ പ്രകടനത്തേക്കാൾ വദേര പിയുഷ് ചവളയേ റൺ ഔട്ട്‌ ആക്കിയ നിമിഷമാണ് ഇപ്പോൾ ക്രിക്കറ്റ്‌ ആരാധകർക്ക് ഇടയിലെ ചർച്ചവിഷയം.

മുംബൈ ഇന്ത്യൻസിന്റെ 18 മത്തെ ഓവർ. മോഹിത്ത് ശർമയാണ് ഗുജറാത്തിന് വേണ്ടി പന്ത് എറിയുന്നത്.പിയുഷ് ചവളയാണ് മുംബൈക്ക് വേണ്ടി ക്രീസിൽ. മോഹിത്ത് ഒരു വൈഡ് ലെങ്ത് ഡെലിവറി എറിയുന്നു.പന്ത് വിക്കറ്റ് കീപ്പർ സാഹയുടെ കൈയിലേക്ക്. വധേര റൺസിനായി ഓടുന്നു.എന്നാൽ ചവള നിഷേധിക്കുന്നു. ഒടുവിൽ സ്ട്രൈക്ക് എൻഡിലേക്ക് ഓടി കയറിയ വധേര ചവളയേ നോൺ സ്ട്രൈക്ക് എൻഡിലേക്ക് നിർബന്ധ പൂർവ്വം ഓടാൻ വേണ്ടി തള്ളുന്നു. പക്ഷെ അതിന് മുന്നേ തന്നെ ഗുജറാത്ത്‌ ആ റൺ ഔട്ട്‌ സ്വന്തമാക്കി കഴിഞ്ഞിരുന്നു.

Categories
Cricket

ചൂടൻ രോഹിത്!ഇതിന് ഇങ്ങനെ ഒക്കെ ചൂടാവണോ? ചൗളയോട് ചൂടായി രോഹിത് ശർമ ; വീഡിയോ കാണാം

മുംബൈ ഇന്ത്യൻസ് ഇന്ത്യൻ പ്രീമിയർ ലീഗ് കണ്ട എക്കാലത്തെയും മികച്ച ഫ്രാഞ്ചൈസിയാണ്. അഞ്ചു ഐ പി എൽ കിരീടങ്ങൾ അവർ സ്വന്തം പേരിലും കുറിച്ചിട്ടുണ്ട്. ഈ അഞ്ചു കിരീടങ്ങളിലും മികച്ചു നിന്നത് രോഹിത് ശർമയിലെ നായകത്വം തന്നെയാണ്. എന്നാൽ കഴിഞ്ഞ രണ്ട് സീസണുകളിലായി മുംബൈ ഇന്ത്യൻസിന് കാര്യങ്ങൾ അത്ര എളുപ്പമല്ല.നായകൻ രോഹിത് ശർമയും മികവിലേക്ക് ഉയരുന്നില്ല.

ഈ സീസണിൽ മുംബൈ ഇന്ത്യൻസിന്റെ മോശം പ്രകടനത്തിന് ഒരു കാരണം അവരുടെ മോശം ഫീൽഡിങ് തന്നെയാണ്. ഈ ഒരു ഫീൽഡിങ്ങിനെതിരെ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ തന്നെ തന്റെ കളിക്കാരോട് ദേഷ്യപെടുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന മുംബൈ ഇന്ത്യൻസ് ഗുജറാത്ത്‌ ടൈറ്റാൻസ് മത്സരത്തിലാണ് സംഭവം.

ടോസ് നഷ്ടപെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത്‌ മികച്ച രീതിയിൽ മുന്നേറുകയാണ്.ഗിൽ നൽകിയ തുടക്കം മുതലാക്കി അഭിനവ് മനോഹറും മില്ലറും ബാറ്റ് ചെയ്യുകയാണ്.ഗുജറാത്ത്‌ ഇന്നിങ്സിന്റെ 17 മത്തെ ഓവർ.റിലെ മെറിഡെത്താണ് മുംബൈക്ക്‌ വേണ്ടി ബൗൾ ചെയ്യുന്നത് .ഓവറിലെ മൂന്നാമത്തെ പന്ത്, അഭിനവ് മനോഹറാണ് ക്രീസിൽ, ഒരു യോർക്കർ ലെങ്ത്തിൽ വന്ന പന്ത് അഭിനവ് ഒരു ലോഫ്റ്റഡ് ഡ്രൈവിന് ശ്രമിക്കുന്നു. ബോൾ നേരെ ഷോർട് തേർഡിൽ നിന്ന ചവളയുടെ അടുത്തേക്ക്. എന്നാൽ പന്ത് സുഖമായി പിടിക്കാൻ കഴിയുന്ന അവസരത്തിൽ ചവള അത് നഷ്ടപെടുത്തുന്നു. പന്ത് ബൗണ്ടറിയിലേക്ക്. ഗുജറാത്ത്‌ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് നേടി.

