Categories
Cricket

ഇത് ഡാൻസ് കളിക്കുന്നതല്ല ,സിക്സ് ആവേണ്ടത് ക്യാച്ച് എടുത്തു ഹെറ്റ്മയര്‍ മാജിക് :വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാം സീസൺ ആവേശകരമായി പുരോഗിമക്കുകയാണ്. ആദ്യ രണ്ട് സ്ഥാനങ്ങളിൽ നിൽക്കുന്ന ചെന്നൈ സൂപ്പർ കിംഗ്‌സും ഗുജറാത്ത്‌ ടൈറ്റാൻസും ഏറെകുറെ പ്ലേ ഓഫ്‌ ഉറപ്പിച്ചു എന്ന് തന്നെ പറയേണ്ടി വരും. മൂന്നു മുതൽ എട്ടു വരെയുള്ള സ്ഥാനങ്ങളിൽ നിൽക്കുന്ന ടീമുകൾ നിലവിൽ ബാക്കി സ്ഥാനങ്ങൾക് വേണ്ടി പൊരുതുകയാണ്.

അത് കൊണ്ട് തന്നെ ഈ സ്ഥാനങ്ങളിൽ ഒള്ള ടീമുകൾ ഏറ്റുമുട്ടുന്ന മത്സരങ്ങൾ വളരെ നിർണായകമാണ്. ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന രാജസ്ഥാൻ റോയൽസ് കൊൽക്കത്ത നൈറ്റ്‌ റൈഡർസ് മത്സരം ഇത്തരത്തിലുള്ള മത്സരമാണ്. ഇത്തരം മത്സരങ്ങളിൽ ഫീൽഡിങ് മികവ് തന്നെയാണ് ഏത് ഒരു ടീമിന്റെയും വിജയം. ഈ ഒരു മത്സരത്തിൽ കാണുന്ന കാഴ്ചയും ഇത് തന്നെയാണ്.

കൊൽക്കത്ത നൈറ്റ്‌ റൈഡർസ് രാജസ്ഥാൻ റോയൽസ് നടന്ന മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബൗളിംഗ് തിരെഞ്ഞെടുത്തു. കൊൽക്കത്ത നൈറ്റ്‌ റൈഡർസ് പതിവ് പോലെ തന്നെ ആക്രമിച്ചു തുടങ്ങി. കൊൽക്കത്ത നൈറ്റ്‌ റൈഡർസിന്റെ അക്രമങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ജയ്സൺ റോയ് ക്രീസിൽ.രാജസ്ഥാൻ റോയൽസിന് വേണ്ടി ട്രെന്റ് ബോൾട്ട് ബൗൾ എറിയുകയാണ്. ഇന്നിങ്സിന്റെ മൂന്നാമത്തെ ഓവറിലെ രണ്ടാമത്തെ പന്ത്, ബോൾട്ടിനെ റോയ് ഫ്ലിക്ക് ചെയ്യുന്നു. സിക്സ് പ്രതീഷിച്ച റോയ് കാണുന്നത് ദീപ് സ്‌ക്വർ ലെഗിൽ നിന്ന് ഓടി വന്ന് ഹെറ്റ്മൈർ ഒറ്റ കൈ കൊണ്ട് പന്ത് കൈപിടിയിൽ ഒതുക്കുന്നു. റോയ് എട്ടു പന്തിൽ പത്ത് റൺസുമായി ഡഗ് ഔട്ടിലേക്ക്.

Categories
Cricket

6,6,6 അങ്ങനെ പവനായി ആർച്ചർ ആയി ,മുംബൈയുടെ കുന്തമുനയെ ഹാട്രിക് സിക്സ് പറത്തി ലിവിങ്സ്റ്റൺ;വീഡിയോ കാണാം

ഈ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ പഞ്ചാബ് കിങ്‌സ് കളിക്കുന്ന മത്സരങ്ങളിൽ റൺ മഴ പെയ്യാറുണ്ട്. ഇന്ന് നടന്ന മത്സരത്തിലും സ്ഥിതി വിത്യാസത്തമല്ല.മുംബൈ ഇന്ത്യൻസിനെതിരെ ഇന്ന് നടന്ന മത്സരത്തിലും പഞ്ചാബ് കിങ്‌സ് 200 ന്ന് മുകളിൽ സ്വന്തമാക്കി. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ തുടർച്ചയായി നാല് മത്സരങ്ങളിൽ 200 ൽ കൂടുതൽ റൺസ് നേടുന്ന ആദ്യത്തെ ടീമായി പഞ്ചാബ് കിങ്‌സ്.