Categories
Cricket

പിന്നെ എന്തിനാണ് ടൈമർ ? ടൈം കഴിഞ്ഞിട്ടും റിവ്യൂ കൊടുത്തു സാഹ,അമ്പയർ ചെയ്തത് കണ്ടോ ;വീഡിയോ കാണാം

ഡിസിഷൻ റിവ്യൂ സിസ്റ്റം ക്രിക്കറ്റിൽ വിപ്ലവതകമായ മാറ്റങ്ങൾ വരുത്തിയത് നമ്മൾ കണ്ടിട്ടുള്ളതാണ്. അമ്പയറിന്റെ തീരുമാനം പുനഃ പരിശോധിക്കാനാണ് ഇത്തരത്തിൽ റിവ്യൂകൾ എടുക്കുന്നത്. എന്നാൽ ഈ റിവ്യൂ കൊടുക്കാൻ കൃത്യമായ സമയം അനുവദിച്ചിട്ടുണ്ട്. പതിനഞ്ച് സെക്കന്റാണ് ഇതിന്റെ സമയപരിധി. ഈ സമയപരിധിക്ക്‌ അപ്പുറം കൊടുക്കുന്ന റിവ്യൂകൾ സ്വീകരിക്കുന്നതുമല്ല.

എന്നാൽ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ വളരെ വിചിത്രമായ ഒരു സംഭവം സംഭവിച്ചിരിക്കുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിലെ 35 മത്സരം.ഗുജറാത്ത്‌ ടൈറ്റാൻസ് മുംബൈ ഇന്ത്യൻസിനെ നേരിടുകയാണ്.ഗുജറാത്ത്‌ ടൈറ്റാൻസിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം.ടോസ് നേടിയ മുംബൈ നായകൻ രോഹിത് ശർമ ബൗളിംഗ് തിരഞ്ഞെടുത്തു.

മികച്ച രീതിയിൽ തന്നെ ആദ്യ ഓവറുകളിൽ അർജുൻ ടെൻഡുൽകർ പന്ത് എറിഞ്ഞു.അർജുൻ എറിഞ്ഞ ഗുജറാത്ത്‌ ടൈറ്റാൻസ് ഇന്നിങ്സിന്റെ മൂന്നാമത്തെ ഓവർ.ഓവറിലെ ആദ്യത്തെ പന്ത്. സാഹയാണ് ഗുജറാത്തിന് വേണ്ടി സ്ട്രൈക്കിൽ.ലെഗ് സൈഡിലൂടെ പോയ പന്ത് സാഹ ബാറ്റ് വെച്ച് വീശുന്നു. കീപ്പർ ഇഷാൻ കിഷൻ ബോൾ കൈപിടിയിൽ ഒതുക്കുന്നു. മുംബൈ ഇന്ത്യൻസ് താരങ്ങൾ അപ്പീൽ ചെയ്യുന്നു.അമ്പയർ വിക്കറ്റ് നൽകുന്നു. എന്നാൽ സാഹ നോൺ സ്ട്രൈക്ക് എൻഡിൽ നിന്ന ഗില്ലിന്റെ ഉപദേശം തേടുന്നു.15 സെക്കന്റുകൾക്ക്‌ ഉള്ളിൽ റിവ്യൂ കൊടുക്കുന്നതിന് പകരം സാഹ 15 സെക്കന്റ്കൾക്ക് ശേഷം റിവ്യൂ കൊടുക്കുന്നു.എന്നാൽ റിവ്യൂയിൽ സാഹയുടെ ഗ്ലോവിൽ പന്ത് കൊണ്ടതായി കൃത്യമായി വ്യക്തമാവുന്നു. സാഹ പുറത്താകുന്നു.