20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 214 റൺസാണ് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്.42 പന്തിൽ 82 റൺസ് സ്വന്തമാക്കിയ ലിയാം ലിവിങ്സ്റ്റോൺ ആണ് പഞ്ചാബിന്റെ ടോപ് സ്കോർർ. എന്നാൽ ലിവിങ്സ്റ്റന്റെ ഈ ഇന്നിങ്സിനെക്കാൾ ഇന്നിങ്സിന്റെ 19 മത്തെ ഓവറിൽ മുംബൈ ഇന്ത്യൻസിന്റെ സ്റ്റാർ ബൗളേർ ജോഫ്രേ അർച്ചറിന്റെ ബോളിൽ മൂന്നു തുടരെ സിക്സറുകൾ സ്വന്തമാക്കിയത് ചർച്ചയാവുകയാണ്.

ഓവറിലെ ആദ്യത്തെ പന്ത്, അർച്ചറിന്റെ സ്ലോ ബോൾ ലോങ്ങ്‌ വഴി ഗാലറിയിലേക്ക്.ഓവറിലെ രണ്ടാമത്തെ പന്ത് അർച്ചർ ഒരു ലെങ്ത് ബോൾ എറിയുന്നു.എന്നാൽ ആ പന്ത് ലിവിങ്സ്റ്റൺ ഗാലറിയിലേക്ക് എത്തിക്കുന്നു.തൊട്ട് അടുത്ത പന്ത് ഈ തവണ അർച്ചർ ഒരു ഷോർട്ട് ബോൾ എറിയുന്നു. എന്നാൽ ഈ തവണയും പന്ത് നിലം തൊടാതെ ഗാലറിയിലേക്ക്. തുടർച്ചയായ മൂന്നാമത്തെ സിക്സറും. ലിവിങ്സ്റ്റന്റെ ഈ കൂറ്റൻ അടികളുടെ മികവിൽ പഞ്ചാബ് കിങ്‌സ് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 214 റൺസ്.

Categories
Cricket

എന്താ ഇവിടെ ഉണ്ടായേ ? താൻ എങ്ങനെ ഔട്ടായത് എന്ന് വിശ്വസിക്കാനാവാതെ സ്റ്റോയിനിസ് ; വീഡിയോ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാറാം സീസൺ ആവേശകരമായി പുരോഗമിക്കുകയാണ്. ഇന്ന് രണ്ട് മത്സരങ്ങളാണ് ലീഗിലുള്ളത്. വൈകിട്ട് 3:30 ക്ക്‌ തുടങ്ങിയ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ലക്ക്നൗ സൂപ്പർ ജയന്റ്സ് നേരിടുകയാണ്.വൈകിട്ട് 7:30 ക്ക്‌ നടക്കുന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്‌സും മുംബൈ ഇന്ത്യൻസിനെ നേരിടും.

ഇപ്പോൾ ചെന്നൈ സൂപ്പർ കിംഗ്‌സും ലക്കനൗ സൂപ്പർ ജയന്റ്സിനെ നേരിടുകയാണ്.ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ മഹേന്ദ്ര സിങ് ധോണി ബൗളിംഗ് തിരഞ്ഞെടുത്തു. ആദ്യ ഓവറുകളിൽ തന്നെ ചെന്നൈ ബൗളേർമാർ ലക്ക്നൗ ബാറ്റർമാരെ വട്ടം കറക്കി.എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് മറ്റൊരു കാര്യമാണ്.ചെന്നൈ സൂപ്പർ താരം രവീന്ദ്ര ജഡേജ എടുത്ത വിക്കറ്റ് തന്നെയാണ് ഈ ചർച്ചവിഷയം.

തുടക്കത്തിൽ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ ലക്കനൗ സൂപ്പർ ജയന്റ്സിന് വേണ്ടി ക്രീസിൽ മാർക്കസ് സ്റ്റോയിനിസ്. ഇന്നിങ്സിന്റെ ഏഴാമത്തെ ഓവർ. മഹേന്ദ്ര സിങ് ധോണി രവീന്ദ്ര ജഡേജക്ക്‌ പന്ത് ഏല്പിക്കുന്നു.ഓവറിലെ അഞ്ചാമത്തെ പന്ത്, മാർക്കസ് സ്റ്റോയിനിസ് സ്ട്രൈക്ക് ചെയ്യുകയാണ്.ജഡേജ ലെഗ് സ്റ്റമ്പിന് കുത്തിച്ചു ഒരു പന്ത് എറിയുകയാണ്.സ്റ്റോയിനിസ് സ്ട്രൈറ്റ് ഡ്രൈവ് ചെയ്യാൻ ശ്രമിക്കുന്നു. പന്ത് ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിൽ ടേൺ ചെയ്തു സ്റ്റോയിനിസിന്റെ സ്റ്റമ്പ് തെറിക്കുന്നു.

Categories
Cricket

പഴയത് ആണേലും വീര്യം കൂടുതലാ ! ഗുജറാത്തിനെ വിറപ്പിച്ച ഇഷാന്ത് ശർമ്മയുടെ അവസാന ഓവർ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഈ സീസണിൽ യുവ താരങ്ങളെക്കാൾ ശോഭിക്കുന്നത് സീനിയർ താരങ്ങളാണ്. ഫോം ഔട്ടായി തന്റെ കരിയർ വരെ അവസാനിക്കുമെന്ന് കരുതിയേടത് നിന്ന് പല താരങ്ങളും ഉയർത്ത് എഴുനേൽക്കുന്ന കാഴ്ച നമ്മൾ ഈ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ കണ്ട് കൊണ്ടിരിക്കുകയാണ്. അജിങ്ക്യ രഹാനെയും അമിത് മിശ്രയും ഒക്കെ ഇതിന് ഉദാഹരണങ്ങൾ.

ഇപ്പോൾ ഈ നിരയിലേക്ക് മറ്റൊരു പേര് കൂടി എഴുതി ചേർക്കപെടുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ തങ്ങളുടെ ഏറ്റവും മോശം സീസണുകളിൽ ഒന്നിലാണ് ഈ ഒരു താരം ഡൽഹി ക്യാപിറ്റൽസിന്റെ രക്ഷക്കായി എത്തിയിരിക്കുന്നത്.മുൻ ഇന്ത്യൻ സൂപ്പർ താരം ഇഷാന്ത് ശർമയാണ് ഈ താരം.ഇന്നത്തെ മത്സരത്തിന്റെ അവസാന ഓവറിൽ ഡൽഹിക്കായി അവതരിച്ചിരിക്കുകയാണ് ഇശാന്ത് ശർമ.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 16 മത്തെ സീസണിലെ 44 മത്തെ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഗുജറാത്ത്‌ ടൈറ്റാൻസിനെ നേരിടുകയാണ്.ആദ്യം ബാറ്റ് ചെയ്ത ഡൽഹി യുവ താരം അമൻ ഖാന്റെ മികവിൽ 8 വിക്കറ്റ് നഷ്ടത്തിൽ 130 റൺസ്. മറുപടി ബാറ്റിംഗിൽ ഹാർദിക് പാന്ധ്യയും ടെവാട്ടിയെയും ഗുജറാത്തിനെ ലക്ഷ്യത്തിൽ എത്തിക്കുമെന്ന് തോന്നിച്ചു. അവസാന ഓവറിൽ ജയിക്കാൻ വേണ്ടത് 12 റൺസ്.ആദ്യ പന്തിൽ ഹാർദിക് ഡബിൾ നേടുന്നു. രണ്ടാമത്തെ പന്തിൽ ഹാർദിക് സിംഗിൾ നേടുന്നു. കഴിഞ്ഞ ഓവറിൽ നോർത്ജേയേ തുടരെ മൂന്നു സിക്സർ അടിച്ച ടെവാട്ടിയ ക്രീസിൽ.143 കിലോമീറ്റർ വേഗതയിൽ ഒരു ഫുൾ ആൻഡ് വൈഡ് യോർക്കർ ഡോട്ട് ബോൾ, ഓവറിലെ നാലാമത്തെ പന്ത് ഒരു സ്ലോവർ ബോൾ, ടെവാട്ടിയക്ക്‌ ബോളിന്റെ സ്പീഡ് മനസിലാക്കാൻ കഴിഞ്ഞില്ല, നേരെ ബോൾ റോസോടെ കൈയിലേക്ക്.അവസാന രണ്ട് പന്തിൽ ജയിക്കാൻ വേണ്ടത് 9 റൺസ്. ഈ രണ്ട് പന്തിൽ നിന്നായി റാഷിദ്‌ ഖാൻ നേടാൻ സാധിച്ചത് മൂന്നു റൺസ്.ഒടുവിൽ ഡൽഹിക്ക്‌ ത്രസിപ്പിക്കുന്ന വിജയവും.