Categories
Uncategorized

ഭുവി അനുഗ്രഹിക്കണം ! ഭൂവിയുടെ കാൽ തൊട്ടു വന്ദിച്ച് വാർണർ; വീഡിയോ കാണാം

ഇന്നലെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ പോയിന്റ് പട്ടികയിലെ അവസാനസ്ഥാനക്കാരുടെ പോരാട്ടത്തിൽ ‍ഡൽഹി ക്യാപിറ്റൽസിന് 7 റൺസിന്റെ ആവേശവിജയം. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ‍ഡൽഹി നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 144 റൺസാണ് നേടിയത്. ഹൈദരാബാദിന്റെ മറുപടി 20 ഓവറിൽ 137/6 എന്ന നിലയിൽ അവസാനിക്കുകയായിരുന്നു. ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങിയ സ്പിന്നർ അക്ഷർ പട്ടേലാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ആദ്യ ബാറ്റിങ്ങിൽ ‍ഡൽഹി ഓപ്പണർ ഫിൽ സാൾട്ടിനെ ഭുവനേശ്വർ പൂജ്യത്തിന് പുറത്താക്കി. എങ്കിലും വാർണറും മിച്ചൽ മാർഷും ചേർന്ന് അവരെ മുന്നോട്ടുനയിച്ചു. 15 പന്തിൽ 5 ബൗണ്ടറിയടക്കം 25 റൺസോടെ നന്നായി തുടങ്ങിയ മാർഷിനെ നടരാജൻ വിക്കറ്റിന് മുന്നിൽ കുരുക്കി. പിന്നീട് ‍ഡൽഹിയ്‌ക്ക് ബാറ്റിംഗ് തകർച്ചയായിരുന്നു. വാഷിങ്ടൺ സുന്ദർ എറിഞ്ഞ എട്ടാം ഓവറിൽ വാർണറും, സർഫറാസ് ഖാനും, അമൻ ഖാനും അടക്കം 3 വിക്കറ്റുകളാണ് വീഴ്ത്തിയത്. അതോടെ എട്ടോവറിൽ 62/5 എന്ന നിലയിലായ ‍ഡൽഹിയെ ഭേദപ്പെട്ട സ്കോർ കണ്ടെത്താൻ സഹായിച്ചത്‌ 34 റൺസ് വീതമെടുത്ത അക്ഷർ പട്ടേലിന്റെയും മനീഷ് പാണ്ഡെയുടെയും ഇന്നിങ്സുകളാണ്.

മറുപടി ബാറ്റിങ്ങിൽ ഹൈദരാബാദ് ടീമിന്റെയും സ്ഥിതി സമാനമായിരുന്നു. ഓപ്പണർ ഹാരി ബ്രൂക്ക് 14 പന്തിൽ 7 റൺസുമായി പുറത്ത്. പിന്നീട് ഇംപാക്ട് പ്ലെയറായി ഇറങ്ങിയ രാഹുൽ ത്രിപാഠിയാകട്ടെ 21 പന്തിൽ 15 റൺസാണ് നേടിയത്. ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച മയാങ്ക്‌ അഗർവാൾ അർദ്ധസെഞ്ചുറിയ്‌ക്ക് ഒരു റൺ മാത്രം അകലെയും പുറത്തായി. അഭിഷേക് ശർമ 5 റൺസും നായകൻ മാർക്രം 3 റൺസും എടുത്തുമടങ്ങി. എങ്കിലും 19 പന്തിൽ 31 റൺസെടുത്ത വിക്കറ്റ് കീപ്പർ ക്ലാസ്സനും 15 പന്തിൽ 24 റൺസോടെ പുറത്താകാതെ നിന്ന വാഷിങ്ടൺ സുന്ദറും അവസാനം വരെ പോരാടി. പക്ഷേ സമചിത്തതയോടെ പന്തെറിഞ്ഞ ഡൽഹി ബോളർമാർ മത്സരം തങ്ങളുടെ വരുതിയിലാക്കി.

ഇന്നലെ മത്സരം ആരംഭിക്കുന്നതിന് മുൻപായി നടന്ന ഒരു അപൂർവനിമിഷം ഇന്റർനെറ്റിൽ തരംഗമായി മാറിയിരിക്കുകയാണ്. ഡൽഹി ക്യാപിറ്റൽസ് നായകനായ ഡേവിഡ് വാർണർ, സൺറൈസേഴ്സ് ഹൈദരാബാദ് പേസറായ ഭുവനേശ്വർ കുമാറിന്റെ കാൽതൊട്ടു വന്ദിക്കുന്നതാണ് വീഡിയോ. ഐപിഎല്ലിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലാണ് ആദ്യം ഇത് പ്രത്യക്ഷപ്പെട്ടത്. മത്സരത്തിന് ടീമുകൾ തയ്യാറെടുക്കുമ്പോൾ ഡൽഹി താരമായ ഇഷാന്ത് ശർമയും ഹൈദരാബാദ് താരമായ ഭുവിയും സംസാരിച്ചുനിൽക്കുകയായിരുന്നു. അവിടേക്ക് ഓടിയെത്തിയ ‍ഡൽഹി നായകൻ വാർണർ, ഭുവിയുടെ കാൽതൊട്ടുവണങ്ങിയാണ് സംസാരം തുടങ്ങിയത്. മുൻപ് വാർണറും ഭൂവിയും ഹൈദരാബാദിൽ ഒന്നിച്ച് കളിച്ചവരാണ്.