Categories
Cricket

6,6,6 തോൽവി ഉറപ്പിച്ച സമയത്ത് പ്രതീക്ഷ തന്ന ഹാട്രിക് സിക്സ് ,വീഡിയോ കാണാം

ഏത് ഒരു ക്രിക്കറ്റ്‌ മത്സരമാണെകിലും മത്സരത്തിലെ അവസാനത്തെ ഓവറിന് മുന്നേയുള്ള തൊട്ട് മുന്നത്തെ ഓവർ ക്യാപ്റ്റൻമാർ തങ്ങളുടെ ഏറ്റവും മികച്ച ബൗളേർക്ക്‌ മാറ്റി വെക്കുന്നതായി പലപ്പോഴും ക്രിക്കറ്റ്‌ ആരാധകർ ശ്രദ്ധിച്ചിട്ടുണ്ടാവാം. ക്രിക്കറ്റ്‌ നീരിക്ഷകർ ഇത്തരത്തിൽ ഒള്ള ഈ ഓവറിനെ പെൻ അൾട്ടിമേറ്റ് ഓവർ എന്നാണ് വിളിക്കുന്നത്.

20 ഓവറുള്ള ക്രിക്കറ്റ്‌ മത്സരങ്ങളിൽ 19 മത്തെ ഓവറാണ് പെൻ അൾട്ടിമേറ്റ് ഓവർ.ഈ ഒരു കാരണം കൊണ്ട് തന്നെ ഈ ഓവർ തന്നെയാണ് പല കളികളുടെയും ഫലങ്ങൾ തീരുമാനിക്കുന്നത്.പല ബാറ്റർമാരും ബൗളേർമാരും കളി തിരിക്കുന്നതും ഇത്തരത്തിലുള്ള ഓവറുകളിലാണ്. ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ഡൽഹി ക്യാപിറ്റൽസ് ഗുജറാത്ത്‌ ടൈറ്റാൻസ് മത്സരത്തിലും സംഭവിച്ചത് മറ്റു ഒന്നുമല്ല.അവസാന രണ്ട് ഓവറിൽ ഗുജറാത്തിന് ജയിക്കാൻ വേണ്ടത് 33 റൺസാണ്.

നോർത്ജേയാണ് ഡൽഹിക്ക്‌ വേണ്ടി പന്ത് എറിയുന്നത്.നായകൻ ഹാർദിക് പാന്ധ്യയാണ് ഗുജറാത്തിന് വേണ്ടി സ്ട്രൈക്കിൽ, ആദ്യ മൂന്നു പന്തുകളിൽ നിന്ന് പാന്ധ്യ നേടിയത് വെറും മൂന്നു റൺസ്. നാലാമത്തെ പന്തിൽ രാഹുൽ ടെവാട്ടിയ സ്ട്രൈക്കിൽ,148 കിലോമീറ്റർ വേഗതയുള്ള ഒരു ഫുൾ ടോസ് ദീപ് സ്‌ക്വർ ലെഗിന് മുകളിലൂടെ സിക്സർ, ഓവറിലെ അഞ്ചാമത്തെ പന്ത് വീണ്ടും 148 കിലോമീറ്റർ വേഗതയിൽ, ഈ തവണ സ്ലോട്ടിൽ ലഭിച്ച പന്ത് മിഡ്‌ വിക്കറ്റിന് മുകളിലൂടെ വീണ്ടും സിക്സർ, ഓവറിലെ അവസാന പന്ത് വീണ്ടും ഫുൾ ടോസ് വീണ്ടും സിക്സർ,ഹാട്ട്രിക്ക് സിക്സ് അടിച്ച ടെവാട്ടിയ പ്രതീക്ഷ നൽകിയെങ്കിലും ഗുജറാത്ത്‌ ഇഷാന്ത് ശർമയുടെ അവസാന ഓവറിൽ അഞ്ചു റൺസ് അകലെ മത്സരം കൈവിട്ടു.

Categories
Cricket

കാണികളെ കയ്യിൽ എടുക്കാൻ കോഹ്ലി കഴിഞ്ഞിട്ടേ വേറെ ആളുള്ളു,അത് എതിരാളികളുടെ ഹോം ഗ്രൗണ്ടിൽ ; വീഡിയോ കാണാം

ലോക ക്രിക്കറ്റ്‌ കണ്ട കണ്ട ഇതിഹാസ താരമാണ് വിരാട് കോഹ്ലി. ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധക പിന്തുണയൊള്ള തരങ്ങളിൽ ഒരാൾ. ഏത് എതിരാളികളുടെ ഗ്രൗണ്ടിലും തനിക്ക് വേണ്ടി ആർത്തു വിളിക്കാൻ ആരാധകർ എന്നും ഉണ്ടാവും.ഇതേ ആരാധകർക്ക് എന്നും ആവേശം നൽകാൻ വിരാട് കോഹ്ലി മറക്കാറില്ല.

ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ലക്കനൗ സൂപ്പർ ജയന്റ്സ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മത്സരത്തിലും സ്ഥിതി വിത്യാസതമല്ല.ലക്ക്നൗ സൂപ്പർ ജയന്റ്സിന്റെ ഹോം ഗ്രൗണ്ടിലാണ് ഈ മത്സരം നടക്കുന്നത്. മത്സരത്തിന് ഇടയിൽ ഫീൽഡ് ചെയ്യുമ്പോൾ തന്റെ ആരാധകരെ കൊണ്ട് ടീമിനെ ആർപ്പുവിളിപ്പിക്കുന്ന വിരാട് കോഹ്ലി ഇപ്പോൾ തരംഗമാണ്.

നേരത്തെ ടോസ് ലഭിച്ച ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡ്യൂ പ്ലസ്സിസ് ബാറ്റിംഗ് തെരെഞ്ഞെടുക്കകായിരുന്നു. ക്യാപ്റ്റൻ ഫാഫ് ഡ്യൂ പ്ലസ്സിസിന്റെ വിരാട് കോഹ്ലിയുടെ ഓപ്പണിങ് മികവിൽ ബാംഗ്ലൂർ 20 ഓവറിൽ 126 സ്വന്തമാക്കി.44 റൺസ് നേടിയ ഡ്യൂ പ്ലസ്സിസായിരുന്നു ബാംഗ്ലൂർ ടോപ് സ്കോർർ.ലക്കനൗവിന് വേണ്ടി നവീൻ മൂന്നു വിക്കറ്റ് സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലക്കനൗ തകർച്ചയിലേക്ക് കൂപ്പുകുത്തി. ഒരു ബാറ്റർമാർ പോലും മികവിലേക്ക് ഉയർന്നില്ല.