Categories
Uncategorized

ഇതു രഹാനെ തന്നെ ആണോ ? കൊചേട്ടൻ്റെ ഷോട്ടുകൾ കണ്ട് അമ്പരന്നു ആരാധകര് ; വീഡിയോ കാണാം

ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ, ചെന്നൈ സൂപ്പർ കിംഗ്സ് 49 റൺസിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 235 റൺസ് നേടിയപ്പോൾ, കൊൽക്കത്തയ്ക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 26 പന്തിൽ 61 റൺസെടുത്ത ജേസൺ റോയും 33 പന്തിൽ 53 റൺസോടെ പുറത്താകാതെ നിന്ന റിങ്കു സിംഗും പൊരുതിനോക്കിയെങ്കിലും വിജയത്തിന് അത് മതിയായിരുന്നില്ല.

ചെന്നൈ നിരയിൽ 29 പന്തിൽ നിന്നും 71 റൺസോടെ പുറത്താകാതെ നിന്ന അജിൻക്യ രഹാനെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഒന്നാം വിക്കറ്റിൽ 7.3 ഓവറിൽ 73 റൺസ് കൂട്ടിച്ചേർത്ത് ഋതുരാജ് ഗായക്വാദും കോൺവെയും മിന്നുന്ന തുടക്കംകുറിച്ചു. 35 റൺസെടുത്ത ഋതുരാജ് മടങ്ങിയശേഷമാണ് രഹാനെ ക്രീസിൽ എത്തിയത്‌. രണ്ടാം വിക്കറ്റിൽ കോൺവേക്കൊപ്പം 36 റൺസും, മൂന്നാം വിക്കറ്റിൽ ദുബെയ്ക്കൊപ്പം 85 റൺസും, നാലാം വിക്കറ്റിൽ ജഡേജയ്‌ക്കൊപ്പം 38 റൺസും രഹാനെ കൂട്ടുകെട്ട് സൃഷ്ടിച്ചു. ഓപ്പണർ കോൺവേ 40 പന്തിൽ 56 റൺസും, ശിവം ദുബേ 21 പന്തിൽ 50 റൺസും, ജഡേജ 8 പന്തിൽ 18 റൺസും എടുത്താണ് പുറത്തായത്.

പുറത്താകാതെ നിന്ന രഹാനെ ആറ് കിടിലൻ ഫോറും അഞ്ച് കൂറ്റൻ സിക്‌സുകളുമാണ് പറത്തിയത്‌; സ്ട്രൈക്ക് റേറ്റ് ആകട്ടെ 244.83! കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമായിരുന്ന രഹാനെയെ, ഈ സീസണിൽ ചെന്നൈ ടീമിൽ എടുക്കുകയായിരുന്നു. സീസണിൽ ഇതുവരെ കളിച്ച മത്സരങ്ങളിലെല്ലാം മികച്ച അറ്റാക്കിങ് ഇന്നിങ്സുകളാണ്‌ അദ്ദേഹം കളിച്ചിട്ടുള്ളത്. തന്റെ പഴയകാല പ്രതാപത്തിന്റെ ഓർമകൾ വീണ്ടും ഒരിക്കൽകൂടി അലയടിപ്പിക്കുന്ന ഷോട്ടുകളുമായി അദ്ദേഹം ചെന്നൈ ആരാധകരുടെ മനസ്സിൽ ഇടംനേടിയിരിക്കുന്നു. സാധാരണ കോപ്പിബുക്ക് ശൈലിയിൽ കളിക്കുന്ന അദ്ദേഹം, ഇന്നലെ റിവേഴ്സ് സ്വീപ്പും സ്‌കൂപ്പും അടക്കമുള്ള ഷോട്ടുകൾ പായിച്ചതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.