Categories
Cricket

ബോൾ വന്നതിനേക്കൾ സ്പീഡിൽ ചാടി പിടിച്ചു ഒരു ഫ്ലയിംഗ് കിസ്സ് കൊടുത്തൊരു സെലിബ്രേഷൻ ഉണ്ട് , യാ മോനേ ;വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിലെ പതിനാറാം സീസൺ ആവേശകരമായി പുരോഗമിക്കുകയാണ്. ലക്ക്നൗ സൂപ്പർ ജയന്റ്സും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂറും തമ്മിലാണ് ഇന്നത്തെ മത്സരം. ലക്കനൗ സൂപ്പർ ജയന്റ്സിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം.സീസണിൽ ഇതിന് മുന്നേ ഏറ്റുമുട്ടിയ മത്സരത്തിൽ ലക്കനൗ സൂപ്പർ ജയന്റ്സ് ചിന്നസ്വാമിയിൽ വെച്ച് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂറിനെതിരെ ആവേശകരമായ വിജയം നേടിയിരുന്നു.

അന്നത്തെ മത്സരം ശേഷം ലക്കനൗ സൂപ്പർ ജിയന്റ്സിന്റെ ഉപദേഷ്ടാവ് ഗൗതം ഗംഭീർ നടത്തിയ ആഘോഷങ്ങൾ ആരും മറന്നു കാണില്ല. ഇപ്പോൾ ആ ആഘോഷങ്ങൾക് എല്ലാം ഫീൽഡിൽ സാക്ഷാൽ വിരാട് കോഹ്ലി ലക്ക്നൗ സൂപ്പർ ജയന്റ്സിന്റെ ഹോം ഗ്രൗണ്ടിൽ പകരം വീട്ടുകയാണ്. ഓരോ വിക്കറ്റും ബാംഗ്ലൂർ സ്വന്തമാക്കുമ്പോൾ കോഹ്ലി തന്റെ അഗ്രെഷൻ മുഴുവൻ പുറത്തെടുത്തു ആഘോഷിക്കുകയാണ്.എന്നാൽ ഇതിന് എല്ലാം ഉപരി വിരാട് കോഹ്ലി പിടിച്ച ഒരു ക്യാച്ച് ഇപ്പോൾ അത്ഭുതമാവുകയാണ്.

ജോഷ് ഹെയ്സ്ൽവുഡ് എറിഞ്ഞ അഞ്ചാമത്തെ ഓവറിലാണ് സംഭവം. ഓവറിലെ ആദ്യത്തെ പന്തിൽ ലക്കനൗ ബാറ്റർ ആയൂഷ്‌ ബാഡോണി ഒരു കവർ ഡ്രൈവ് ശ്രമിക്കുന്നു. സകല താരങ്ങളും ബൗണ്ടറി പ്രതീക്ഷിക്കുമ്പോൾ സാക്ഷാൽ കോഹ്ലി ബോളിലേക്ക് ചാടി വീണു ആ പന്ത് കൈപിടിയിൽ ഒതുക്കുകയാണ്.പതിവ് പോലെ തന്നെ തന്റെ അഗ്രെഷൻ മുഴുവൻ പുറത്ത് കാണിക്കുന്ന വിധത്തിൽ ഒള്ള ഒരു സെലിബ്രേഷൻ കൂടി നടത്താൻ സാക്ഷാൽ വിരാട് കോഹ്ലി മറന്നില്ല.

Categories
Cricket

അന്നു തൻ്റെ ഹോം ഗ്രൗണ്ടിൽ ഷോ ഇറക്കിയതിനു അവരുടെ ഹോം ഗ്രൗണ്ടിൽ തിരിച്ചു കൊടുത്തു കോഹ്ലി ;വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് ലക്കനൗ സൂപ്പർ ജയന്റ്സ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂറിനെ നേരിടുകയാണ്. ചിന്നസ്വാമിയിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗ് കണ്ട എക്കാലത്തെയും മികച്ച മത്സരങ്ങളിൽ ഒന്നാണ് പിറന്നത്. അടിക്ക് തിരിച്ചടി കൊടുത്തു അവസാനിച്ച അന്നത്തെ മത്സരത്തിൽ ലക്ക്നൗ സൂപ്പർ ജയന്റ്സ് ആവേശകരമായി വിജയം സ്വന്തമാക്കിയിരുന്നു.

ലക്കനൗ സൂപ്പർ ജയന്റ്സ് താരങ്ങളും ടീമിന്റെ ഉപദേഷ്ടവ് ഗൗതം ഗംഭീറും ആവേശത്തോടെ തന്നെ ഈ വിജയം ആഘോഷിച്ച കാഴ്ച ക്രിക്കറ്റ്‌ പ്രേമികൾ മറന്നു കാണില്ല. തനിക്ക് നേരെ ലഭിച്ചത് എന്താണോ അത് തിരകെ കൊടുത്തിട്ടോളൂ കോഹ്ലിക്ക്‌ നേരെയായിരുന്നു ഇവരുടെ ഈ ആഘോഷം. ഇപ്പോൾ ലക്ക്നോവിന്റെ ഹോം ഗ്രൗണ്ടിൽ കാണുന്നതും ഇത്തരത്തിൽ ഒരു കാഴ്ചയാണ്.

ലക്കനൗവിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്‌സ് 20 ഓവറിൽ 126 റൺസ് സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലക്കനൗ സൂപ്പർ ജയന്റ്സിന് തുടക്കത്തിൽ തന്നെ മേയഴ്സിനെ നഷ്ടമായി.അടുത്ത ഓവറിൽ തുടരെ ഫോറുകൾ അടിച്ചു ക്രുനാൾ പാന്ധ്യ ലക്കനൗവിന് മത്സരം അനായാസമാക്കുമെന്ന് കരുതി. എന്നാൽ തൊട്ട് അടുത്ത ഓവറിൽ മാക്സ്വെൽ ക്രുനാളിനെ ലോങ്ങ്‌ ഓഫിൽ കോഹ്ലിയുടെ കൈകളിൽ എത്തിച്ചു. ക്യാച്ച് പിടിച്ച ശേഷം കോഹ്ലി ലക്ക്നോ ഗാലറിയോട് നിശബ്ദമാവൂ എന്നാ തരത്തിലുള്ള ആംഗ്യം കാണിക്കുകയുണ്ടായി.

Categories
Cricket

ലക്നൗ ഫാൻസിന് സങ്കട വാർത്ത ,പരിക്ക് പറ്റി രാഹുൽ കളം വിട്ടു ,കാരണമായത് ഈ സേവ് ; വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഈ സീസൺ പരിക്കുകൾ കൊണ്ട് സമ്പന്നമാണ്. പല വിദേശ താരങ്ങളും പരിക്ക് പറ്റി ടീം വിടുന്ന കാഴ്ച നമ്മൾ ഇതിനോടകം തന്നെ കണ്ടതാണ്. പല ടീമുകളുടെയും നായകന്മാർ സീസൺ മുന്നേ പരിക്ക് പറ്റി പുറത്തായിരുന്നു.ഇപ്പോൾ ലക്ക്നൗ സൂപ്പർ ജയന്റ്സിന്റെ സൂപ്പർ താരവും നായകനും കൂടിയായ കെ എൽ രാഹുൽ പരിക്ക് പറ്റി ഗ്രൗണ്ട് വിട്ടിരിക്കുകയാണ്.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാം സീസണിലെ 43 മത്തെ മത്സരം. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ലക്ക്നൗ സൂപ്പർ ജയന്റ്സിനെ നേരിടുകയാണ്.ടോസ് നേടിയ ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡ്യൂ പ്ലസ്സിസ് ബാറ്റിംഗ് തിരഞ്ഞെടുത്തു.ഇന്നിങ്സിന്റെ രണ്ടാമത്തെ ഓവർ, മാർക്കസ് സ്റ്റോയിനിസാണ് ലക്ക്നൗ സൂപ്പർ ജയന്റ്സിന് വേണ്ടി പന്ത് എറിയുന്നത്.ഓവറിലെ അവസാനത്തെ പന്ത് ബാംഗ്ലൂർ നായകൻ ഫാഫ് ഡ്യൂ പ്ലസ്സിസ് സ്ട്രൈക്ക് ചെയ്യുകയാണ്.