Categories
Uncategorized

അമ്പയർക്കു പിഴച്ചു ,ധോണി റിവ്യൂ സിസ്റ്റം പാളില്ല എന്ന് വീണ്ടും തെളിയിച്ചു ;വീഡിയോ

കൊൽക്കത്തയ്‌ക്കെതിരെ ഈഡൻ ഗാർഡൻസിൽ ഞായറാഴ്ച രാത്രി നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് 49 റൺസിന്റെ തകർപ്പൻ വിജയം സ്വന്തമാക്കി. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 235 റൺസെന്ന കൂറ്റൻ സ്കോർ കണ്ടെത്തി. കൊൽക്കത്തയുടെ മറുപടി 8 വിക്കറ്റ് നഷ്ടത്തിൽ 186 റൺസിൽ അവസാനിക്കുകയായിരുന്നു. ചെന്നൈയ്ക്കായി 29 പന്തിൽ 71 റൺസോടെ പുറത്താകാതെ നിന്ന അജിൻക്യ രഹാനെ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

ഒന്നാം വിക്കറ്റിൽ 7.3 ഓവറിൽ 73 റൺസെടുത്ത ഋതുരാജ്‌ – കോൺവേ സഖ്യം ചെന്നൈയ്ക്ക് മികച്ച തുടക്കം നൽകി. തുടർന്ന് കഴിഞ്ഞ മത്സരത്തിലെ അതേ സ്കോറായ 35 റൺസിൽ ഋതുരാജ് മടങ്ങി. രഹാനെ ക്രീസിൽ എത്തിയതു മുതൽ അടിതുടങ്ങി. 40 പന്തിൽ 56 റൺസുമായി കോൺവെ പുറത്താകുമ്പോൾ ക്രീസിലെത്തിയ ശിവം ദുബെയുമൊത്ത് രഹാനെ 85 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. 21 പന്തിൽ 50 റൺസെടുത്ത ദുബെ മടങ്ങിയശേഷം എത്തിയ ജഡേജ 8 പന്തിൽ 18 റൺസ് നേടി പുറത്തായി. നായകൻ ധോണി 2 റൺസോടെ പുറത്താകാതെ നിന്നു.

കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് ആദ്യ രണ്ട് ഓവറിനുള്ളിൽതന്നെ ഓപ്പണർമാരായ നരൈനെയും ജഗദീശനെയും നഷ്ടമായി. ഇംപാക്ട് പ്ലെയറായി ഇറങ്ങിയ വെങ്കടേഷ് അയ്യർ 20 റൺസും നായകൻ നിതീഷ് റാണ 27 റൺസുമെടുത്ത് പുറത്തായി. അതോടെ നില പരുങ്ങലിലായ അവർക്ക് ആശ്വാസമായി അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ജേസൺ റോയിടെയും റിങ്കു സിങ്ങിന്റെയും 65 റൺസ് കൂട്ടുകെട്ട്. റോയ് 26 പന്തിൽ 61 റൺസോടെ മടങ്ങിയശേഷം പിന്നീട് ആർക്കും മികച്ച ഇന്നിങ്സ് കളിക്കാൻ കഴിഞ്ഞില്ല. റിങ്കു സിംഗ് 33 പന്തിൽ 53 റൺസോടെ പുറത്താകാതെ നിന്നു.

മത്സരത്തിൽ മികച്ച നായകമികവ് പ്രകടിപ്പിച്ച ചെന്നൈ നായകൻ മഹേന്ദ്ര സിംഗ് ധോണി കളിക്കളത്തിലെ തീരുമാനങ്ങളിലും മികച്ചുനിന്നിരുന്നു. അമ്പയറുടെ തീരുമാനം പുനഃപരിശോധിക്കുന്ന ‘ഡിസിഷൻ റിവ്യൂ സിസ്റ്റം’ എന്ന ഡിആർഎസിന് പലപ്പോഴും ആരാധകർ ബഹുമാനപൂർവ്വം വിളിക്കുന്നത് ‘ധോണി റിവ്യൂ സിസ്റ്റം’ എന്നാണ്. ഇന്ത്യൻ ടീമിന്റെ നായകനായി ഇരുന്നപ്പോഴും ഐപിഎല്ലിൽ ചെന്നൈയെ നയിച്ചപ്പോഴും ഇതിനു മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഇന്നലെ തുഷാർ ദേശ്പാണ്ഡെയുടെ പതിനെട്ടാം ഓവറിലെ മൂന്നാം പന്തിൽ ഡേവിഡ് വീസിന്റെ എൽബിഡബ്ല്യൂ അപ്പീൽ ചെയ്തെങ്കിലും അമ്പയർ ഔട്ട് നൽകിയിരുന്നില്ല. പന്ത് അദ്ദേഹത്തിന്റെ തുടയിലാണ് കൊണ്ടത്. എങ്കിലും അത് ഔട്ട് ആയേക്കാം എന്നുകരുതി ധോണി റിവ്യൂ നൽകിയപ്പോൾ ലെഗ് സ്റ്റമ്പിൽ പതിക്കുമെന്ന് വ്യക്തമായി.