ഔട്ട്‌ സൈഡ് ഓഫ് സ്റ്റമ്പ് ലൈനിൽ ബാക്ക് ഓഫ് ലെങ്ത് ഡെലിവറി വരുകയാണ്. ഫാഫ് ഡ്യൂ പ്ലസ്സിസ് എക്സ്ട്രാ കവറിലേക്ക് ബോൾ അടിക്കുന്നു. ലക്കനൗ സൂപ്പർ ജയന്റ്സ് നായകൻ കെ എൽ രാഹുൽ ബോളിന് പുറകെ ഓടുന്നു. എന്നാൽ രാഹുലിന് ബൗണ്ടറി തടയാൻ സാധിക്കുന്നില്ല. മാത്രമല്ല രാഹുലിന്റെ വലത് തുടയുടെ മസ്സിലിന് പരിക്ക് ഏൽക്കുന്നു.ഫിസിയോ വന്ന് നോക്കിയ ശേഷം രാഹുൽ കളം വിടുന്നു. ഈ സീസണിൽ കെ എൽ രാഹുൽ ഇത് വരെ 274 റൺസ് സ്വന്തമാക്കിട്ടുണ്ട്.

Categories
Cricket

വിവാദങ്ങൾക്ക് വിരാമമിട്ട് ഐപിഎൽ ഒഫീഷ്യൽ ടീം ,സഞ്ജുവിനെ ട്രോളിയവരുടെ വാ അടപ്പിച്ചു ഐപിഎൽ ഒഫീഷ്യൽ ടീം പുറത്ത് വിട്ട വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസ് മത്സരം വിവാദങ്ങളാൽ സമ്പന്നമായിരുന്നു. രാജസ്ഥാൻ യുവ താരം ജെയ്സവാൾ പുറത്തായ പന്ത് നോ ബോൾ ആണെന്നും മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ പുറത്തായ ഡെലിവറിയും ഈ വിവാദങ്ങളിൽ ഉൾപെടും. എന്നാൽ രോഹിത് ശർമ പുറത്തായ ഡെലിവറിയാണ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപെടുന്നത്.

മുംബൈ ഇന്ത്യൻസ് ഇന്നിങ്സിന്റെ രണ്ടാമത്തെ ഓവറിലാണ് സംഭവം. സന്ദീപ് എറിഞ്ഞ സ്ലോ ബോളിൽ രോഹിത് ശർമയുടെ ബേയ്ൽസ് എളുകിയാണ് അദ്ദേഹം പുറത്തായത്. എന്നാൽ ഒരു കൂട്ടം ആരാധകർ സന്ദീപ് ശർമ എറിഞ്ഞ പന്ത് കൊണ്ട് അല്ല ബേയ്ൽസ് തെറിച്ചത് എന്നും രാജസ്ഥാൻ റോയൽസ് നായകനും രാജസ്ഥന്റെ വിക്കറ്റ് കീപേറും കൂടിയായ സഞ്ജു സാംസൺ ബേയ്ൽസ് തെറിപ്പിച്ചതാണെന്ന് തെളിവുകൾ തിരുത്തി വാദിച്ചിരുന്നു.

എന്നാൽ രാജസ്ഥാൻ റോയൽസ് ആരാധകർ ഇത് കൃത്യമായ ഔട്ട്‌ ആണെന്ന് രീതിയിൽ തന്നെയുള്ള തെളിവുകൾ കാണിക്കുന്ന വീഡിയോ പുറത്ത് വിട്ടിരുന്നു. ഇപ്പോൾ ഈ വിവാദങ്ങൾക്ക് എല്ലാം ഇന്ത്യൻ പ്രീമിയർ ലീഗ് തന്നെ വിരാമം ഇട്ടിരിക്കുകയാണ്.സഞ്ജു ബെയ്ൽസ് ഇളക്കുന്ന യാതൊരു വിധ തെളിവും വീഡിയോയിൽ കാണുന്നില്ല. എന്നാൽ കൃത്യമായി തന്നെ സന്ദീപ് ശർമ എറിഞ്ഞ ഡെലിവറി സ്റ്റമ്പിൽ കൊള്ളുന്നതും കാണാൻ സാധിക്കുന്നു. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ആറ് വിക്കറ്റിന് രാജസ്ഥാൻ റോയൽസിനെ തോൽപിച്ചു.